Friday, September 5, 2014

മഹാഭാരതം - 9 ( ദ്രോണാചാര്യർ )

      ഹസ്തനപുരിയിൽ ഗുരുകുലത്തിൽ കുട്ടികൾ പന്ത് കളിക്കുമ്പോൾ പന്ത് ഒരി കിണറ്റിൽ വീണു ..അവർ അത് എടുക്കാൻ ശ്രമിച്ചു പരാജയപെട്ടപ്പോൾ ഒരു സന്യാസി വന്നു അവരോടു ചോദിച്ചു ഒരു പന്ത് സൂക്ഷിക്കാൻ കഴിയാത്ത   നിങ്ങൾ എങ്ങനെയാണ് ഈ രാജ്യം സൂക്ഷിക്കുന്നത് ? ...ഏതായാലും പന്ത് ഞാൻ എടുത്തു തരാം ..എന്നിട്ട് അവരോടു കുറച്ചു കമ്പുകൾ കൊണ്ട് വരാൻ പറഞ്ഞു ..പാണ്ഡവർ ഓടിച്ചെന്നു കമ്പുകൾ കൊണ്ടുവന്നു ...അവ ഓരോന്നായി അദ്ദേഹം കിണറ്റിലേക്ക് എറിഞ്ഞു അവ ഒരുമിച്ചു ഒട്ടി ചേർന്ന് ഒരു അറ്റത്തു പന്തും ..എന്നിട്ട് അത് ഒരു കയറുപോലെ മുകളിലേക്ക് വലിച്ചു എടുത്തു കുട്ടികൾക്ക് കൊടുത്തു ..കുട്ടികൾ അത്ഭുതപെട്ടു നിന്നു

   അർജ്ജുനൻ ഓടിച്ചെന്നു ഈ മായാജാലം ഭീഷ്മരിനോട് പറഞ്ഞു ...ഭീഷ്മർ വാത്സല്യത്തോടെ അർജ്ജുനൻ പറഞ്ഞത് മുഴുവൻ കേട്ടു..അതിൽ നിന്നും വന്നിരിക്കുന്നത് ദ്രോണാചാര്യരാണ് എന്ന് മനസ്സിലാക്കി അദ്ധേഹത്തിന്റെ അടുത്തേക്ക് പെട്ടെന്ന് തന്നെ എത്തി ...

ഭീഷ്മർ   ദ്രോണാചാര്യരോട്    പറഞ്ഞു കൃപാചാര്യർ രാജ ഗുരു കൂടിയായത് കൊണ്ട് മറ്റു ആവിശ്യങ്ങൾ  കാരണം  കുട്ടികളെ ശെരിക്കു പഠിപ്പിക്കാൻ കഴിയുന്നില്ല അത് കൊണ്ട് അങ്ങ് അവരെ പഠിപ്പിക്കണം അതിനാണ് അങ്ങയെ കൃപാചാര്യർ പറഞ്ഞതനുസരിച്ച് വിളിപ്പിച്ചത് ..

 പെട്ടെന്ന് അവിടേക്ക് ശകുനിയും ദുര്യോധനനും വന്നു ശകുനി കൊടുത്ത ഒരു കിഴി പണം ദുര്യോധനൻ ദ്രോണരുടെ കാൽകൽ വെച്ചു നമസ്കരിച്ചിട്ട്‌ പറഞ്ഞു ഇത് എന്റെ ഗുരു ദക്ഷിണയാണ് ...

ദ്രോണർ : ആരെയും പഠിപ്പിക്കാതെ ഞാൻ ഗുരുദക്ഷിണ സ്വീകരിക്കില്ല ..
ദ്രോണർ പറഞ്ഞത് അത്ര രസിച്ച്ചില്ലെങ്കിലും ശകുനി അത് ഉള്ളിലൊതുക്കി
ശകുനി : ഞങ്ങളോട് ക്ഷമിക്കണം ..

 ഭീഷ്മർ : പണത്തിനെ അറിവുമായി തുലനം ചെയ്യരുത് ...ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധം പോലെയാണ്...
ഭീഷ്മർ വീണ്ടും തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ് എന്ന് ശകുനിക്ക് തോന്നി .. അയാൾ ഒന്നും മിണ്ടാതെ ദുര്യോധനനെയും കൊണ്ട് അവിടെ ..നിന്നും പോയി ..

   അടുത്ത ദിവസം രാവിലെ ഗുരുകുലത്തിൽ ആയുധ വിദ്യകൾ പഠിപ്പിക്കുന്നതിന് മുൻപുള്ള ആയുധ പൂജ നടന്നു ...കൗരവരും പാണ്ടവരും ദ്രോണരുടെ ശിക്ഷണത്തിൽ ആയുധ വിദ്യകൾ പഠിക്കാൻ ആരംഭിച്ചു ,,,,ഇത് ശകുനിയെ കൂടുതൽ ചിന്താകുലനാക്കി ..അയാൾ ധൃതരാഷ്ട്രരോട്
....ആയുധ വിദ്യകൾ അറിയുന്ന ഭ്രാഹ്മണനെ സൂക്ഷിക്കണം ...ആദ്യം കൃപാചാര്യർ മാത്രമേ ഉണ്ടായിരുനുള്ളൂ ഇപ്പോൾ ദാ ദ്രോണാചാര്യരും എത്തിയിരിക്കുന്നു ..

 ധൃതരാഷ്ട്രർ : ദ്രോണാചാര്യർ വന്നത് നമ്മൾക്ക് എങ്ങനെ ഭീഷണിയാകും ? ദ്രോണർ എല്ലാ ശിഷ്യന്മാരെയും ഒരുപോലെയല്ലേ കാണുകയുള്ളൂ..

ശകുനി : ഇല്ല ..അർജ്ജുനന്റെ നിഷ്കളങ്കത ദ്രോണരെ എന്തായാലും ആകർഷിക്കും ..അയാൾ അത് കൊണ്ട് അവനെ തന്റെ പ്രിയ ശിഷ്യനാക്കുകയും കൂടുതൽ അറിവ് അവനു പറഞ്ഞു കൊടുക്കുകയും ചെയ്യും ...അത് ഉണ്ടാകാതിരിക്കണമെങ്കിൽ ദ്രോണരുടെ സ്വന്തം പുത്രനായ അശ്വത്ഥാമാവ്‌ ഇവിടെ വരണം ..വൈകാതെ ശകുനി ക്രിപാചാര്യരോട് പറഞ്ഞു അശ്വത്ഥാമാവിനെ ഗുരുകുലത്തിലേക്ക് കൂട്ടികൊണ്ട് വരൂ ..അവൻ അവന്റെ പിതാവിൽ നിന്നും തന്നെ  പഠിക്കട്ടെ

കൃപാചാര്യർ തന്റെ അനന്തരവനായ അശ്വത്ഥാമാവിനെയും  കൂട്ടി ഗുരുകുലത്തിലേക്ക് പുറപ്പെട്ടു ...അശ്വത്ഥാമാവ്‌ ഒരു യുവാവായിരുന്നു..അവർ ഒരു രഥത്തിൽ ഗുരുകുലത്തിലേയ്ക്ക് പുറപെട്ടു ..വരുന്നവഴിയിൽ അശ്വത്ഥാമാവ്‌ അവന്റെ അമ്മാവനോട് തന്റെ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു

അശ്വത്ഥാമാവ്‌ : അമ്മാവാ ഗുരു ശിഷ്യ ബന്ധമാണോ വലുത് അതോ പിതാവും പുത്രനും തമ്മിലുള്ള ബന്ധമാണോ വലുത് ?

കൃപാചാര്യർ : നിന്റെ ചോദ്യം തന്നെ തെറ്റാണ്,,,ഒന്ന് മറ്റൊന്നിനെകാൾ ശ്രേഷ്റ്റമല്ല ..ഗുരുവും പിതാവും വായുവും ജലവും പോലെയാണ് രണ്ടും ജീവൻ നില നിർത്താൻ ആവിശ്യമാണ് ...പക്ഷെ പുത്രനില്ലെങ്കിൽ  പിതാവും ഇല്ല ശിഷ്യനില്ലെങ്കിൽ ഗുരുവും ..പക്ഷെ പുത്രൻ പിതാവിന്റെ  മാത്രമല്ല മാതാവിന്റെയും  കൂടിയാണ് അത് കൊണ്ട് അവന്റെ സ്നേഹവും പരിചരണവും എല്ലാം അവർക്ക് രണ്ടുപേർക്കും ആയി വിഭജിച്ചു പോകും ..

എന്നാൽ ശിഷ്യൻ ഗുരുവിന്റെ മാത്രമാണ് ,,

അശ്വത്ഥാമാവ്‌ : ഞാൻ അച്ഛന്റെ പുത്രനാകണോ അതോ ശിഷ്യനാകണോ എന്ന ചിന്താ കുഴപ്പത്തിലായിരുന്നു അപ്പോൾ ഞാൻ തീർച്ചയായും എന്റെ അച്ഛന്റെ ശിഷ്യൻ തന്നെയാകും..

 അവർ ഗുരുകുലത്തിൽ എത്തി ..ദ്രോണർ കുട്ടികളെ ആസ്ത്ര വിദ്യ പഠിപ്പിക്കുകയായിരുന്നു ..അർജ്ജുനൻ മാത്രം അമ്പു ലക്ഷ്യസ്ഥാനത്ത് കൊള്ളിച്ചു ദ്രോണർ അർജ്ജുനനെ അടുത്ത് വിളിച്ചു

ദ്രോണർ : ഒരു യോദ്ധാവിന്റെ  ധർമ്മം എന്താണ് ?

അർജ്ജുനൻ : അത്യാചാരങ്ങൾക്കും അക്രമങ്ങൾക്കും എതിരെ ആയുധം എടുക്കൽ

ദ്രോണർ : അപ്പോൾ ഒരു രാജകുമാരന്റെ ധർമ്മം ?

അർജ്ജുനൻ : സ്വന്തം ജീവനേക്കാൾ പ്രജകളുടെ ജീവന് വില കല്പ്പിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക

ദ്രോണർ : അപ്പോൾ നീ ഇതിൽ ആരാണ് ?

അർജ്ജുനൻ : ഞാൻ അങ്ങയുടെ ഒരു ശിഷ്യൻ മാത്രം ...

അപ്പോഴേയ്ക്കും അശ്വത്ഥാമാവും ക്രിപരും അവിടെയെത്തി  ദ്രോണാചാര്യർ  അവരെ സന്തോഷത്തോടെ സ്വീകരിച്ചു

 ദ്രോണർ : ഞാൻ നിന്റെ  വിദ്യാഭ്യാസത്തെ കുറിച്ച് ഓർത്തു വിഷമിച്ചിരിക്കുകയായിരുന്നു ഏതായാലും രാജാവ് തന്നെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് നന്നായി ...ഇനി നിനക്ക് ഇവിടെ തന്നെ താമസിച്ചു പഠിക്കാമെല്ലോ ...

അശ്വത്ഥാമാവ്‌: ഞാൻ മാത്രമല്ല അമ്മയും ഉണ്ട്

ദ്രോണർ : അമ്മയെ കാണാൻ സമയമായിട്ടില്ല  ..എന്റെ മനസ്സിൽ അപമാനം കൊണ്ടുണ്ടായ  ഒരു മുറിവുണ്ട്..അത് മാറിയതിനു ശേഷം മാത്രമേ ഞാൻ ക്രിപിയെ കാണുകയുള്ളൂ...

ദ്രോണർ പറഞ്ഞത് ക്രിപാചാര്യരെ വല്ലാതെ വേദനിപ്പിച്ചു ..അദ്ദേഹം ചിന്തിച്ചു ആരായിരിക്കും ദ്രോണരെ അപമാനിച്ചത് ...അദ്ദേഹം അത് തന്റെ സഹോദരിയായ ക്രിപിയോടു തന്നെ ചോദിച്ചു

കൃപി : പണ്ട് ഗുരുകുലത്തിൽ വെച്ച് അദ്ദേഹവും രാജകുമാരനായ ദ്രുപധനും തമ്മിൽ വലിയ സൌഹൃദമാണ്‌ ഉണ്ടായിരുന്നത്. വിദ്യാഭ്യാസം കഴിഞ്ഞു പിരിയുമ്പോൾ ദ്രുപധൻ അദ്ദേഹത്തോട് പറഞ്ഞു ..ഇത് ഇവിടം കൊണ്ട് അവസാനിക്കുനില്ല ദ്രോണാ..ഇന്ന് എനിക്കുള്ളതെല്ലാം നിനക്കും കൂടിയുള്ളതാണ് ഇനി ഭാവിയിൽ എനിക്ക് എന്തൊക്കെ ഉണ്ടാകുമോ അതും നിനക്കും കൂടിയുള്ളതായിരിക്കും ..നിനക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം...

   ഒരിക്കൽ അശ്വത്ഥാമാവിനു  മൂന്നു വയസ്സുള്ളപ്പോൾ അവനു പാൽ വേണമെന്ന് പറഞ്ഞു കരഞ്ഞു ..പക്ഷെ ഞങ്ങൾ വലിയ ദാരിദ്ര്യത്തിലായിരുന്നു അവനു കൊടുക്കാനുള്ള പാല്പോലും വീട്ടിൽ ഉണ്ടായിരുനില്ല ..ആ സമയം അദേഹത്തിനു ദ്രുപധന്റെ വാക്കുകൾ ഓർമ  വന്നു അദ്ദേഹം ദ്രുപധനെ കാണാൻ പോയി ...ഞാൻ അദ്ദേഹത്തെ തടയാൻ ശ്രമിച്ചു ..പക്ഷെ അദ്ദേഹം എന്നോട് പറഞ്ഞു നിനക്ക് അറിയില്ല എന്റെ ദ്രുപധനെ ..എന്ന് അന്ന് പോയതിനു ശേഷം എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല ..ഒരു പക്ഷെ ദ്രുപധൻ അദ്ദേഹത്തെ അപമാനിച്ചുകാണും...അതായിരിക്കാം ..

Flag Counter

No comments:

Post a Comment