Friday, September 5, 2014

മഹാഭാരതം - 8 (സുധാമ)

              അതേ സമയം ഉജ്ജയനിയിൽ സന്ധീപന്റെ ഗുരുകുലത്തിൽ ശ്രീ കൃഷ്ണനും ..ബലരാമനും ..സുധാമ  എന്ന ഒരു ബ്രാഹ്മണ ബാലനും വിദ്യ അഭ്യസിച്ചു വരുകയായിരുന്നു ..സന്ദീപന്റെ പത്നി ശ്രീ കൃഷ്ണനെ കണ്ടത് തനിക്കു നഷ്ട്ടപെട്ടു പോയ പുത്രന്റെ സ്ഥാനത്തായിരുന്നു.ഒരിക്കൽ അവർ സന്ദീപനോട് പറഞ്ഞു ഗുരു ദക്ഷിണയായി ശ്രീകൃഷ്ണനോട് ഇവിടെ തന്നെ നിൽക്കാൻ ആവിശ്യപെടാൻ...സന്ദീപൻ പറഞ്ഞു ശ്രീ കൃഷ്ണൻ സമുദ്രം പോലെയാണ് എല്ലാവരുടെയും ആണ് എന്നാൽ ആർക്കും സ്വന്തമാക്കാൻ കഴിയില്ല എന്ന് ..അവൻ ദേവകിക്കും യശോദയ്ക്കും വേണ്ടി നിന്നില്ല ..പിന്നെ എങ്ങനെ നിനക്ക് വേണ്ടി അവൻ നില്ക്കും ?

   ഒരിക്കൽ ശ്രീ കൃഷ്ണനെയും സുധാമയെയും കൂടി കാട്ടിൽ വിറക്  ശേഘരിക്കാൻ സന്ദീപൻ അയച്ചു ..സന്ദീപന്റെ പത്നി അവർക്കുള്ള ഭക്ഷണം   സുധാമയുടെ കയ്യിൽ കൊടുത്തിരുന്നു . വിറക് ശേഘരിച്ചു കഴിഞ്ഞപ്പോഴേക്കും രാത്രിയായി ..അപ്പോഴേക്കും ശക്തമായി മഴയും പെയ്തു തുടങ്ങി

   വഴിയിൽ വെള്ളപൊക്കമായി ഇനി നീന്തിയല്ലാതെ തിരിച്ചു പോകാൻ സാദ്യമായിരുനില്ല ...പക്ഷെ സുധാമയ്ക്ക് നീന്താൻ അറിയില്ലായിരുന്നു ..അത് കൊണ്ട് അവർ അന്ന് രാത്രി  മരത്തിന്റെ മുകളിൽ കയറിയിരിക്കാൻ തീരുമാനിച്ചു ..വന്യ ജീവികളിൽ നിന്നും രക്ഷപെടാനായിരുന്നു മരത്തിന്റെ മുകളിൽ കയറിയത് ..രണ്ടു പേരും രണ്ടു മരത്തിനു മുകളിലായിരുന്നു ..അല്പസമയം കഴിഞ്ഞു സുധാമയ്ക്ക് വിശന്നു ...അവൻ ശ്രീ കൃഷ്ണനെ കുറിച്ച് ഓർത്തു..അവൻ കൃഷ്ണനെ വിളിച്ചു

 സുധാമ : കൃഷ്ണാ .. നീ ഉറങ്ങിയോ ?

കൃഷ്ണൻ : വിശന്നിരിക്കുമ്പോൾ ഞാൻ എങ്ങനെ ഉറങ്ങാനാ ..

ഇത് കേട്ടപ്പോൾ സുധാമയ്ക്ക് തോന്നി ഭക്ഷണം കഴിച്ചാൽ ശ്രീ കൃഷ്ണൻ ഉറങ്ങി മരത്തിൽ നിന്നും മറിഞ്ഞു വീഴും ..അപ്പോൾ അവനു ഭക്ഷണം കൊടുക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് സുധാമ ഇങ്ങനെ  ആലോചിക്കുന്നതിനോടൊപ്പം കുറേശെ ഭക്ഷണം കഴിക്കുണ്ടായിരുന്നു ...രാവിലെ ആയപ്പോൾ ഭക്ഷണം മുഴുവൻ തീർന്നിരുന്നു.. ശ്രീ കൃഷ്ണൻ ഇത് അറിഞ്ഞാൽ തന്നോട് പിണങ്ങും എന്നാണ് സുധാമ കരുതിയത്‌
 
         പക്ഷെ ശ്രീ കൃഷ്ണൻ പറഞ്ഞു ഞാൻ കഴിച്ചിരുനെങ്കിൽ  ഉറങ്ങി വീഴുമായിരുന്നു ...നീ കഴിച്ചില്ലയിരുനെങ്കിൽ ഉറങ്ങി വീഴുമായിരുന്നു ..അത് കൊണ്ട് സാരമില്ല ..നീ കഴിച്ചത് കൊണ്ടാണ് നമ്മൾ രണ്ടു പേരും വീഴാതെ രക്ഷപെട്ടത് ..

  അവർ ഗുരുകുലത്തിൽ തിരിച്ചെത്തി ..കുറ്റബോധം കാരണം ഉണ്ടായത് എല്ലാം സന്ദീപനോട് സുധാമ പറഞ്ഞു ..

 സന്ദീപൻ : നീ ചെയ്തത് വലിയ തെറ്റാണ് അത് കൊണ്ട് നിന്റെ ജീവിതകാലം മുഴുവൻ നീ ദരിദ്രനായി ജീവിക്കേണ്ടി വരും ..അതിൽ നിന്നും നിന്നെ രക്ഷിക്കാൻ കൃഷ്ണന് മാത്രമേ കഴിയൂ ...ഏതായാലും നീ തെറ്റ് ഏറ്റു പറഞ്ഞത് കൊണ്ട് നിനക്ക് വേണ്ടി ഞാനും പ്രാർഥിക്കാം...

 ഈ സുധാമയാണ് പ്രശസ്തമായ ഒരു പിടി അവിലിന്റെ കഥയിലെ കുചേലൻ..ശ്രീ കൃഷ്ണന് കൊടുക്കാതെ ഭക്ഷണം കഴിച്ചതിന്റെ ഫലമായാണ് കുചേലന്റെ ജീവിതം കൊടിയ ദാരിദ്ര്യത്തിലായതു ..

Flag Counter

No comments:

Post a Comment