Friday, September 5, 2014

മഹാഭാരതം - 6 (വിദ്യാരംഭം)

      വിധുർ ഭീഷ്മരുടെ നിർദേശപ്രകാരം പാണ്ഡവരെ ക്രിപാചാര്യരുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനായി കൊണ്ട് ചെന്ന് ആക്കി ,,അവിടെ തന്നെയായിരുന്നു ദുര്യോധനനും ...യുധിഷ്ടിരന് കൃപാചാര്യർ തന്റെ അടുത്ത് ഒരു പ്രതേക സ്ഥാനം കൊടുത്തു ...അതിനെ ചോദ്യം ചെയ്ത ദുര്യോധനനോട് അദ്ദേഹം പറഞ്ഞു ...കുരു വംശത്തിലെ ഏറ്റവും മൂത്ത പുത്രനുള്ള സ്ഥാനമാണ് അത് അത് യുധിഷ്റ്റിരനുള്ളതാണ്

             പാണ്ഡവരെ വിദുരർ ഗുരുകുലത്തിൽ എത്തിച്ചു അല്പസമയം കഴിഞ്ഞു ഒരു ഭടനെ അയച്ചു ധൃതരാഷ്ട്രർ ക്രിപാചാര്യരെ വിളിപിച്ചു ...കൃപാചാര്യർ കുട്ടികളെ നോക്കാൻ ഉള്ള ഉത്തരവാദിത്തം ദുര്യോധനനെ ഏല്പിച്ച ശേഷം കൊട്ടാരത്തിലേക്ക് പുറപെട്ടു ...

   ധൃതരാഷ്ട്രരുടെ തേരാളിയായ അതിരഥൻ ജോലി ഉപേക്ഷിച്ചു പോകുകയാണ് ഇതിനെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു  ക്രിപാചാര്യരെ വിളിപിച്ചത് ...

ഭീഷ്മർ : പക്ഷെ ...ഈ കാര്യം എന്തിനാണ് ക്രിപാചാര്യരുമായി ചർച്ചചെയ്യുന്നത് അദ്ദേഹം കുട്ടികളെ പടിപ്പിക്കുകയായിരുനില്ലേ  ? കൂടാതെ പാണ്ഡവരെ ഇന്ന് അവിടെ ചെന്ന് ആക്കിയതല്ലേ ഉള്ളൂ ..ഇന്ന് തന്നെ അദേഹത്തെ വിളിപ്പിക്കേണ്ടിയിരുന്നില്ല...

ധൃതരാഷ്ട്രർ : കൃപാചാര്യർ രാജ ഗുരുവല്ലേ ? അദ്ദേഹം അറിയാതെ എങ്ങനെയാണ് ഞാൻ അതിരഥനെ പറഞ്ഞു അയക്കുന്നത് ?

         സത്യത്തിൽ ...   പാണ്ഡവർ  നല്ലനിലയിൽ വിദ്യ  അഭ്യസിക്കുകയാണെങ്കിൽ   അത് തന്റെ പുത്രന് ഭീഷണിയാകും എന്ന് ധൃതരാഷ്ട്രർ കരുതി അതിനാൽ മനപൂർവം ഓരോ കാരണങ്ങൾ കണ്ടെത്തി ധൃതരാഷ്ട്രർ ക്രിപാചാര്യരെ ഇടയ്ക്ക്  ഇടയ്ക്ക് കൊട്ടാരത്തിലേക്ക് വിളിച്ചുകൊണ്ടിരുന്നു  ...ഇത് പാണ്ഡവരെ ഗുരുകുലത്തിൽ ചേർത്ത അന്ന് തന്നെ ആരംഭിച്ചിരുന്നു ....അതിന്റെ തുടക്കമായിരുന്നു ഇത്

   കൃപാചാര്യർ എത്തിയ ഉടനെ ഒരു സേവകനെ അയച്ചു അതിരഥനെ രാജ സദസ്സിലേക്ക് വിളിപ്പിച്ചു ..ഭീഷ്മരും വിദുരരും ധൃതരാഷ്ട്രരും ക്രിപാചാര്യരും ഇരിക്കുന്ന സദസ്സിലേയ്ക്ക് അതിരഥൻ കടന്നു വന്നു ...എന്നിട്ട് എന്ത് കൊണ്ടാണ് അയാൾ കൊട്ടാരത്തിൽ നിന്നും പോകുന്നത് എന്ന് ആ സദസ്സിൽ പറഞ്ഞു

      അതിരഥന്റെ പുത്രനായ രാധേയന് നല്ല വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടിയാണ് കൊട്ടാരത്തിൽ നിന്നും പോകുന്നത് സത്യത്തിൽ രാധേയൻ തന്റെ പുത്രൻ അല്ല എന്നും ഒരിക്കൽഅതിരഥന്റെ   ഭാര്യ രാധയ്ക്കു  ഭഗീരതി നദിയുടെ തീരത്ത് നിന്നും ലഭിച്ചതാണ് രാധേയനെ   എന്നും പക്ഷെ ഈ കാര്യങ്ങൾ ഒന്നും തന്നെ രാധേയന് അറിയില്ല എന്നും അതിരഥൻ അവരോടു പറഞ്ഞു ..

       ..പകരം സഞ്ജയൻ എന്ന ഒരാളെ അതിരഥൻ തന്നെ അവർക്കു പരിചയപെടുത്തി.. സഞ്ജയനെ സദസ്സിനു നല്ലവണ്ണം ബോധിച്ചു .അതിനാൽ അവർ സഞ്ജയനെ ധൃതരാഷ്ട്രരുടെ തേരാളിയാക്കി ..എന്നിട്ട് അതിരഥനെ പോകാൻ അനുവദിച്ചു

     അതിരഥൻ തന്റെ പുത്രനെ ഒരു   തേരാളിയാക്കാൻ ഉദ്ദേശിച്ചു ..അവനെ രഥം ഓടിക്കാൻ പഠിപ്പിക്കാൻ തീരിമാനിച്ചു ...പക്ഷെ രാധേയൻ പറഞ്ഞു അവനു ആയുധ വിദ്യ പഠിക്കാനാണ് താല്പര്യമെന്ന് .

  പാരമ്പര്യമനുസരിച്ച് രാധേയനും തേരാളിയാണ് ആകേണ്ടത് എന്ന് അതിരഥൻ
പറഞ്ഞു ...പക്ഷെ രാധേയൻ പറഞ്ഞു ജന്മം കൊണ്ടല്ലെല്ലോ കർമ്മം കൊണ്ടല്ലേ ഒരാൾ ഭാവിയിൽ ആരാകണം എന്ന് തീരുമാനിക്കേണ്ടത് അതിനു അതിരഥന് ഉത്തരമുണ്ടായിരുനില്ല ...

   രാധേയൻ വലിയ ധാനശീലനായിരുന്നു ...ഒരിക്കൽ വീട്ടിൽ ഒരു പിടി അരി ചോദിച്ചു എത്തിയ ഒരു സന്യാസിക്കു ഒരു വലിയ പാത്രം നിറയെ അരി കൊടുക്കുകയും സന്യാസി അവന്റെ പ്രവർത്തിയിൽ സന്തുഷ്റ്റനായി അവനോടു എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു ...

 പക്ഷെ അവൻ  പറഞ്ഞു ഒന്നും ആരോടും ചോദിക്കുന്നത് അവന്  ഇഷ്ട്ടമല്ല എന്ന്

സന്യാസി അവൻ എന്ത് ആഗ്രഹിച്ചാലും അത് സാധിക്കും എന്ന് അനുഗ്രഹിച്ച ശേഷം പോയി....

  കൊട്ടാരത്തിൽ ശകുനി ദുര്യോധനന്റെ മനസ്സിൽ പാണ്ടാവരോടുള്ള ശത്രുത വളർത്തുകയായിരുന്നു ...പഞ്ചപാണ്ഡവർ ഒരു കയ്യിലെ അഞ്ചു വിരൽ പോലെയാണ്..അവ ഓരോന്നായി അരിഞ്ഞു വീഴ്ത്തണം...പക്ഷെ ശക്തിയോ ബുദ്ധിയോ  കൊണ്ട് അത് ദുര്യോധനന് സാദ്യമാവില്ല എന്നും അത് കൊണ്ട് സ്നേഹം നടിച്ചു അവരെ ചതിച്ചു ഓരോരുത്തരെയായി ഇല്ലാതാക്കണം എങ്കിൽ മാത്രമേ ഹസ്തനപുരിയുടെ രാജാവാകാൻ ദുര്യോധനന് കഴിയുകയുള്ളൂ എന്നും ശകുനി ദുര്യോധനനോട് പറഞ്ഞു


Flag Counter

No comments:

Post a Comment