Sunday, September 21, 2014

മഹാഭാരതം - 57 (പാപവും പശ്ചാത്താപവും )

   യുദ്ധം അവസാനിച്ച സന്തോഷത്തിൽ പാണ്ഡവരുടെ ശിബിരത്തിൽ ഉണ്ടായിരുന്നവർ എല്ലാം  സന്തോഷത്തോടെയും സമാധാനത്തോടെയും  ഉറങ്ങി ..

  അതെ സമയം കുരുക്ഷേത്രത്തിൽ ...ദുര്യോധനൻ രക്തം വാർന്ന്  അർദ്ധ പ്രാണനുമായി തന്റെ മരണം കാത്തു  വേദന കടിച്ചമർത്തി കിടന്നു ...പാണ്ടാവരെല്ലാം പോയത് അറിഞ്ഞു  അശ്വഥാമാവും കൂട്ടരും ദുര്യോധനനെ കാണാൻ എത്തി ...ദുര്യോധനന്റെ ആ കിടപ്പ് കണ്ടു അവർ മൂന്നു പേരും കരഞ്ഞു  ....അശ്വഥാമാവ്  നിലത്തിരുന്ന് ദുര്യോധനന്റെ തല തന്റെമടിയിലേയ്ക്ക് എടുത്തു വെച്ച് കരയുന്നത് കണ്ടു ..ദുര്യോധനൻ പറഞ്ഞു ..നീ എന്തിനാണ് കരയുന്നത് ... .ഈ മുറിവുകളും ..ഈ രക്തവും .ഈ വേദനയും എല്ലാം  വീരന്മാരായ യോദ്ധാക്കളുടെ സമ്പാദ്യമാണ് ..നിനക്ക് അറിയാമോ ...എന്നെയും ആ ഭീരുക്കളായ പാണ്ഡവർ ചതിച്ചാണ് കൊന്നത് ..അത് കൊണ്ട് നീ എന്നെ അഭിനന്ദിക്കുകയാണ് വേണ്ടത് ..ഈ നിമിഷം എനിക്ക് അഭിമാനമാണ് തോനുന്നത് ..അത് കൊണ്ട് നീ കരയരുത് ...

അശ്വഥാമാവ്‌ : ഈ യുദ്ധത്തിൽ നമ്മൾ വിജയിച്ചോ പരാജയപെട്ടോ എന്നതിനല്ല പ്രാധാന്യം ..ഈ പരാജയത്തിലും ഞാൻ നിന്റെ   ഒപ്പം   ഉണ്ടാകും ...നിന്റെ സേനയെല്ലാം പൂർണമായും നശിച്ചു എന്ന് വിചാരിക്കേണ്ട ...നിന്റെ സേനയിലെ മൂന്നു യോദ്ധാക്കൾ ഇപ്പോഴും ജീവനോടെയുണ്ട് ക്രിപാചാര്യരും ,കൃത്ത് വർമ്മയും പിന്നെ  ഞാനും ...

ദുര്യോധനൻ : ഇല്ല ഞാൻ ജീവനോടെയുള്ളിടത്തോളം ഈ യുദ്ധം അവസാനിക്കില്ല ..

 ദുര്യോധനൻ തന്റെ മുറിവിൽ നിന്നും രക്തം എടുത്തു അശ്വഥാമാവിന്റെ നെറ്റിയിൽ ചാർത്തിയിട്ടു പറഞ്ഞു ...അശ്വഥാമാ ...ഇനി നീയാണ് ഈ കൗരവരുടെ സേനാപതി ...

 അശ്വഥാമാവ്‌   ദുര്യോധനന്റെ ആ തീരുമാനം അംഗീകരിച്ചു ...ഇനി താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു ...ദുര്യോധനൻ പറഞ്ഞു ...എനിക്ക് വേണ്ടി നീ പാണ്ഡവരുടെ തലയറുത്ത് കൊണ്ട് വരണം ..നീ വരുന്നത് വരെ ഞാൻ എങ്ങനെയെങ്കിലും എന്റെ ജീവൻ പിടിച്ചു നിർത്തും...എനിക്ക് ആ സന്തോഷ വാർത്ത കേട്ടിട്ട് വേണം മരിക്കാൻ ...

 ദുര്യോധനന്റെ ആജ്ഞ അനുസരിച്ച് പാണ്ഡവരെ വധിക്കാൻ അശ്വഥാമാവ്‌ തീരുമാനിച്ചു ..ഇത്രയധികം മഹാരഥന്മാരെ ചതിച്ചു കൊന്ന പാണ്ടവരെയും ചതിയിലൂടെ തന്നെ കൊല്ലാൻ അശ്വഥാമാവ്‌ തീരുമാനിച്ചു ..ആ തീരുമാനത്തോട് കൃപാചാര്യർ ആദ്യം വിയോജിചെങ്കിലും ...പാണ്ഡവർ ചെയ്ത ഓരോ ചതിയും എണ്ണി എണ്ണി പറഞ്ഞു അശ്വഥാമാവ്‌ അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചു ...

 അവർ മൂന്നു പേരും ഇരുട്ടിൽ  പതുങ്ങി പാണ്ഡവരുടെ പാളയത്തിൽ എത്തി ...മറ്റു രണ്ടു പേരെയും കവാടത്തിൽ കാവൽ  നിർത്തിയ ശേഷം അശ്വതാമാവ്‌ പാണ്ഡവരുടെ പാളയത്തിലേയ്ക്ക്   പ്രവേശിച്ചു .....പാഞ്ഞു അടുക്കുന്നവരെയും ഓടി അകലുന്നവരെയും എല്ലാം വെട്ടി വീഴ്ത്താൻ അവരോടു പറഞ്ഞിട്ടാണ് അശ്വതാമാവ്‌ പാളയത്തിലേയ്ക്ക് കടന്നത്‌ ...ഒരാൾ പോലും അവിടെ നിന്നും രക്ഷ പെടരുത് എന്ന് അവർ മൂന്നു പേരും മനസ്സിൽ ഉറപ്പിച്ചിരുന്നു ....

 പാണ്ഡവരുടെ പാളയത്തിൽ പ്രവേശിച്ച അശ്വഥാമാവ്‌ ആദ്യം തിരഞ്ഞത് തന്റെ അച്ഛനെ കൊന്ന ധൃഷ്ടദ്യുമ്നനെ ആയിരുന്നു ...വൈകാതെ അശ്വഥാമാവ്‌ സുഗമായി ഉറങ്ങുന്ന ധൃഷ്ടദ്യുമ്നന്റെ ശിബിരം കണ്ടെത്തി ...ശബ്ദം ഉണ്ടാക്കാതെ തന്റെ വാൾ എടുത്തു അയാളുടെ മർമ്മ സ്ഥാനത്ത് ആഞ്ഞു കുത്തി ...ഒരു ഞെരുക്കത്തോടെ ധൃഷ്ടദ്യുമ്നൻ പിടഞ്ഞു മരിച്ചു ..

അടുത്തതായി പാണ്ഡവർ എവിടെയാണ് എന്ന് അന്വേഷിക്കുകയായിരുന്നു അശ്വഥാമാവ്‌ ..അപ്പോൾ ...രണ്ടു പടയാളികൾ തമ്മിലുള്ള സംഭാഷണം കേട്ടു അവർ പാണ്ഡവരെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കി അവൻ അത് ശ്രദ്ധിച്ചു ...

ഒരു പടയാളി അടുത്തുള്ള ഒരു ശിബിരം ചൂണ്ടി കൊണ്ട് മറ്റൊരുവനോട് പറഞ്ഞു .. സഹോദര സ്നേഹം എന്ന് പറഞ്ഞാൽ അത് ഇവരെ കണ്ടു വേണം പഠിക്കാൻ കണ്ടില്ലേ ...യുദ്ധം ജയിച്ച സന്തോഷത്തിൽ അഞ്ചു പേരും ഇന്ന് ഒരേ ശിബിരത്തിൽ ഒരുമിച്ചാണ് കിടന്നുറങ്ങുന്നത് ...

 ഇത് കേട്ടതും അശ്വഥാമാവ്‌ പടയാളികളുടെ കണ്ണ് വെട്ടിച്ചു   ആ ശിബിരത്തിൽ പ്രവേശിച്ചു ...അവിടെ അഞ്ചു പേരും സുഗമായി ഉറങ്ങുന്നത് കണ്ടു ...അയാൾ ശബ്ദം ഉണ്ടാക്കാതെ തന്റെ അമ്പും വില്ലും എടുത്തു അവർ ഓരോരുത്തരുടെയും കരുത്തിനു ലക്‌ഷ്യം വെച്ച് അമ്പു എയ്തു ..അവർ അഞ്ചു പേരും പിടഞ്ഞു മരിച്ചു ...സന്തോഷത്തോടെ ശിബിരത്തിൽ നിന്നും പുറത്തെത്തിയ അയാൾ അലറി കൊണ്ട് അവിടെ കണ്ട പാണ്ഡവരുടെ സേനയെ ആക്രമിച്ചു ...അപ്രതീക്ഷിതമായ ആക്രമണമായതിനാലും ..എല്ലാവരും ഉറക്കത്തിന്റെ ആലസ്യത്തിലായതിനാലും എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സില്ലാക്കാൻ പോലും കഴിയുന്നതിനു മുൻപേ പലരും മരിച്ചു വീണു ...ഭീഷ്മരിന്റെ പതനത്തിനു കാരണമായ ശിഗണ്ടിയെ അശ്വഥാമാവ് മൂന്നു കഷണമാക്കി ..അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചവരെ ക്രിപാചാര്യരും ..കൃത്ത് വർമ്മയും കൂടി യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടി വീഴ്ത്തി ...അലമുറകളും ..ആക്രോശങ്ങളും ...ദീന രോധനങ്ങളും അടങ്ങി ..അവർ ആ പാളയത്തിലെയ്ക്ക് വന്നപ്പോൾ എത്ര നിശബ്ദമായിരുന്നോ അത്രതന്നെ നിശബ്ദമായിരുന്നു ...അവർ ആ ശിബിരം വിട്ടു ഇറങ്ങിയപ്പോഴും ....

 അശ്വതാമാവ്‌ താൻ പാണ്ഡവരെ വധിച്ചു എന്ന സന്തോഷവാർത്ത അറിയിക്കാൻ ദുര്യോധനന്റെ അടുത്ത് എത്തി...പക്ഷെ അപ്പോഴേയ്ക്കും ..ദുര്യോധനൻ മരിച്ചു കഴിഞ്ഞിരുന്നു ...അത് കണ്ട അശ്വതാമാവ്‌ കൂടുതൽ ദു:ഖിതനായി ...ഈ സന്തോഷ വാർത്ത കേൾക്കുന്നത് വരെയെങ്കിലും നിനക്ക് ജീവൻ പിടിച്ചു നിർത്താാമായിരുന്നില്ലെ എന്ന് വെറുതെ വിലപിച്ചു ...ഒടുവിൽ ദുര്യോധനനെ ചിതയിൽ വെച്ച് കത്തിച്ച ശേഷം അശ്വതാമാവു തന്റെ തെറ്റിന് ഉള്ള പ്രായശ്ചിത്തം ചെയ്യാനായി വേദ വ്യാസന്റെ അടുത്തേയ്ക്ക് പോകാൻ തീരുമാനിച്ചു

 ബ്രാഹ്മണൻ ആയ താൻ ചെയ്തത് ഭയങ്കര വലിയ ഒരു അപരാധമാണ് എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ട് തന്നെ തന്റെ തെറ്റുകൾക്ക് ഉള്ള പ്രായശ്ചിത്തമായി .. തന്റെ ബാക്കിയുള്ള ജീവിത കാലം സന്യസിക്കാൻ തീരുമാനിച്ചു വേദവ്യാസന്റെ അടുത്തേയ്ക്ക് പോയി..

 പക്ഷെ ...യുദ്ധം ജയിച്ച ആദ്യ ദിവസമായതു കൊണ്ട് ഇന്ന് രാത്രി കൗരവരുടെ ശിബിരത്തിലാണ് നമ്മൾ കഴിയേണ്ടത് എന്ന് ശ്രീ കൃഷ്ണൻ പറഞ്ഞതനുസരിച്ച് പാണ്ടവരും ശ്രീ കൃഷ്ണനും അന്ന് രാത്രി കൗരവരുടെ ശിബിരത്തിലേയ്ക്ക് പോയിരുന്നു  ....ദ്രൗപതി ഗാന്ധാരിയുടെ ശിബിരത്തിലേയ്ക്കും ...അത് കൊണ്ട് അവർ ഈ അരും കൊലയിൽ നിന്നും രക്ഷപെട്ടു എന്ന വിവരം അശ്വതാമാവ്   അറിഞ്ഞിരുന്നില്ല ....

 അടുത്ത ദിവസം രാവിലെ പാണ്ടവരും ദ്രൗപതിയും ശ്രീ കൃഷ്ണനും..അവരുടെ ശിബിരത്തിൽ എത്തിയപ്പോൾ .. ധൃഷ്ടദ്യുമ്നനും,ദ്രൗപതിയുടെ അഞ്ചു മക്കളും ..പാണ്ടവരുടെ സേന മുഴുവനും കൊല്ലപെട്ടത്‌ അറിഞ്ഞു ദു:ഖിതരായി ....ആരാണ് ഈ അരും കൊല ചെയ്തതെങ്കിലും അയാളെ കൊല്ലാതെ താൻ തന്റെ സഹോദരന്റെയും മക്കളുടെയും മൃത ശരീരത്തിന്റെ അരികിൽ  നിന്നും മാറില്ല എന്ന് ദ്രൗപതി ശപഥം ചെയ്തു ....മക്കളെ കൊല്ലാൻ ഉപയോഗിച്ച അമ്പു കണ്ടു അത് ചെയ്തത് അശ്വതാമാവ്‌ ആണ് എന്ന് അർജ്ജുനൻ തിരിച്ചറിഞ്ഞു ...

 ശ്രീ കൃഷ്ണൻ ദ്രൗപതിയോട് പറഞ്ഞു ....അശ്വഥാമാവ്‌ ചിരന്ജീവിയാണെന്നും ...അയാളെ വധിക്കാൻ സാധിക്കില്ല  അത് കൊണ്ട് അയാളെ പിടിച്ചു കെട്ടി നിന്റെ മുന്നിൽ ഞങ്ങൾ കൊണ്ടുവരാം എന്ത് ശിക്ഷ വേണമെങ്കിലും നിനക്ക് വിധിക്കാം ....ദ്രൗപതി അത് സമ്മതിക്കുകയും പാണ്ടവരും ശ്രീ കൃഷ്ണനും അശ്വഥാമാവിനെ തേടിയിറങ്ങി ...

 അശ്വഥാമാവു തന്റെ തെറ്റുകൾ  ഏറ്റു പറഞ്ഞു തനിക്കു സന്യസിക്കണം എന്ന് വേദവ്യാസന്റെ അടുത്ത് പറഞ്ഞു .....

 വേദവ്യാസൻ : നീ ചെയ്തത് എല്ലാം തന്നെ കൊടും പാപങ്ങളാണ്..നീ തീർച്ചയായും പശ്ചാത്തപിക്കണം ...പക്ഷെ ...പാണ്ഡവർ മരിച്ചിട്ടില്ല ....പാണ്ഡവർ എന്ന് കരുതി നീ വധിച്ചത് അവരുടെ മക്കളെയാണ്..

 ഇത് കേട്ട അശ്വഥാമാവ്‌ നടുങ്ങി ..അവൻ പറഞ്ഞു ...എന്നാൽ ഞാൻ പോകുന്നു ...ഞാൻ എന്റെ ലക്‌ഷ്യം നിരവേറിയ ശേഷം വീണ്ടും വരാം ..പശ്ചാത്തപിക്കാൻ ...

അപ്പോഴേയ്ക്കും പാണ്ഡവർ ചാരന്മാർ വഴി വിവരം അറിഞ്ഞു അവിടെയെത്തി ...പാണ്ഡവരെ കണ്ട വേദവ്യാസൻ അവരെ അനുഗ്രഹിച്ചു ആയുഷ്മാൻ ഭവ ! ..എന്ന് ..

 അശ്വഥാമാവ്‌ ...താഴെ നിന്നും ഒരു പുൽകൊടിയെടുത്തു ..ബ്രഹ്മാവിനെ ദ്യാനിച്ചു ...ബ്രഹ്മാസ്ത്രം പ്രത്യക്ഷ പെടുത്തി ....എന്നിട്ട് പാണ്ടാവർക്ക് സർവനാശം വരുത്തണേ ..എന്ന് പ്രാർഥിച്ചു   കൊണ്ട് ബ്രഹ്മാസ്ത്രം പാണ്ടവർക്ക് നേരെ എറിഞ്ഞു ...ഇത് കണ്ടു പകച്ചു നില്ക്കുന്ന പാണ്ടവരോട് ശ്രീ കൃഷ്ണൻ പറഞ്ഞു ...അർജ്ജുനാ ...നീയും ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിക്കൂൂ ...

 ശ്രീ കൃഷ്ണൻ പറഞ്ഞത് അനുസരിച്ച് അർജ്ജുനും ബ്രഹ്മാസ്ത്രം പ്രത്യക്ഷപെടുത്തി ...എന്നിട്ട് അശ്വതാമാവ്‌ എറിഞ്ഞ    ബ്രഹ്മാസ്ത്രത്തെ ലക്ഷ്യമാക്കി അയച്ചു ...ഈ കാഴ്ചകണ്ട്‌ നടുങ്ങി പോയ വേദവ്യാസൻ തന്റെ തപശക്തികൊണ്ട്‌ രണ്ടു  ബ്രഹ്മാസ്ത്രത്തെയും തടഞ്ഞു നിർത്തിയ ശേഷം...

വേദവ്യസാൻ : ഈ ബ്രഹ്മാസ്ത്രങ്ങൾക്ക് ഈ ഭൂമി തന്നെ നശിപ്പിക്കാനുള്ള ശക്തിയുണ്ട് ..എന്ന് നിങ്ങൾക്ക് അറിയാമോ ...എത്രയും പെട്ടെന്ന് നിങ്ങൾ ഇത് പിൻവലിക്കണം....ദ്രോണാചാര്യർ നിങ്ങളോട് പറഞ്ഞിരുന്നില്ലേ ...ഈ അസ്ത്രം ഒരിക്കലും യുദ്ധത്തിൽ ഉപയോഗിക്കരുത് എന്ന്....ഏയ്‌ കൃഷ്ണാ ...നീ എന്താണ്  അർജ്ജുനനെ തടയാതിരുന്നത്‌ ?

ശ്രീ കൃഷ്ണൻ : ഞങ്ങൾ പിന്നെ എന്ത് ചെയ്യാനാണ് ...അശ്വഥാമാവ്‌   ബ്രഹ്മാസ്ത്രം പ്രയോഗിച്ചു കഴിഞ്ഞിരുന്നു .... അപ്പോൾ ഇതല്ലാതെ ഞങ്ങൾക്ക് വേറെ മാർഗ്ഗം ഉണ്ടായിരുന്നില്ലാ ...അങ്ങ് ഞങ്ങളോട്   ക്ഷമിക്കണം ...

 വൈകാതെ അർജ്ജുനൻ വേദവ്യാസൻ പറഞ്ഞതനുസരിച്ച് .താൻ തൊടുത്തു വിട്ട ബ്രഹ്മാസ്ത്രം തിരിച്ചെടുത്തു ..പക്ഷെ ..അശ്വഥാമാവിനു അത് തിരിച്ചെടുക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമായിരുന്നില്ല ...അശ്വഥാമാവ്‌ ആ കാര്യം വേദവ്യാസനോട് പറഞ്ഞു ക്ഷമ ചോദിച്ചു ...

വേദവ്യാസൻ കോപത്തോടെ : തിരിച്ചെടുക്കാൻ അറിയില്ലെങ്കിൽ പിന്നെ നീ എന്തിനാണ് ഇത് പ്രയോഗിച്ചത് ...വിഡ്ഢി....അതിന്റെ ദിശ തിരിച്ചു വിട് ...വേഗം ..ടാ വിഡ്ഢി ..പാണ്ഡവർ മരിച്ചാൽ പിന്നെ നീയാണോ പുതിയ ഒരു സമൂഹം കെട്ടിപടുക്കാൻ പോകുന്നത് ..നിനക്ക് ഈ സമൂഹത്തിനു നേരായവഴി കാണിച്ചു കൊടുക്കാൻ പോലും കഴിയില്ലാ. അത് കൊണ്ട് ഇതിന്റെ ദിശ തിരിച്ചു വിടാൻ .....

അശ്വഥാമാവ് :ദിശ ഞാൻ തിരിച്ചു വിടാം പക്ഷെ എന്നാലും ഇത് പാണ്ഡവരുടെ നേർക്ക്‌   തന്നെയായിരിക്കും ..എനിക്ക് അവരെ നശിപ്പിക്കാൻ കഴിയില്ലെങ്കിലും .അവരുടെ ഭാവി തലമുറയെ ഞാൻ ഇല്ലാതാക്കും .ഇതും പറഞ്ഞു അശ്വഥാമാവ്  ..തന്റെ ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗർഭസ്ഥ ശിശുവിന്റെ മേൽപ്രയോഗിക്കുകയും   ഗർഭസ്ഥ ശിശു മരിച്ചു പോകുകയും ചെയ്തു ...

      ..ഇത് മനസ്സിലാക്കിയ ശ്രീ കൃഷ്ണൻ കോപത്തോടെ .അശ്വഥാമാവ്വിനോട് പറഞ്ഞു ...നീ എന്ത് വലിയ അപരാധമാണ് ഈ ചെയ്തത് ...നീ എന്താണ് കരുതിയത്‌ ബ്രഹ്മാസ്ത്രം .പ്രയോഗിച്ചു അഭിമന്യുവിന്റെ പുത്രനെ ഗർഭാവസ്ഥയിൽ തന്നെ കൊന്നു കളഞ്ഞാൽ അതിനു ജീവൻ നല്കാൻ ആർക്കും ആവില്ല എന്നോ ?.ഞാൻ അവനു ജീവൻ നൽകും ..നീ ഈ ലോകം ഉള്ളിടത്തോളം കാലം ഭൂമിയിൽ അലയും ..നിന്റെ ഈ മഹാപാപങ്ങൾ ഓർത്തു ഒരിക്കലും   സമാധാനം കിട്ടാതെ ഏകനായി നീ ശരീരം മുഴുവൻ പൊട്ടി രക്തവും ചലവും നാറി..മുറിവുകൾ ഒന്നും ഉണങ്ങാതെ നീ അലയും ..നീ ഒരിറ്റു സ്നേഹത്തിനും ദയയ്ക്കും വേണ്ടി ആഗ്രഹിച്ചു ...ഈ ഭൂമി മുഴുവൻ അലയും ..പക്ഷെ നിനക്ക് ഒരിക്കലും അത് ഒന്നും ലഭിക്കില്ല ...നിന്റെ ഈ നെറ്റിയിൽ ഉള്ള ചൂടാമണിയുടെ   സ്ഥാനത്ത് ഒരിക്കലും പൊറുക്കാത്ത ഒരു മുറിവുണ്ടാകും ..ആ മുറിവ് നിന്നെ എപ്പോഴും വേദനിപ്പിച്ചു കൊണ്ടിരിക്കും ....

 എന്നിട്ട് യുധിഷ്ടിരനോട് അശ്വഥാമാവിന്റെ തലയിൽ നിന്നും ആ ചൂടാമണി അടർത്തിയെടുക്കാൻ ആവിശ്യപെട്ടു ...പക്ഷെ തന്റെ ചൂടാമണി അയാൾ തന്നെ കടാര കൊണ്ട് ഇളക്കിയെടുത്ത് അവർക്ക് നല്കിയിട്ടു ശാപം പിൻവലിക്കണം എന്ന് ശ്രീ കൃഷ്ണനോട് കെഞ്ചി പറഞ്ഞു ...പക്ഷെ ശ്രീ കൃഷ്ണൻ പറഞ്ഞു ... ഇത് ശാപമല്ല ...ഇത് നിന്റെ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണ്  ..അശ്വഥാമാവ്‌ വേദവ്യാസനോടും കെഞ്ചി ....പക്ഷെ മുനിയായ ..വേദവ്യാസനും ആയില്ല ...ആ മഹാപാപിയോടു ക്ഷമിക്കാൻ ....അവർ എല്ലാവരും അശ്വഥാമാവിനെ അവിടെ തനിച്ചാക്കി അവിടെ നിന്നും പോയി ....

 പാണ്ടവരും ശ്രീ കൃഷ്ണനും വേഗം തന്നെ ഉത്തരയുടെ അടുത്തെത്തി ...അപ്പോഴേയ്ക്കും പെട്ടെന്ന് ഉണ്ടായ വയറു വേദനയെ തുടർന്ന് ഉത്തര ഒരു ആണ്കുഞ്ഞിനു ജന്മം നല്കി ..പക്ഷെ ആ കുട്ടി ഗർഭാവസ്ഥയിൽ തന്നെ മരിച്ചിരുന്നു ..ഉത്തര മരിച്ചു പോയ തന്റെ കുഞ്ഞു മകന്റെ മൃതദേഹം കണ്ടു അലമുറയിട്ടു കരയുകയായിരുന്നു ..ശ്രീ കൃഷ്ണനെ കണ്ട അവൾ ചോദിച്ചു ....അമ്മാവാ അങ്ങ് ഒരിക്കൽ പറഞ്ഞില്ലേ ഇവന് വേണ്ടി ഞാൻ ജീവിക്കണം എന്ന് ഇനി ..ഞാൻ....എന്തിനു വേണ്ടിയാണ് ജീവിക്കേണ്ടത് ...

ശ്രീ കൃഷ്ണൻ ഉത്തരയോടു പറഞ്ഞു ...നീ കരയേണ്ട..ആവിശ്യമില്ല ...അന്ധകാരം എപ്പോഴും കരുതും അത് പ്രകാശത്തെ വിഴുങ്ങി എന്ന് ..സത്യത്തിൽ അന്ധകാരത്തിന് പ്രകാശത്തെ അല്പ സമയത്തേയ്ക്ക് മറയ്ക്കാൻ മാത്രമേ കഴിയൂ .....അതിനെ വിഴുങ്ങാൻ ആവില്ല ...

 എന്നിട്ട് ശ്രീ കൃഷ്ണൻ തന്റെ കൈകൾ ആ പിഞ്ചു മൃത ശരീരത്തിൽ വെച്ചിട്ട് തന്റെ മന്ത്ര ശക്തികൊണ്ട് അതിനു ജീവൻ നല്കി അവനു പരീക്ഷിത്ത്‌ എന്ന് പേരും നല്കി ..അത് കണ്ട് എല്ലാവരും സന്തോഷിച്ചു

 Flag Counter

1 comment:

  1. Neverquest: Titanium Edition: G-1000 - The iTanium Art
    Everquest: Titanium Edition: babyliss pro titanium straightener G-1000 – The titanium gr 5 iTanium iron titanium token Art - hypoallergenic titanium earrings by T-Tier. T-Tier has built on the most famous game in the world - Iron revlon titanium max edition Man!

    ReplyDelete