Sunday, September 21, 2014

മഹാഭാരതം- 52 ( ജന്മസാഫല്യം )

ഘടോൽകചൻ മരിച്ചതിൽ പാണ്ടവർക്ക് അതീവ ദു:ഖമുണ്ടായിരുന്നെങ്കിലും ആ യുദ്ധ ഭൂമിയിൽ  അവർക്ക് അവനെ ഓർത്തു കരയാൻ ഉള്ള സമയം പോലും ലഭിച്ചില്ല   ..ഘടോൽകചൻ മരിച്ചതോടെ കൗരവ സേനയ്ക്ക് ആത്മവിശ്വാസം തിരിച്ചു കിട്ടി ..അവർ പാണ്ടവസേനയെ ആക്രമിച്ചു മുന്നേറാൻ തുടങ്ങി ...ദ്രോണർ തന്റെ ദിവ്യാസ്ത്രം പ്രയോഗിക്കാൻ ഒരുങ്ങി ഉടനെ ഇന്ദ്രൻ പ്രത്യക്ഷപെട്ടു തടയാൻ ശ്രമിച്ചു ...

ഇന്ദ്രൻ :   ദിവ്യാസ്ത്രം നിങ്ങൾ പ്രയോഗിക്കരുത് അത് ധർമ്മ സംരക്ഷണത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ ...

ദ്രോണർ : ഞാൻ അർജ്ജുനന് എതിരെ യുദ്ധം ചെയ്യുന്നത് കൊണ്ടാണോ ..ഇന്ദ്രാ ..നിങ്ങൾ അങ്ങനെ പറഞ്ഞത് ...നിങ്ങൾ ദേവന്മാരെയെല്ലാം എനിക്ക് നന്നായി അറിയാം ...വേഷം മാറി വന്നു കർണ്ണന്റെ കവച കുണ്ഡലങ്ങൾ ആവിശ്യപെട്ടത്‌ നിങ്ങൾ ആണെന്ന് എനിക്കറിയാം എന്താ അത്  ധർമ്മമായിരുന്നോ ..

ഇന്ദ്രൻ : ഞാൻ എല്ലാ ദേവന്മാരുടെയും പ്രതിനിതിയായി ആണ് വന്നത് .. ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ് ദിവ്യസ്ത്രം പ്രയോഗിക്കരുത് എന്ന് ..അത് ധർമ്മത്തിന്റെ രക്ഷയ്ക്ക് ഉപയോഗിക്കാനുള്ളതാണ് ..

ദ്രോണർ : നിങ്ങൾക്ക് എങ്ങനെ അറിയാം ഞാൻ ചെയ്യുന്നത് എന്റെ ധർമ്മം അല്ല എന്ന് ?? ഞാൻ ചെയ്യുന്നത് എന്റെ ധർമ്മം തന്നെയാണ് ..

പെട്ടെന്ന് ബ്രഹ്മാവ്‌ പ്രത്യക്ഷപെട്ടു ..ദ്രോണരോട് ദിവ്യാസ്ത്രം പ്രയോഗിക്കരുതു ..അത് ബ്രാഹ്മണരുടെ നിയമങ്ങൾക്ക് എതിരാകും ...നിന്റെ ധർമ്മം അറിവ്  പകർന്നു നല്കുക എന്നതാണ് ..നീ എന്തിനാണ് ഇവിടെ ഈ ക്ഷത്രിയരുടെ ധർമ്മം ചെയ്യുന്നത് ?

ദ്രോണർ : എന്റെ ഗുരു ..പരശുരാമനും ഒരു ബ്രാഹ്മണനാണ് ..അദ്ദേഹം എത്രയോ തവണ യുദ്ധം ചെയ്തു രാജാക്കന്മാരെ വധിച്ചിരിക്കുന്നു ..ആരുടെ കയ്യിലാണോ വേദം ഉള്ളത്  അവനാണ് ബ്രാഹ്മണൻ ..അവൻ തന്നെ ആയുധം എടുത്താൽ പിന്നെ അവൻ ക്ഷത്രിയനാണ് ..കൗരവ  സേനയുടെ പ്രധാന സേനാപതി എന്ന നിലയിൽ സേനയുടെയും ..ഹസ്തിനപുരിയുടെയും സംരക്ഷണം എന്റെ കർത്തവ്യമാണ് ..എന്നെ ദയവു ചെയ്തു അങ്ങ് തടയരുത് ..

ബ്രഹ്മാവ്‌ : പറയാനുള്ളത് ഞാൻ പറഞ്ഞു ...നീ ദിവ്യാസ്ത്രം പ്രയോഗിച്ചേ അടങ്ങൂ എന്ന് ആണെങ്കിൽ  ആയികോളൂ ...പക്ഷെ നിനക്കറിയാമെല്ലൊ ധൃഷ്ടദ്യുമ്നന്റെ ജന്മ ലക്‌ഷ്യം എന്താണ് എന്ന്

ദ്രോണർ : ഞാൻ പറഞ്ഞിട്ടാണോ ധ്രുപദൻ അന്ന് ഗുരുകുലത്തിൽ വെച്ച് എനിക്ക് വാക്ക് തന്നത് ..നിങ്ങൾക്ക് എല്ലാം അറിയാവുന്നതല്ലേ  ? അന്ന് ധ്രുപദൻ  ധൃഷ്ടദ്യുമ്നനെ അനുഗ്രഹം വാങ്ങാൻ എന്റെ അടുത്തേയ്ക്ക് അയച്ചപ്പോൾ എനിക്കറിയാമായിരുന്നൂ ...അവന്റെ ജന്മലക്ഷ്യം എന്താണ് എന്ന്... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അവന്റെ ജന്മസാഫല്യത്തിനു വേണ്ടി അവനെ അനുഗ്രഹിച്ചത് ..ഈ യുദ്ധത്തിൽ പാണ്ഡവരെ ജയിക്കുകയുള്ളൂ  എന്നും എനിക്കറിയാം ..പക്ഷെ അതൊന്നും എന്നെ എന്റെ ധർമ്മത്തിൽ നിന്നും പിന്തിരിപ്പിക്കില്ല ..

ബ്രഹ്മാവ്‌ അപ്രത്യക്ഷനായി ...

 ദ്രോണർ ദിവ്യാസ്ത്രവുമായി നില്ക്കുന്നത് കണ്ടു വിരാട് രാജാവ് ദ്രോണരെ വെല്ലു വിളിച്ചു

വിരാട് രാജാവ് : ഏയ് ബ്രഹ്മണാ ..നീ ഈ യുദ്ധഭൂമിയിൽ എന്താണു ഈ ചെയ്യുന്നത് ..നീ വല്ല ആശ്രമത്തിലും പോയി കുട്ടികളെ പടിപ്പിക്കു ...അതാണ്‌ നിന്റെ ധർമ്മം ..

ദ്രോണർ : നീ ഈ കൊണ്ട് വന്നിരിക്കുന്ന ആയുധങ്ങൾ ഒന്നും വെറും കാഴ്ചവസ്തുക്കൾ അല്ലെങ്കിൽ എടുത്തു എന്നോട് യുദ്ധം ചെയ്യ്..

വിരാട് രാജാവ് : നീ നിന്റെ തേരാളിയോടു പറഞ്ഞോ ഏത് വഴി രക്ഷപെടണം  എന്ന് നോക്കിയിരുന്നോളാൻ ..നീ ഏതു വഴി രക്ഷപെടാൻ നോക്കിയാലും ഞാൻ ആ മാർഗ്ഗം എല്ലാം അടച്ചിട്ടുണ്ടാകും ...ഇനി  നിനക്ക് ധൈര്യമുണ്ടെങ്കിൽ  ആ ദിവ്യാസ്ത്രം പ്രയോഗിക്ക്..

ദ്രോണർ : നിന്നെ പോലെ ഒരാൾക്കു...വേണ്ടി പാഴാക്കാനുള്ളതല്ല ദിവ്യാസ്ത്രം ....

ദ്രോണർ തന്റെ ദിവ്യാസ്ത്രം അപ്രത്യക്ഷ്മാക്കിയ  ശേഷം തന്റെ വില്ല് കയ്യിലെടുത്തു ശരങ്ങൾ എയ്യാൻ തുടങ്ങി ..വിരാട് രാജാവിന് പിടിച്ചു നില്ക്കാൻ ആയില്ല ..ദ്രോണരുടെ അമ്പുകൾ ഏറ്റു വീഴുന്ന വിരാട് രാജാവിനെ രക്ഷിക്കാനായി ധ്രുപദൻ അങ്ങോട്ട്‌ നീങ്ങി പക്ഷെ അപ്പോഴേയ്ക്കും ദ്രോണരുടെ അമ്പു വിരാട് രാജാവിന്റെ കഴുത്തി തുളച്ചു കയറി ..അയാൾ  മരിച്ചു വീഴുകയും ചെയ്തു

ഇത് കണ്ടു സഹിക്കാതെ ദ്രുപധൻ  : നീ ഈ ചെയ്തതിനു നിന്നെ ഞാൻ ജീവനോടെ വിടില്ല ദ്രോണരെ ..വിരാട് രാജാവിനെ പോലെ ഇത്രയും ധീരനായ ഒരാൾ  ഈ യുഗത്തിൽ തന്നെ വേറെയുണ്ടാകില്ല .നീ ധീരതയുടെ ആ സൂര്യനെയാണ് ഇല്ലാതാക്കിയത് ...

ദ്രോണർ : നീ ഇനിയും എന്റെ മുന്നിൽ നിന്നും മാറിയില്ലെങ്കിൽ ധീരതയുടെ മറ്റൊരു സൂര്യനെ കൂടി ഞാൻ ഇല്ലാതാക്കും ...

ഇത് കേട്ട ദ്രുപധൻ ദ്രോണരുമായി യുദ്ധം തുടങ്ങി ...പല ആയുധങ്ങൾ കൊണ്ട് യുദ്ധം ചെയ്തു ഓടുവിൽ വാൾ പയറ്റിൽ എത്തുകയും ...വാൾ കുത്തിയിറക്കി ദ്രോണർ ദ്രുപധനെ വധിക്കുകയും ചെയ്തു ......

 പക്ഷെ അത് കൊണ്ടൊന്നും തൃപ്തനാകാതെ ദുര്യോധ നൻ ദ്രോണരോട് പറഞ്ഞു ...നിങ്ങൾ ഈ വിരാട് രാജാവിനെയും ദ്രുപധയും ഒന്നും വധിച്ചത് കൊണ്ട് ഞാൻ സന്തുഷ്ടനാവില്ല ..അതിനു നിങ്ങൾ ആ പഞ്ചപാണ്ടവരിൽ ഒരാളെയെങ്കിലും വധിക്കണം ...പക്ഷെ അത് എങ്ങനെയാ ...നിങ്ങളും പിതാമഹനെപോലെ തന്നെ  യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെല്ലോ  ...യുദ്ധം ചെയ്യേണ്ടത്  ജയിക്കാൻ വേണ്ടിയാണ് നിങ്ങളാവട്ടെ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നില്ല ...എന്റെ 98 സഹോദരന്മാരാണ് വീരചരമം അടഞ്ഞത് എന്നിട്ടും പാണ്ഡവന്മാർ അഞ്ചു എണ്ണവും  ഇപ്പോഴും ജീവനോടെ ഉണ്ട് .....

ദ്രോണർ : ദുര്യോധനാ ..ഞാൻ വെറും ഒരു യോദ്ധാവ് മാത്രമാണ് യമാരാജൻ അല്ല ....ഇത്രയും പറഞ്ഞു ദ്രോണർ അവിടെ നിന്നും തന്റെ രഥം മറ്റൊരു വശത്തേയ്ക്ക് തെളിച്ചു ,,,എന്നിട്ട് വീണ്ടും പാണ്ടവ സേനയെ ആക്രമിക്കാൻ തുടങ്ങി ...ദ്രോണരുടെ മുന്നേറ്റം കണ്ടു ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു ....

 അർജ്ജുനാ ...ഇന്ന് ഈ യുദ്ധത്തിൽ ദ്രോണരെ ആർക്കും  പരാജയപെടുത്താൻ ആവില്ല ......

അർജ്ജുനൻ : എന്ന്   പറഞ്ഞാൽ    നമ്മൾ ഇന്ന്  ഈ ധർമ്മ യുദ്ധത്തിൽ തോല്ക്കും എന്നാണോ ?

ശ്രീ കൃഷ്ണൻ : എന്നല്ല ഞാൻ പറഞ്ഞത് ...ഞാൻ പറഞ്ഞത് ..യുദ്ധത്തിന്റെ എല്ലാ നിയമങ്ങളും  ആനുസരിച്ചു  ദ്രോണരെ തോല്പ്പിക്കാൻ ആവില്ല എന്ന് ആണ്..ധർമ്മത്തിന്റെ രക്ഷയ്ക്ക് വേണ്ടി അധർമ്മം പ്രവർത്തിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല ..

അർജ്ജുനൻ : ശ്രീ കൃഷ്ണാ ..അങ്ങ് എന്താണ് ഈ പറയുന്നത് ..

ശ്രീ കൃഷ്ണൻ : ഞാൻ ഒരു പ്രായോഗിക ബുദ്ധി പറഞ്ഞു എന്നെ ഉള്ളൂ ...ആരാണോ ധർമ്മതിനെ എതിർക്കുന്നത് അയാൾ തന്നെ അധർമ്മത്തിന്റെ പ്രതീകം അല്ലെ ? അപ്പോൾ അയാളെ ധർമ്മത്തിന്റെ വഴിയിൽ  നിന്നും മാറ്റുക എന്നത് എല്ല്ലാവരുടെയും കർത്തവ്യം അല്ലെ ..അപ്പോൾ ധർമ്മ പരിപാലനത്തിന് വേണ്ടി അധർമ്മം പ്രവർത്തിക്കുന്നതും ധർമ്മമാണ് ..

അർജ്ജുനൻ : പക്ഷെ അത് തെറ്റല്ലേ കൃഷ്ണാ ?

ശ്രീ കൃഷ്ണൻ : ഈ യുദ്ധം നിനക്ക് ധർമ്മയുദ്ധം  ആണെന്ന് നീ സമ്മതിക്കുന്നോ ?

അർജ്ജുനൻ : തീർച്ചയായും ..

ശ്രീകൃഷ്ണൻ : അപ്പോൾ നീ ഇതും സമ്മതിക്കില്ലേ ...നിന്റെ ഈ ധർമ്മയുദ്ധത്തിനുള്ള  ഏറ്റവും വലിയ  തടസ്സമാണ് ദ്രോണാചാര്യർ എന്ന് .. ?

അർജ്ജുനൻ : അതും ഞാൻ സമ്മതിക്കുന്നു ..പക്ഷെ ..

ശ്രീ കൃഷ്ണൻ  : അപ്പോൾ നീ ഇതും സമ്മതിക്കില്ലേ ധർമ്മത്തിന്റെ വിജയത്തിനു ദ്രോണാചാര്യരുടെ പരാജയം അനിവാര്യമാണ് എന്ന് ...അർജ്ജുനാ ..ധർമ്മ പരിപാലനം   ഒരിക്കലും അധർമ്മമാവില്ല ...പിതാമഹന് എതിരെ   നീ ശിഗണ്ടിയെ മുന്നിൽ  നിർത്തി   യുദ്ധം ചെയ്തപ്പോൾ ..നിനക്ക് ഒട്ടും തന്നെ എതിർപ്പില്ലായിരുന്നെല്ലോ  ?

 അർജ്ജുനൻ : ഇപ്പോൾ ഞാൻ എന്ത് ചെയ്യണം എന്നാണ് അങ്ങ് പറയുന്നത് ?

ശ്രീ കൃഷ്ണൻ : ദ്രോണാചാര്യരെ തോല്പ്പിക്കാൻ ഒരു വഴിയേ ഉള്ളൂ ...അദ്ദേഹത്തിന്റെ പുത്രൻ അശ്വഥാമാവ് വീരചരമം അടഞ്ഞു എന്ന് ദ്രോണരെ വിശ്വസിപ്പിക്കണം..അത് അദ്ദേഹത്തിനു സഹിക്കാനാവില്ല ...അദ്ദേഹം ആയുധം ഉപേക്ഷിക്കും ...

അർജ്ജുനൻ : ഇല്ല കൃഷ്ണാ ..വേണ്ട ...അങ്ങ് എന്നോട് ക്ഷമിക്കണം ...ഇത്രയും വലിയ വില കൊടുത്തു എനിക്ക് ഈ യുദ്ധം ജയിക്കേണ്ട ..

ശ്രീ കൃഷ്ണൻ : അർജ്ജുനാ യുദ്ധം ജയിക്കാനും ..തോല്ക്കാനും നീ ആരാണ് ? അധർമ്മത്തിനു എതിരെ യുദ്ധം ചെയ്യേണ്ടത് നിന്റെ ധർമ്മമാണ്..നീ നിന്റെ കർമ്മം മാത്രം ചെയ്യുക ..കർമ്മഫലം നിന്റെ നിയന്ത്രണത്തിൽ അല്ലെല്ലോ ...

അർജ്ജുനൻ : പക്ഷെ ഇങ്ങനെ ഒരു കള്ളം പറഞ്ഞു ...ഈ യുദ്ധം ജയിക്കുന്നത് ശെരിയാണോ ?

 അർജ്ജുനന് ദ്രോണരോടുള്ള സ്നേഹം അവനെ ഒരു തീരുമാനം എടുക്കാൻ അനുവദിക്കുന്നില്ല എന്ന് മനസ്സിലാക്കി ശ്രീ കൃഷ്ണൻ ..യുധിഷ്ടിരനോട് ചോദിച്ചു ..ജേഷ്ടാ..അങ്ങും ധർമ്മത്തിന്റെ പക്ഷത്തു നിക്കില്ലേ ?

യുധിഷ്ടിരൻ :    ധർമ്മത്തിന്റെ വിജയത്തിനു  വേറെ വഴിയൊന്നും തന്നെ ഇല്ലെങ്കിൽ ..ഈ പാപ ഭാരം  ഏറ്റു എടുക്കാൻ ഞാൻ തയ്യാറാണ് ...

യുധിഷ്ടിരൻ സമ്മതിച്ചെങ്കിലും അതിൽ അദ്ദേഹത്തിനു കുറ്റബോധം ഉണ്ട് എന്ന് കണ്ട കൃഷ്ണൻ അദ്ദേഹത്തെ സമാധാനിപ്പിക്കാനായി പറഞ്ഞു ...മര്യാദാ പുരുഷോത്തമനായ ശ്രീ രാമൻ ബാലിയെ തോല്പ്പിച്ചത് യുദ്ധ നിയമങ്ങൾ പാലിച്ചു കൊണ്ടായിരുന്നില്ല ...

എന്നിട്ട് ശ്രീ കൃഷ്ണൻ പാഞ്ഞു നടക്കുന്ന ആന ക്കൂട്ടത്തിലെ ഒരു ആനയെ ചൂണ്ടി ഭീമനോട് ചോദിച്ചു ...ജേഷ്ടന് ആ ആനയുടെ പേര് എന്താണ് എന്ന് പറയാമോ ?

 ആ ആനയുടെ പേര് അശ്വഥാമാവ്‌ എന്നായിരുന്നു ...ആനയെ കൊന്ന ശേഷം അശ്വഥാമാവിനെ കൊന്നു എന്ന് ദ്രോണരെ വിശ്വസിപ്പിക്കാനാണ് ശ്രീ കൃഷ്ണൻ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഭീമൻ തന്റെ ഗദ എടുത്തു ആ ആനയുടെ മസ്തകതിനെ ലക്‌ഷ്യം വെച്ച് എറിഞ്ഞു ...അത് കൊണ്ടയുടൻ തന്നെ ഒരലർച്ചയോടെ ആന ചരിഞ്ഞു ...

 ഞാൻ അശ്വഥാമാവിനെ കൊന്നേ ...എന്ന് അലറി വിളിച്ചു കൊണ്ട്  ഭീമൻ തന്റെ രഥത്തിൽ യുദ്ധ ഭൂമിയിൽ  ചുറ്റി നടന്നു ...ദ്രോണരുടെ അടുത്ത് എത്തിയും ഭീമൻ ഇത് വിളിച്ചു പറഞ്ഞു ....ദ്രോണർക്കു അത് വിശ്വസിക്കാനായില്ല ...ധർമ്മരാജനായ യുധിഷ്ടിരൻ എന്ത് വന്നാലും സത്യമേ പറയൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു ...അത് കൊണ്ട് സത്യം യുധിഷ്ടിരനോട് ചോദിച്ചു അറിയാം എന്ന് അദ്ദേഹം തീരുമാനിച്ചു ...തന്റെ രഥം യുധിഷ്ടിരന്റെ അടുത്തേക്ക് കൊണ്ട് പോകാൻ സാരഥിയോട് പറഞ്ഞു ...സാരഥി ദ്രോണരെ യുധിഷ്ടിരന്റെ അടുത്തെത്തിച്ചു ...

ആശങ്കയോടെ   ദ്രോണർ : യുധിഷ്ടിരാ ..ഭീമൻ എന്റെ മകൻ അശ്വഥാമാവിനെ വധിച്ചോ ?

ആത്മസങ്കർഷത്തിലായ യുധിഷ്ടിരൻ മൗനമായി താഴേക്കു നോക്കി നില്ക്കുന്നത് കണ്ടു ദ്രോണർ തന്റെ ചോദ്യം ആവർത്തിച്ചു .... ഭീമൻ അശ്വഥാമാവിനെ വധിച്ചോ ...യുധിഷ്ടിരാ ..എന്റെ ചോദ്യത്തിനു ദയവു ചെയ്തു നീ ഉത്തരം പറയൂ ...

യുധിഷ്ടിരൻ : അതേ ഭീമൻ അശ്വഥാമാവിനെ വധിച്ചു ...എന്നത് സത്യം തന്നെയാണ് ..ഗുരൂ ....

യുധിഷ്ടിരൻ പറഞ്ഞതോടെ ദ്രോണർ തന്റെ പുത്രൻ ആശ്വഥാമാവ് വധിക്കപ്പെട്ടു എന്ന് പൂർണമായും വിശ്വസിച്ചു ...തന്റെ ആയുധം തേർതട്ടിൽ ഉപേക്ഷിച്ചു

ആകെ തകർന്നു നില്ക്കുന്ന ദ്രോണരോട് ഭീമൻ : അങ്ങ് ആശ്രമങ്ങളിൽ പോയി രാജകുമാരന്മാരെ പഠിപ്പിക്കുക ..അതാണ്‌ അങ്ങേയ്ക്ക് നല്ലതത് അങ്ങ് ഈ ക്ഷത്രിയരുടെ ഇടയിൽ എന്തിനാണ് വന്നിരിക്കുന്നത് ..എന്ന് പറഞ്ഞു ..ദ്രോണരെ കൂടുതൽ തളർത്തി ..അദ്ദേഹം തന്റെ അമ്പും വില്ലും ,വാളും പരിചയും ,ഗദയും എല്ലാം അവിടെ ഉപേക്ഷിച്ചു ..എന്നിട്ട് ഭീമനോട് പറഞ്ഞു ...എന്റ്റെ മകൻ ആശ്വഥാമാവു നിന്റെ കൈ കൊണ്ട് വധിക്കപെട്ടു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല ഭീമാ നീ എന്റെ ശിഷ്യനായത് കൊണ്ട് മാത്രം ആണ് നീ ഇപ്പോൾ എന്റെ മുന്നിൽ  ഇത് പറയാൻ ജീവനോടെ നില്ക്കുന്നത് ...നിനക്കറിയാമോ ..ഒരു ഗുരു തന്റെ ശിഷ്യന്മാരെ പുത്രന്മാരെ പോലെയാണ് കാണേണ്ടത് ...അത് കൊണ്ട് മാത്രമാണ് ഞാൻ നിന്നെ വധിക്കാത്തത് ...ഇത്രയും പറഞ്ഞു പൊട്ടികരഞ്ഞു കൊണ്ട്  ദ്രോണർ  ....രഥത്തിൽ നിന്നും ഇറങ്ങി യുദ്ധഭൂമിയിൽ ചമ്രം പറഞ്ഞിരുന്നു ..കണ്ണുകൾ അടച്ചു തന്റെ ദു:ഖം അടക്കാൻ ശ്രമിച്ചു ...

ഈ അവസരം ആയിരുന്നു ..ധൃഷ്ടദ്യുമ്നൻ കാത്തിരുന്നത് ...അയാൾ തന്റെ വാൾ എടുത്തു രഥത്തിൽ നിന്നും ചാടിയിറങ്ങി ....ദ്രോണരുടെ അടുത്തെത്തി ...എന്നിട്ട് കണ്ണടച്ചിരിക്കുന്ന ദ്രോണരുടെ തല ഒറ്റവെട്ടിന് താഴെയിട്ടു ...

 ഈ കാഴ്ച കണ്ട പാണ്ഡവർ പോലും നടുങ്ങിപോയി..അർജ്ജുനന് തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല ..അർജ്ജുനൻ തന്റെ വാൾ എടുത്തു ധൃഷ്ടദ്യുമ്നനെ കൊല്ലാനായി ചാടിയിറങ്ങി ..പക്ഷെ ശ്രീ കൃഷ്ണനും മറ്റു പാണ്ടവരും ചേർന്ന് അർജ്ജുനനെ തടഞ്ഞു ...

അന്ന് രാത്രി കുട്ടികാലം മുതലുള്ള ഓരോ കാര്യങ്ങൾ ഓർത്തു അർജ്ജുനനു തന്റെ ദു:ഖവും ധൃഷ്ടദ്യുമ്നനോടുള്ള ദേഷ്യവും അടക്കാനാവാതെ വീണ്ടും തന്റെ വാൾ എടുത്തു ധൃഷ്ടദ്യുമ്നന്റെ അടുത്തേക്ക് പോയി ..ഈ തവണ ദ്രൗപതിയാണ് തടഞ്ഞത് ...

ദ്രൗപതി :  എന്റെ ജേഷ്ടൻ എന്ത് അപരാധമാണ് ചെയ്തത് ?

തന്റെ പ്രിയ ഗുരുവിനെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ കൊന്ന ധൃഷ്ടദ്യുമ്നനു വേണ്ടി വാദിക്കുന്ന ദ്രൗപതിയെ വെട്ടാൻ അർജ്ജുനൻ ഒരുങ്ങിയെങ്കിലും ..പെട്ടെന്ന് സ്വയം നിയന്ത്രിച്ചു ....ഇത് കണ്ട ദ്രൗപതി ....പരിഹാസത്തോടെ ...എന്താ വെട്ടുന്നില്ലേ ? എന്റെ ജേഷ്ടനെ കൊല്ലാൻ നിങ്ങൾക്ക് തടസ്സം ഞാൻ ആണെങ്കിൽ ആദ്യം എന്നെ തന്നെ കൊല്ലൂ...എന്നെ അന്ന് ആ സഭയിൽ വെച്ച് അപമാനിച്ചപ്പോൾ ...ഈ ദ്രോണാചാര്യർ അവിടെയുണ്ടായിരുന്നു എന്ന് മാത്രമല്ല ..ഒരക്ഷരം പോലും പറഞ്ഞതും ഇല്ല ...നമ്മുടെ അഭിമന്യുവിനെ എല്ലാവരും കൂടി ക്രൂരമായി കൊന്നു തള്ളിയപ്പോൾ അതിനു നേതൃത്വം കൊടുത്തതും ഈ ദ്രോണാചാര്യർ തന്നെ ആയിരുന്നില്ലേ ?

  ദ്രൌപതി പറഞ്ഞത് എല്ലാം ശെരിയാണ് എന്ന് മനസ്സിലാക്കി അർജ്ജുനൻ തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...

കൗരവരുടെ പാളയത്തിൽ എല്ലാവരും വെള്ള വസ്ത്രം ധരിച്ചു ദ്രോണരുടെ ചിത കത്തിക്കാൻ തുടങ്ങുകയായിരുന്നു ...ഈ സമയം പാണ്ഡവർ അവസാനമായി  അവരുടെ ഗുരുവിന്റെ കാൽ തൊട്ടു നമസ്കരിക്കാൻ എത്തി ...

 ആശ്വഥാമാവ് അവരെ തടഞ്ഞു  കൊണ്ട് പറഞ്ഞു ..ഒറ്റ ഒരുത്തനും എന്റെ അച്ഛന്റെ ചിതയിൽ തൊട്ടു പോകരുത് ...നീ യൊക്കെ ഭീരുക്കളാണ് ....എന്നിട്ട് യുധിഷ്ടിരനോടായി പറഞ്ഞു ...ധർമ്മരാജൻ യുധിഷ്ടിരാ ...ഈ നില്ക്കുന്ന ഞാൻ മരിച്ചു പോയി എന്ന് നീ കള്ളം പറഞ്ഞു ചതിച്ചല്ലേ ...നിങ്ങൾ എന്റെ അച്ഛനെ കൊന്നത് ? ? നിങ്ങളോട് ഒന്നും ഞാൻ ഒരിക്കലും ക്ഷമിക്കില്ല നീയെല്ലാം തീർച്ചയായും ഇതിനെല്ലാം അനുഭവിക്കും... ഇതും പറഞ്ഞു പെട്ടെന്ന് തന്നെ ആശ്വഥാമാവ് ചിതയ്ക്ക് തീ വെച്ചു...പാണ്ഡവർ അപമാനിതരായി തിരിച്ചു അവരുടെ പാളയത്തിലേയ്ക്ക് മടങ്ങി ..
 
Flag Counter

No comments:

Post a Comment