Sunday, September 21, 2014

മഹാഭാരതം- 51 (ഘടോൽകചൻ)

അർജ്ജുനൻ ജയദ്രതനെ വധിച്ചു അല്പസമയം കഴിഞ്ഞതും സൂര്യൻ അസ്തമിക്കുകയും ചെയ്തു ..പക്ഷെ എന്നിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള കാഹളം ആരും മുഴക്കിയില്ല ..കൗരവ സേനയും പാണ്ടവ സേനയും തമ്മിൽ മഹായുദ്ധം തന്നെ നടന്നു ...അനേകം പേർ  മരിച്ചു വീണു . .ഇരുട്ട് പരന്നതോടെ അവർ പന്തവും ഏന്തി യുദ്ധം തുടർന്നു..പെട്ടെന്ന് അവിടേക്ക് ഭീമാകാരനായ ഒരു അസുരൻ വന്നു   ...അവൻ  ..കൗരവ സേനയെ ആക്രമിക്കാൻ തുടങ്ങി ...ഭീമന്റെ പുത്രനായ ഘടോൽകചനായിരുന്നു അത് ...അവൻ കൗരവ സേനയെ കൈ കൊണ്ട് തല്ലിയും കാൽ കൊണ്ട് ചവിട്ടിയും കൊല്ലാൻ തുടങ്ങി ..കൗരവ സേന എറിഞ്ഞ കുന്തങ്ങളും അവൻ നിഷ്പ്രയാസം തട്ടി തെറിപ്പിച്ചു ...ഘടോൽകചൻ  ഒറ്റയ്ക്ക് കൗരവ സേനയ്ക്ക് ഉണ്ടാക്കിയ നാശം കണ്ടു ദുര്യോധനൻ നടുങ്ങി ...ദുര്യോധനനും കർണ്ണനും അവനെ ആക്രമിച്ചു ..അവരുടെ ശരങ്ങളും ഗദയും  കൈ കൊണ്ട് പിടിച്ചു അവർക്ക് നേരെ തന്നെ തിരിച്ചു എറിഞ്ഞു ....രണ്ടു പേർക്കും പരിക്ക് പറ്റി    ഗദ്യന്തരമില്ലാതെ അവർ പിൻവാങ്ങി ..

 ഈ യുദ്ധം ഈ നിലയ്ക്ക് തുടർന്നാൽ ഘടോൽകചൻ  ഇന്ന് തന്നെ കൗരവസേനയെ മുഴുവൻ ഒറ്റയ്ക്ക് കൊന്നൊടുക്കും എന്ന് മനസ്സിലായത്‌ കൊണ്ട് ദുര്യോധനൻ ദ്രോണരോട് എത്രയും പെട്ടെന്ന് ശംഗ് മുഴക്കി ഇന്നത്തെ യുദ്ധം അവസാനിച്ചതായി അറിയിക്കാൻ ആവിശ്യപെടുകയും ...ദ്രോണർ തന്റെ ശംഗ് മുഴക്കി ..അന്നത്തെ യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു ...അന്നത്തെ യുദ്ധം  അവസാനിക്കുമ്പോൾ ധൃതരാഷ്ട്രരുടെ  മക്കളിൽ ദുര്യോധനനും ദുശ്ശാസനനും മാത്രമാണ് ശേഷിച്ചിരുന്നത് ... ദുര്യോധനന്റെ പക്ഷത്തു നിന്ന് യുദ്ധം ചെയ്ത ദുര്യോധനന്റെ മറ്റ്  സഹോദരങ്ങളെ  എല്ലാം ഭീമൻ വധിച്ചിരുന്നു ..

 യുദ്ധം അവസാനിച്ചതോടെ ഘടോൽകചൻ  തന്റെ ശരീരം ചെറുതാക്കി ...ഒരു സാധാരണ മനുഷ്യന്റെ വലിപ്പത്തിലായ ശേഷം ...പാണ്ഡവരുടെ ശിബിരത്തിലേയ്ക്ക് ചെന്നു അവിടെ പാണ്ടവരും ശ്രീകൃഷ്ണനും ഉണ്ടായിരുന്നു ...ഭീമൻ തന്റെ മകനെ എല്ലാവർക്കും പരിചയപെടുത്തി

ഘടോൽകചൻ  യുധിഷ്ടിരന്റെയും ശ്രീ കൃഷ്ണന്റെയും അനുഗ്രഹം മേടിച്ച ശേഷം അർജ്ജുനന്റെ അടുത്തെത്തി ...

അർജ്ജുനൻ : ആയുഷ്മാൻ ഭവ ...മോനെ നിനക്കൂ ദീർഘായുസ്സു ഉണ്ടാവട്ടെ ..

ഘടോൽകചൻ  : ഞാൻ ഒരിക്കലും   അങ്ങയുടെ പുത്രൻ അഭിമന്യുവിനു പകരമാവില്ല ...അങ്ങ് എന്നെ മകനായി കാണേണ്ട ..ഞാൻ അതിനു യോഗ്യനല്ല ...നിങ്ങളുടെ വെറും ഒരു ദാസനായി എന്നെ കണ്ടാൽ മതി ..

അർജ്ജുനൻ : മോനെ നീ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് ..നിനക്ക് എന്ത് പറ്റി ...നീ എന്റെ അഭിമന്യുവിനെക്കാൾ..മൂത്തതാണ് ..നീ ..നിന്റെ സ്ഥാനം സ്വയം നേടും ..എനിക്ക് ഉറപ്പുണ്ട് ..

ഘടോൽകചൻ  : അങ്ങനെയാണെങ്കിൽ .. നമ്മുടെ ഈ കുടുംബം ഒരു വലിയ ആപത്തിലായിട്ടും വല്യച്ചൻ എന്ത് കൊണ്ടാണ് എന്നെ സഹായത്തിനു വിളിക്കാതിരുന്നത് ?..എനിക്കറിയാം എന്റെ അമ്മ ക്ഷത്രിയയല്ല എന്ന് ..പക്ഷെ ...

പെട്ടെന്ന് ശ്രീ കൃഷ്ണൻ ഘടോൽകചനെ തടഞ്ഞു കൊണ്ട് പറഞ്ഞു ...നിന്നെ പോലെ ഇത്രയും വീരനായ ഒരു പുത്രന് ജന്മം നല്കിയ നിന്റെ അമ്മ ..ക്ഷത്രിയ അല്ലെങ്കിൽ കൂടിയും ..കർമ്മം കൊണ്ട് ക്ഷത്രിയയാണ് ...മോനെ ..ആരും ജന്മം കൊണ്ട് ബ്രാഹ്മണനോ ക്ഷത്രിയനോ ആകുന്നില്ല ..നീ ഒരു ധീരനായത് കൊണ്ട് തന്നെ നീയും ഒരു യോദ്ധാവാണ് ക്ഷത്രിയനാണ്

ഘടോൽകചൻ  : അങ്ങനെയാണെങ്കിൽ പിന്നെ എന്ത് കൊണ്ടാണ്  അഭിമന്യുവിനും അമ്മയുടെ (ദ്രൗപതി) അഞ്ചു മക്കൾക്കും ഒപ്പം എന്നെയും കൂടി ഇവിടെയ്ക്ക് വിളിക്കാതിരുന്നത് ??

ശ്രീ കൃഷ്ണൻ :  ഓരോ ആളുകൾ വരുന്നതിനും പോകുന്നതിനും അനുയോജ്യമായ ഒരു സമയം ഉണ്ട് ...ഇപ്പോഴാണ്  നീ ഇവിടെ വരേണ്ട സമയം ആയതു .. നിന്നെ ഈ ഭാരതം മുഴുവൻ ആദരിക്കും ... ഈ  ഭരതവംശത്തിനു നിന്നോടുള്ള കടം  വീട്ടാൻ ഒരിക്കലും കഴിയുകയില്ല ....

 അതെ സമയം ഹിഡുംബി തന്റെ മകന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു .... അവന്റെ ധീരതകണ്ട് വീരന്മാർ പോലും ലജ്ജിച്ചു പോകുന്ന ഒരു നിമിഷം തന്റെ മകന്റെ ജീവിതത്തിൽ ഉണ്ടാകേണമേ ..  എന്നായിരുന്നൂ ഹിഡുംബി പ്രാർത്ഥിച്ചത്‌....

ഘടോൽകചനോട് ശ്രീ കൃഷ്ണൻ പറഞ്ഞത് എല്ലാം അറിഞ്ഞ മറ്റൊരു അസുരൻ സംഭവിച്ചതെല്ലാം ഹിടുംബിയെ അറിയിച്ചു ...ശ്രീ കൃഷ്ണൻ ഘടോൽകചനോട് പറഞ്ഞത് എല്ലാം കേട്ടപ്പോൾ ഹിടുംബിക്ക് ഒരു പാട് സന്തോഷമായി ....

കുരുക്ഷേത്രത്തിൽ ...ഭീഷ്മരെ കാണാൻ ഗാന്ധാരിയും കുന്തിയും എത്തി ...ഭീഷ്മരിന്റെ അവസ്ഥ കണ്ടു കുന്തി കരഞ്ഞു  ...അവർ ഭീഷ്മരിന്റെ പാദങ്ങളിൽ തൊട്ടു അനുഗ്രഹം മേടിച്ചു ...

 താൻ ചെയ്ത ഒരു പ്രതിജ്ഞയുടെ ഫലമാണ് ഈ സംഭവിച്ചതെല്ലാം എന്ന് പറഞ്ഞു ഭീഷ്മർ വിലപിച്ചു ..ഈ സംഭാവിച്ചതിനെല്ലാം നമ്മൾ ഓരോരുത്തരും ഉത്തരവാദികൾ ആണ് എന്ന് പറഞ്ഞു കുന്തി ഭീഷ്മരിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ..പോകുന്നതിനു മുൻപ് ഗാന്ധാരി ഭീഷ്മരിനോട് പറഞ്ഞു ...ആരോടൊക്കെ ക്ഷമിച്ചാലും ശ്രീ കൃഷ്ണനോട് മാത്രം ഞാൻ ക്ഷമിക്കില്ല..അവൻ വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം തടയാമായിരുന്നു ...ദുര്യോധനൻ മരിച്ചാലും യുധിഷ്ടിരൻ മരിച്ചാലും നഷ്ടം ഞങ്ങൾക്ക്  തന്നെയല്ലേ .... ..മരിച്ചു പോയതന്റെ മക്കളെ ചൊല്ലി വിലപിച്ച ഗാന്ധാരിയോടു ഭീഷ്മർ പറഞ്ഞു ...ഞാനോ ..അർജ്ജുനനോ ..ദുര്യോധനോ ..ഒന്നും അല്ല കാര്യം ...ആര് ഈ യുദ്ധത്തിൽ ജയിക്കും  എന്നതും വിഷയം അല്ല ...ഹസ്തിനപുരിയുടെ സുരക്ഷ മാത്രമാണ് ഏറ്റവും പ്രധാനപെട്ടത്‌ ...നിങ്ങൾ അങ്ങനെ ചിന്തിക്കുക ..ഹസ്തിനപുരിയെ കുറിച്ച് മാത്രം ചിന്തിക്കുക ...അങ്ങനെ നിങ്ങൾ നിങ്ങളുടെ ദുഖം ലഗൂകരിക്കുക ...അത് കൊണ്ട് നിങ്ങൾ ഈയുദ്ധം  അവസാനിക്കുന്നത് വരെ പ്രതീക്ഷയോടെ കാത്തിരിക്കുക ...ഹസ്തിനപുരിക്ക് നല്ല   ഒരു ഭാവി ഉണ്ടാകും എന്ന പ്രതീക്ഷയോടെ...

 അവർ ഭീഷ്മരിന്റെ അനുഗ്രഹം വാങ്ങിയ ശേഷം കൗരവരുടെ ശിബിരത്തിലേയ്ക്ക് പോയി ....

 ഗാന്ധാരി കുരുക്ഷേത്രത്തിൽ എത്തിയതറിഞ്ഞ് ദുര്യോധനൻ ഗാന്ധാരിയെ കാണാൻ എത്തി ..ദുര്യോധനനെ ഗാന്ധാരി ..വീണ്ടും ആയുഷ്മാൻ ഭവ എന്ന് അനുഗ്രഹിച്ചു ..ദുര്യോധനൻ വീണ്ടും തന്നെ ഈ യുദ്ധത്തിൽ വിജയിക്കാൻ അനുഗ്രഹിക്കാൻ പറഞ്ഞെങ്കിലും ഗാന്ധാരി അതിനു തയ്യാറായില്ല ...ഗാന്ധാരി ദുര്യോധനനെ പാണ്ടാവരുമായി സന്ധിയാവാൻ ഉപദേശിച്ചു ...

ദുര്യോധനൻ : ഇതിനാണ് അമ്മ ഇങ്ങോട്ട് വന്നതെങ്കിൽ തിരിച്ചു ഹസ്തിനപുരിയിലേയ്ക്ക് തന്നെ മടങ്ങി പോകുന്നതാവും നല്ലത് ...

ഗാന്ധാരി : ഇല്ല ഇനി ..ഞാനും കുന്തിയും ഇവടെ തന്നെയുണ്ടാകും ഈ യുദ്ധം തീരുന്നത് വരെ ..

പെട്ടെന്ന് അവിടേയ്ക്കു ഒരു ഭടൻ വന്നു പാണ്ഡവർ ഗാന്ധാരിയെ കാണാൻ വന്നു അനുമതി ചോദിക്കുന്നു എന്ന് അറിയിച്ചു ...

ഗാന്ധാരി : എന്റെ മക്കൾക്ക് എന്നെ കാണാൻ ആരുടേയും അനുമതി ആവിശ്യം ഇല്ല അവരോടു ഇങ്ങോട്ട് കയറിവരാൻ പറയൂ ..

എന്നിട്ട് ദുര്യോധനനോട് പറഞ്ഞു ..മോനെ നീ യുധിഷ്ടിരൻ വരുമ്പോൾ ..നമസ്കാരം പറയണം ..അവൻ നിന്റെ ജേഷ്ടനാണ്....

വൈകാതെ പാണ്ഡവർ എത്തി ..ദുര്യോധനൻ യുധിഷ്ടിരനോട് നമസ്കാരം പറയുകയും ചെയ്തു ..അവിടെ വെച്ച് യുദ്ധത്തിൽ പരസ്പരം ഉണ്ടായ നഷ്ടങ്ങളുടെ കണക്കു പറഞ്ഞു പാണ്ടവരും ദുര്യോധനനും തമ്മിൽ വഴക്കായി ..ടുവിൽ..ദുര്യോധനൻ ഗാന്ധാരിയുടെ അനുമതിയോടെ അടുത്ത ദിവസത്തെ യുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യാനായി ദ്രോണരുടെ ശിബിരത്തിലേയ്ക്ക് പോയി ...

ദുര്യോധനൻ പോയ ശേഷം പോകാൻ ഒരുങ്ങിയ പാണ്ഡവരെ തടഞ്ഞിട്ടു ഗാന്ധാരി യുധിഷ്ടിരനോട് ചോദിച്ചു ..മോനെ നീ എന്നോട് ഈ യുദ്ധത്തിൽ ജയിക്കാൻ നിന്നെ അനുഗ്രഹിക്കാൻ ചോദിക്കുന്നില്ലേ ?

യുധിഷ്ടിരൻ : ഇല്ല അമ്മെ ..അമ്മയെ ധർമ്മ സങ്കടത്തിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ ശേഷം..അവിടെ നിന്നും കുന്തിയുടെ അടുത്തേക്ക് പോയി   കുന്തിയെയും കണ്ടു അനുഗ്രഹം മേടിച്ചു ...കുന്തിയെ പാണ്ഡവരുടെ ശിബിരത്തിലേയ്ക്ക് ക്ഷണിച്ചെങ്കിലും ...അനേകം പുത്രന്മാർ മരിച്ച ഗാന്ധാരിക്ക് താൻ മാത്രമാണ് ഒരു ആശ്വാസം എന്നും അത് കൊണ്ട് ഗാന്ധാരിയെ വിട്ടു വരാൻ കഴിയില്ല എന്നും പറഞ്ഞു അവരുടെ ക്ഷണം നിരസിച്ചു ..

  ദ്രോണരുടെ ശിബിരത്തിൽ...

ദുര്യോധനനും കർണ്ണനും ദ്രോണരും കൂടി ഘടോൽകചനെ എങ്ങനെയാണ് വധിക്കുക എന്ന് ആലോചിച്ചു ഇരിപ്പായി ...

ദ്രോണർ : അവൻ ഭീമന്റെ പുത്രനാണ് അവന്റെ മുന്നിൽ കൗരവ സേനയ്ക്ക് പിടിച്ചു നില്ക്കാനാവില്ല അവനെ വധിക്കാൻ എന്തെങ്കിലും ദിവ്യാസ്ത്രം തന്നെ പ്രയോഗിക്കേണ്ടി വരും എന്ന് ഉറപ്പാണ് ..ഇത് പറഞ്ഞു കഴിഞ്ഞു ദ്രോണരും ദുര്യോധനനും കർണ്ണനെ നോക്കി ..

ആ നോട്ടത്തിന്റെ അർത്ഥം  മനസ്സിലാക്കിയ കർണ്ണൻ തീർത്തും പറഞ്ഞു ....ഇല്ല ഞാൻ ഇത് അർജ്ജുനനെ വധിക്കാൻ വേണ്ടി കരുതി വെച്ചിരിക്കുന്നതാണ്..ഘടോൽകചനെ വധിക്കാൻ നിങ്ങൾ തന്നെ എന്തെങ്കിലും വഴി കണ്ടെത്തുക ...

 അവർ തല പുകഞ്ഞു ആലോചിച്ചിട്ടും ഒരു വഴിയും തെളിഞ്ഞില്ല ..നിരാശരായി അവരവരുടെ ശിബിരങ്ങളിലേയ്ക്ക് തന്നെ മടങ്ങി

യുദ്ധം : പതിനഞ്ചാം ദിവസം   


അടുത്ത ദിവസം പ്രഭാതത്തിൽ ശംഗ് മുഴക്കി യുദ്ധം ആരംഭിച്ചു ...സത്യത്തിൽ അത് ഒരു യുദ്ധം ആയിരുന്നില്ല ..ഘടോൽകചന്റെ സംഹാര താണ്ടവമായിരുന്നു ....കൗരവസേനയെ മുഴുവൻ ഘടോൽകചൻ ഒറ്റയ്ക്ക് നേരിട്ടു  ..തന്റെ സൈനികർ തീയിൽ  പെട്ട ഈയാം പാറ്റകളെ പോലെ കൂട്ടത്തോടെ മരിച്ചു വീഴുന്നത് കണ്ടു കർണ്ണൻ ഘടോൽകചനെതിരെ യുദ്ധം ചെയ്തു പക്ഷെ ..ഒരു പോറൽ പോലും ഏല്പിക്കാൻ കർണ്ണന്  കഴിഞ്ഞില്ല എന്ന് മാത്രമല്ല ..അങ്ങോട്ട്‌ എയ്ത അമ്പുകളും ഗദകളും   പിടിച്ചു തിരിച്ചു എറിഞ്ഞു കർണ്ണനെ പരി ക്കേൽപ്പികുകയും ചെയ്തു ..അതിനു ശേഷം ദുര്യോധനനും അത് തന്നെ ആയിരുന്നു വിധി ..ഒടുവിൽ ഘടോൽകചൻ  കൈ കൊണ്ട് ദുര്യോധനന്റെ രഥത്തിന്റെ മുകൾ  ഭാഗം തകർത്തു ..ദുര്യോധനന്റെ ശരീരം മുഴുവൻ രക്തം ഒഴുകുന്നുണ്ടായിരുന്നു ...നിരാശയും ദേഷ്യവും സഹിക്കവയ്യാതെ ദുര്യോധനൻ കർണ്ണന്റെ അടുത്ത്   എത്തി ...

ദുര്യോധനൻ : കണ്ടില്ലേ ...എന്റെ ഈ കോലം..ഞാൻ ഈ കുളിച്ചു നില്ക്കുന്നത് എന്റെ തന്നെ രക്തത്തിലാണ് ..ഇത് കണ്ടിട്ട് നിനക്ക് എന്ത് തോനുന്നു ? കുറച്ചു നേരം കൂടി കഴിയുമ്പോൾ ഞാനും ഉണ്ടാകില്ല ..എന്റെ സേനയും ഉണ്ടാകില്ല ..അപ്പോൾ നിനക്ക് അർജ്ജുനനെ അന്വേഷിച്ചു ഈ യുദ്ധ ഭൂമി മുഴുവൻ അലയാം ...നിനക്ക് അർജ്ജുനനോടുള്ള പ്രതികാരമാണ് എന്നോടുള്ള സുഹൃത്ത് ബന്ധത്തേക്കാൾ വലുതെങ്കിൽ ..ഞാൻ നിന്നെ എന്റെ സുഹൃത്ത് എന്ന ബന്ധനത്തിൽ നിന്നും മോചിപ്പിക്കുന്നു ..നിനക്ക് എവിടെ വേണമെങ്കിലും പോകാം ...

 ഇത് കേട്ട കർണ്ണൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ  ....തന്റെ ശക്തി എന്ന ദിവ്യാസ്ത്രം പ്രത്യക്ഷപെടുത്തി ..എന്നിട്ട് ഘടോൽകചന് നേരെ എറിഞ്ഞു ..അത് ഘടോൽകചന്റെ നെഞ്ചിൽ തുളച്ചുകയറി ...രക്തം ചീറ്റാൻ തുടങ്ങി ...മരിച്ചു വീഴാൻ തുടങ്ങുന്ന ഘടോൽകചനോട് ഭീമൻ പറഞ്ഞു ....മോനെ നീ നിന്റെ ശരീരം വലുതാക്കു എന്നിട്ട് ശത്രുക്കളുടെ മുകളിലേയ്ക്ക് വീഴ് ...

 ഘടോൽകചൻ  ഭീമൻ പറഞ്ഞതനുസരിച്ച് ..തന്റെ പിതാവിന് തന്റെ അന്ത്യ പ്രണാമം അർപ്പിച്ച ശേഷം ശരീരം വലുതാക്കി എന്നിട്ട്  കൗരവ സേനയുടെ മുകളിലേയ്ക്ക് മറിഞ്ഞു വീണു ..ശരീരം ഘടോൽകചന്റെ മൃത ശരീരത്തിനു അടിയിൽ പെട്ട് അനേകം യോദ്ധാക്കൾ മരിച്ചു ....

 ഘടോൽകചൻ  മരിച്ചു വീഴുന്നത് കണ്ടു പാണ്ടവരെല്ലാം കരഞ്ഞപ്പോൾ ശ്രീ കൃഷ്ണൻ മാത്രം പുഞ്ചിരിച്ചു ..നില്ക്കുന്നത് കണ്ടു ഭീമന് അത്ഭുതവും ദേഷ്യവും അടക്കാൻ ആയില്ല ..

ഭീമൻ : എന്റെ മകൻ വീരചരമം വരിക്കുന്നത് കണ്ടിട്ട് നീ ചിരിക്കുന്നോ ? എന്താണ് ഇത് ?

ശ്രീ കൃഷ്ണൻ : ജേഷ്ടാ ..അങ്ങ് കരുതുന്നത് പോലെ ... ഘടോൽകചൻ മരിച്ചത് കണ്ടിട്ടല്ല ഞാൻ ചിരിച്ചത് ..കർണ്ണൻ അർജ്ജുനനു വേണ്ടി കരുതി വെച്ചിരുന്ന ദിവ്യാസ്ത്രമാണ്  ഘടോൽകചന് നേരെ പ്രയോഗിച്ചത് ..ഈ യുദ്ധം തുടങ്ങിയ അന്ന് മുതൽ ഞാൻ ഭയപെട്ടിരുന്നു ..കർണ്ണൻ എപ്പോഴാണ് അർജ്ജുനനു നേരെ തന്റെ ദിവ്യാസ്ത്രം പ്രയോഗിക്കുക എന്ന് ..പലപ്പോഴും ഞാൻ അർജ്ജുനെ കർണ്ണന്റെ അടുത്തേക്ക് കൊണ്ട് പോകാതെ പോലും നോക്കിയിരുന്നു ...കർണ്ണന്  ദിവ്യാസ്ത്രം നഷ്ടപെട്ടതോടെ സത്യത്തിൽ രക്ഷപെട്ടിരിക്കുന്നത്‌ അർജുനൻ തന്നെയാണ് ...അത് കൊണ്ടാണ് ഞാൻ ചിരിച്ചത് ..

 Flag Counter

No comments:

Post a Comment