Friday, September 5, 2014

മഹാഭാരതം-5 (പാണ്ഡവർ)

               അതേ സമയം  പാണ്ടുവും കുന്തിയും മാദ്രിയും അവരുടെ അഞ്ചു പുത്രൻ മാരോടൊപ്പം സന്തോഷമായി ജീവിക്കുകയായിരുന്നു ..ഒരിക്കൽ പാണ്ടു തപസ്സുചെയ്തു കൊണ്ടിരിക്കുമ്പോൾ മാദ്രി ഈറനോടെ കുളിച്ചു മടങ്ങുന്നത് കണ്ടു ..സുന്ദരിയായ മാദ്രിയെ കണ്ട പാണ്ടു കിന്തത്തിന്റെ ശാപം അൽപ നേരത്തേക്ക് മറന്നു...പാണ്ടു മാദ്രിയെ അടുത്തേക്ക് വിളിച്ചു ശാപം ഓർമയുണ്ടായിരുന്ന മാദ്രി ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പാണ്ടുവിന്റെ നിർബന്ധത്തിനു വഴങ്ങി പാണ്ടു മാദ്രിയെ ആലിംഗനംചെയ്തതും  തത്ക്ഷണം പാണ്ടു വീണു മരിച്ചു ..

      വിവരം അറിഞ്ഞു ഓടിയെത്തിയ കുന്തി സ്വന്തം സങ്കടം ഉള്ളിലൊതുക്കി മാദ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു .. ആ സമയത്ത് കുന്തിയെ കാണാൻ എത്തിയ ഇളയ സഹോദരനായ വസുദേവനും ദേവകിയും ..ഈ ദാരുണ ദൃശ്യം കണ്ടു .. അവർ കുന്തിയെയും മാദ്രിയെയും സമാധാനിപിക്കാൻ ശ്രമിച്ചു

ആചാര പ്രകാരം സതിയനുസരിച്ചു ആദ്യ ഭാര്യയായ കുന്തിയാണ് ചിതയിൽ ജീവൻ ഒടുക്കേണ്ടതെങ്കിലും  ..മാദ്രിയെക്കാൾ കുട്ടികൾക്ക് അടുപ്പം കുന്തിയോടായത് കൊണ്ടും പാണ്ടുവിന്റെ മരണത്തിനു കാരണം താനാണ് എന്ന് വിശ്വസിക്കുന്നതിനാലും പാണ്ടുവിന്റെ ചിതയിൽ മാദ്രിയാണ് ജീവനൊടുക്കിയത് ...ഒറ്റയ്ക്കായ കുന്തിയെ തിരിച്ചു മധുരയ്ക്ക് കൂട്ടികൊണ്ട് പോകാൻ ആഗ്രഹിച്ച വാസുദേവനെ സന്യാസിമാർ തടഞ്ഞു ..അവർ പറഞ്ഞു കുന്തി ഹസ്തനപുരിയുടെ രാജ്ഞിയാണ് ..അത് കൊണ്ട് കുന്തിയെ അവർ തന്നെ ഹസ്തനപുരിയിൽ കൊണ്ട് ചെന്ന് ആക്കാം

അതാണ്‌ ശെരി എന്ന്  വാസുദേവനും സമ്മതിച്ചു ...

 സന്യാസിമാർ കുന്തിയെയും അഞ്ചു പുത്രന്മാരെയും ഹസ്തനപുരിയിൽ എത്തിച്ചു കൊട്ടാരത്തിൽ അവരെ എല്ലാവരും കണ്ണീരോടെ സ്വീകരിച്ചു..അവർ  പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിച്ചു ...

 കുന്തിയും മക്കളും എത്തിയത് അറിഞ്ഞു ബാലനായ ദുര്യോധനൻ ഗാന്ധാരിയോടു ചോദിച്ചു എന്തിനാണ് അവർ ഇങ്ങോട്ട് വന്നത് ഇത് എന്റെ വീടല്ലേ ...കുട്ടി ദുര്യോധനന്റെ ചോദ്യം കേട്ട് ഗാന്ധാരി നടുങ്ങിയെങ്കിലും അത് ഒട്ടും പുറത്ത് കാണിക്കാതെ പറഞ്ഞു ഇത് മോന്റെ വീടാണ് അവരുടേയും..

     ദുര്യോധനു അത് ഇഷ്ടമായില്ല ..പക്ഷെ അവൻ ഒന്നും പുറത്ത് കാണിച്ചില്ല ...കുന്തി തന്റെ മക്കളെ ഓരോരുത്തരെയായി ഗാന്ധാരിക്കും  ധൃതരാഷ്ട്രർക്കും പരിചയപെടുത്തി ..ഗാന്ധാരി  ദുര്യോധനനോട് പറഞ്ഞു യുധിഷ്ടരൻ നിന്റെ ചേട്ടനാണ് അവനെ നമസ്കരിക്കൂ ..

      പക്ഷെ ബാലനായ ദുര്യോധനൻ അത് അനുസരിക്കാൻ തയ്യാറായില്ല ..എന്നാൽ യുധിഷ്ടരൻ തന്റെ അനുജനായ ദുര്യോധനനെ ആലിംഗനം ചെയ്തു .. ദുര്യോധനൻ വലിയ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും അവൻ എതിർത്തില്ല

 വനത്തിൽ ഇരുന്നു തപസ്സു ചെയ്തിരുന്ന വേദവ്യാസന് ഹസ്തിനപുരിയുടെ ഭാവി  മന കണ്ണിൽ കാണാൻ സാധിച്ചു ...അത് നല്ലതായിരുനില്ല ..വരാൻ പോകുന്ന അവസ്ഥ സത്യവതിക്ക് സഹിക്കാനാവുന്നതല്ല എന്ന് തിരിച്ചറിഞ്ഞ വേദവ്യസാൻ ഉടനെ തന്നെ ഹസ്തിനപുരിയിൽ എത്തി എന്നിട്ട് തന്റെ മാതാവായ സത്യവതിയുടെ അടുത്തെത്തി

വ്യാസൻ : അമ്മേ..ഞാൻ ഹസ്തനപുരിയുടെ ഭാവി കണ്ടു ..അത് ഒരിക്കലും അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതല്ല ...അത് കൊണ്ട് അമ്മ എന്റെ കൂടെ വനത്തിലേക്ക് വരണം .അംബയെയും അംബാലികയെയും കൂടി വിളിച്ചോളൂ ..

സത്യവതി എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത് എന്ന് എത്ര ചോദിച്ചിട്ടും വേദവ്യാസൻ  പറയാൻ തയ്യാറായില്ല ...അത് സത്യവതിക്ക് സഹിക്കാൻ കഴിയുന്നതല്ല എന്ന് മാത്രം വീണ്ടും പറഞ്ഞു ..ഹസ്തനപുരിയിൽ സത്യവതിക്കും അംബയ്ക്കും അംബാലികയ്ക്കും ഇനി ഒന്നും ചെയ്യാനില്ല എന്നും അതുകൊണ്ട് ഇനി സന്യസിക്കാനായി അവർ വ്യാസനോടൊപ്പം വനത്തിലേക്ക് വരണം എന്നും വ്യാസൻ പറഞ്ഞു ...സത്യവതി ഗാന്ധാരിയോടും ദ്രിധരാഷ്ട്രരോടും  പറഞ്ഞു പാണ്ഡവരെ നോക്കിക്കോണം ..അവർ അനാഥരാണ്  എന്ന് അവർക്ക് ഒരിക്കലും തോന്നരുത് വളർന്നു വലുതാകുമ്പോൾ അവരുടെ അവകാശങ്ങൾ അവർ ചോദിക്കാതെ തന്നെ കൊടുക്കണം ...കുന്തിയെയും പ്രത്യേകം ശ്രദ്ധിക്കണം ...

            അവരോടൊപ്പം  പുറപ്പെടാൻ ഒരുങ്ങിയ  ധൃതരാഷ്ട്രരെ തടഞ്ഞുകൊണ്ട്‌ വ്യാസൻ പറഞ്ഞു പ്രശ്നങ്ങളിൽ നിന്നും ഒളിച്ചു ഓടുന്നതിനുള്ളതല്ല സന്യാസം കഴിയുമെങ്കിൽ   ധൃതരാഷ്ട്രർ ഗ്രിഹസ്ഥാശ്രമത്തിൽ ഇനിയുള്ള കാലം ജീവിക്കുക അതായത് എന്താണോ തന്റേതു അല്ലാത്തത് അത് അതിന്റെ യഥാർത്ഥ  അവകാശികൾക്ക് കൊടുക്കുക ...പോകുന്നതിനു മുൻപ് വേദവ്യാസൻ  ധൃതരാഷ്ട്രരെ ഓർമിപ്പിച്ചു കുരുവംശത്തിലെ ഏറ്റവും മൂത്ത പുത്രൻ യുധിഷ്ടിരൻ ആണ്...അത് കൊണ്ട് അവനാണ് രാജാവാകാനുള്ള അവകാശം ..എന്നിട്ട് അവർ യാത്രയായി

  വ്യാസന്റെ വാക്കുകൾ ധൃതരാഷ്ട്രരെ   അസ്വസ്ഥനാക്കി

ധൃതരാഷ്ട്രർ ഗാന്ധാരിയോടു തന്റെ അവസ്ഥ പറഞ്ഞു

ധൃതരാഷ്ട്രർ : ഇത്രയും കാലം എല്ലാവരും ദുര്യോധനനോട് പറഞ്ഞത് എന്റെ കാലം കഴിഞ്ഞാൽ അടുത്ത രാജാവ് അവനായിരിക്കും എന്നാണ് അതിനു തക്ക വിധമാണ് ഇത്രയും കാലം അവനെ പരിശീലിപിച്ചതും എന്നിട്ട് എങ്ങനെയാണ് ഇനി അത് പറ്റില്ല എന്ന് പറയുക ?

ഗാന്ധാരി : പക്ഷെ വിധി  അങ്ങനെയല്ലേ നിങ്ങൾ തന്നെ എങ്ങനെയെങ്കിലും അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം

ധ്രിധരാഷ്ട്രാർ :എങ്ങനെ ? ഇത്രയും കാലമായിട്ടും എനിക്ക് ഇപ്പോഴും തോനുന്നത് പാണ്ടുവിനെ രാജാവാക്കിയത് എന്നോട് കാണിച്ച അനീതിയായിട്ടാണ് ...ഞാൻ അന്ധനായിരുന്നു ..പക്ഷെ ദുര്യോധനൻ അന്ധനല്ലെല്ലോ പിന്നെ എന്തിന്റെ പേരിൽ ആണ് അവനു രാജ സിംഹാസനത്തിനു അർഹതയില്ല എന്ന് ഞാൻ വിചാരിക്കേണ്ടത് ..അത് കൊണ്ട് തന്നെ എനിക്ക് അവനെ അത് പറഞ്ഞു മനസ്സിലാകാനും കഴിയില്ല

 എന്നിട്ട് ധ്രിധരാഷ്ട്രാർ   ഗാന്ധാരിയോടു പറഞ്ഞു കുന്തിക്കും പാണ്ടവർക്കും ഒരു കുറവും വരാതെ നീ നോക്കണം എന്ന് ..

ഭീഷ്മരും ഹസ്തനപുരിയുടെ ഭാവിയെ ഓർത്തു വിലപിച്ചു ഭീഷ്മർ ഗംഗാ ദേവിയെ ചെന്ന് കണ്ടു ...ഗംഗാ ദേവി ഭീഷ്മരോട് പറഞ്ഞു ...വിധി അതാണെങ്കിൽ അതിനെക്കുറിച്ച്‌ ഓർത്തു ഭീഷ്മർ വിഷമിക്കേണ്ടതില്ല ..തീർച്ചയായും ഈ യുഗത്തിൽ ഭാരതത്തിന്റെ പതനം ഉണ്ടാകും ...പക്ഷെ മനുഷ്യർക്ക്‌ അതിജീവിക്കാനുള്ള കഴിവുണ്ട് വരാൻ പോകുന്ന നല്ല ഭാവിക്ക് വേണ്ടി ഈ ദുർഘടനയിൽ ഭാരതത്തെ നയിക്കുക എന്നത് മാത്രമാണ് ഭീഷ്മർ ചെയ്യേണ്ടത് ...അമൃത് ലഭിക്കുന്നതിനു വേണ്ടി പാലാഴി കടഞ്ഞപ്പോൾ ആദ്യം ലഭിച്ചത് വിഷമായിരുന്നു ..അത് ആദ്യം ആരെങ്കിലും കുടിക്കണമായിരുന്നു അത് പോലെ തന്നെയാണ് ഇതും ...

 ഗംഗാ ദേവിയുടെ വാക്കുകൾ ഭീഷ്മർക്ക് ആശ്വാസമായി ...

 ശകുനി ദുര്യോധനനോട് പറഞ്ഞു നീ തന്നെയാണ് കിരീടത്തിനു അവകാശി ..എന്നിട്ട് അവനെ വിളിച്ചു കൊണ്ട് ചെന്ന്  ധൃതരാഷ്ട്രരുടെ മുൻപിൽ നിർത്തിയിട്ടു പറഞ്ഞു ...സഹോദരന്റെ പുത്രന്മാരോടു അമിത വാത്സല്യം കാണിക്കുന്നതിന് മുൻപ് സ്വന്തം പുത്രന്റെ ഭാവി കൂടി ആലോചിക്കണം ..അതികം വാത്സല്യം കൊടുത്താൽ അവർക്ക് അധികാരങ്ങളെ  കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും ..അത് ഓർമ വേണം ..അവർ ഇവിടെ ജീവിക്കേണ്ടവരല്ല  അവർ ഇത്രയും നാൾ വനത്തിലായിരുനില്ലേ ...അത് തന്നെയാണ് അവർക്ക് പറ്റിയസ്ഥലം ...

     ദുര്യോധനനും പാണ്ഡവരുടെ ചെറിയ കുറ്റങ്ങൾ പെരുപ്പിച്ചു കാണിച്ചു അവർ രാജകൊട്ടാരത്തിൽ ജീവിക്കാൻ യോഗ്യരല്ല എന്ന് സമർഥിക്കാൻ ശ്രമിച്ചു ...   ധൃതരാഷ്ട്രർ നിശബ്ദനായി ഇരുന്നു എല്ലാം കേൾക്കുക  മാത്രം ചെയ്തു ...

 ദുര്യോധനൻ വളരെ മോശമായ രീതിയിലായിരുന്നു പാണ്ടവരോട് പെരുമാറിയിരുന്നത് ...തന്റെ സഹോദരനായ ശകുനി കുബുദ്ധിയാണെന്നും അയാൾ പാണ്ടാവരെയും ദുര്യോധനനെയും തെറ്റിക്കാൻ ശ്രമിക്കും എന്ന് ഗാന്ധാരി കുന്തിയോട് പറഞ്ഞു ...അത് കൊണ്ട് അങ്ങനെയൊന്നും ഉണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാർഥിക്കാൻ..അപേക്ഷിച്ചു .തന്റെ പുത്രന്മർക്ക് ഒരിക്കലും തെറ്റുധാരണ ഉണ്ടാകാതെ നോക്കും എന്ന് കുന്തി ഗാന്ധാരിക്ക് ഉറപ്പു കൊടുത്തു ...

Flag Counter

No comments:

Post a Comment