Friday, September 19, 2014

മഹാഭാരതം - 46 (ശരശയ്യ )

ദുര്യോധനന്റെ നിർദേശ പ്രകാരം കൗരവസേന ഭീഷ്മരിനും അർജ്ജുനന്റെ തേരിനും  ഇടയിൽ നിന്ന് അർജ്ജുനന് തടസ്സം സൃഷ്ടിക്കാൻ ആവുന്നതും ശ്രമിച്ചു ...പക്ഷെ പാണ്ഡവരുടെ സേനയുടെ കഠിന പ്രയത്നത്തിന്റെ ഫലമായി അർജ്ജുനന്റെ തേരിനു ഭീഷ്മരുടെ തേരിനു അടുത്തെത്താൻ സാധിച്ചു ...

 അർജ്ജുനൻ ഭീഷ്മരിനു നേരെ അമ്പു എയ്യുന്നതിനായി തന്റെ ഗാന്ദീവം എടുത്തു ഉന്നം പിടിച്ചു ..ഭീഷ്മരും തന്റെ വില്ല് എടുത്തു അർജ്ജുനന് നേരെ ഉന്നം പിടിച്ചു ..പെട്ടെന്ന് ഒരു പുഞ്ചിരിയോടെ ശിഗണ്ടി എഴുന്നേറ്റു അർജ്ജുനന്റെ മുന്നിൽ  നിന്നു  ..ഭീഷ്മർ തന്റെ ശ്രദ്ധ മറ്റൊരു ദിക്കിലേക്ക് തിരിച്ചു പാണ്ഡവരുടെ പടയാളികളെ കൊന്നു വീഴ്ത്താൻ തുടങ്ങി ..അർജ്ജുനൻ ഭീഷ്മരിനു നേരെ തന്നെ തുടരെ തുടരെ അമ്പുകൾ എയ്തു കൊണ്ടിരുന്നു ...ശരങ്ങൾ കൊണ്ട് ഭീഷ്മരിന്റെ ശരീരം നിറഞ്ഞിട്ടും അദ്ദേഹം പാണ്ടവ സേനയെ ആക്രമിച്ചു കൊണ്ടിരുന്നു ...

 ഭീഷ്മരിന്റെ അവസ്ഥ കണ്ടു എല്ലാവർക്കും ദു:ഖമായി ...അർ ജുനന്റെ കണ്ണുകൾ  ദു:ഖം കൊണ്ട് നിറഞ്ഞിരുന്നു ...അർജ്ജുനൻ പിതാാമഹാ എന്ന് ഉറക്കെ ഉറക്കെ വിളിച്ചു കൊണ്ട് വിറയ്ക്കുന്ന കൈകളോടെ മനസ്സില്ലാ മനസ്സോടെ ശരങ്ങൾ എയ്തു കൊണ്ടിരുന്നു ...

 ഭീഷ്മർ തന്റെ വേദന സഹിച്ചു കൊണ്ട് ദ്രോണരോട് വിളിച്ചു പറഞ്ഞു ..ദ്രോണരെ ..നിങ്ങളുടെ ശിഷ്യൻ മിടുക്കൻ തന്നെ ...നിങ്ങൾക്ക് അവനെ കുറിച്ച് ഓർത്ത് സദാ അഭിമാനിക്കാം ..

ഒടുവിൽ അർജ്ജുനന്റെ അമ്പുകൾ ഏറ്റു ഭീഷ്മർ തേരിൽ നിന്നും തെറിച്ചു താഴെ വീണു ...അവിടെ കിടന്നു കൊണ്ട് ഭീഷ്മർ അർജ്ജുനനെ അനുഗ്രഹിച്ചു കൊണ്ടിരുന്നു ആയുഷ്മാൻ ഭവ ..യഷശ്രീ ഭവ ..വിജയ ശ്രീ ഭവ ...എന്നിങ്ങനെ ..

   അദ്ദേഹം വീണ്ടും എഴുന്നേറ്റു പാണ്ടവ സേനയെ ആക്രമിക്കാൻ ഒരുങ്ങുന്നത് കണ്ടു ..അർജ്ജുനൻ അദ്ദേഹന്തിന്റെ കാലുകളെ ലക്ഷ്യമാക്കിയും അമ്പുകൾ എയ്തു ഒടുവിൽ അമ്പുകൾ ഏറ്റു ഭീഷ്മർ ആ യുദ്ധ ഭൂമിയിൽ  വീണു അദ്ധേഹത്തിന്റെ ശരീരം  ഭൂമിയെ സ്പർശിചിരുന്നില്ല..ശരങ്ങൾ കൊണ്ടുള്ള ഒരു ശയ്യയിലാണ് അദ്ദേഹം കിടക്കുന്നത് എന്ന് തോന്നും ...അദ്ദേഹത്തിന്റെ ഈ അവസ്ഥ കണ്ടു എല്ലാ പാണ്ടവ കൗരവ സേനാ അംഗങ്ങളും  കണ്ണീരോടെ അദ്ദേഹത്തിനു ചുറ്റും കൂടി ...ആ ദ്രിശ്യം കണ്ടു  ഒരിക്കൽ അദ്ദേഹത്തെ  കൊല്ലാൻ പോലും  കരുതിയ   ദുര്യോധനനും ,ശകുനിയും ,ദുശ്ശാസനനും വരെ കരഞ്ഞു പോയി ...

ഭീഷ്മരിന്റെ ശിരസ്സ്‌ ഒഴിച്ച് മറ്റു എല്ലാ ശരീര ഭാഗങ്ങളും ശരങ്ങൾ ഏറ്റിരുന്നു...

ഭീഷ്മർ : എന്റെ ശിരസ്സിനു ഒരു താങ്ങ് വേണം ...

ദുര്യോധനൻ : ദുശ്ശാസനാ ..പോയി രണ്ടു തലയിണ എടുത്തു കൊണ്ട് വാ ...

ഭീഷ്മർ : വേണ്ട ...എന്നെ ഈ ശരശയ്യയിലാക്കിയ അർജ്ജുനൻ തന്നെ ശരങ്ങൾ കൊണ്ട് വേണം ആ താങ്ങ് നല്കാൻ ..

അർജ്ജുനൻ കണ്ണീരോടെ  : അങ്ങയുടെ ആജ്ഞപോലെ ...

എന്നിട്ട് അർജ്ജുനൻ രണ്ടു അമ്പുകൾ എയ്തു  'X' ആകൃതിയിൽ ഭൂമിയിൽ തറച്ച് ഭീഷ്മരുടെ ശിരസ്സ്‌ വിശ്രമിക്കാനുള്ള താങ്ങ് നല്കി ...

ഭീഷ്മർ : മോനെ അർജ്ജുനാ എനിക്ക് ദാഹിക്കുന്നു ...

അർജ്ജുനൻ മറ്റൊരു അമ്പു ഭൂമിയിലേയ്ക്ക് എയ്യുകയും അവിടെ നിന്നും ഉറവ പൊട്ടി ഭീഷ്മരിന്റെ ചുണ്ടിലേയ്ക്ക് വെള്ളം വന്നു വീണു ...

കൗരവരും  പാണ്ടവരും അദ്ദേഹത്തിന്റെ പാദം  തൊട്ടു അനുഗ്രഹം മേടിച്ചു ... അർജ്ജുനൻ അദ്ദേഹത്തിന്റെ കാൽക്കൽ വീണു കരഞ്ഞു ..അർജ്ജുനൻ ചെയ്തത് അവന്റെ ധർമ്മമാണ് എന്നും അതിൽ നീ ഒട്ടും തന്നെ ദു:ഖിക്കേണ്ടതില്ല എന്നും ഭീഷ്മർ പറഞ്ഞു ..

പിന്നീട് ഭീഷ്മരിന്റെ ആഗ്രഹ പ്രകാരം അദ്ദേഹത്തെ ഏകനാക്കി എല്ലാവരും അവിടെ നിന്നും പോയി ...ഭീഷ്മരിനെ കാണാൻ ഗംഗാ ദേവി എത്തി എന്നിട്ട് ഇനിയെങ്കിലും ശരീരം ഉപേക്ഷിച്ചു പോകാൻ ആ അമ്മ പറഞ്ഞു ..പക്ഷെ ഭീഷ്മർ തന്റെ ശപതത്തിൽ തന്നെ ഉറച്ചു നിന്നു  ..ഹസ്തനപുരി സുരക്ഷിതമാണ് എന്ന് തീർച്ചയാകാതെ ജീവൻ വെടിയാൻ കഴിയില്ല എന്ന് ഭീഷ്മർ തന്റെ അമ്മയായ ഗംഗാ ദേവിയോട് തീർത്തു പറഞ്ഞു ..

അന്ന് രാത്രി അർജ്ജുനൻ ഒറ്റയ്ക്ക് ഭീഷ്മരിനെ കാണാൻ എത്തി ...

ഭീഷ്മർ : വരൂ മോനെ ..നിന്റെ ധീരതയോർത്തു ഞാൻ അഭിമാനിക്കുന്നു..

അർജ്ജുനൻ   : ഇല്ല പിതാമഹാ ...ഞാൻ എന്തൊരു ഭീരുവാണ് ..ശിഗണ്ടിയുടെ പിറകിൽ ഒളിച്ചു നിന്ന് അങ്ങയെ അമ്പു എയ്തു വീഴ്ത്തിയ എന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് തന്നെ ലജ്ജ തോനുന്നു ..

ഭീഷ്മർ : അല്ല മോനെ ...ശിഗണ്ടി എന്റെ വിധിയും നിങ്ങളുടെ യുദ്ധ തന്ത്രവും ആയിരുന്നു ...ഞാൻ ഇഛാ മൃത്യു എന്ന പരിചയും കൊണ്ടാണ് നിന്നോട് ഇത്രയും നാൾ യുദ്ധം ചെയ്തത് നീയാവട്ടെ എന്നിട്ടും എന്റെ മുന്നിൽ  പൊരുതി നിന്നു..യുദ്ധത്തിൽ പരിചകൾ ഉപയോഗിക്കുന്നത് അനുവദനീയമാണ് ..നീ ശിഗണ്ടി എന്ന ശക്തമായ പരിച ഉപയോഗിച്ചപ്പോഴാണ്  നമ്മൾ തുല്യരായത് ...നിന്റെ ആ പരിച തകർക്കാൻ എന്റെ ഒരു ആയുധത്തിനും കഴിയുമായിരുന്നില്ല ..അത് കൊണ്ട് നീ എന്നെ തോൽപ്പിച്ചു  ...ആ തോൽ‌വിയിൽ ഞാൻ അഭിമാനിക്കുന്നു ..കാരണം എന്റെ ഈ തോൽവിയോടു കൂടി എനിക്കുറപ്പായി ഹസ്തിനപുരി സുരക്ഷിതമാകും എന്ന് ...

അർജ്ജുനൻ ഭീഷ്മരിന്റെ കാൽക്കൽ വീണു കരഞ്ഞു കൊണ്ടിരുന്നു ....

ഭീഷ്മർ : നീ കണ്ണീരു കൊണ്ട് നിങ്ങൾക്ക് വന്നു ചേർന്ന ഈ വിജയത്തെ അപമാനിക്കരുത് ...യുദ്ധം ഇനിയും ബാക്കിയാണ് ...ഇനി ആരൊക്കെ വീഴും  എന്ന് ആർക്കറിയാം ..

ഭീഷ്മർ വീണ്ടും അർജ്ജുനനെ വിജയശ്രീ ഭവ എന്ന് അനുഗ്രഹിച്ചു അയച്ചു ....

ഭീഷ്മർ ശരശയ്യിലായ വിവരം അറിഞ്ഞു ഹസ്തിനപുരിയിൽ വിദുരരും ,കുന്തിയും ,ധൃതരാഷ്ട്രരും ,ഗാന്ധാരിയും ...വിഷമിച്ചു ...ആ കാഴ്ച കാണാൻ ഉള്ള ശക്തിയില്ലാത്തതിനാൽ വിദുരർ അദ്ദേഹത്തെ സന്ദർശിക്കില്ല എന്ന് പോലും പറഞ്ഞു ...

 ഭീഷ്മരിനെ ഈ അവസ്ഥയിലാക്കിയത് അർജ്ജുനൻ ആണ് എന്ന് പറഞ്ഞു ധൃതരാഷ്ട്രർ തട്ടിക്കയറി ....

കുന്തി : അല്ല ...അർജ്ജുനൻ ചെയ്തത് അവന്റെ ധർമ്മം മാത്രമാണ് ..അങ്ങായിരുന്നെങ്കിലും ഇത് തന്നെയല്ലേ ചെയ്യുമായിരുനുള്ളൂ....??

ധൃതരാഷ്ട്രർക്കു ഉത്തരം മുട്ടി ...

ഇത്രയൊക്കെ സംഭവിച്ചിട്ടും ..അന്ധനായ ധൃതരാഷ്ട്രരെ പണ്ട് രാജാവാക്കാതിരുന്നത് അദ്ദേഹത്തോട് കാണിച്ച അന്യായമാണ് എന്ന അദ്ദേഹത്തിന്റെ ചിന്തയ്ക്ക് യാതൊരു മാറ്റവും വന്നില്ല ...അത് അദ്ദേഹം പറയുകയും ചെയ്തു ...

ഗാന്ധാരി വിശ്വസിച്ചിരുന്നത് ഈ യുദ്ധത്തിന്റെ യഥാർത്ഥ   ഉത്തരവാദി ധൃതരാഷ്ട്രർ തന്നെയാണ് എന്നായിരുന്നു ..അത് അവർ പലതവണ ഒളിഞ്ഞും തെളിഞ്ഞും പറയുകയും ചെയ്തു ...ഇപ്പോൾ ഗാന്ധാരിയുടെ മക്കൾ എല്ലാം മരിക്കുകയും ഹസ്തനപുരി ശൂന്യമാകുകയും ചെയ്തു കൊണ്ടിരിക്കുന്നത് ധൃതരാഷ്ട്രരുടെ സ്വാർഥമായ  അധികാര മോഹത്തിന്റെ ഫലമാണ് എന്ന് ഗാന്ധാരി പറഞ്ഞു ...ഇനിയെങ്കിലും ഭീഷ്മരുടെ സാനിദ്യത്തിൽ   പാണ്ടാവരുമായി സന്ധിയിൽ ഏർപെടാൻ ഗാന്ധാരി ധൃതരാഷ്ട്രരോട് അപേക്ഷിച്ചു  ...

 അതിനുള്ള സമയം ഒക്കെ കഴിഞ്ഞു പോയി എന്നും ഇനി സന്ധി ചെയ്യുക അസാദ്യമാണെന്നും അദ്ദേഹം ഗാന്ധാരിയോടു പറഞ്ഞു ..ഇനി ഈ യുദ്ധം ആരുടെയെങ്കിലും വിജയത്തോട് കൂടി മാത്രമേ അവസാനിക്കുകയുള്ളൂ എന്ന് പറഞ്ഞു ധൃതരാഷ്ട്രർ പൊട്ടികരഞ്ഞു ...

 കുരുക്ഷേത്രത്തിൽ ...ദ്രോണരുടെ ശിബിരത്തിൽ ദുര്യോധനൻ   കർണ്ണനും ദുശ്ശാസനനും ഒപ്പം എത്തി .. അവരെ അനുഗ്രഹിച്ച ശേഷം

ദ്രോണർ : ഞാൻ തികച്ചും ഒറ്റയ്ക്ക് ആയി പോയി ദുര്യോധനാ ...ഭീഷ്മർക്ക് പോലും അർജ്ജുനനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഇനി ആർക്ക് കഴിയും അർജ്ജുനനെ തടയാൻ ?

 ദുര്യോധനൻ : അങ്ങേയ്ക്ക് ആവും അർജ്ജുനനെ തടയാൻ .. ആവണം..ഞാൻ വന്നത് ഇനി അങ്ങാണ് കൗരവരുടെ പ്രധാന സേനാപതി എന്ന് അറിയിക്കാൻ മാത്രമാണ്..

കർണ്ണൻ : ഇനി അങ്ങും പറയുമോ ...എന്നെ യുദ്ധം ചെയ്യാൻ അനുവദിക്കില്ല എന്ന് ?

ദ്രോണർ : നീ യുദ്ധം ചെയ്യാൻ അത്രയ്ക്ക് ആഗ്രഹിക്കുന്നെങ്കിൽ നിനക്ക് യുദ്ധം ചെയ്യാം

ദുശ്ശാസനൻ സംശയത്തോടെ : ഇനി അങ്ങും പിതാമഹനെ പോലെ പാണ്ഡവരെ വധിക്കില്ല എന്ന് പറയുമോ ?

ദ്രോണർ : ഇല്ല ഞാൻ അങ്ങനെ പറയില്ല ...പക്ഷെ ഞാൻ അവരെ വധിക്കും എന്ന് എനിക്ക് ഉറപ്പിച്ചു പറയാനും കഴിയില്ല ...ചിലപ്പോൾ അവരെല്ലാവരെയും ഞാൻ വധിച്ചേക്കാം അല്ലെങ്കിൽ ഞാൻ അവരാൽ കൊല്ലപെടാം ..എന്ത് തന്നെ ആയാലും ഞാൻ ഒരു കാര്യം മാത്രം ഉറപ്പു നല്കാം ദുര്യോധനാ ..ഞാൻ യുദ്ധം ചെയ്യുന്നത് നിനക്ക് വേണ്ടിയായിരിക്കും .. അതാണ്‌ എന്റെ ധർമ്മവും

......എന്നിട്ട് ദ്രോണർ കർണ്ണനെ തന്റെ സേനയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു ..

 കർണ്ണൻ ആ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു ..ഇനി അധികം വൈകാതെ അർജ്ജുഅനുമായി യുദ്ധം ചെയ്യാം എന്ന ചിന്ത കർണ്ണന്  പുതിയ ഒരു ഊർജ്ജം പകർന്നു..യുദ്ധഭൂമിയിലേയ്ക്ക് പോകുന്നതിനു മുൻപ് ഭീഷ്മരെ കണ്ടു തന്റെ തെറ്റുകൾക്ക് മാപ്പ് പറയാൻ കർണ്ണൻ നിശ്ചയിച്ചു ...കർണ്ണൻ ഒറ്റയ്ക്ക് ഭീഷ്മരുടെ അടുത്ത് എത്തി ...ഭീഷ്മരുടെ കാൽക്കൽ നമസ്കരിച്ചു

കർണ്ണൻ :  സർവ്വ അപരാധങ്ങളും പൊറുത്തു അങ്ങ് എനിക്ക് മാപ്പ് തരണം ...

ഭീഷ്മർ : യഷശ്രീ ഭവ ..കുന്തീ പുത്രാ .....

ഭീഷ്മരുടെ ഈ അനുഗ്രഹം കേട്ട കർണ്ണൻ നടുങ്ങിപോയി ... കർണ്ണന്റെ നടുക്കം കണ്ടു ഭീഷ്മർ പറഞ്ഞു ...എനിക്കറിയാം മോനെ നീ കുന്തിയുടെ മകനാണെന്ന് ...

കർണ്ണൻ : പിന്നെ എന്തിനാണ് അങ്ങയുടെ സേനയിൽ നിന്നും എന്നെ മാറ്റി നിർത്തിയത് ?

ഭീഷ്മർ : അത് മറ്റുള്ളവർ  കരുതുന്നത് പോലെ നിന്നോട് ഉള്ള ദേഷ്യം കൊണ്ടായിരുനില്ല മോനെ ...അതിനു എനിക്ക് രണ്ടു കാരണങ്ങൾ ഉണ്ട്....ഒന്നാമതായി നീ നിന്റെ പ്രതീക്ഷകൾ കാരണം  അന്ധനായിരുന്നു  ..അങ്ങനെ ഉള്ള ഒരു യോദ്ധാവ് യുദ്ധം ചെയ്യാൻ പാടില്ല രണ്ടാമതായി..ഈ യുദ്ധത്തിൽ നീയും അർജ്ജുനനും പങ്കെടുത്താൽ നിങ്ങളിൽ ഓരാൾ മാത്രമേ യുദ്ധാനന്തരം ജീവനോടെയുണ്ടാകൂ എന്ന് എനിക്കറിയാം ..പക്ഷെ നിങ്ങൾ രണ്ടു പേരും ജീവനോടെ ഇരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ...കാരണം നിങ്ങളെ പോലെയുള്ള വീരന്മാർ ഈ ഭൂമിയിൽ വളരെ വിരളമായേ  ജനിക്കുകയുള്ളൂ ..മോനെ ..നിനക്ക് കഴിയുമെങ്കിൽ നീ ഈ യുദ്ധം നിർത്തുക...അതിനു കഴിഞ്ഞില്ല എങ്കിൽ നീ പാണ്ടവർക്ക് വേണ്ടി യുദ്ധം ചെയ്യുക

കർണ്ണൻ : ഞാൻ അങ്ങനെ ചെയ്‌താൽ ദുര്യോധനനോടുള്ള എന്റ്റെ കടമ നിറവേറ്റ പെടില്ലെല്ലോ .... അങ്ങേയ്ക്ക് അറിയാവുന്നതാണെല്ലോ ഒരു പ്രതിജ്ഞയുടെ വില ..അങ്ങയെ പോലെ തന്നെ ഞാനും നിസ്സഹായനാണ് ...

ഭീഷ്മർ : എനിക്ക് നിന്നോട് ആജ്ഞാപിക്കാൻ ആവില്ലെല്ലോ ...അതുകൊണ്ട് ഇത്രമാത്രം ഞാൻ പറയുന്നൂ ..ഏയ് സൂര്യപുത്രാ കർണ്ണാ ..നീ നിന്റെ ധർമ്മം ചെയ്യുക ...

കർണ്ണൻ ഭീഷ്മരിന്റെ അനുഗ്രഹം വാങ്ങി മടങ്ങി ...കർണ്ണനെ പോലെ ഒരു പുത്രന് ജന്മം നല്കാൻ കഴിഞ്ഞത് കുന്തിയുടെ മഹാഭാഗ്യമാണ് എന്ന് ഭീഷ്മർ ആരോടെന്നില്ലാതെ പറഞ്ഞു പോയി ....

അല്പസമയം കഴിഞ്ഞു ദ്രൗപതി   അഭിമന്യുവിന്റെ ഭാര്യ ഉത്തരയെയും മറ്റു സ്ത്രീകളെയും കൂട്ടി വന്നു ഭീഷ്മരിനു ചുറ്റും ദീപങ്ങൾ വെച്ച് ദീപാരാധന നടത്തുകയും ഉത്തരയെ ഭീഷ്മർക്ക് പരിചയെപെടുത്തുകയും ചെയ്തു ...

ഭീഷ്മർ ഉത്തരയോടു പറഞ്ഞു ..മകളെ ...നിന്റെ ഭർത്താവിനെയും ഞാൻ ആദ്യമായി കാണുന്നത് ഈ യുദ്ധ ഭൂമിയിൽ വെച്ചാണ് അവനും   അവന്റെ അഛനെ  പോലെ തന്നെ വീരനാണ് എന്ന് എനിക്ക് മനസ്സിലായി....എന്റെ പക്കൽ  ആയുസ്സുണ്ടായിരുന്നെങ്കിൽ എന്റെ ആയുസ്സ് മുഴുവൻ ഞാൻ അവനു നല്കി അനുഗ്രഹിക്കുമായിരുന്നു ....ഇന്ന് ഇപ്പോൾ നിനക്ക് തരാനും എന്റെ ഈ മുറിവുകളും അർജ്ജുനൻ എയ്ത ഈ അമ്പുകളും അല്ലാതെ മറ്റൊന്നും എന്റെ കയ്യിൽ  ഇല്ല മോളേ  ...ആയുഷ്മതി ഭവ ....

അവർ ഭീഷ്മരോട് യാത്ര ചോദിച്ചു മടങ്ങുമ്പോൾ ദുര്യോധനെ കണ്ടു ...ദ്രൗപതി തന്റെ അഴിഞ്ഞു കിടക്കുന്ന തലമുടി കൈ കൊണ്ട് ഒന്ന് കോതിയൊതുക്കി കൊണ്ട് പരിഹാസഭാവത്തിൽ ദുര്യോധനനോട് ചോദിച്ചു ...സുഖമാണോ ദുര്യോധനാ...

ആ ചോദ്യത്തിന്റെ അർത്ഥം  മനസ്സിലായ ദുര്യോധനൻ ദേഷ്യത്തോടെ  : പിതാമഹാൻ വീണുപോയി എന്ന് കരുതി  ഹസ്തിനപുരി തോറ്റു പോയി എന്ന് നീ കരുതേണ്ട...ഹസ്തിനപുരി തോൽക്കണമെങ്കിൽ ഈ ദുര്യോധനൻ വീഴണം ...

ഇത്രയും പറഞ്ഞു ദുര്യോധനൻ അവിടെ നിന്നും ഭീഷ്മരുടെ അടുത്തേക്ക് പോയി  ....എന്നിട്ട് ഭീഷ്മരിനു ചുറ്റും ഒരു കിടങ്ങ് കുഴിക്കാനും ഭീഷ്മരിനെ ഹിംസ്ര ജീവികൾ ഒന്നും ശല്യപെടുത്താതിരിക്കാൻ കാവൽകാരെ നിയമിക്കാനും ഉള്ള നിർദേശങ്ങൾ നല്കി ഭീഷ്മരിന്റെ അനുഗ്രഹവും മേടിച്ച്  ദുര്യോധനൻ തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...

 ദുര്യോധനന്റെ ശിബിരത്തിൽ കർണ്ണനും ശകുനിയും ദുശ്ശാസനനും കാത്തിരിക്കുന്നുണ്ടായിരുന്നു

കർണ്ണൻ : ദുര്യോധനൻ മടങ്ങിവരാൻ സമയമായെല്ലോ എന്താണ് ഇത്രയും നേരമായിട്ടും കാണാത്തത് ?

ശകുനി പരിഹാസഭാവത്തിൽ..: ചിലപ്പോൾ പിതാമഹൻ അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം ദുര്യോധനനോട് പറയുകയായിരിക്കും ..മോനെ ഞാൻ പോകാറായി ..എന്റെ അവസാന ആഗ്രഹം നീ പാണ്ടാവരുമായി സന്ധിയിലായി അവരുടെ രാജ്യം തിരിച്ചു നല്കണം എന്നൊക്കെ ....

കർണ്ണൻ ദേഷ്യത്തോടെ : ഇത്രയും വീരനായ ഭീഷ്മരെ കുറിച്ച് നിങ്ങളെ പോലെ ഓരാൾ ഇങ്ങനെയൊക്കെ പറയുന്നത്   ശെരിയല്ല ..

ശകുനി : ധീരൻ  ആയിരിക്കാം പക്ഷെ നിന്നെപോലെയുള്ള ഒരു വീരനെ യുദ്ധത്തിൽ നിന്നും തടഞ്ഞ അദ്ദേഹത്തിന്റെ കൂറ് ആരോടാണ് എന്നത് ചിന്തിക്കേണ്ട കാര്യമാണ് ..അദ്ദേഹം യുദ്ധം ചെയ്തത് ദുര്യോധനന് വേണ്ടി തന്നെയായിരുന്നു പക്ഷെ യുധിഷ്ടിരൻ ജയിക്കണം എന്നാണു ആഗ്രഹിച്ചിരുന്നത് എന്നതിൽ  യാതൊരു സംശയവും ഇല്ല ..

 അത് പോലെ തന്നെ ഇപ്പോൾ പ്രധാന സേനാപതിയായ ദ്രോണാചാര്യർ ഉണ്ടെല്ലോ  അദ്ദേഹത്തിന്റെ  കൂറും ആരോടാണ് എന്ന് ചോദ്യം ചെയ്യേണ്ടത്   തന്നെയാണ്  ...കാരണം അദ്ദേഹം ഇപ്പോഴും പറയുന്നത് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ അർജ്ജുനൻ ആണ് എന്ന് തന്നെയല്ലേ ?

ഈ സംഭാഷണം കേട്ട് കൊണ്ട് വന്ന ദുര്യോധനൻ  ശകുനിയുടെ അഭിപ്രായം സമ്മതിച്ചു കൊണ്ട് പറഞ്ഞു ....അമ്മാവൻ പറഞ്ഞത് ശെരിയാണ് ദ്രോണരും പാണ്ഡവരെ ആരെയും വധിക്കാൻ തയ്യാറാവില്ല എന്ന് എനിക്ക് തോനുന്നു ...അത് കൊണ്ട് ...നമ്മൾ അദ്ദേഹത്തോട് മറ്റൊരു കാര്യമാണ് ആവിശ്യപെടാൻ പോകുന്നത് ...

ദുശ്ശാസനൻ : എന്ത് കാര്യം ?

ദുര്യോധനൻ : യുധിഷ്ടിരനെ ബന്ധനസ്ഥനാക്കി നമ്മുടെ മുന്നിൽ കൊണ്ട് വരാൻ...അങ്ങനെ ചെയ്‌താൽ അവൻ നമ്മുടെ അടിമയാകും  അതോടെ യുദ്ധം അവസാനിക്കുകയും ചെയ്യും

കർണ്ണൻ : അത് വളരെ നല്ല ഒരു ഉപായമാണ് ദുര്യോധനാ ...

ദുര്യോധനൻ തന്റെ തീരുമാന പ്രകാരം ദ്രോണരെ ചെന്ന് കണ്ടു തന്റെ ആവിശ്യം അറിയിച്ചു

ദുര്യോധനൻ ദു:ഖത്തോടെ  : ഇത്രയും വലിയ വില കൊടുത്തു എനിക്ക് ഈ യുദ്ധം ജയിക്കേണ്ട ...പക്ഷെ ഇനി ഈ യുദ്ധത്തിൽ നിന്നും പിന്മാറാനും ആവില്ല ..എനിക്ക് പാണ്ഡവരുടെ ശവത്തിനു മുകളിൽ മണിമാളികകൾ പണിയേണ്ട ..  അത് കൊണ്ട് അങ്ങ് യുധിഷ്ടിരനെ പിടിച്ചു കെട്ടി എന്റെ മുന്നിൽ കൊണ്ട് വരണം ..അങ്ങനെ ചെയ്‌താൽ ഈ യുദ്ധം അവസാനിച്ചതായി ഞാൻ പ്രഗ്യാപിക്കും

ദ്രോണർ : നീ യുധിഷ്ടിരന് വധശിക്ഷ വിധിക്കുമോ ?

ദുര്യോധനൻ : ഇല്ല ഒരിക്കലുമില്ല ...ഞാൻ യുധിഷ്ടിരന്  വധ ശിക്ഷയൊന്നും നല്കില്ല ..

ദ്രോണർ സന്തോഷത്തോടെ : എനിക്ക് മനസ്സിലായി പാണ്ഡവരെ തോല്പിച്ച ശേഷം നീ അവരുടെ രാജ്യം അവർക്ക് തന്നെ തിരിച്ചു നല്കും എല്ലെ ??! നീ ഇത് ഇന്നലെ തന്നെ ചിന്തിച്ചിരുന്നെങ്കിൽ ഭീഷ്മർക്ക് ഈ ഗതി വരില്ലായിരുന്നു ..ഇപ്പോഴെങ്കിലും നീ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ എനിക്ക് സന്തോഷമുണ്ട് ..നാളെ യുധിഷ്ടിരനെ പിടിച്ചു കെട്ടി ഞാൻ നിന്നെ എല്പിക്കാം ....


Flag Counter

No comments:

Post a Comment