Friday, September 19, 2014

മഹാഭാരതം - 45 (അംബയുടെ പ്രതികാരം )

 

യുദ്ധം :നാലാം ദിവസം  

  ഭീമൻ ദുര്യോധനനെയും ദുശ്ശാസനനെയും തേടി നടക്കുകയായിരുന്നു ...പക്ഷെ എവിടെയും അവരെ കണ്ടെത്താൻ ആയില്ല പക്ഷെ അവരുടെ 98 സഹോദരൻ  മാരിൽ പലരെയും ഭീമൻ കണ്ടു ...ഭീമൻ അലറി ....ഇവന്മാരെയും ഞാൻ കൊല്ലും എന്ന് ശപഥം ചെയ്തിട്ടുള്ളതാണെല്ലോ എന്നാൽ ഇവൻമാര്   തന്നെയാകട്ടെ ആദ്യം ഇതും പറഞ്ഞു ഭീമൻ തന്റെ ഗദ കൊണ്ട് ദുര്യോധനന്റെ സഹോദരന്മാരെ തേടിപിടിച്ചു തച്ചു കൊല്ലാൻ ആരംഭിച്ചു ...ഓരോത്താരെ കൊല്ലുമ്പോഴും  ഭീമന്റെ വീറ്  കൂടി കൂടി വന്നു അന്ന് ഭീമൻ ദ്രിതരാഷ്ട്രരുടെ 10 പുത്രന്മാരെയാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ തന്റെ ഗദ കൊണ്ട്  തച്ചും ...കാലു കൊണ്ട് ചവിട്ടിയും കൊന്നു തള്ളിയത് ....

 തന്റെ മക്കളെ ഭീമൻ കൊന്ന വിവരം  അറിഞ്ഞു ധൃതരാഷ്ട്രർ ദു:ഖിതനായി ആശ്വാസത്തിനായി ഗാന്ധാരിയുടെ അടുത്തേക്ക് പോയി ഗാന്ധാരി അദ്ദേഹത്തെ സാന്ത്വനിപ്പിക്കും എന്ന് കരുതി അദ്ദേഹം അവരുടെ 10 പുത്രന്മാരെ ഭീമൻ വധിച്ച കാര്യം ഗാന്ധാരിയോടു പറഞ്ഞു ...

അതീവ ദു:ഖത്തോടെ ഗാന്ധാരി താൻ കണ്ട ഒരു സ്വപ്നം വിവരിച്ചു ....

 ഞാൻ ഒരു വനത്തിൽ നില്ക്കുന്നു ...എന്റെ ചുറ്റും മുറിക്കപെട്ട ഒരു പാട് മരങ്ങളും ....അതിനടുത്ത് അങ്ങ് നില്ക്കുന്നതും  കണ്ടു ...

അങ്ങ് എന്റെ അടുത്ത് വന്നു പറഞ്ഞു വരൂ ഗാന്ധാരി നമുക്ക് പോകാം എന്ന് ..ഞാൻ അങ്ങയോടു  ചോദിച്ചു ആരാണ് ഈ മരങ്ങൾ  എല്ലാം മുറിച്ചത് എന്ന് ..അപ്പോൾ അങ്ങ് പറഞ്ഞു അങ്ങാണ് ഈ മരങ്ങൾ  എല്ലാം മുറിച്ചത് എന്ന് ...ഞാൻ ചോദിച്ചു എത്ര മരങ്ങൾ  ആണ് അങ്ങ് മുറിച്ചത് എന്ന് അപ്പോൾ അങ്ങ് പറഞ്ഞു 100 മരങ്ങൾ  എന്ന് ...അത് കേട്ട് ഞാൻ നടുങ്ങി പോയി .ഇത്  പറയുമ്പോഴേക്കും ഗാന്ധാരി പൊട്ടികരഞ്ഞു പോയി ...

 ധൃതരാഷ്ട്രർ ആകെ അസ്വസ്ഥനായി ...

ധൃതരാഷ്ട്രർ : നീ എങ്കിലും എന്നെ മനസ്സിലാക്കും എന്ന് ആണ് ഞാൻ കരുതിയത്‌ ..നീ പറഞ്ഞതിന്റെ അർഥം ഞാനാണ് എന്റെ മക്കളെ കൊലയ്ക്കു കൊടുത്തത് എന്നല്ലേ ?

ഗാന്ധാരി : അല്ല ..ഞാൻ എന്റെ ഒരു സ്വപ്നം അങ്ങയോടു പറഞ്ഞെന്നേ  ഉള്ളൂ ...

ധൃതരാഷ്ട്രർ ദു:ഖവും ദേഷ്യവും അടക്കികൊണ്ട് ...: ഇപ്പോൾ എനിക്ക് മനസ്സിലായി ഈ ലോകത്തിൽ ഞാൻ തികച്ചും തനിച്ചാണെന്ന് ,,,ശെരി ..നീ ഉറങ്ങിക്കോ ...എന്നിട്ട് ഇനിയും സ്വപ്നം കാണൂ ...അത് കേൾക്കാൻ ഞാൻ വരാം ...

    അദ്ദേഹം അവിടെ നിന്നും ഇറങ്ങിപോയി ..

 ദിനം തോറും കുരുക്ഷേത്രയുദ്ധത്തിന്റെ വീറും വാശിയും രണ്ടു പക്ഷത്തും വർദ്ധിച്ചുവന്നു പതിയെ പതിയെ രണ്ടു പക്ഷത്തും ഉള്ള   ആളുകൾ  യുദ്ധത്തിനു  മുൻപ്  ഭീഷ്മർ  പറഞ്ഞ  ധർമ്മയുദ്ധത്തിന്റെ  നിയമങ്ങൾ  പലതും ലംഘിച്ചു  തുടങ്ങി ..വിജയത്തിന്റെ പ്രതീക്ഷ ഓരോ  ദിവസവും രണ്ടു പക്ഷത്തും മാറി മാറി വന്നു കൊണ്ടിരുന്നു ...യുദ്ധത്തിന്റെ ഒന്പതാം  ദിവസം  ആയിട്ടും ഭീഷ്മരിനെ വീഴ്ത്താൻ കഴിഞ്ഞില്ല ..പക്ഷെ ദ്രിതരാഷ്ട്ര പുത്രന്മാർ  ഇനി 75 പേരെ ബാക്കിയുള്ളൂ എന്നത് പാണ്ടവർക്ക് പ്രത്യേകിച്ചും ഭീമന് ആശ്വാസമായി .. പക്ഷെ ഭീഷ്മർ എന്ന വൻ മതിൽ പാണ്ഡവരുടെ മുന്നിൽ ഒരു തടസ്സമായി നിന്നു  ..

അത് കൊണ്ട് ഒന്പതാം ദിവസം രാത്രി പാണ്ഡവർ എല്ലാവരും കൂടി യുധിഷ്ടിരന്റെ ശിബിരത്തിൽ ഒത്തു കൂടി ...ഭീഷ്മരിനെ എങ്ങനെ യുദ്ധ ഭൂമിയിൽ നിന്നും ഒഴിവാകാം എന്ന് ആലോചിക്കാൻ തുടങ്ങി ..

യുധിഷ്ടിരൻ എല്ലാവരോടുമായി  : നമ്മൾ എങ്ങനെയാണ് ഈയുദ്ധം  ജയിക്കുക ?

വിരാട് : ഭീഷ്മർ മരിക്കാതെ നമ്മൾക്കു ഈ യുദ്ധം ജയിക്കാൻ ആവില്ല മഹാരാജാവേ ..

 ധൃഷ്ടദ്യുമ്നൻ : പക്ഷെ  അദ്ദേഹത്തിനു ഇഷ്ടമുള്ളപ്പോൾ മരിക്കാനുള്ള വരം ഉണ്ടെല്ലോ...

 അല്ലെങ്കിൽ ഞാൻ ഭീഷ്മരെ എത്ര തവണ കൊന്നു കഴിഞ്ഞിട്ടുണ്ടാകും..

അർജ്ജുനൻ ദേഷ്യത്തോടെ : ധൃഷ്ടദ്യുമ്നാ .. പിതാമഹനെ കുറിച്ച് ഇത്രയും ക്രൂരമായിട്ടു നീ ഇങ്ങനെ സംസാരിക്കരുത് ...

ധൃഷ്ടദ്യുമ്നൻ പരിഹാസ ഭാവത്തിൽ :   പിന്നെ ഞാൻ എന്ത് വേണം ഭീഷ്മരുടെ കാലിൽ  വീണു അനുഗ്രഹം മേടിക്കണോ ഈ യുദ്ധം ജയിക്കാൻ ...??

ശ്രീ കൃഷ്ണൻ : അത് ചിന്തിക്കേണ്ട വിഷയം തന്നെയാണ് ...പക്ഷെ ധൃഷ്ടദ്യുമ്നൻ അല്ല പോകേണ്ടത് യുധിഷ്ടിരനാണ് ...അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ച ശേഷം അദ്ദേഹം യുദ്ധം തുടങ്ങുന്നതിനു മുൻപ് തന്ന അനുഗ്രഹം തിരികെ എടുക്കാൻ അദ്ദേഹത്തോട് പറയണം ...

യുധിഷ്ടിരൻ : കൃഷ്ണാ ...നീ എന്തൊക്കെയാണ് പറയുന്നത്  അദ്ദേഹത്തിന്റെ അനുഗ്രഹം തിരിച്ചു നല്കാനോ  ?

ശ്രീ കൃഷ്ണൻ : അതെ ..ജേഷ്ടാ...തിരിച്ചു നല്കാൻ തന്നെ ...അദ്ദേഹം തന്നെ ആ അനുഗ്രഹത്തിന് തടസ്സമായി നിന്നാൽ പിന്നെ ആ അനുഗ്രഹം കൊണ്ട് നമുക്ക് എന്ത് പ്രയോജനം ? വിശക്കുന്നവന്റെ മുന്നിൽ ശൂന്യമായ സ്വർണ്ണ  തളിക വെച്ചിട്ട് എന്ത് പ്രയോജനം ?

അദ്ദേഹം വിജയ ശ്രീ ഭവ എന്ന് അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സംരക്ഷിക്കേണ്ടതും അദ്ദേഹത്തിന്റെ കടമയാണ് അദ്ദേഹത്തിനു അറിയാം അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തോളം   പാണ്ടവർക്ക് ഈ യുദ്ധം ജയിക്കാൻ ആവില്ല എന്ന് അത് കൊണ്ട് ..അദ്ദേഹത്തിനെ എങ്ങനെ ഈ യുദ്ധ ഭൂമിയിൽ ന്നിന്നും ഒഴിവാക്കാം എന്ന് അദ്ദേഹം തന്നെ  നമുക്ക് പറഞ്ഞു തരും ...ജേഷ്ടാ  അങ്ങ് അർജ്ജുനനെയും കൂട്ടി  ഇപ്പോൾ തന്നെ പിതാമഹനെ ചെന്ന് കാണുക ..

യുധിഷ്ടിരനും അർജ്ജുനനും ശ്രീ കൃഷ്ണൻ പറഞ്ഞത് പോലെ ഭീഷ്മരെ ചെന്ന് കണ്ടു ഭീഷ്മർ അവരെ വളരെയധികം സന്തോഷത്തോടെയാണ്  അവരെ സ്വീകരിച്ചത് വീണ്ടും അദ്ദേഹം അവരെ വിജയശ്രീ ഭവ എന്ന് അനുഗ്രഹിച്ചു ..  അവർ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു ..അങ്ങ്  നല്കിയ അനുഗ്രം തിരിച്ചു നല്കാൻ വന്നതാണ് ഞങ്ങൾ ..അങ്ങ്  തന്നെയാണ് ഇപ്പോൾ ഞങ്ങളുടെ  വിജയത്തിനു തടസ്സമായി നില്ക്കുന്നത് ..അത് കൊണ്ട് അങ്ങയുടെ ഈ അനുഗ്രഹത്തിന് യാതൊരു ഫലവും ഇല്ല എന്ന് ശ്രീ കൃഷ്ണൻ പറഞ്ഞു  അത് കൊണ്ട് ദയവു ചെയ്തു ആ അനുഗ്രഹം തിരിച്ചെടുക്കണം ...

ഭീഷ്മർ ദു:ഖത്തോടടെ...ശെരിയാണ് നിങ്ങൾ പറഞ്ഞത് ഞാനാണ് നിങ്ങളുടെ വിജയത്തിനു തടസ്സം നില്ക്കുന്നത് ..പക്ഷെ  ഇല്ല മക്കളെ ..ഞാൻ നല്കിയത് ഒന്നും തിരിച്ചെടുക്കില്ല ...അത് ഇനി ഒരു അനുഗ്രഹം ആയാൽ പോലും ...മക്കളെ ശ്രീ കൃഷ്ണന് അറിയാം അന്തിമ വിജയം നിങ്ങളുടേതായിരിക്കും എന്ന് ..നിങ്ങൾ ശ്രീ കൃഷ്ണനോട് പറയണം ..ഒരു സ്ത്രീ എന്റെ മുന്നിൽ വന്നാൽ ഞാൻ എന്റെ ആയുധങ്ങൾ പിന്നീട് കൈകൊണ്ട് തൊടില്ല എന്ന് ...

യുധിഷ്ടിരൻ : പക്ഷെ പിതാമഹാ ..സ്ത്രീ   എങ്ങനെയാണ് ഒരു യുദ്ധ ഭൂമിയിൽ വരുക..അത് യുദ്ധ ധർമ്മത്തിന് എതിരല്ലേ ?

ഭീഷ്മർ : ശ്രീ കൃഷ്ണന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ തന്നു കഴിഞ്ഞു  ..ഇനി എന്തെങ്കിലും അറിയണം  എങ്കിൽ നിങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുക ...അദ്ദേഹത്തിനു എല്ലാം അറിയാം

അവർ മടങ്ങി ചെന്ന് അത് മറ്റുള്ളവരോട് പറയുകയും  അതിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങുകയും ചെയ്തു ആ സദസ്സിൽ  ദ്രൗപതിയും ഉണ്ടായിരുന്നു ..ശ്രീ കൃഷ്ണൻ മാത്രം പുഞ്ചിരിച്ചു കൊണ്ട് അവർ എന്താവും പറയുക എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ...

അർജ്ജുനൻ : ശ്രീ കൃഷ്ണാ ...ഇനി പിതാമഹനെ തോല്പിക്കാൻ നമ്മൾ ഒരു സ്ത്രീയെ എവിടെ നിന്നും കൊണ്ട് വരും ...?

ഇത് കേട്ട് ദ്രൌപതിക്ക് ദേഷ്യം വന്നു ...

ദ്രൗപതി : നിങ്ങൾക്ക് ആർക്കും എന്നെ കാണാൻ കഴിയുന്നില്ലേ ...ഞാൻ നാളെ പിതാമഹനെ നേരിടാം യുദ്ധത്തിൽ ...

പാണ്ഡവർ ഒരു ഞെട്ടലോടെ അവളെ നോക്കി ...

ശ്രീ കൃഷ്ണൻ ഒരു മന്ദഹാസത്തോടെ : അർജ്ജുനാ ...ഇപ്പോൾ കിട്ടിയില്ലേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം ...

യുധിഷ്ടിരൻ : പക്ഷെ കൃഷ്ണാ ...അത് യുദ്ധ ധർമ്മതിനു എതിരല്ലേ ...കൂടാതെ നമ്മൾ ആണുങ്ങൾ ഇവിടെ ജീവനോടെയുള്ളപ്പോൾ ദ്രൗപതി യുദ്ധത്തിനു ഇറങ്ങുന്നതിലും ഭേദം ഞങ്ങൾ എല്ലാവരും മരിക്കുന്നതല്ലേ ?

ശ്രീ കൃഷ്ണൻ വളരെ ലാഘവത്തോടെ : അതെ ..തീർച്ചയായും ...അത്  ധർമ്മത്തിന് എതിരാണ് ..കൂടാതെ ആണുങ്ങൾ ഇവിടെയുള്ളപ്പോൾ ഒരു പെണ്ണ് എങ്ങനെ യുധത്തിനു പോകും ദ്രൗപതീ  ..??

ദ്രൗപതി ഈ അവസരം തനിക്കുണ്ടായ അപമാനത്തിൽ തന്നെ രക്ഷിക്കാൻ തയ്യാറാകാതിരുന്ന തന്റെ ഭർത്താക്കന്മാരെ കുറ്റപെടുത്താൻ ആണ് ഉപയോഗിച്ചത് ..

ദ്രൗപതി : അന്ന് എന്നെ അപമാനിച്ചപ്പോൾ അവിടെയും ഉണ്ടായിരുന്നെല്ലോ ഈ ഇരിക്കുന്ന വീര പുരുഷന്മാർ,,എന്നിട്ട് ...

പെട്ടെന്ന് ശ്രീ കൃഷ്ണൻ ദ്രൗപതിയെ തടയുകയും ...ശകാരിക്കുകയും ചെയ്തു ...

ശ്രീ കൃഷ്ണൻ : മതി നിർത്ത്...അടിസ്ഥാനപരമായ പ്രശ്നങ്ങൾ  ചർച്ച ചെയ്യുന്ന സദസ്സിൽ നിന്റെ അഴിച്ചിട്ട മുടിയുടെയും ...നിനക്കുണ്ടായ അപമാനത്തിന്റെ കാര്യം ഇങ്ങനെ പറഞ്ഞു ...നീ തന്നെ സ്വയം ചെറുതാകല്ലേ ...നീ എന്താണ് കരുതിയിരിക്കുന്നത് നിന്റെ ഈ അഴിച്ചിട്ട മുടിക്ക് വേണ്ടിയാണ് ലക്ഷ  കണക്കിന് ആളുകൾ ഈ യുദ്ധ ഭൂമിയിൽ മരിച്ചു വീണത്‌ എന്നാണോ ചരിത്രം അടയാളപെടുത്തേണ്ടത്   ഈ മരിച്ചു വീണ ലക്ഷങ്ങളെ നിന്റെ അഴിഞ്ഞു കിടക്കുന്ന ഈ മുടിയുമായി നിനക്ക് തുലനം ചെയ്യാൻ സാധിക്കുമോ ?    നീ ഒരു സാധാരണ സ്ത്രീയല്ല ...നീ ഭാരതത്തിന്റെ മുഴുവൻ സ്ത്രീകളുടെയും അഭിമാനത്തിന്റെ പ്രതിഭിംഭമാണ്‌   അത് കൊണ്ട് നീ അതിനു യോജിച്ച വിധം പെരുമാറുക..

 എന്നിട്ട് ശ്രീ കൃഷ്ണൻ യുധിഷ്ടിരനോടായി പറഞ്ഞു ..അങ്ങ് പറഞ്ഞത് ശെരിയാണ് ..നിങ്ങൾ എല്ലാം ഉള്ളപ്പോൾ ദ്രൗപതി യുദ്ധം ചെയ്യുന്നത് ഉചിതമല്ല ..പക്ഷെ ശിഗണ്ടിക്ക് യുദ്ധം ചെയ്യാം ...അതിനു തടസ്സമില്ല ...

അത് കേട്ട മറ്റുള്ളവരുടെ മനസ്സിൽ  അനേകം സംശയങ്ങൾ തലപൊക്കി ...

അർജ്ജുനൻ : അതെങ്ങനെ ...ശിഗണ്ടി ..അദ്ദേഹം പാതി സ്ത്രീയാണ് സമ്മതിച്ചു  ..പക്ഷെ പാതി പുരുഷനുമാണെല്ലോ ??

ശ്രീ കൃഷ്ണൻ : അത് നമുക്ക് ...പക്ഷെ ഭീഷ്മർക്ക് ..ശിഗണ്ടിയിൽ അംബ എന്ന സ്ത്രീയെ മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്നിട്ട് ..അദ്ദേഹം അംബയുടെ കഥ  അവർക്ക്  വിവരിച്ചു കൊടുത്തു...

യുധിഷ്ടിരൻ : പക്ഷെ പിതാമഹന് എങ്ങനെ അറിയാൻ കഴിയും ശിഗണ്ടി അംബയുടെ പുനർജന്മമണെന്നു ??

ശ്രീ കൃഷ്ണൻ  : മറ്റാരായിരുന്നെങ്കിലും ഞാനും സംശയിക്കുമായിരുന്നു  ..പക്ഷെ ഭീഷ്മർ... ഭീഷ്മർ ആയതു കൊണ്ട് തന്നെ  അദ്ദേഹത്തിനു ശിഗണ്ടിയിൽ അംബയുടെ സാനിദ്യം   തിരിച്ചറിയുക തന്നെ ചെയ്യും ...

അങ്ങനെ അർജ്ജുനൻ ശ്രീ കൃഷ്ണന്റെ നിർദേശ പ്രകാരം ശിഗണ്ടിയെ ചെന്ന് കാണുകയും ശിഗണ്ടി താൻ ഇതിനു വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത് എന്ന് പറഞ്ഞു അടുത്ത ദിവസം അർജ്ജുനനോടൊപ്പം തേരിൽ വരാം എന്ന് സമ്മതിക്കുകയും ചെയ്തു   

അന്ന് രാത്രി ഓരോന്ന് ആലോചിച്ചു കൊണ്ട്  നടക്കാനിറങ്ങിയ ഭീഷ്മർ യുദ്ധ ഭൂമിയിൽ അദ്ദേഹത്തിന്റെ അമ്മയായ ഗംഗാ ദേവിയിരുന്നു എന്തൊക്കെയോ ചെയ്യുന്നത് കണ്ടു ..

ഭീഷ്മർ : അമ്മെ ...അമ്മ എന്താണ് ഇവിടെ ഈ നേരത്ത് ?

ഗംഗാ ദേവി : മോനെ ഇനി നിനക്ക് എന്ത് അനുഗ്രഹം ആണ് ഞാൻ നല്കുക ?

ഭീഷ്മർ : മോക്ഷത്തിനുള്ള അനുഗ്രഹം ...തരൂ ...അമ്മേ ...

ഗംഗാ ദേവി : പക്ഷെ നീ എന്താണ് ഇവിടെ ?

ഭീഷ്മർ : ഞാൻ വെറുതെ ആലോചിക്കുകയായിരുന്നൂ ..എന്റെ ജീവിതം അർത്ഥപൂർണമായിരുന്നോ ? അതോ വെറും ഒരു പാഴ് ജന്മമായിരുന്നോ എന്ന് ...

ഗംഗാ ദേവി : ഇല്ല മോനെ ...നീ നിന്റെ ഈ ജീവിതത്തിൽ നിനക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല അങ്ങനെ ഉള്ള ഒരു ജന്മം ഒരിക്കലും പാഴ് ജന്മം ആവില്ല ...

ഭീഷ്മർ : പക്ഷെ അംബയോടുള്ള കടം മാത്രം ബാക്കിയായി ...പക്ഷെ ഇന്ന് യുധിഷ്ടിരനെ ശ്രീ കൃഷ്ണൻ എന്റെ അനുഗ്രഹം തിരിച്ചു നല്കാൻ വന്നപ്പോൾ മനസ്സിലായി ആ കടം വീട്ടാനുള്ള സമയവും ആയി എന്ന് ...ശിഗണ്ടിയിൽ ഞാൻ അംബയെ എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു ...

പക്ഷെ അമ്മ എന്താണ് ഇവിടെ ചെയ്യുന്നത് ..

ഗംഗാ ദേവി ദു:ഖത്തോടെ   : ഞാൻ ഈ ഭൂമിയുടെ ഈ ഭാഗത്തെ  പൂജിക്കുകയായിരുന്നു ..

ഭീഷ്മർ : എന്തിനു ..എന്ത് പ്രത്യേകതയാണ് ഈ ഭാഗത്തിനു ഉള്ളത് ?

ഗംഗാ ദേവി കണ്ണീരോടെ  : മോനെ ..നാളെ ഇവിടെയാകും നിനക്കുള്ള ശയ്യ .നീ ഒരു പാട് തളർന്നു പോയി മോനെ ..ഇനി നിനക്ക് വിശ്രമിക്കാനുള്ള സമയമായി .....

ഭീഷ്മർ    അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷം   മടങ്ങി ...

                             യുദ്ധം : പത്താം  ദിവസം


 അടുത്ത ദിവസം യുദ്ധത്തിനു വേണ്ടി ഒരുങ്ങിയ  ശേഷം ഭീഷ്മർ തന്റെ പരിചാകരെ അടിമത്വത്തിൽ നിന്നും മോചിപിച്ചിട്ടു അവർക്ക് കൈനിറയെ സമ്മാനങ്ങൾ കൊടുത്തിട്ടു ഇനി ഒരു ജന്മത്തിലും നിങ്ങൾ അടിമകൾ ആകാതിരിക്കട്ടെ എന്ന് പറഞ്ഞു ...അവരെ അയച്ചു ...

മടങ്ങി വരുമ്പോൾ ഇനി ആര് അങ്ങയുടെ കാര്യങ്ങൾ നോക്കും എന്ന് ചോദിച്ചപ്പോൾ ..ഭീഷ്മർ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ...നിങ്ങൾ എന്റെ കാര്യം ഓർത്ത് വിഷമിക്കേണ്ട ആവിശ്യമില്ല ..പോയ്കൊള്ളൂ എന്ന് പറഞ്ഞു അവരെ പറഞ്ഞയച്ചു ...അദ്ദേഹം   യുദ്ധ ഭൂമിയിലേക്ക്‌ തിരിച്ചു ....

 യുദ്ധത്തിനു തയ്യാറായി നില്ക്കുന്ന ദുര്യോധനന്റെ  അടുത്തേക്ക്  ഒരു പടയാളി  വന്നു പറഞ്ഞു ..ഇന്ന് അർജ്ജുനന്റെ തേരിൽ ശിഗണ്ടിയും ഉണ്ട് ...

ദുശ്ശാസനൻ : ആയിക്കോട്ടെ ...ആ നപുംസകം പിതാമഹനെ  എന്ത് ചെയ്യാനാ ...ഹഹ ...

ശകുനി : അത് അങ്ങനെ ചിരിച്ചു തള്ളേണ്ട   ഒന്നല്ല ദുര്യോധനാ ..ഇന്നലെ ഭീഷ്മരുടെ  അടുത്ത് ആ യുധിഷ്ടിരനും അർജ്ജുനനും വന്നിരുന്നു ..ഇതിൽ എന്തോ ചതിയുണ്ട്  ...നീ വേഗം ചെന്ന് പിതാമഹനോട് ചോദിക്ക് അവർ എന്തിനാണ് വന്നത് എന്ന് ..

 ദുര്യോധനൻ നേരെ ഭീഷ്മരിന്റെ അടുത്തേയ്ക്ക് ചെന്നു  തലേ ദിവസം നടന്നതെല്ലാം കേട്ട് ദേഷ്യത്തോടെ ...മടങ്ങിച്ചെന്നു ശകുനിയുടെ അടുത്തെത്തി ...

ദുര്യോധനൻ : അമ്മാവാ ...പിതാമഹൻ എല്ലാം തുലക്കാനുള്ള പുറപ്പാടാണ്...എന്നിട്ട് നടന്നതെല്ലാം വിവരിച്ചു ....എന്നിട്ട് പറഞ്ഞു ..ശിഗണ്ടിയെ കണ്ടാൽ  പിതാമഹൻ തന്റെ ആയുധങ്ങൾ ഉപേക്ഷിക്കും ..പിന്നീട് ശിഗണ്ടിയുടെ പിന്നിൽ നിന്ന് ആ പേടി തൊണ്ടൻ ...അർജ്ജുനൻ അദ്ദേഹത്തെ അമ്പുകൾ കൊണ്ട് പൊതിയാനാണ്‌ അവരുടെ പദ്ധതി ..  .

 ഇതെല്ലാം കേട്ട ശേഷം ....ശകുനി : നീ നിന്റെ മുഴുവൻ സേനയോടും പറയണം ഒരു കാരണവശാലും ശിഗണ്ടിയും അർജ്ജുനനും ഉള്ള തേര് ഭീഷ്മരിന്റെ  അടുത്തേക്ക് അടുക്കാൻ അനുവദിക്കരുത് എന്ന് ...നമ്മൾ എല്ലാവരും ഭീഷ്മരിനും .അർജ്ജുനനും  ഇടയിൽ ഒരു മതിൽ പോലെ നില്ക്കണം ...
Flag Counter

No comments:

Post a Comment