Friday, September 5, 2014

മഹാഭാരതം -4 (ശ്രീ കൃഷ്ണൻ)

              അതേ സമയം മധുരയിൽ ..ജനങ്ങൾ യുവരാജാവായ കംസന്റെ ക്രൂരതകൾ സഹിക്കാനാകാതെ മധുരയിലെ രാജാവും കംസന്റെ പിതാവുമായ ഉഗ്രസേനന്റെ അടുക്കൽ കംസനെ കുറിച്ചുള്ള പരാതിയുമായി ചെന്നു..കംസന്റെ സുഹൃത്തും കൊട്ടാരത്തിലെ മറ്റൊരു അംഗവുമായ വാസുദേവൻ‌ ജനങ്ങൾ പറഞ്ഞത് ശെരിയാണ് എന്ന് രാജാവിനോട് പറഞ്ഞു..  വേണ്ട നടപടികൾ  ഉടൻ കൈ കൊള്ളാം എന്ന് വാക്ക് നല്കി ഉഗ്രസേനൻ ജനങ്ങളെ മടക്കി അയച്ചു ..കംസനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു ..കംസന്റെ അഹമ്മതി കണ്ട രാജാവ് കംസൻ രാജാവാകാൻ യോഗ്യനല്ല എന്ന് കംസനോട് തന്നെ പറഞ്ഞു ,,,

  കംസൻ രാജാവിനെ കാരാഗ്രഹത്തിൽ അടക്കാൻ കല്പിക്കുകയും ഉഗ്രസേനന്റെ രാജപദവി തട്ടിയെടുക്കുകയും ചെയ്തു ..പ്രായം കൊണ്ട് അശക്തനായ രാജാവിന് എതിർക്കാൻ കഴിഞ്ഞില്ല ...ഉഗ്രസേനൻ ഇനി കംസന്റെ അന്ത്യത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് കംസനോട് പറഞ്ഞു ..കംസൻ അത് വളരെ ലാഘവത്തോടെ ആണ് കേട്ടത് ..എന്നിട്ട് കാത്തിരുന്നോളൂ എന്ന് ഉഗ്രസേനനോട് പറയുകയും ചെയ്തു

    കംസന്റെ  ഈചെയ്തികൾ കണ്ടു  വസുദേവൻ‌ വിഷമിച്ചു .ആ നാട് വിട്ടു പോകാൻ പോലും തുനിഞ്ഞു ...എന്നാൽ വാസുദേവനെ പോലെയുള്ളവർ ഇവിടെ ഉണ്ടെങ്കിൽ മാത്രമേ കംസന്റെ ക്രൂരതയ്ക്ക് അറുതി വരുത്താൻ കഴിയുള്ളൂ എന്ന് ഉഗ്രസേനന്റെ  മന്ത്രിയായിരുന്ന അക്രൂരൻ പറഞ്ഞതിനാൽ വാസുദേവൻ‌ അവിടെ തന്നെ നില്ക്കുകയും കംസനെ ചെന്നു കാണാൻ തീരുമാനിക്കുകയും ചെയ്തു ...

    വാസുദേവനെ കണ്ട കംസന് സന്തോഷമായി ..ഈ സുഹൃത്ത് ബന്ധം എന്നെന്നും നിലനിർത്തുന്നതിന് വേണ്ടി കംസൻ തന്റെ സഹോദരിയായ ദേവകിയെ വാസുദേവന് വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു ..പക്ഷെ വസുദേവൻ വിവാഹിതനാണെന്നും   ..തന്റെ ഭാര്യയുടെ പേര് രോഹിണി എന്ന്  ആണെന്നും കംസനോട് പറഞ്ഞു .. കംസൻ ..വസുദേവനെ  ഭീഷണിപെടുത്തി കല്യാണത്തിനു സമ്മതിപ്പിച്ചു ...

   ആഘോഷപൂർവ്വം കംസൻ വസുദേവന്റെയും ദേവകിയുടെയും വിവാഹം നടത്തി.. എന്നിട്ട് അവരെ ഒരു രഥത്തിൽ കയറ്റി അതിന്റെ തേരാളിയായി കംസൻ തന്നെ വാസുദേവന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിറങ്ങി ..പെട്ടെന്ന് ഒരു അഷിരീരി ഉണ്ടായി ദേവകിയുടെ എട്ടാമത്തെ പുത്രൻ കംസന്റെ അന്ധകൻ ആയിരിക്കും എന്നായിരുന്നു അത്

  ഇത് കേട്ട് അപ്പോൾ തന്നെ ദേവകിയും വസുദേവനേയും കൊല്ലാൻ തുനിഞ്ഞ കംസനോട് അവർ രണ്ടു പേരും കേണപേക്ഷിച്ചു ...അവരുടെ ഒരു മകൻ ചെയ്യാൻ പോകുന്ന തെറ്റിന് അവരെ ശിക്ഷിക്കരുതേ എന്ന് ..വസുദേവൻ കംസന്റെ അടുത്ത സുഹൃത്ത് ആയതിനാലും ദേവകി കംസന്റെ പ്രിയപ്പെട്ട സഹോദരിയായതിനാലും കംസൻ അവരെ കൊല്ലേണ്ട എന്ന് തീരുമാനിച്ചു ..പകരം അവരെ കാരാഗ്രഹത്തിൽ അടക്കാൻ കല്പിച്ചു ..എന്നിട്ട് കംസൻ അവരോടു പറഞ്ഞു ..എന്റെ യുദ്ധം നിങ്ങളോടല്ല   ബ്രഹ്മാവിനോടും പ്രവചനത്തോടും ആണ് അതിനാൽ നിന്റെ (ദേവകിയുടെ) പുത്രൻമാർ  ജനിക്കുന്നത് വരെ ഞാൻ കാത്തിരിക്കും  അവരെഎല്ലാം  ഞാൻ കൊല്ലും  അങ്ങനെ എട്ടാമത്തെ പുത്രനെയും കൊന്ന ശേഷം ഞാൻ  തന്നെ നിങ്ങളെ മോചിപിച്ചു കൊട്ടാരത്തിൽ നല്ല ഒരു ജീവിതം നല്കും  എന്ന് ...   ..

     മാസങ്ങൾ കടന്നു പോയി ദേവകി ഒന്നാമത്തെ പുത്രനെ പ്രസവിച്ചു ..കാവൽകാർ വിവരം കംസനെ അറിയിച്ചു ..കംസൻ കാരാഗ്രഹത്തിൽ വന്നു കുട്ടിയെ പിടിച്ചു വാങ്ങി മതിലിൽ എറിഞ്ഞു കൊന്നു ..ദേവകി തകർന്നു പോയി ..വാസുദേവൻ ദേവകിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ...

    വീണ്ടും ഇത് തന്നെ ആവർത്തിച്ചു..കംസൻ ദേവകിയുടെ 6 പുത്രൻ മാരെ വധിച്ചു.ഏഴാമത്തെ പുത്രനെ ഗർഭിണിയായിരിക്കുമ്പോൾ  രോഹിണി ദേവകിയെ കാണാൻ വരുകയും ദേവകിയുടെ ഗർഭം രോഹിണി ഏറ്റു എടുക്കുകയും ചെയ്തു ...(കഥയിൽ ചോദ്യമില്ല !!)..പെട്ടെന്ന് ഗർഭം അപ്രാത്യക്ഷമായതു കാവൽകാർ കംസനെ അറിയിച്ചു ..കംസൻ പറഞ്ഞു ..ജനിക്കാനിരിക്കുന്ന കുട്ടി കൂടി കംസനെ പേടിച്ചു ഓടി തുടങ്ങി എന്ന് ..ദേവകി എട്ടാമത്തെ പുത്രനെ പ്രസവിച്ചത് ഒരു രാത്രിയായിരുന്നു ..അന്ന് തടവറയിൽ ഒരു അഷിരീരി ഉണ്ടായി..അത് കേട്ടത് അനുസരിച്ച് വാസുദേവൻ യമുനാ നദി കടന്നു ഗോകുലത്തിൽ ചെന്ന് ആണ്‍ കുട്ടിയെ നന്ധരാജന്റെ കയ്യിൽ ഏല്പിച്ചു  നന്ധരാജൻ തനിക്കും യശോദയ്ക്കും  ജനിച്ച പെണ്‍കുട്ടിയെ നിർബന്ധിച്ചു വാസുദേവന്റെ കയ്യിൽ കൊടുത്തയച്ചു ...അഷിരീരി ഉണ്ടായ ശേഷം വാസുദേവന്റെ ചങ്ങലകൾ സ്വയം അഴിഞ്ഞു വീഴുകയും കാവൽകാർ   ബോധം കെട്ടു വീഴുകയും തടവറയുടെ വാതിൽ സ്വയം തുറക്കുകയും ചെയ്തിരുന്നു ..വാസുദേവൻ മടങ്ങിയെത്തിയപ്പോൾ വാതിലുകൾ സ്വയം അടയുകയും കാവല്കാർക്ക് ഭോധം തിരിച്ചു വരുകയും ചെയ്തു ..അവർ കണ്ടത് ദേവകിയുടെ കയ്യിലെ പെണ്‍കുഞ്ഞിനെയാണ്..അവർ ആ വിവരം കംസനെ അറിയിച്ചു ..ദുഷ്ടനായ കംസൻ ആ പെണ്‍കുഞ്ഞിനേയും  കൊല്ലാൻ തീരുമാനിച്ചു ..കംസൻ കാരാഗ്രിഹത്ത്തിൽ എത്തി ..കുട്ടിയെ ദേവകിയിൽ നിന്നും പിടിച്ചു വാങ്ങി എറിയാൻ തുനിഞ്ഞതും ആ കുട്ടി അപ്രത്യക്ഷമായി എന്നിട്ട് ഒരു അശരീരി ഉണ്ടായി ...കംസന്റെ അന്ധകനായ എട്ടാമത്തെ പുത്രൻ ഭൂമിയിൽ പിറന്നു കഴിഞ്ഞിരിക്കുന്നു  ...കംസന് വിധിയെ തടുക്കാൻ ആവില്ല എന്നായിരുന്നു അത്

                       കംസൻ മന്ത്രിയെ വിളിച്ചു പറഞ്ഞു തടവറയിൽ  കണ്ട പെണ്‍കുട്ടി ദേവകിയുടെ കുട്ടിയല്ല ..അവർ കുട്ടികളെ തമ്മിൽ എങ്ങനെയോ മാറ്റിയിരിക്കുന്നു ..എന്നാലും ആ കുട്ടി രാജ്യത്ത് തന്നെ എവിടെയോ ഉണ്ട് അത് കൊണ്ട് ഇന്നലെ ഈ നാട്ടിൽ ജനിച്ച എല്ലാ ആണ്‍ കുട്ടികളെയും കൊന്നു കളയൂ..

 മന്ത്രി പറഞ്ഞു അങ്ങനെ ചെയ്‌താൽ രാജ്യത്ത് ലഹളയുണ്ടാകും അത് കൊണ്ട് ആദ്യം ചാരൻമാരെ അയച്ചു ഇന്നലെ ഈ നാട്ടിൽ എത്ര കുട്ടികൾ ജനിച്ചിട്ട്‌ ഉണ്ടെന്നും അവർ എവിടെയൊക്കെയാണ് എന്നും അറിയാൻ പറയാം ..

പെട്ടെന്ന് ഒരു ചാരൻ കംസനെ കാണാൻ വന്നു ..അയാൾ പറഞ്ഞു ഗോകുലത്തിൽ വലിയ ആഘോഷങ്ങൾ നടക്കുന്നു ..പ്രകൃതിയടക്കം എല്ലാവരും വളരെ സന്തോഷത്തിലാണ് ...ഇത് കേട്ട കംസൻ ഊഹിച്ചു ..എങ്കിൽ ദേവകിയുടെ എട്ടാമത്തെ പുത്രൻ ഗോകുലത്തിൽ തന്നെ യാകണം ..അതിനാൽ അവിടെ തലേ ദിവസം രാത്രി ജനിച്ച എല്ലാ കുട്ടികളെയും  കൊല്ലുവാൻ ഉള്ള ദൗത്യം പൂതന എന്ന ഒരു രാക്ഷസ്സിയെ ഏല്പിച്ചു ..പൂതന അതി സുന്ദരിയായ ഒരു യുവതിയുടെ രൂപത്തിൽ ഗോകുലത്തിൽ എത്തി എന്നിട്ട് വിഷം കലർന്ന മുലപാൽ നല്കി കുട്ടികളെ കൊല്ലാൻ തുടങ്ങി ..ഗോകുലത്തിലെ ജനങ്ങൾ തങ്ങളുടെ ഇളം പൈതങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാകാതെ  വിഷമിച്ചു ..കംസന്റെ ഒരു ചാരൻ കംസനെ കുട്ടികളുടെ മരണ വാർത്ത അറിയിച്ചു കൊണ്ടിരുന്നു ...കംസൻ ഇത് അറിഞ്ഞു സന്തോഷിച്ചു ..

  നന്ദ രാജന്റെ കുട്ടി ഒഴിച്ച് മറ്റുള്ള എല്ലാ കുട്ടികളും മരിച്ചു കഴിഞ്ഞു ..പൂതന ആരും കാണാതെ അവിടെ വരികയും കുട്ടിയെ എടുത്തു കൊണ്ടുപോയി.. യതാർത്ഥ  രൂപത്തിൽ ആയ ശേഷം തന്റെ വിഷം കലർന്ന മുലപ്പാൽ കണ്ണന് (നന്ദ രാജന്റെ മകൻ ശ്രീ കൃഷ്ണന് ) കൊടുക്കാൻ തുടങ്ങി ..രാക്ഷസ്സിയെ കണ്ടു പേടിച്ച ജനങ്ങൾ വിവരം നന്ദരാജനെ അറിയുക്കുവാനായി ഓടി ...അതെ സമയം യശോദയും നന്ദഗോപനും കുട്ടിയെ കാണാതെ കുട്ടിയുടെ പേര് വിളിച്ചു കരഞ്ഞു കൊണ്ട് അന്വേഷണം തുടർന്ന് ...ഇവരെ കണ്ടു കുട്ടി മരിച്ചു കാണും എന്ന് തെറ്റ് ധരിച്ച ചാരൻ കംസനെ വിവരം അറിയിച്ചു ...കംസൻ താൻ ചിരഞ്ജീവി ആയി എന്ന് കരുതി സന്തോഷിച്ചു ...

  അതേ സമയം കണ്ണൻ മുലപ്പാലിനൊപ്പം പൂതനയുടെ ചോരയും ഊറ്റി കുടിച്ചു തുടങ്ങി പൂതന കുട്ടിയെ പിടിച്ചകട്ടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല ..വൈകാതെ പൂതന മരിച്ചു വീണു ...കണ്ണനെ അന്വേഷിച്ചു നടന്ന നന്ധരാജനും യശോദയും ജനങ്ങളും കണ്ടത് മരിച്ചു കിടക്കുന്ന പൂതനയുടെ മുകളിൽ കിടക്കുന്ന കണ്ണനെയാണ്.....

 കണ്ണനെ യശോദയും നന്ധരാജും വാത്സല്യത്തോടെ വളർത്തി ..കണ്ണൻ മഹാ വികൃതിയായിരുന്നു..അവൻ  കൂട്ടുകാരോടൊപ്പം മറ്റുള്ളവരുടെ വീട്ടിൽ  കയറി വെണ്ണ കട്ട് കഴിച്ചിരുന്നു ..കണ്ണനെയും അവന്റെ കുസ്രിതികളെയും ജനങ്ങൾ ഇഷ്ടപെട്ടിരുന്നു ...ഒരിക്കൽ കണ്ണൻ മണ്ണ് തിന്നുന്നന്തു കണ്ടു ഒരു വൃദ്ധ ഓടിച്ചെന്നു യശോധയോട് പറഞ്ഞു ...കണ്ണന്റെ അടുത്തേക്ക് ഓടിയെത്തിയ യശോദ അവനോടു ചോദിച്ചു നീ മണ്ണ് തിന്നോ ? പക്ഷെ കണ്ണൻ ഇല്ല എന്ന് കള്ളം പറഞ്ഞു അവൻ കള്ളമാണോ പറഞ്ഞത് എന്ന് അറിയാൻ യശോദ അവനോടു വാ തുറക്കാൻ പറഞ്ഞു ..കണ്ണൻ വാ തുറന്നപ്പോൾ ലോകം മുഴുവനും അതിനകത്ത് യശോദ കണ്ടു ...അത് വിശ്വസിക്കാനാകാതെ ബോധം കെട്ട് വീണു ..

  മറ്റൊരിക്കൽ വെണ്ണ കട്ട് തിന്നുകൊണ്ടിരുന്ന കണ്ണനെയും കൂട്ടുകാരെയും ഒരു സ്ത്രീ കണ്ടു അവരെ കണ്ടു എല്ലാവരും ഓടി രക്ഷപെട്ടു ...കണ്ണനെ മാത്രം അവർക്ക് പിടിക്കാൻ സാധിച്ചു ...അവർ കണ്ണനെ പിടിച്ചു കയ്യും കാലും കെട്ടി അവിടെ നിർത്തിയ ശേഷം യശോധയെ വിളിക്കാനായി വീട്ടിൽ എത്തി ..അപ്പോൾ യശോദ അവരെ വിളിച്ചു കൊണ്ട് പോയി കാണിച്ചു കൊടുത്തു കണ്ണൻ അവിടെയിരുന്നു വെണ്ണ തിന്നുന്നു...എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ അവർ കുഴങ്ങി ..തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അവിടെ ബന്ധനസ്ഥനായ കണ്ണനെ   കണ്ടു അവർ ബോധം കെട്ട് വീണു

    മറ്റൊരിക്കൽ വെണ്ണ കട്ട് തിന്നുന്ന കണ്ണനെ കണ്ട അവർ യശോധയെ വിളിച്ചു കൊണ്ട് വന്നു കാണിച്ചു കൊടുത്തു ..യശോദ കണ്ണനോട് പിണങ്ങി ..പക്ഷെ കണ്ണൻ അവന്റെ നിഷ്കളങ്കമായ സംസാരത്തിലൂടെ യശോധുടെ പിണക്കം മാറ്റിയെടുത്തു ..

 ഒരിക്കൽ ജനങ്ങൾ നന്ധരാജന്റെ അടുത്ത് വന്നു പറഞ്ഞു യമുനാ നദിയിൽ കാളീയൻ എന്ന ഒരു സർപ്പം ഉണ്ട് അവനും അവന്റെ ഇണകളും ചേർന്ന് യമുനാ നദി വിഷമയമാക്കിയിരിക്കുന്നു..അവിടെ നിന്നും വെള്ളം കുടിച്ച പശുക്കൾ ചത്തു വീഴുന്നു..എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ എല്ലാവരും ഇവിടം വിട്ടു പോകേണ്ടിവരും എന്ന്..കണ്ണൻ ഇതെല്ലം കേൾകുന്നുണ്ടായിരുന്നു..

  കണ്ണനും കൂട്ടുകാരും യമുനാ നദിയുടെ തീരത്ത് പന്ത് കളിക്കുമ്പോൾ കണ്ണൻ മനപൂർവ്വം പന്ത് നദിയിൽ എറിയുകയും ..അത് എടുക്കാൻ എന്ന ഭാവത്തിൽ നദിയിലേക്ക് ചാടി ...ബലരാമനും കൂട്ടുകാരും പരിഭ്രമിച്ചു ..അവർ ഓടി ചെന്ന് യശോദയോടും നന്ധരാജനോടും വിവരം പറഞ്ഞു..നാട്ടുകാരും വിവരം അറിഞ്ഞു എല്ലാവരും നിലവിളിച്ചു കൊണ്ട് നദീ തീരത്തേക്ക് ഓടി വന്നു ..

എന്ത് ചെയ്യും എന്നറിയാതെ നദിയിലേക്കും നോക്കി നിന്നു..

  അതെ സമയം കണ്ണൻ കാളിയനെ മർദിച്ചു അവശനാക്കി ...ഇത് കണ്ട കാളിയന്റെ ഇണകൾ കാളീയനെ കൊല്ലരുതേ എന്ന് കണ്ണനോട് യാചിച്ചു ..എത്രയും പെട്ടെന്ന് യമുനാ നദിയിൽ നിന്നും പോയ്ക്കോണം എന്ന് പറഞ്ഞു കാളീയനെ വെറുതെ വിട്ടു ..കാളീയന്റെ ശിരസ്സിൽ കയറി കണ്ണൻ നില്ക്കുകയുംകാളീയൻ നദിയിൽ നിന്നും ഉയർന്നു വന്നു ..കണ്ണൻ കാളീയന്റെ ശിരസ്സിൽ നിന്നു കൊണ്ട് നൃത്തം ചെയ്യാൻ തുടങ്ങി ..വിഷമിച്ചു നിന്ന ജനം ഈ കാഴ്ച കണ്ടു അത്ഭുതവും സന്തോഷവും അടക്കാനാകാതെ കണ്ണന് ജയ്‌ വിളിച്ചു കൊണ്ട് നിന്നു

  കുറച്ചു വർഷങ്ങൾക്കു ശേഷം .. കണ്ണന് ഏകദേശം 11 വയസ്സുള്ളപ്പോൾ ഗോകുലത്തിൽ നിന്നും tax ആയി കംസന് കൊടുത്തു കൊണ്ടിരുന്ന വെണ്ണയും പാലും  ഇനി കൊടുക്കരുത് എന്നും ..അതിനു കംസാൻ ഗോകുലത്തിലെ ജനങ്ങൾക്ക്‌ വേണ്ടി ഒന്നും ചെയ്യുനില്ല എന്നും കണ്ണൻ പറഞ്ഞു

  ...ജനങ്ങൾക്ക്‌ കംസനെ ഭയമായിരുന്നു ..tax നിർത്തിയാൽ കംസൻ ഗോകുലം ആക്രമിക്കും എന്ന് കണ്ണനോട് അവർ പറഞ്ഞു ...

കണ്ണൻ അതൊന്നും കേട്ടില്ല ...ജനങ്ങൾ  അവരുടെ സങ്കടം നന്ധരാജനോടും യശോധയോടും പറഞ്ഞു ..അവർ കണ്ണനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കണ്ണൻ അവന്റെ തീരൂമാനത്തിൽ നിന്നും പിന്മാറാൻ തയാറായില്ല .വേറെ വഴിയില്ലാതെ നന്ധരാജനും ജനങ്ങളോട് പറഞ്ഞു ..കണ്ണൻ അങ്ങനെ പറഞ്ഞെങ്കിൽ ഇനി tax ആയി വെണ്ണയും പാലും കംസന് കൊടുക്കേണ്ട .മനസ്സില്ലാ മനസ്സോടെ അവർ അത് .. സമ്മതിച്ചു ..

   വെണ്ണയും പാലും കിട്ടാതായപ്പോൾ കംസൻ കോപം കൊണ്ട് ജ്വലിച്ചു ..ഗോകുലത്തിലെ പശുക്കളെ മുഴുവൻ പിടിച്ചു കെട്ടാൻ കംസൻ ഒരു സേനയെ അയച്ചു ..എന്നാൽ കണ്ണൻ ആ സേനയെ പശുക്കളെ കൊണ്ട് തന്നെ ഭയപെടുത്തി ഓടിച്ചു ..ഇത് അറിഞ്ഞ കംസൻ ആ സേനയിൽ ഉണ്ടായിരുന്ന എല്ലാവർക്കും വധശിക്ഷ വിധിച്ചു ..എന്നിട്ട് ദേവകാസുരനെയും ത്രിലംബാസുരനെയും ഗോകുലം കത്തിച്ചു ചാമ്പലാക്കാൻ അയച്ചു ..അവർ ഗോകുലത്തിൽ എത്തി ..വായിൽ നിന്നും തീതുപ്പി കുടിലുകൾ ചുട്ടെരിക്കാൻ തുടങ്ങി..വിവരം അറിഞ്ഞു എത്തിയ കണ്ണനും ബലരാമനും അസുരന്മാരുമായി ഏറ്റുമുട്ടി അവർ അസുരന്മാരെ വധിച്ച്‌ ഗോകുലത്തെ രക്ഷിച്ചു

  അസുരന്മാരെ വധിച്ച വിവരം അറിഞ്ഞ നന്ദരാജനും യശോദയും രോഹിണിയും കണ്ണനെയും ബലരാമനെയും അഭിനന്ദിച്ച ശേഷം പറഞ്ഞു അസുരന്മാരെ പരാജയപെടുത്താൻ   പറ്റിയത് ഇന്ദ്രന്റെ അനുഗ്രഹം കൊണ്ടാണ് അത് കൊണ്ട് ഇന്ദ്രനെ ആരാധിക്കുവാനായി എത്രയും പെട്ടെന്ന് പൂജകൾ നടത്തണം..അതിനുള്ള ഒരുക്കങ്ങൾ ഉടൻ തന്നെ തുടങ്ങണം ...  പക്ഷെ കണ്ണൻ ചോദിച്ചു എന്തിനാണ് ഇന്ദ്രനെ പൂജിക്കുന്നത് ...

യശോദ : അങ്ങനെ പറയല്ലേ കണ്ണാ.. ഇന്ദ്രന് കോപം വന്നാൽ വലിയ അനർതങ്ങൾ ഉണ്ടാകും ...

കണ്ണൻ : ഭക്തർ ദൈവത്തെ  പൂജിക്കേണ്ടത്‌ അവരുടെ ഇഷ്ടമാനുസരിച്ചാണ് ..അല്ലാതെ ദൈവത്തിനു എന്നെ  പൂജിക്കണം എന്ന് വാശി പിടിക്കാൻ   പാടില്ല. പൂജിചില്ലെങ്കിൽ ഭക്തരെ ഉപദ്രവിക്കുന്ന ദൈവമോ ? എന്നാൽ ആ ദൈവം പൂജിക്കപെടാൻ  യോഗ്യനല്ല...പൂജിക്കുനെങ്കിൽ പശുക്കളെ പൂജിക്കു അവയല്ലേ നമുക്ക് പാലും വെണ്ണയും ഒക്കെ തരുന്നത് ..അല്ലെങ്കിൽ കാടിനെ ..അല്ലെങ്കിൽ അതിലെ മരങ്ങളെ ..ഈ കാട് ഇല്ലയിരുനെങ്കിൽ പശുക്കൾ  എവിടെ മേയും ..അവയ്ക്ക് എവിടെനിന്നും പുല്ലു കിട്ടും അല്ലെങ്കിൽ യമുനാ നദിയെ  പൂജിക്കു ..യമുനാ നദിയല്ലേ   ഈ മരങ്ങൾക്ക് ആവിശ്യമായ വെള്ളം എത്തിക്കുന്നത്..അതും അല്ലെങ്കിൽ പർവതങ്ങളെ പൂജിക്കൂ ..മേഘങ്ങളേ തടഞ്ഞു നിരത്തി മഴ പെയ്യിച്ചു നദിയിൽ  എപ്പോഴും  വെള്ളം നിറയ്ക്കുന്നതും ..കൃഷിക്കുള്ള വെള്ളം തരുന്നതും അവയല്ലേ .. അത് കൊണ്ട് നമ്മൾ പൂജിക്കേണ്ടത്‌ ഗോവർധന പർവതത്തെയാണ് ...ഇന്ദ്രന്റെ കാര്യം ഓർത്ത് പേടിക്കേണ്ട ..പൂജ അർഹിക്കുന്ന ദൈവം ഒരിക്കലും കോപിക്കുകയില്ല..

   ഇത് കേട്ട ഇന്ദ്രന് കോപം അടക്കാൻ കഴിഞ്ഞില്ല ..ഇന്ദ്രൻ ഗോകുലത്തിൽ ഇടിവെട്ടി ശക്തമായ മഴ പെയ്യിച്ചു ..കണ്ണന്റെ കൂട്ടുകാർ  കണ്ണനോട് പറഞ്ഞു ..നീ കാരണമാണ് ഇതെല്ലം പെട്ടെന്ന്  ഇന്ദ്രനോട് മാപ്പ് പറഞ്ഞോ ഇല്ലെങ്കിൽ ഇന്ദ്രൻ  എല്ലാം നശിപിക്കും ...എന്നിട്ട് പരിഹാസഭാവത്തിൽ തുടർന്നു  ..അല്ലെങ്കിൽ ചെല്ല് ചെന്ന് ഗോവർധന പർവതത്തോട്‌ പറ നമ്മളെ രക്ഷിക്കാൻ...

 കണ്ണൻ ചിരിച്ചു കൊണ്ട് ഗോവർധന പർവതത്തിന്റെ അടുത്തേക്ക് നടന്നു ..എന്നിട്ട് പർവതം  ഒരു വിരൽ കൊണ്ട് ഉയർത്തി പിടിച്ചു..എന്നിട്ട് ജനങ്ങളോട് അതിനടിയിൽ വന്നു നിൽക്കാൻ പറഞ്ഞു ..എല്ലാവരും കണ്ണന്റെ അടുത്തേക്ക് ചെന്ന് നിന്നു...

 ഇത് കണ്ട ഇന്ദ്രന് തന്റെ തെറ്റ് മനസിലായി ഇന്ദ്രൻ കണ്ണനോട് മാപ്പ് പറഞ്ഞു ..കണ്ണൻ ഇന്ദ്രനോട് ക്ഷമിച്ചു ..എന്നിട്ട് പറഞ്ഞു ...എന്റെ സുഹൃത്ത് അർജ്ജുനനെ നീ സംരക്ഷിച്ചു കൊള്ളണം ...ഇന്ദ്രൻ അത് സമ്മതിച്ചു ..

  കണ്ണൻ   ഗോവർധന പർവതം ഉയർത്തിപിടിച്ച കാര്യം ഒരു ചാരൻ കംസനെ അറിയിച്ചു ..അതിൽ നിന്നും കംസന് മനസ്സിലായി ദേവകിയുടെ എട്ടാമത്തെ പുത്രൻ കണ്ണൻ ആണെന്ന് ...കണ്ണനെ സ്നേഹം നടിച്ചു കൊട്ടാരത്തിലേക്ക് വിളിക്കാനും എന്നിട്ട് ചതിയിലൂടെ വധിക്കാനും കംസൻ പദ്ധതിയിട്ടു..

 അതിനായി കംസൻ വാസുദേവന്റെ സുഹൃത്തും ദേവകി സഹോദര തുല്യനുമായി കാണുന്ന അക്രൂരനെ വിളിപ്പിച്ചു

കംസൻ : ഞാൻ പാപിയാണ് എനിക്ക് ഇനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല ..ഞാൻ എന്റെ സഹോദരിയെയും കുടുംബത്തെയും   ദ്രോഹിച്ചു എനിക്ക് അവരോടു മാപ്പ് പറയണം ..അതിനു അവർക്ക് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണം അത് കണ്ടാൽ അവർ എല്ലാം മറക്കണം ...എനിക്കറിയാം നന്ധരാജന്റെ വീട്ടിലുള്ള കണ്ണനാണ് ദേവകിയുടെ എട്ടാമത്തെ പുത്രൻ എന്ന് അവനെ നീ കൂട്ടികൊണ്ട് വരണം ..എന്നിട്ട് ഞാൻ അവനെയും കൂട്ടി ദേവകിയുടെയും വാസുദേവന്റെയും   അടുത്ത് ചെന്നിട്ടു കണ്ണനോട് പറയും കണ്ണാ നീ എന്നെ വധിച്ചു നിന്റെ കർമ്മം പൂർത്തിയാക്കൂ എന്ന് ... നീ എന്നെ സഹായിക്കണം ..

 അക്രൂരൻ കംസനെ വിശ്വസിച്ചു കണ്ണനെ   വിളിച്ചു കൊണ്ട് വരാനായി ഗോകുലത്തിലെത്തി ..അക്രൂരന്റെ ആവിശ്യം അറിഞ്ഞ യശോദയും നന്ധരാജനും കണ്ണനെ അയക്കാൻ വിസമ്മതിച്ചു ..പക്ഷെ രാക്ഷസന്മാരെ വധിക്കുകയും പർവതം ഉയർത്തുകയുമൊക്കെ  ചെയ്ത കണ്ണനെ വധിക്കാൻ കംസന് കഴിയില്ല എന്ന് ബലരാമൻ പറഞ്ഞു ...മനസില്ലാമനസ്സോടെ കണ്ണനെ അയക്കാൻ അവർ സമ്മതിച്ചു ...കണ്ണനും ബലരാമനും മധുരയ്ക്ക് പോകാൻ തയ്യാറായി

 അക്രൂരനോടൊപ്പം കണ്ണനും ബലരാമനും മധുരയിലേക്ക് പോയി ..അവിടെ എത്തിയ കണ്ണൻ മധുര നഗരം ചുറ്റി കാണാൻ  തീരുമാനിച്ചു ..അവർ വഴിയിൽ കൂനുള്ള ഒരു സുന്ദരിയായ യുവതി ചന്ദനം വില്ക്കുന്നത് കണ്ടു ..കണ്ണൻ അവരോടു കുറച്ചു ചന്ദനം ആവിശ്യപെട്ടു ,,അവർ അത് കണ്ണന്റെ ഞെറ്റിയിൽ തേച്ചു കൊടുത്തു ...കണ്ണൻ മന്ദഹസിച്ച ശേഷം ചോദിച്ചു എന്തിനാണ് ഇങ്ങനെ കൂനി നടക്കുന്നത് നേരെ നടക്കാൻ ഒന്ന് ശ്രമിച്ചു കൂടെ ...അവർ അത് അനുസരിച്ച് നടുവ് നിവർത്താൻ ശ്രമിച്ചു ...അവരുടെ കൂന് മാറി അവർക്ക് സാധാരണ പോലെ നില്ക്കാനും   നടക്കാനും കഴിഞ്ഞു ...ഇത് കണ്ട ജനങ്ങൾ കണ്ണന് ജയ്‌ വിളിച്ചു ...

  കംസാൻ കണ്ണനെ അവിടെ നടക്കുന്ന ഒരു മത്സരം കാണാൻ ഗോദയിലേക്ക് ക്ഷണിക്കുകയും കണ്ണനും ബലരാമനും ക്ഷണം സ്വീകരിച്ചു ഗോദയിലേക്ക് പോകുകയും ചെയ്തു  ...കംസൻ കണ്ണനെ വധിക്കാനായി ഒരു മദയാനയെ ഗോദയുടെ അടുത്ത് നിർത്തിയിരുന്നു..പക്ഷെ കണ്ണനെ കണ്ട ആന കണ്ണനെ നമിച്ചു ...ഇത് അറിഞ്ഞ കംസന് ഭീതി തോന്നി തുടങ്ങി ...അവരെ മല്ലയുദ്ധത്തിൽ ചതിച്ചു കൊല്ലാനായിരുന്നു കംസന്റെ ശ്രമം ..അതിനായി അവരുടെ കഴിവുകള ഒരു പാട് കേട്ടിട്ടുണ്ട് എന്നും ..അവയെല്ലാം നേരിൽ കാണാൻ ഇവിടത്തെ ജനങ്ങൾക്ക്‌ ഒരു അവസരമാണ് ഇത് ..നിങ്ങൾ ഈ മല്ലന്മാരുമായി യുദ്ധം ചെയ്യണം എന്നും കംസൻ അവരോടു പറഞ്ഞു .. കണ്ണനും ബലരാമനും ഗോധയിലെ അതി ശക്തന്മാരായ യോദ്ധാക്കളുമായി  ഏറ്റു  മുട്ടി ..കണ്ടു നിന്ന ജനം ഇത് അനീതിയാണെന്നും കണ്ണനും ബലരാമനും വെറും കുട്ടികൾ ആണെന്നും വെറുതെ വിലപിച്ചു ..

  അധികം വൈകാതെ കണ്ണനും ബലരാമനും എല്ലാ യോദ്ധാക്കളെയും നിഷ്പ്രയാസം പരാജയപെടുത്തി ...കംസന്റെ ഭീതി ഇരട്ടിച്ചു ...കംസൻ സന്തോഷം നടിച്ചു കണ്ണനെ ആലിംഗനം ചെയ്യാനായി അടുത്തേക്ക് വിളിച്ചു ..അടുത്തെത്തിയ കണ്ണനെ ഞെക്കി കൊല്ലാൻ കംസൻ ശ്രമിച്ചു ..കണ്ണൻ പെട്ടെന്ന് അപ്രത്യക്ഷനായി മറ്റൊരു സ്ഥലത്ത് പ്രത്യക്ഷനായി കംസൻ ഓടിയടുത്തപ്പോൾ വീണ്ടും അപ്രത്യക്ഷനായി ..ഇങ്ങനെ പലതവണ ആവർത്തിച്ച ശേഷം കംസൻ വാൾ എടുത്തു വെട്ടാൻ ശ്രമിച്ചു ...എന്നിട്ടും കണ്ണനെ മുറിവേല്പിക്കാൻ കംസന് കഴിഞ്ഞില്ല ..ഇത് കണ്ട ജനങ്ങൾ ആർത്തു ചിരിക്കാനും കണ്ണന് ജയ്‌ വിളിക്കാനും തുടങ്ങി ...ഓടി രക്ഷപെടാൻ ശ്രമിച്ച കംസനെ കടന്നു പിടിച്ചു കണ്ണൻ ഗോധയിലേക്ക് എറിഞ്ഞു ..എന്നിട്ട് കംസന്റെ നെഞ്ചിൽ ചവിട്ടി കംസനെ വധിച്ചു ...വധിക്കുന്നതിന് മുൻപ് കംസന് കണ്ണൻ തന്റെ വിശ്വരൂപം കാണിച്ചു കൊടുക്കുകയും ചെയ്തു ..

    കംസനെ വധിച്ച ശേഷം കണ്ണൻ തടവിൽ എത്തി ഉഗ്രസേനനെയും ദേവകിയും വസുദേവനേയും മോചിപിച്ചു ..ഉഗ്രസേനൻ കണ്ണനെ രാജാവാക്കാൻ ആഗ്രഹിച്ചെങ്കിലും കണ്ണൻ അതിനു തയ്യാറായില്ല ഉഗ്രസേനനെ മധുരയുടെ രാജാവാക്കിയ ശേഷം കണ്ണനും ബലരാമനും നന്ധരാജന്റെ നിർദേശപ്രകാരം ഋഷി സന്ധീപന്റെ അടുത്തേക്ക് ഗുരുകുല വിദ്യാഭ്യാസത്തിനായി പോയി ...വിവരം അറിഞ്ഞ യശോദയും ദേവകിയും വിഷമിച്ചെങ്കിലും ..അവർക്ക് അറിയാമായിരുന്നു കണ്ണൻ എന്ന അവരുടെ ശ്രീ കൃഷ്ണൻ മൂന്നു ലോകത്തിനും കൂടിയുള്ളത് ആണെന്ന് അതോർത്ത്  അവർ സമാധാനിച്ചു..നന്ധരാജൻ യശോധയെയും വാസുദേവൻ‌ ദേവകിയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി

Flag Counter

No comments:

Post a Comment