Monday, September 15, 2014

മഹാഭാരതം - 38 (സേനാപതി)

                അടുത്ത ദിവസം കർണ്ണൻ ദുര്യോധനനെ കാണാൻ ഹസ്തനപുരിയിൽ ..എത്തി ..ദുര്യോധനന്റെ അടുത്ത് ശകുനിയും ഉണ്ടായിരുന്നു ..ശകുനി എന്തോ ചിന്തിച്ചു വിഷമിചിരിക്കുന്നതു കണ്ടു ദുര്യോധനനും കർണ്ണനും കാര്യം അന്വേഷിച്ചു....

ദുര്യോധനൻ : അമ്മാവാ നിങ്ങൾ എന്തിനാണ് ഇങ്ങനെ ചിന്തിച്ചു ഇരിക്കുന്നത് ..ഇത് നമ്മൾ സന്തോഷിക്കേണ്ട സമയം അല്ലേ ..നമ്മൾ ഇത്രയും കാലം ആഗ്രഹിച്ചിരുന്ന ആ യുദ്ധം നമ്മുടെ പടിവാതിൽക്കൽ വന്നു നില്ക്കുകയല്ലേ ...

ശകുനി : അത് തന്നെയാണ് മോനെ ഞാൻ ഇത്രയും ചിന്തിക്കാൻ കാരണം ..നീയും കണ്ടതല്ലേ ശ്രീ കൃഷ്ണന്റെ മായാജാലം അതിന്റെ പ്രഭാവം ഇവിടെയുള്ള എത്ര ക്ഷത്രിയന്മാരുടെ മനസ്സ് മാറ്റി കാണും ...ദുര്യോധനാ..നീ നിന്റെ കൂടെയുള്ള ഓരോ യോദ്ധാക്കന്മാരോടും രാജാക്കന്മാരോടും ചോദിക്കണം ..അവർ നിനക്ക് വേണ്ടി യുദ്ധം ചെയ്യുമോ എന്ന് ..ആദ്യം നീ ഈ നിൽക്കുന്ന കർണ്ണനോട് തന്നെ ചോദിക്ക് അവൻ നിനക്ക് വേണ്ടി യുദ്ധം ചെയ്യുമോ എന്ന് .?

കർണ്ണൻ : എന്നോടും ചോദിക്കണോ ?

ശകുനി : അതെ ..ഇപ്പോൾ എല്ലാവാരുടെയും വിശ്വാസ്യത  സമ്മർദത്തിലാണ് ...ആര് എപ്പോൾ വേണമെങ്കിലും കൂറ് മാറാം ..

കർണ്ണൻ : അങ്ങനെ സമ്മർദം കൊണ്ട് നഷ്ടപെടുന്ന വിശ്വാസം വെറും മിഥ്യയാണ്.....ഈ കർണ്ണൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ദുര്യോധനന് വേണ്ടിയാകും ജീവിക്കുക ..എന്റെ മരണം പോലും നിനക്ക് വേണ്ടിയാകും ദുര്യോധനാ ...

ദുര്യോധനൻ : അത് നീ പറയാതെ തന്നെ എനിക്കറിയാം ..ഞാൻ ചിന്തിക്കുന്നത് അതല്ല ..നമ്മൾ സേനാപതിയായി ആരെയാണ് തിരഞ്ഞെടുക്കുക ..?

കർണ്ണൻ : നീ ആരെയാണ് ഉദേശിക്കുന്നത് ?

ദുര്യോധനൻ : ഞാൻ നിന്നെയാണ് ഉദേശിക്കുന്നത് ...

ശകുനി : എടാ മണ്ടാ ..

ദുര്യോധാൻ : അമ്മാവാ ..

കർണ്ണൻ : നിൽക്കു..അമ്മാവൻ പറഞ്ഞത് ശെരിയാണ് ...നീ ദേഷ്യപെടാതെ.... ഒന്ന് ആലോചിച്ചു നോക്കൂ ...ക്ഷത്രിയർ  ഒരു സൂത പുത്രൻ.. നയിക്കുന്ന സേനയിൽ അംഗങ്ങൾ ആകാൻ തയ്യാറാകുമോ ?

ദുര്യോധനൻ : എന്താ ഞാൻ ക്ഷത്രിയനല്ലേ ...ഞാൻ നിന്നെ അംഗീകരിച്ചെങ്കിൽ      പിന്നെ എന്ത് കൊണ്ട് മറ്റുള്ളവർക്ക് അംഗീകരിച്ചു കൂടാ ...

ശകുനി : എന്റെ ദുര്യോധനാ..എങ്ങനെയെങ്കിലും ഈ യുദ്ധം ജയിക്കാൻ ഉള്ള വഴിയാണ് അന്വേഷിക്കേണ്ടത് ..നിനക്കറിയാം ആരാണ് സേനാപതിയാകാൻ ഏറ്റവും യോഗ്യൻ എന്ന്

ദുര്യോധനൻ : ഇല്ല ...ഞാൻ ഒരിക്കലും പിതാമഹനെ സേനാപതിയാക്കില്ല ...അദ്ദേഹം പാണ്ടവർക്ക് നല്ലത് മാത്രം വരണം എന്ന് വിചാരിക്കുന്നയാൾ ആണ്...

കർണ്ണൻ : പ്രധാന സേനാപതിയാകാനുള്ള അധികാരം പിതാമഹന് മാത്രമുള്ളതാണ് ..അദ്ദേഹം അല്ലാതെ വേറെയാരുസേനാപതിയായാലും ...ഒരേ നിരയിൽ(Rank) ഉള്ള ഒരാളുടെ നേതൃത്വം എല്ലാവരും അംഗീകരിക്കില്ല ..സേന തന്നെ രണ്ടായി വിഭജിക്കും.. അത് ഉണ്ടാകാതിരിക്കണമെങ്കിൽ പിതാമഹൻ ഭീഷ്മരെ തന്നെ നീ പ്രധാന സേനാപതിയാക്കണം ..അദ്ദേഹം മറ്റുല്ലവരെകാളും  എത്രയോ ഉയർന്ന പദവിയുള്ള ആൾ ആണ് ആരും തന്നെ അദ്ദേഹത്തിന്റെ നേതൃത്വം നിഷേദിക്കുകയോ ചോദ്യം ചെയ്യുകയോ ഇല്ല ...  ...

ശകുനി : അതെ ..അതാണ്‌ ..ശെരി ..പാണ്ടവരിൽ ആർക്കാണ് സ്വന്തം പിതാമഹന് നേരെ അമ്പു എയ്യാൻ കഴിയുക ... ഇല്ല ആർക്കും ആവില്ല ...  അദ്ദേഹത്തെ സേനാപതിയാക്കിയാൽ തന്നെ നമ്മൾ യുദ്ധം പാതി ജയിച്ചു കഴിഞ്ഞു ...ബാക്കി പാതി ജയിക്കാൻ നിന്റെ കൂടെ അനേകം യോദ്ധാക്കൾ ഇല്ലേ ? രണ ഭൂമിയിൽ  അദ്ദേഹത്തെ കാണുമ്പോൾ തന്നെ അവർ തളർന്നു പോകും ...ശ്രീ കൃഷ്ണന് പോലും ഭീഷ്മർക്ക് എതിരെ ഒന്നും തന്നെ പാണ്ടാവരോട് പറയാൻ കഴിയില്ല ..അത് കൊണ്ട് നീ എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തെ ചെന്ന് കാണണം ..

 ദുര്യോധനനും കൂട്ടരും കൂടി ഭീഷ്മരിനെ കാണാൻ എത്തി ..

ദുര്യോധനൻ ഭീഷ്മരിനോട് ആദ്യം അഭ്യർതിചു...ഭീഷ്മർ അത് നിരസിച്ചു ..പിന്നീട് ഭീഷ്മരിന്റെ കാലിൽ വീണു അപേക്ഷിച്ചു..പിതാമഹാ ..അങ്ങ് സേനാപതിയാകാം എന്ന് സമ്മതിക്കാതെ ഞാൻ.....അങ്ങയുടെ കാൽക്കൽ നിന്നും എഴുന്നേൽക്കില്ല....

ഭീഷ്മർ : ശെരി ..മോനെ ...ഞാൻ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു ....

ശകുനി : ദുര്യോധനാ ...ഇനി നീ തന്നെ ജയിക്കും ...

ഭീഷ്മർ : നിൽക്കു ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ...എനിക്ക് രണ്ടു നിബന്ധനകൾ  ഉണ്ട് അവ രണ്ടും നീ സമ്മതിക്കുകയാണെങ്കിൽ മാത്രം ഞാൻ പ്രധാന സേനാപതിയാകാം ..ഒന്ന്  പാണ്ടവരും നീയും എനിക്ക് ഒരു പോലെ പ്രിയപെട്ടവരാണ്..എന്നിട്ടും ഞാൻ ഈ യുദ്ധത്തിൽ നിന്റെ ഒപ്പം ഉണ്ട് ....ദിവസവും ..ഞാൻ പാണ്ഡവരുടെ പതിനായിരകണക്കിന് യോദ്ധാക്കളെ കൊന്നു വീഴ്ത്താം ..പക്ഷെ ..അർജ്ജുനൻ എന്നും അർജ്ജുനൻ തന്നെയല്ലേ ...ഒരു പക്ഷെ അവൻ എന്നെ പരാജയപെടുത്താം ...ഇല്ലെങ്കിൽ അവൻ എന്റെ മരണത്തിനു പോലും കാരണമായേക്കാം ....

കർണ്ണൻ : അത് ഓർത്തു അങ്ങ് വിഷമിക്കേണ്ട ..അവനെ യുദ്ധ ഭൂമിയിൽ ഞാൻ നേരിട്ട് കൊള്ളാം ...

ഭീഷ്മർ തെല്ലു ദേഷ്യത്തോടെ ..ഞാൻ മുഴുവനും പറഞ്ഞു കഴിഞ്ഞില്ല ..കർണ്ണാ ..ഞാൻ ആണ് സേനാപതിയെങ്കിൽ എന്റെ സേനയിൽ ഈ കർണ്ണൻ ഉണ്ടാവില്ല ...

ദുര്യോധനൻ അടക്കാനാകാത്ത ദേഷ്യത്തോടെ  ... അങ്ങനെയാണെങ്കിൽ ...

പെട്ടെന്ന് കർണ്ണൻ ദുര്യോധനെ തടഞ്ഞു ...

കർണ്ണൻ : ഇദ്ദേഹം എന്റെ ഗുരു പരശുരാമന്റെ ഏറ്റവും മികച്ച ശിഷ്യനാണ് ..അത് കൊണ്ട് ഇദ്ദേഹം നിന്റെ കൂടെയുള്ളപ്പോൾ നിനക്ക് എന്റെ ആവിശ്യം വരില്ല ...പക്ഷെ ദുര്യോധനാ ..അഥവാ ഇദ്ദേഹം യുദ്ധഭൂമിയിൽ  വീണാൽ ...ഞാൻ വരും ...നിനക്ക് വേണ്ടി യുദ്ധം ചെയ്യാൻ ...

ദുര്യോധനൻ ഭീഷ്മരിനോട് യാത്രചോദിക്കാൻ തുടങ്ങിയപ്പോൾ ഭീഷ്മർ തടഞ്ഞു ..

ഭീഷ്മർ : നിൽക്കു ..എനിക്ക് ഇനി ഒരു കാര്യം കൂടി പറയാൻ ഉണ്ട് ..ഞാൻ പാണ്ഡവരെ ആരെയും വധിക്കില്ല ...

കർണ്ണൻ : അത് കൊള്ളാം ..അങ്ങേയ്ക്ക്  സേനാപതിയാകാം ..പക്ഷെ ശത്രുക്കളെ കൊല്ലാൻ കഴിയില്ല ...   നിങ്ങൾ ഈ കൊന്നു തള്ളും എന്ന് പറയുന്ന പതിനായിരകണക്കിന് യോദ്ധാക്കൾ അല്ല ദുര്യോധനന്റെ യഥാർത്ഥ ശത്രുക്കൾ ആ പാണ്ടവരാണ്....ഇതും ..നീ സമ്മതിക്കു ദുര്യോധനാ....

 ..പക്ഷെ ..എനിക്ക് ഇനി ഒരു നിമിഷം പോലും ഇവടെ നില്ക്കാൻ കഴിയില്ല ..അത് കൊണ്ട് നീ എന്നെ പോകാൻ അനുവദിക്കണം ..

ഇത്രയും പറഞ്ഞു കർണ്ണൻ അവിടെ നിന്നും ഇറങ്ങിപോയി ..

 --------------------------------------------------------------------------------------------------------

 ശ്രീ കൃഷ്ണൻ പാണ്ഡവരുടെ അടുത്ത് എത്തി ..യുദ്ധം ഒഴിവാക്കാനുള്ള  തന്റെ എല്ലാ ശ്രമങ്ങളും പാഴായ വിവരം അറിയിച്ചു ....ദുര്യോധനൻ യുദ്ധം തന്നെയാണ് ആഗ്രഹിക്കുന്നത് എന്നും അത് കൊണ്ട് ഇനി യുദ്ധം തീർച്ചയായും ഉണ്ടാകും എന്നും ശ്രീ കൃഷ്ണൻ പറഞ്ഞു....

സഹദേവൻ : അമ്മയെവിടെ ? അമ്മയ്ക്ക് സുഖമാണോ ?

ശ്രീ കൃഷ്ണൻ : നിങ്ങളുടെ അമ്മയുടെ ഒരു സന്ദേശം ഉണ്ട് ...നിങ്ങൾ ഇനി വരാൻ പോകുന്ന നാളുകൾക്കു വേണ്ടിയാണ് ജനിച്ചത്‌ എന്ന് പറയാൻ എന്നോട് പറഞ്ഞു ..

ഇത് കേട്ട  പാണ്ഡവർക്ക്  അഭിമാനം തോന്നി ,,

ശ്രീ കൃഷ്ണൻ ഇനി ഒരു  തീരുമാനം എടുക്കാൻ യുധിഷ്ടിരനോട് പറഞ്ഞു ..പക്ഷെ യുധിഷ്ടിരൻ അപ്പോഴും എന്ത് ചെയ്യണം എന്ന ആലോചനയിൽ ആയിരുന്നു ...,

ദ്രൗപതി : ഇദ്ദേഹം എന്ത് തീരുമാനം എടുക്കാൻ ..എന്റെ ഈ മുടി അഴിഞ്ഞു കിടക്കുന്നത് എന്തിനാണ് എന്ന് പോലും ഇദ്ദേഹം മറന്നിരിക്കും അത് കൊണ്ട് ഞാൻ തന്നെ തീരുമാനം എടുക്കാം ,,

 ദ്രൗപതി അവിടെയിരുന്ന ശംഗ് എടുത്തു കാഹളം മുഴക്കി... യുദ്ധം സ്ഥിതീകരിച്ച കാര്യം എല്ലാവരെയും അറിയിച്ചു ..

യുധിഷ്ടിരൻ : ശ്രീ കൃഷ്ണാ .. നീയെങ്കിലും ഇവളെ  ഒന്നു പറഞ്ഞു മനസ്സിലാക്കൂ ...ഞാൻ ഒരു ഭീരുവല്ല ..ഈ യുദ്ധത്തിൽ നമ്മുടെ യൊപ്പം നിന്ന് യുദ്ധം ചെയ്യുന്ന ലക്ഷ കണക്കിന് ആളുകൾ  മരിച്ചു വീഴും ...അത് കൊണ്ട് ഒരു രാജാവെന്ന നിലയിൽ അവരുടെ ഉത്തരവാദിത്തം എന്റെ മേൽ ആണ് എന്റെ അനുജന്മാരുടെ മേൽ അല്ല ...

യുധിഷ്ടിരൻ തെല്ലു നീരസത്തോടെ ദ്രൌപതിയോട് ..ഞാൻ ഒരു ഭർത്താവ് മാത്രമല്ല ദ്രൌപതീ ..ഞാൻ ഒരു രാജാവ് കൂടിയാണ് .....

ദ്രൗപതി : ഞാനും ഒരു ഭാര്യമാത്രമല്ല ..നിങ്ങൾ ഇന്ദ്രപ്രസ്ഥത്തിന്റെ രാജാവാണെങ്കിൽ ..ഞാൻ ഇന്ദ്രപ്രസ്ഥത്തിന്റെ മഹാറാണിയാണ് .. എനിക്ക് ഇന്ദ്രപ്രസ്ഥം വേണ്ട എനിക്ക് ദുശ്ശാസനന്റെ മാറ് പിളർന്ന ചോരയാണ് വേണ്ടത്...എന്റെ അപമാനം കഴുകി കളയാൻ ..

ഭീമൻ : നിനക്ക് അവന്റെ ചോര തീർച്ചയായും ഞാൻ കൊണ്ട് വന്നു തരും ദ്രൗപതി ... ഇത് എന്റെ വാക്കാണ്‌ ...കുരു വംശത്തിൽ പിതാമഹൻ മാത്രമല്ല ശപഥം ചെയ്തിട്ടുള്ളത് ..

ശ്രീ കൃഷ്ണൻ : ഇത്രയും ദേഷ്യം പാടില്ല ജേഷ്ടാ..കാരണം ദേഷ്യം ബുദ്ധിയെ ബാധിക്കും ..നിങ്ങൾ ഒരു സേനാപതിയല്ലേ ..ഒരു സേനാപതിയെ പോലെ ചിന്തിക്കു ..കൌരവരുടെ സേന നിങ്ങളുടെ സെനയെക്കാൾ എത്ര വലുതാണ്‌ എന്ന് ..7/11 ആണ് അനുപാതം എന്ന് നിങ്ങൾ മറക്കേണ്ട ...കൂടാത്തത്തിനു ..അവരുടെ മഹാരഥന്മാരായ ഭീഷ്മർ ,ദ്രോണാചാര്യർ ,കൃപാചാര്യർ,കർണ്ണൻ ..പിന്നെ ദുര്യോധനൻ  ,ദുശ്ശാസനൻ  ..എന്നിവർ ആ സേനയിൽ ഉണ്ടെന്നും ..അവിടത്തെ പ്രധാന സേനാപതി നിങ്ങളുടെ പിതാമഹൻ ഭീഷ്മരാണ്‌ അദ്ദേഹത്തിന്റെ മരണം അദ്ദേഹത്തിന്റെ തന്നെ കൈകളിൽ ആണ്  എന്നതും  അവരുടെ സേനയുടെ ശക്തി വീണ്ടം വർദ്ധിപ്പിക്കുന്നു .....

നകുലൻ : നമ്മുടെ സേനയിലും യോദ്ധാക്കൾ ഉണ്ടെല്ലോ ...ധ്രുപദൻ ,ധൃഷ്ടദ്യുമ്നൻ ,ശിഗണ്ടി ,വിരാട്ട് രാജാവ്   ,ഭീമൻ ,അർജ്ജുനൻ, അങ്ങനെയെത്ര എത്ര പേർ ..

അർജ്ജുനൻ : അതിലെല്ലാം ഉപരി അങ്ങ് ഞങ്ങളുടെ കൂടെയുള്ളപ്പോൾ ഞങ്ങൾ എങ്ങനെ തോല്ക്കാനാണ് ...

ശ്രീ കൃഷ്ണൻ : സത്യം   നിങ്ങളുടെ പക്ഷത്തായത് കൊണ്ടാണ് ഞാനും നിങ്ങളുടെ പക്ഷത്തു വന്നത് ..എവിടെ സത്യമുണ്ടോ അവടെ വിജയവും ഉണ്ടാകും ..യുദ്ധം തീരുമാനിക്കപെട്ട സ്ഥിതിക്ക്  പ്രധാന സേനാപതി ആരാകും എന്നതാണ് നമ്മൾ ഇനി ആലോചിക്കേണ്ടത് ..

യുധിഷ്ടിരൻ : മഹാരാജാവ്  ധ്രുപദനാകും അതിനു യോജിച്ചയാൾ  എന്നാണ് എനിക്ക് തോനുന്നത് ..

അർജ്ജുനൻ : എനിക്ക് തോനുന്നു ..ഈ യുദ്ധം പുതിയ തലമുറകൾ തമ്മിലായത് കൊണ്ട് ധൃഷ്ടദ്യുമ്നൻ തന്നെ പ്രധാന സേനാപതിയാകണം എന്നാണ് ..അങ്ങാണ് ഞങ്ങളുടെ യഥാർത്ഥ  നായകൻ... അങ്ങയുടെ അഭിപ്രായം എന്താണ് ..

കൃഷണൻ: ഞാനും അർജ്ജുനന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു ധൃഷ്ടദ്യുമ്നൻ തന്നെയാണ് പ്രധാന സേനാപതിയാകാൻ ഏറ്റവും യോഗ്യൻ ....

അങ്ങനെ പാണ്ഡവരുടെ സേനാപതിയായി ധൃഷ്ടദ്യുമ്നനെ തീരുമാനിച്ചു .ധൃഷ്ടദ്യുമ്നൻ തന്റെ സഹോദരിയായ ദ്രൗപതിക്ക് ഉണ്ടായ അപമാനത്തിനു പകരം വീട്ടും എന്ന് ദ്രൗപതിക്ക് വാക്ക് കൊടുത്തു ...

-----------------------------------------------------------------------------------------------------------

യുദ്ധം അടുത്ത സാഹചര്യത്തിൽ വിദുർ   ധൃതരാഷ്ട്രരുടെ അടുത്ത് എത്തി താൻ ഈ മന്ത്രി പദം രാജിവെയ്ക്കുന്ന വിവരം അറിയിച്ചു ..ധൃതരാഷ്ട്രർ വിധുരിനെ തടയാൻ ശ്രമിച്ചു ....നീ പറയുന്നത് ഒന്നും എനിക്ക് ഇഷ്ടപെട്ടിരുന്നില്ലെങ്കിലും നീ എന്റെ ഒപ്പം ഉണ്ട് എന്ന ഒരു ധൈര്യം എനിക്കുണ്ടായിരുന്നു ..ദയവു ചെയ്തു നീ എന്നെ ഉപേക്ഷിച്ചു പോകരുത് ...

വിദുർ : ഞാൻ അങ്ങയെ ഉപേക്ഷിച്ചു പോകുന്നില്ല ...പക്ഷെ ഇനി ഈ യുദ്ധം കണ്മുന്നിൽ വന്നു നില്ക്കുന്ന ഈ സമയത്ത് ഞാൻ മന്ത്രി പദത്തിൽ തുടരുന്നതിൽ യാതൊരു അർഥവും ഇല്ല ..അങ്ങ് എന്നെ പോകാൻ അനുവദിക്കണം ...

വിദുർ തന്റെ മന്ത്രി പദം രാജി വെച്ച് ..അവിടെ നിന്നും ഇറങ്ങിപ്പോയി ...വിധുർ അദ്ദേഹത്തിറെ വീട്ടിൽ എത്തിയപ്പോൾ ....

കുന്തി : പിതാമഹനെ സേനാപതിയാക്കി എന്ന് ഞാൻ അറിഞ്ഞു ..അത് സത്യമാണെങ്കിൽ യുദ്ധം നിശ്ചയിക്കപെട്ടു എന്നല്ലേ അതിന്റെ അർഥം ...എനിക്ക് ദുര്യോധനനെ കുറിച്ച് ഓർത്താണ് ..വിഷമം ...ഞാൻ എങ്ങനെ ചേച്ചിയുടെ(ഗാന്ധാരി) മുന്നിൽ ദുര്യോധനന്റെ വേർപാടിൽ കരയും ...എന്റെ മക്കൾ എങ്ങനെ അവരുടെ പിതാമഹന് എതിരെ യുദ്ധം ചെയ്യും ....?

വിദുർ: സ്വയം മരണം നിശ്ചയിക്കാൻ കഴിയുന്ന അദ്ദേഹത്തെ ആർക്ക് എന്ത് ചെയ്യാൻ കഴിയും ?

കുന്തി : പക്ഷെ അദ്ദേഹം  തന്റെ മക്കളുടെയും കൊച്ചു മക്കളുടെയും ശവം കണ്ട ശേഷവും ജീവിച്ചിരിക്കാൻ ആഗ്രഹിക്കുമോ ? ഇതിനു എന്തെങ്കിലും   ഒരു ഉപായം കണ്ടു പിടിക്കൂ ..ദയവു ചെയ്തു ഈ യുദ്ധം എങ്ങനെയെങ്കിലും ഒഴിവാക്കൂ ..

വിദുർ : എന്തെങ്കിലും മാർഗം ഉണ്ടായിരുന്നെങ്കിൽ..എന്ന് ഞാനും ആശിച്ചു പോകുന്നു ..പക്ഷെ ഇനി ഹസ്തനപുരിയുടെ സർവനാശം തടയാൻ ഇനി ആർക്കും ആവില്ല....

കുന്തി വിഷമത്തോടെ  അവിടെ നിന്നും തന്റെ മുറിയിലേയ്ക്ക് പോയി ..അന്ന് രാത്രി കുന്തി .. കർണ്ണനെ കുറിച്ച് സ്വപ്നം കണ്ടു ..ആദ്യം കർണ്ണനെ ഉപേക്ഷിച്ചത് ...ഹസ്തനപുരിയിലെ മൈതാനത്ത് തന്നെ പരിചയപെടുത്താൻ കഴിയാതെ തലകുനിച്ചു നില്ക്കുന്നതു ..ഒടുവിൽ അർജ്ജുനനും  കർണ്ണനും തമ്മിൽ യുദ്ധം ചെയ്യുകയും രണ്ടു പേരും മുറിവേറ്റു വീഴുന്നതും കണ്ടു ..കുന്തി സ്വപ്നത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു ..കുന്തി  കർണ്ണാ..എന്ന് വിളിച്ചു വിലപിച്ചു ...    അടുത്ത ദിവസം സൂര്യ ഭഗവാനെ നമസ്കരിച്ചു മടങ്ങുന്ന...കർണ്ണനെ കാണാൻ കുന്തി തീരുമാനിച്ചു ...

 അടുത്ത ദിവസം മുഖം തന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം കൊണ്ട് മറച്ചു  അല്പം ദൂരെ നിന്ന് കർണ്ണനെ  നോക്കി   നില്ക്കുകയായിരുന്ന കുന്തി.  കുന്തിയെ കർണ്ണൻ കണ്ടു പക്ഷെ മുഖം..മറച്ചിരുന്നത് കൊണ്ട് പ്രായമുള്ള ഒരു സ്ത്രീയാണ് വന്നു നില്ക്കുന്നത് എന്ന് മാത്രമേ കർണ്ണന് മനസ്സിലായുള്ളൂ ....

തന്നെ തന്നെ നോക്കിയിരുന്ന അവർ പെട്ടെന്ന് മുഖം തിരിച്ചു നില്കുന്നത് കണ്ടു കർണ്ണൻ അവരുടെ അടുത്തെത്തി ..

കർണ്ണൻ : നിങ്ങൾ എന്തിനാണ് എന്റെയടുത്ത് വന്നത് നിങ്ങൾക്ക് വേണ്ടി ഈ രാധേയൻ എന്താണ് ചെയ്യേണ്ടത് ?

കുന്തി : ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാനാണ് വന്നത് ..

കർണ്ണൻ : എനിക്കറിയാം ..എന്റെ അടുത്ത് വരുന്നവരെല്ലാം എന്തെങ്കിലും ചോദിക്കാൻ ആയിരിക്കും വരുക ...പക്ഷെ ചോദിക്കുന്നതിനു മുൻപ് നിങ്ങൾ ആരാണ് എന്ന് പറയാമോ ..കാരണം നിങ്ങൾ ചോദിക്കുന്ന രീതി കണ്ടിട്ട് നിങ്ങൾ ആദ്യമായാണ്‌ ആരോടെങ്കിലും ഒരു സഹായം ആവിശ്യപെടുന്നത് എന്ന് തോനുന്നു ....ചോദിക്കാൻ അറിയില്ലെങ്കിൽ എന്നോട് ആജ്ഞാപിച്ചോളൂ....

കുന്തി : ഇല്ല ..നിന്നോട് ആജ്ഞാപിക്കാനുള്ള..അധികാരം എനിക്ക് ഇല്ല ..അത് നിന്റെയമ്മ രാധയ്ക്കു മാത്രമാണ് ഉള്ളത് ...നിന്നെ പോലെ ഒരു മകന്റെ അമ്മയായ അവരെ ഞാൻ ബഹുമാനിക്കുന്നു ..

കർണ്ണൻ : എന്റെ അമ്മയെ ..നിങ്ങൾക്ക് അറിയാമോ ?  പക്ഷെ അവർ എന്റെ അമ്മയല്ല ..അവരുടെ സ്ഥാനം അതിനും ഒരുപാട് മുകളിലാണ് ..പക്ഷെ എന്റെ പെറ്റമ്മ... അവർ  എന്നെ പ്രസവിച്ചയുടനെ  മാനം രക്ഷിക്കാൻ വേണ്ടി  എന്നെ ഉപേക്ഷിച്ചു  ..പക്ഷെ എന്റെ പോറ്റമ്മയായ രാധ.... അവർ എന്റെ സ്വന്തം അമ്മയെ പോലെ എന്നെ താരാട്ട് പാടിയുറക്കി ..എന്നെ വളർത്തി വലുതാക്കി ..ഇപ്പോഴും വേദനിക്കുന്ന ഓരോ നിമിഷവും എന്റെ അമ്മയാണ് എനിക്ക് ഒരു സാന്ത്വനം ആകുന്നതു ....എന്നിട്ടും എന്റെ മനസ്സ് ശൂന്യമാണ് ..എന്നെ ഉപേക്ഷിച്ച എന്റെ അമ്മയെ കുറിച്ച് ഞാൻ ഓർക്കാറുണ്ട്....എപ്പോഴെങ്കിലും അവരെയൊന്നു കണ്ടിരുന്നെങ്കിൽ എന്ന് ...എങ്കിൽ ഞാൻ അവരുടെ കാൽ തൊട്ടു വന്ദിച്ച ശേഷം  ചോദിക്കുമായിരുന്നൂ ...ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങൾ എന്നെ ഉപേക്ഷിച്ചത് എന്ന് ...ഞാൻ എന്ത് തെറ്റിന്റെ ഫലമാണ് ഈ അനുഭവിക്കുന്നതു എന്ന് ?

ഇത് പറയുമ്പോൾ കർണ്ണന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ...ഇത് കേട്ട കുന്തിയും താൻ ചെയ്ത തെറ്റിന് തന്റെ മകൻ അനുഭവിച്ച അപമാനങ്ങൾ ഓർത്തു കരഞ്ഞു പോയി ..

 കുന്തി : മോനെ ...അവർ അത്രയ്ക്ക് നിസ്സഹായ ആയിരുന്നു എന്ന് നിന്നോട് പറഞ്ഞാൽ ..നീ എന്ത് ചെയ്യും ?

കർണ്ണൻ : നിസ്സഹായയോ ? ഒരു പക്ഷെ ദൈവം നിസ്സഹായനാകാം പക്ഷെ ഒരമ്മ ഒരിക്കലും നിസ്സഹായയാവില്ല

കുന്തി : ഒരമ്മയും നിസ്സഹായ ആകാം മോനെ ..എനിക്കറിയാം മോനെ നിന്റെയാ അമ്മയുടെ നിസ്സഹായത ..

കർണ്ണൻ : നിങ്ങൾക്ക് എങ്ങനെ അറിയാം എന്റെ അമ്മയുടെ നിസ്സഹായത ?

കുന്തി : കാരണം ആ ഹതഭാഗ്യായ അമ്മ ഞാനാണ് മോനെ ...

ഇത് പറയുമ്പോൾ അവരുടെ മുഖം മറച്ചിരുന്ന തുണി അവർ മാറ്റിയിരുന്നു ..

തന്റെ അമ്മയെ നേരിൽ കണ്ട കർണ്ണന് തന്റെ സങ്കടം അടക്കാനായില്ല കർണ്ണൻ വളരെ ദയനീയമായ സ്വരത്തിൽ...അവരോടു സംസാരിച്ചു തുടങ്ങി ..

കർണ്ണൻ : നിങ്ങളോ ? നിങ്ങൾ എന്റെ അമ്മയാണോ ?

കുന്തി : അതേ  മോനെ ..

പെട്ടെന്ന് കർണ്ണന്റെ മുഖഭാവം മാറി അവന്റെ മുഖത്ത്‌ നിന്നും ദു:ഖം മാഞ്ഞു ..തന്നെ ഉപേക്ഷിച്ച അവരോടു അവനുള്ള ദേഷ്യമായിരുന്നൂ പിന്നീട് പ്രകടമായത് ..

കർണ്ണൻ കൈ കൂപ്പി    : ഞാൻ ഇന്ദ്രപ്രസ്ഥത്തിന്റെ രാജമാതാവായ നിങ്ങളെ ..നമസ്കരിക്കുന്നു..

കുന്തി : മോനെ...

കർണ്ണൻ അടക്കിവെച്ചിരുന്ന കോപം സഹിക്കാനാകാതെ തന്റെ അമ്മയുടെ നേരെ ദേഷ്യപെട്ടു

കർണ്ണൻ : എന്നെ മോനെ എന്ന് നിങ്ങൾ വിളിക്കരുത് ..ഞാൻ രാധയുടെ മകനാണ് ..രാധേയൻ..നിങ്ങളോ ..? രാജമാതാവ് കുന്തി ...വീരയോദ്ധാക്കളായ   പാണ്ഡവരുടെ അമ്മ

 കർണ്ണൻ പുച്ഛത്തോടെ ...എന്ത് അത്ഭുതമാണ് എന്ന് നോക്കിക്കേ ..രാജമാതാവ് കുന്തി ..ഈ സൂതപുത്രൻ കർണ്ണന്റെ യടുത്തു സഹായം ചോദിച്ചു വന്നിരിക്കുന്നു ... ചോദിച്ചോളൂ  ...കുന്തി ..മഹാറാണി ..നിങ്ങളെ സഹായിക്കാൻ കഴിയുന്നത്‌ എന്റെ സൗഭാഗ്യമാണ് ..

കുന്തി കരഞ്ഞു കൊണ്ട്  : മോനെ ...

കർണ്ണൻ : വേണ്ട ...നിങ്ങൾ എന്നെ മോനെ എന്ന് വിളിക്കേണ്ട ...എന്താണ് ചോദിക്കേണ്ടത്‌ എന്ന് വെച്ചാൽ എളുപ്പം ചോദിക്ക് ..

കുന്തി : എന്താ ..മോനെ ..ഇങ്ങനെ ..നീ എന്റെ മകനാണ് ...

കർണ്ണൻ : ഞാൻ അന്നും നിങ്ങളുടെ മകനായിരുന്നൂ ...എന്നെ അന്ന് ഹസ്തിനപുരിയിലെ മൈതാനത്ത് വെച്ച് എല്ലാവരും സൂതപുത്രൻ എന്ന് വിളിച്ചു അപമാനിച്ചപ്പോൾ നിങ്ങളും അവിടെ ഉണ്ടായിരുന്നില്ലേ ? .ഈ ലോകം മുഴുവൻ എന്നെ സൂതപുത്രൻ എന്ന് വിളിച്ചു അപമാനിച്ചപ്പോൾ  നിങ്ങൾ ഒന്നും മിണ്ടാതെ അവിടെയിരുന്നില്ലേ ?അന്ന് നിങ്ങൾ എന്റെ കവച കുണ്ഡലങ്ങൾ കണ്ടു എന്നെ തിരിച്ചറിഞ്ഞിരുന്നില്ലേ എങ്കിൽ .അന്ന് ഭീമനോടും അർജ്ജുനനോടും പറയാമായിരുന്നില്ലേ ഞാൻ അവരുടെ ഏറ്റവും മൂത്ത ജേഷ്ടനാണ് എന്ന് ..? ഇന്ന് നിങ്ങൾ എന്റെ മുന്നിൽ വന്നു നില്ക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലെല്ലോ ..നിങ്ങൾക്ക് എന്നെ കൊണ്ട് എന്തോ ആവിശ്യമുള്ളത് കൊണ്ടല്ലേ ..നിങ്ങളുടെ സ്വാർത്ഥതയാണ്.. നിങ്ങളെ ഇപ്പോൾ എന്റെ മുന്നിൽ നിർത്തിയിരിക്കുന്നത് ..

കുന്തി : മോനെ നീ എന്നോട് എങ്ങനെ ഇത്രയും ക്രൂരമായ ഭാഷയിൽ സംസാരിക്കുന്നു ?

കർണ്ണൻ : ക്രൂരമോ ? ഇത് എന്റെ വേദനയാണ് ...നിങ്ങൾ നിങ്ങളുടെ അഞ്ചു പുത്രന്മാരെ സ്നേഹിച്ചും ലാളിച്ചും വളർത്തുമ്പോൾ നിങ്ങൾ എന്നെ ഓർത്തോ ?  ...അപ്പോൾ ഞാൻ അനുഭവിച്ചിരുന്ന അപമാനങ്ങൾ ഓർത്തോ ?  എന്നിട്ട് ഇപ്പോൾ ഞാൻ സംസാരിക്കുന്ന ഭാഷ ക്രൂരമാണ് പോലും ക്രൂരം ?

ഇന്ന് ഇപ്പോൾ എങ്ങനെ നിങ്ങൾക്ക് എന്നെ ഓർമ്മ വന്നു ...? നിർഭാഗ്യവാനായ ..ഒരിക്കൽ നിങ്ങൾ ഉപേക്ഷിച്ച ഈ മകനിൽ നിന്ന് എന്താണ് നിങ്ങൾക്ക് വേണ്ടത് ? എന്താണ് എന്ന് വെച്ചാൽ വേഗം ചോദിച്ചിട്ട് തിരിച്ചു കൊട്ടാരത്തിലേയ്ക്ക് മടങ്ങിക്കോ ...നമ്മൾ ഇങ്ങനെ നില്ക്കുന്നത് കണ്ടാൽ ...ആരെങ്കിലും അതിനേ കുറിച്ച് ചോദിച്ചാൽ നിങ്ങൾക്ക് ഉത്തരം   പറയാൻ  കഴിഞ്ഞെന്നു വരില്ല ....നിങ്ങൾക്ക് കഴിയുമോ ..പറയാൻ ..ഈ നില്ക്കുന്നത് എന്റെ ഏറ്റവും മൂത്ത പുത്രനാണ് എന്ന് ..ഇല്ല ..നിങ്ങൾക്കാവില്ല ...അന്നത്തെ പോലെ തന്നെ ഇപ്പോഴും നിങ്ങൾ നിസ്സാഹയയാണ് ..അത് കൊണ്ട് എന്താണ് നിങ്ങളുടെ ആവിശ്യം എന്ന് പറയൂ ...ഈ സൂതപുത്രന് കഴിയുന്നതാണെങ്കിൽ ഞാൻ അത് സാധിച്ചു തരാം ..

കുന്തി :  മോനെ ..നിന്നെ ഞാൻ കൂട്ടികൊണ്ട് പോകാൻ വന്നതാണ് ...നീ എന്റെ കൂടെ വരണം ...

കർണ്ണൻ : അല്ല നിങ്ങൾ ഇത് പറയാനല്ല ഇവിടെ വന്നത് ..നിങ്ങൾ എന്നെ മകനായി അംഗീകരിച്ചു എന്നെ അനുഗ്രഹിക്കാൻ വന്നതായിരുന്നെങ്കിൽ നിങ്ങൾ എന്റെ വീട്ടിലേക്കാണ് വരേണ്ടിയിരുന്നത് ..എന്നിട്ട് അവിടെ വന്നു കാവല്കാരനോട് പറയുമായിരുന്നൂ എന്റെ മകനെ കണ്ടു അനുഗ്രഹിക്കാനാണ് ഞാൻ വന്നിരിക്കുന്നത് ..നിങ്ങൾ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ മകൻ അർജ്ജുനന്റെ ജീവൻ ഭിക്ഷ ചോദിക്കാനാണ് ....

നിങ്ങളെ ഞാൻ കാണാൻ കൊതിച്ച നാളുകൾ ഉണ്ടായിരുന്നൂ ..നിങ്ങളെ ഒന്ന് കണ്ടു നിങ്ങളുടെ കാൽ തൊട്ടു നമസ്കരിക്കണം എന്ന് കരുതിയ നാളുകൾ..എനിക്ക് ആവിശ്യമുള്ളപ്പോൾ ഒന്നും നിങ്ങൾ വന്നില്ല ..എന്നെ അംഗീകരിച്ചില്ല ..പിന്നെയെന്തിന് ഞാൻ നിങ്ങളുടെ ആവിശ്യം അംഗീകരിക്കണം ...

 കുന്തി : മോനെ നീ എന്റെ ഏറ്റവും മൂത്ത മകനാണ് നീ എന്റെ കൂടെ വരണം നിന്നെ ഞാൻ രാജാവാക്കാം ..ഈ ലോകം തന്നെ നിന്റെ കാൽകീഴിൽ ആകും ...

കർണ്ണൻ : രണ്ടു ദിവസത്തിനു ഇടയിൽ ..ഇത് ഞാൻ കേൾക്കുന്നത് രണ്ടാമത്തെ പ്രാവിശ്യമാണ് ..ഇന്നലെ ശ്രീ കൃഷ്ണനും വന്നിരുന്നു ഇതേ കാര്യവും പറഞ്ഞു ..നിങ്ങൾ ഈ കർണ്ണന് കൈകൂലി തരാൻ നോക്കുകയാണോ ?

കുന്തി : ഇത് കൈകൂലിയല്ല  നീ കുന്തീ പുത്രനാണ് .....ഇത്  ..നിന്റെ അവകാശമാണ് ...

കർണ്ണൻ : ദയവു ചെയ്തു എന്നെ രാധേയനായി ജീവിക്കാൻ അനുവദിക്കുക ..ഈ രാധേയന് ചിലരോട് ചില കടപ്പാടുകൾ ഉണ്ട് .അത് എനിക്ക് വീട്ടണം .നിങ്ങൾക്ക്   അറിയാമായിരുന്നൂ നിങ്ങളുടെ ഈ ആവിശ്യം ഞാൻ അംഗീകരിക്കില്ല എന്ന് ...അത് കൊണ്ട് നിങ്ങൾ വന്ന കാര്യം പറയൂ....ഈ എന്നെ കൊണ്ട് കഴിയുന്നതാണെങ്കിൽ ഞാൻ സാധിച്ചു തരാം ..

കുന്തി : ഇപ്പോൾ നിനക്കും അറിയാമെല്ലോ ..നീ പാണ്ഡവരുടെ ജേഷ്ടനാണ് എന്ന്...അത് കൊണ്ട് നീ ദയവു ചെയ്തു നിന്റെ അനുജന്മാർക്ക് എതിരെ യുദ്ധം ചെയ്യരുത് ..

കർണ്ണൻ : നിങ്ങളുടെ ഈ ആവിശ്യം എനിക്ക് സാധിച്ചു തരാൻ ആവില്ല ..കാരണം ഈ കർണ്ണൻ ദുര്യോധനനോട് കടപെട്ടവനാണ് ....

എന്നിട്ട് കർണ്ണൻ താൻ ദുര്യോധനനോട് എങ്ങനെ കടപെട്ടു എന്ന് കുന്തിയോട് പറഞ്ഞു ..അതിനു ശേഷം തുടർന്നു...നിങ്ങളുടെ  ആവിശ്യം എനിക്ക് സാധിച്ചു തരാൻ ആയില്ല ...പകരം ഞാൻ നിങ്ങൾക്ക് ഇപ്പോൾ ഒരു വാക്ക് തരാം ..നിങ്ങൾക്ക് ഇപ്പോൾ ഈ ലോകത്തിനു മുന്നിൽ അഞ്ചു പുത്രന്മാർ  ഉണ്ട് ഈ യുദ്ധം കഴിഞ്ഞും നിങ്ങൾക്ക് അഞ്ചു പുത്രന്മാർ ഉണ്ടാകും...ഈ യുദ്ധത്തിൽ ഞാൻ മരിച്ചാൽ അർജ്ജുനൻ ബാക്കിയുണ്ടാകും ..അഥവാ അർജ്ജുനനാണ് മരിക്കുന്നതെങ്കിൽ ഞാൻ ബാക്കിയുണ്ടാകും ..എന്ത് തന്നെ സംഭവിച്ചാലും നിങ്ങളുടെ മക്കളുടെ എണ്ണം അഞ്ചു തന്നെയായിരിക്കും ...

 കുന്തി നിരാശയായി കൊട്ടാരത്തിലേയ്ക്ക് മടങ്ങി ...

Flag Counter

No comments:

Post a Comment