Friday, September 12, 2014

മഹാഭാരതം -27 (കുറ്റവും ശിക്ഷയും )

പാണ്ഡവരെ  വനവാസത്തിനു  അയച്ചത്   അറിഞ്ഞ  വേദവ്യാസൻ   ധൃതരാഷ്ട്രരെ  ഉപദേശിക്കാൻ  എത്തി ..അദ്ദേഹം  പറഞ്ഞു ...

നീ  പാണ്ടവരോട്  ചെയ്തത്  വലിയ  അനീതിയാണ് ..അതിനുള്ള  പ്രായശ്ചിത്തവും  നീ  തന്നെ  ചെയ്യണം ..നിനക്ക്  തോനുന്നുണ്ടോ    പാണ്ഡവർ  ഈ  അപമാനമെല്ലാം  13 വർഷം  കൊണ്ട്  മറക്കും  എന്ന്  13 വർഷം  പൂർത്തിയാകുന്ന  അന്ന്  എന്തായിരിക്കും  സംഭവിക്കുക  എന്ന്  നീ  ആലോചിച്ചിട്ടുണ്ടോ  ?

ധൃതരാഷ്ട്രർ  : പക്ഷെ ..ഞാൻ  പറയുന്നത്  ഒന്നും  അനുസരിക്കാൻ  ദുര്യോധനൻ  തയ്യാറാകുനില്ല ..

വേദവ്യാസൻ  : അവൻ  നിന്റെ  മകനാണ് ..പക്ഷെ  അവനും  ഈ  രാജ്യത്തിലെ  ഒരു  വ്യക്തിയാണ് ..അത്  കൊണ്ട്  ..രാജ  കല്പന  പാലിക്കാൻ  തയ്യാറല്ലെങ്കിൽ  നീ  അവനെ  ശിക്ഷിക്കണം ...നീയാണ്  ഇവിടത്തെ  രാജാവ് ..ഭീഷ്മറാണ്    കുരു  വംശത്തിലെ  ഏറ്റവും  മൂത്ത  വ്യക്തി  നിങ്ങൾ  രണ്ടു  പേരും  ജീവനോടെയുള്ള  കാലം  വരെ  ദുര്യോധനന്  രാജ്യ  കാര്യങ്ങളിലോ ..രാജ്യത്തിലോ  യാതൊരു  അവകാശവും  ഇല്ല ..നീ  അവനോടു  പറഞ്ഞു  പാണ്ടവരുമായി  സന്ധിയിൽ  എത്തണം ...നീ  ദുര്യോധനനെ  പറഞ്ഞു  മനസ്സിലാക്കാൻ  ശ്രമിക്കണം ..അവൻ  ഉൾകൊള്ളാൻ  തയ്യാറല്ലെങ്കിൽ  അവനോടു  കല്പിക്കണം ..എന്നിട്ടും  അനുസരിക്കുന്നില്ലെങ്കിൽ  അവനെ  നീ  ശിക്ഷിക്കണം ..

എന്നിട്ട് വേദവ്യാസൻ മടങ്ങി പോയി

 വേദവ്യാസൻ  വന്നു  ധൃതരാഷ്ട്രനെ  കണ്ട  കാര്യം  ചാരൻമാർ  വഴി  അറിഞ്ഞ  ശകുനി  ...ദുര്യോധനനെ  വിവരം  അറിയിച്ചു ..

ശകുനി  : വേദവ്യാസൻ    വന്ന്    നിന്റെ  അച്ഛന്റെ  ആത്മവിശ്വാസം  എല്ലാം  തകർത്തു ..അദ്ദേഹം  ഇപ്പോൾ  വളരെ സങ്കടത്തിലാണ്  ...

ദുര്യോധനൻ  : ഈ  ഋഷിമാർക്ക്  വേറെ  ഒരു  പണിയും  ഇല്ലേ ..വെറുതെ  വന്നു  ആവിശ്യമില്ലാത്ത  ഉപദേശങ്ങൾ  ഇങ്ങനെ  പറയലല്ലാതെ ..എനിക്ക്  അധികാരം  ഉണ്ടായിരുന്നെങ്കിൽ ..ഞാൻ  ഈ ഋഷിമാരുടെ   വരവ്  തന്നെ  ആദ്യം  നിരോധിച്ചേനെ ..

ശകുനി  : മണ്ടത്തരം  പറയല്ലേ ..മോനെ ..ഋഷിക്കൾ  സാധുക്കൾ  ആണ് ..അവരെ  സേവിക്കുക ..ആദരിക്കുക ..അവർ  പറയുന്നത്  വെറുതെ  കേൾക്കുക ..അത്  ഒന്നും  അനുസരിക്കണം  എന്ന്  ഇല്ലല്ലോ ..

ദുശ്ശാസനൻ  : എന്താണ്  അച്ഛനോട്  ഋഷി  വ്യാസൻ  പറഞ്ഞത്  ?

നടന്നത്  മുഴുവൻ  പറഞ്ഞാൽ   ദുര്യോധനൻ  ഗദയെടുത്തു  വ്യാസനെ   ആക്രമിക്കാൻ  ഒരുങ്ങും  എന്ന്  അറിയാവുന്നത്  കൊണ്ട്  ശകുനി ..മുഴുവൻ  വിവരവും  ദുര്യോധനനോട്  പറഞ്ഞില്ല ..

ശകുനി  : ചുരുക്കത്തിൽ  വേദവ്യാസനും  പാണ്ഡവരുടെ  പക്ഷത്താണ് ..വേദവ്യാസൻ  സർവ്വനാശത്തിന്റെ   സൂചന  നല്കിയിട്ടാണ്   പോയത് ..നമ്മുടെ  എല്ലാവരുടെയും  സർവ്വനാശത്തിന്റെ ..സൂചന ..

ഇത്  കേട്ട്  അസ്വസ്ഥനായ  ദുര്യോധനനെ  കർണ്ണൻ  പലതും  പറഞ്ഞു  ആശ്വസിപ്പിക്കാൻ  ശ്രമിച്ചു ...

ഇത്  എല്ലാം  കേട്ടിരുന്ന  ശകുനി  പറഞ്ഞു ..നീ  നിന്ന്  പ്രസംഗിക്കാതെ    കാട്ടിലേയ്ക്ക്  പോ  ..എന്നിട്ട്  പാണ്ഡവരുടെ  ആത്മവിശ്വാസം  തകർക്കു .. അവരുടെ  അഭിമാനം  തകർക്കു ...അതാണ്‌  നിങ്ങൾ  ഇപ്പോൾ ചെയ്യേണ്ടത് ..

ദുര്യോധനനും  കർണ്ണനും ..ദുശ്ശാസനനും ..വനത്തിൽ  പാണ്ഡവരുടെ  അടുത്ത്  തന്നെ  ഒരു  തമ്പ്  അടിച്ചു  രാജകീയമായ  രീതിയിൽ  അവിടെ  കഴിയുകയും ..പാണ്ഡവരുടെ  അവസ്ഥകണ്ട്  ആനന്ദിക്കുകയും  ചെയ്തു ..അങ്ങനെ  കഴിയുമ്പോൾ ...ഒരിക്കൽ  ദുര്യോധനൻ ..അപ്രതീക്ഷിതമായി  ഗന്ധർവ്വന്മാരുടെ  രാജകുമാരിയെ  കണ്ടു ..അഹങ്കാരിയായ  ദുര്യോധനൻ  അവളെ  വഴിയിൽ   തടഞ്ഞു  നിർത്തി ..അവളെ  അന്ന്  രാത്രി  തന്റെ തമ്പിലേക്ക്‌  ക്ഷണിച്ചു  എന്നിട്ട്  പറഞ്ഞു ..ഇത്  നിന്റെ  ഒരു  ഭാഗ്യമായി  കരുതണം  കാരണം  ഞാൻ  യുവരാജാവ്  ദുര്യോധനൻ  ആണ്  എന്ന് ...

അപമാനിതയായ  അവൾ  ഗന്ധർവന്മാരെ  വിവരമറിയിച്ചു ..ഗന്ധർവന്മാർ  ദുര്യോധനന്റെ  കൂടാരം  വളഞ്ഞു  ഒളിന്നിരുന്നു  ആക്രമിച്ചു  കാവൽകാരെ  കൊന്നു  വീഴ്ത്തി ..അകത്തു  മദ്യം  കഴിച്ചു  ..നൃത്തം  ആസ്വദിച്ചു  കൊണ്ടിരുന്ന  ദുര്യോധാനും  കൂട്ടരും  ഇതൊന്നും  അറിഞ്ഞിരുന്നില്ല ..വൈകാതെ  അവർ  കാവൽകാരെ  കൊന്നൊടുക്കിയും  ബന്ദികളാക്കിയും  കൂടാരത്തിന്  അകത്തു  കടന്നു  ദുര്യോധനനെ  പിടിച്ചു  കെട്ടി ...മദ്യലഹരിയിൽ  ആയിരുന്നതിനാൽ  എന്താണ്  സംഭവിച്ചത്  എന്ന്  കർണ്ണന്  മനസ്സിലായപ്പോഴേക്കും  അവർ  ദുര്യോധനനെയും   പിടിച്ചു  കൊണ്ട്  പോയിരുന്നു ... അവർ  ദുര്യോധനനെ  പരസ്യമായി  വിചാരണ  ചെയ്തു  എന്ത്  ശിക്ഷ  കൊടുക്കണം  എന്ന്  തീരുമാനിക്കാൻ  ആണ്  പിടിച്ചു  കൊണ്ട്  പോയത്  ...

ഇതെല്ലം  ദുര്യോധനന്റെ  അംഗരക്ഷകൻ  യുധിഷ്ടിരനെ    അറിയിച്ചു ..

യുധിഷ്ടിരൻ  ഭീമനോടും  അർജ്ജുനനോടും  ദുര്യോധനെ  സഹായിക്കാൻ  ആവിശ്യപെട്ടു ..

അർജ്ജുനനും  ഭീമനും  ദുര്യോധനൻ  പാണ്ടാവരോട്  ചെയ്ത  ക്രൂരതകൾ  എണ്ണി  എണ്ണി  പറഞ്ഞിട്ട്  യുധിഷ്ടിരനോട്    ചോദിച്ചു ..പിന്നെ  എന്തിനു  ഞങ്ങൾ  ദുര്യോധനനെ  സഹായിക്കണം   ?

യുധിഷ്ടിരൻ  : ദുര്യോധനൻ  എന്തൊക്കെ  ചെയ്തു  എന്ന്  പറഞ്ഞാലും ..അവൻ  നമ്മുടെ  സഹോദരനാണ് ...അവനു  എന്തെങ്കിലും  സംഭവിച്ചാൽ  നമ്മൾ  എങ്ങനെ  വല്ല്യച്ചന്റെയും  വല്ല്യമ്മയുടെയും  മുഖത്ത്‌  നോക്കും ...ഇപ്പോൾ  അവനെ  സഹായിച്ചില്ലെങ്കിൽ  നമ്മളും  അവനും  തമ്മിൽ  എന്താണ്  വിത്യാസം  .. ?

എന്നിട്ടും  അവർ  തയ്യാറാകുന്നില്ല  എന്ന്  കണ്ടു  യുധിഷ്ടിരൻ  തന്നെ  ദുര്യോധനനെ  രക്ഷിക്കാൻ  പോകാൻ  ഒരുങ്ങിയപ്പോൾ  ഭീമൻ  യുധിഷ്ടിരനെ തടഞ്ഞിട്ടു  പറഞ്ഞു ..അങ്ങയുടെ  ആഗ്രഹം  അതാണെങ്കിൽ  ഞങ്ങൾ  പോകാം  ദുര്യോധനനെ  മോചിപ്പിക്കാം..

ഭീമനും ..അർജ്ജുനനും  ഗന്ധർവ്വന്മാരുടെ  അടുത്തേക്ക്  പുറപെട്ടു ...

അതെ  സമയം  സ്വബോധം  വീണ്ടെടുത്ത  കർണ്ണനും  ദുര്യോധനനെ  സഹായിക്കാനായി   ഗന്ധർവ്വന്മാരുടെ  അടുത്തേക്ക്  പുറപ്പെട്ടു ..

ദുര്യോധനനെ  പിടിച്ചു  കെട്ടി  അവരുടെ  മൂപ്പൻ  ദുര്യോധനനോട്  പറഞ്ഞു ...ഞങ്ങളിൽ  അർജുനനൊ ..ഭീമനൊ ..യുധിഷ്ടിരനോ   ..ഭീഷ്മരോ  ..ദ്രോണാചാര്യരോ  ഒന്നും  ഇല്ല ..അവരൊക്കെ  വലിയ  ആളുകൾ  ആണ്  അവർക്ക്  അപമാനം  പോലും  സഹിക്കാൻ  കഴിഞ്ഞേക്കും  ..ഞങ്ങൾ  വെറും  മനുഷ്യരാണ്  ...ഈ  തെറ്റിന്  ഞാൻ  നിനക്ക്  വധ  ശിക്ഷയാണ്  വിധിക്കുന്നത് ..

ദുര്യോധനൻ  : ഞാൻ  ഒറ്റയ്ക്ക്  ആണ്  എന്ന്  കരുതിയോ .. എന്റെ  സുഹൃത്ത്  കർണ്ണൻ  ഇപ്പോൾ  എത്തും  എന്നെ  സഹായിക്കാൻ ...

മൂപ്പൻ  : നിന്നെ  ശിക്ഷിച്ച  ശേഷം  ഞങ്ങൾക്ക്  ഇവിടെ  മനസമാധാനമായി  ജീവിക്കാൻ  കഴിയില്ല  എന്ന്  എനിക്ക്  അറിയാം  ഹസ്തിനപുരിയോടു  യുദ്ധം  ചെയ്തു  മരിക്കേണ്ടി  വരും  എന്നും  അറിയാം  പക്ഷെ  ആ  മരണത്തിനും  ഉണ്ടാകും  ഒരു  അന്തസ്സു  ..

അപ്പോഴാണ്  അവിടേക്ക്  ഭീമനും  അർജ്ജുനനും  എത്തിയത്  ..

ഭീമൻ  ദുര്യോധനനെ  മോചിപ്പിക്കാൻ  അവരോടു  അപേക്ഷിച്ചു  ...ഇല്ലെങ്കിൽ  അവർക്ക്   ഗന്ധർവന്മാരോട്  യുദ്ധം  ചെയ്യേണ്ടി  വരും  ..എന്നും  പറഞ്ഞു ...അവർക്ക്  അത്  സമ്മതമായിരുന്നു ...ഒടുവിൽ  ഭീമൻ  ചോദിച്ചു  ..ആർക്കാണ്  ദുര്യോധനെ  ശിക്ഷിക്കാൻ  കൂടുതൽ  അധികാരം  നിങ്ങൾക്കോ  ..അതോ  ഞങ്ങൾക്കോ ..നിങ്ങൾ  ഇപ്പോൾ  ഇവനെ  വധിച്ചാൽ  എന്റെ  പ്രതിജ്ഞ  എന്താകും ...

ഭീമൻ  പറഞ്ഞത്  ശെരിയാണ്  എന്ന്  തോന്നിയ  മൂപ്പൻ  ദുര്യോധനനെ  മോചിപ്പിച്ചു ..

കർണ്ണനും  ദുശ്ശാസനനും  വന്നപ്പോൾ  കണ്ടത്  ദുര്യോധനനെ  മോചിപ്പിച്ച  ശേഷം  മടങ്ങുന്ന  ഭീമനെയും  അർജ്ജുനനെയും  ആണ് ..ഇത്  കർണ്ണനെ  വല്ലാതെ  ലജ്ജിപ്പിച്ചു ..

പാണ്ഡവരുടെ  ദയ  കൊണ്ട്  തന്റെ  ജീവൻ  രക്ഷ  പെട്ടത്  ഓർത്തു  ദുര്യോധനൻ  അപമാനിതനായി ..തന്നെ  സഹായിക്കാൻ  യുധിഷ്ടിരനോട്  ചെന്ന്  ആവിശ്യപെട്ട  സ്വന്തം  അംഗരക്ഷകന്  വധശിക്ഷയാണ്  ദുര്യോധനൻ  വിധിച്ചത് ..

അയാൾ  താൻ  ചെയ്തത്  തെറ്റാണെങ്കിൽ  തന്നോട്  ക്ഷമിക്കണം  എന്ന്  ദുര്യോധനനോട്  കേണു ..  അംഗരക്ഷകൻ  എന്ന  നിലയിൽ  തന്റെ  കടമയാണ്  ദുര്യോധനനെ  രക്ഷിക്കുക  എന്നത് .. അത്  മാത്രമാണ്  ഞാൻ  ചെയ്തിട്ടുള്ളൂ  എന്നും   പറഞ്ഞു ...

ദുര്യോധനൻ  : നിനക്ക്  എന്നിട്ടും  സംശയം  ആണെല്ലേ ..അതെ ..നീ  ചെയ്തത്   തെറ്റ്  തന്നെയാണ് ..എന്നെ  അപമാനിച്ചു  കൊണ്ടാണോടാ  ..എന്റെ  ജീവൻ   രക്ഷിക്കുന്നത് ..ഇപ്പോൾ  ഞാൻ  ആ  പാണ്ടവരോട്  കടപെട്ടവനായില്ലേ ..നിന്നോട്  ഞാൻ  ക്ഷമിക്കില്ല  നിനക്കുള്ള  ശിക്ഷ  മരണമാണ് ..

ഒരു  ക്ഷത്രിയനായത്  കൊണ്ട്  ഇഷ്ടമുള്ള  ആയുധം  തിരഞ്ഞെടുത്തു ..ദുര്യോധനനോട്  യുദ്ധം  ചെയ്യാൻ  ദുര്യോധനൻ  കല്പിച്ചു ..ധീരനായ  അയാൾ  അത്  അനുസരിച്ച് ..യുദ്ധം  ചെയ്തു ..ദുര്യോധനൻ ..അയാളെ  യുദ്ധം  ചെയ്തു  തോല്പിച്ച  ശേഷം  വധിച്ചു ..എന്നിട്ട്  ആത്മഹത്യ  ചെയ്യാനായി  വാൾ   എടുത്തു  സ്വയം  കുത്താൻ  ഒരുങ്ങി ..പെട്ടെന്ന്  കർണ്ണൻ  അവിടെയെത്തി  ദുര്യോധനനെ  തടഞ്ഞു ..

കർണ്ണൻ  : നീ  എന്ത്  ആണ്  ഈ  കാണിക്കുന്നത്  ?

ദുര്യോധനൻ  : എന്നെ  ആ  പാണ്ഡവർ  വന്നു  സഹായിച്ചു ..അവരുടെ  സഹായം  കാരണം  ആണ്  ഞാൻ  ഇന്ന്  ജീവനോടെ  നില്ക്കുന്നത് ..ഈ  അപമാനവും  താങ്ങി  എനിക്ക്  ജീവിക്കാൻ  കഴിയില്ല ..

കർണ്ണൻ  : ഏതു  അപമാനം ..നീ  അപമാനിക്കപെട്ടിട്ടില്ല  ..അവർ  ചെയ്തത്  അവരുടെ  കടമയാണ് ..രാജ്യത്തിലെ  രാജാവിനെയും ..യുവരാജാവിനെയും  സഹായിക്കുക  എന്നത്  ഒരു  രാജ്യത്തിലെ ..ഓരോ  വ്യക്തിയുടെയും  കടമയാണ് ..അത്  കൊണ്ട്  നീ  അപമാനിക്കപെട്ടിട്ടില്ല ..

കർണ്ണന്റെ  വാക്കുകൾ   ദുര്യോധനന്  ആശ്വാസം  നല്കി ..

കർണ്ണൻ  തുടർന്നു  ....ആത്മഹത്യ  ചെയ്യുന്നത്  ഭീരുക്കളാണ് ..നീ  ഒരു  ധീരനാണ് ..പാണ്ടവരും ..ആത്മഹത്യ  ചെയ്യില്ല ..അവരും  ധീരന്മാരാണ്  ..അത്  കൊണ്ട്  ഒരിക്കൽ  നമ്മൾ  രണ  ഭൂമിയിൽ  ഏറ്റു  മുട്ടുക  തന്നെ  ചെയ്യും ..ഞാൻ  ആ  ദിവസം  പ്രതീക്ഷിച്ചാണ്   ജീവിക്കുന്നത്  തന്നെ  അന്ന്  ദ്രോണാചാര്യർക്ക്   മനസ്സിലാക്കും  ലോകത്തിലെ  ഏറ്റവും  വലിയ  വില്ലാളി  ദ്രോണരുടെ  പ്രിയശിഷ്യൻ  അർജ്ജുനനല്ല ..ഈ  സൂത  പുത്രൻ  കർണ്ണൻ ആണ്  എന്ന്  ...

ദുര്യോധനനെ  ഗന്ധർവന്മാർ  പിടിച്ചു  കെട്ടിയതിനെ  കുറിച്ച്  സംസാരിക്കാൻ  ഭീഷ്മരും  ദ്രോണരും  ധൃതരാഷ്ട്രരുടെ  അടുത്തെത്തി ..തന്നെ  കുറിച്ച്  എന്തോ  പറയാനാണ്  ഭീഷ്മർ  അച്ഛന്റെയടുത്തു  പോയത്  എന്ന്  അറിഞ്ഞു  ദുര്യോധനൻ  കർണ്ണനോടൊപ്പം   അവിടെയെത്തി ..

ഭീഷ്മർ  : പ്രഭോ ..ഒരു  രാജ്യത്തെ  യുവരാജാവിനെയാണ് ..ഗന്ധർവന്മാർ  ബന്ധിയാക്കിയത് . ..ഇത്  ശെരിക്കും  ചിന്തിക്കേണ്ട  കാര്യമാണ് ..

ദുര്യോധനൻ  : ഉറങ്ങുന്ന  ഒരു  സിംഹത്തെ  കുറെ  കുറുക്കൻമാർ ചേർന്ന്    വളഞ്ഞു  പിടിച്ചു  എന്ന്  കരുതി  സിംഹം  സിംഹമല്ലാതെയാകുന്നില്ല ..

ഭീഷ്മർ  : അർജ്ജുനനും  ഭീമനും  വന്നില്ലായിരുന്നെങ്കിൽ  നീ  ഇപ്പോൾ  ഇത്  പറയാൻ  ജീവനോടെ  ഉണ്ടാകുമായിരുന്നില്ല ..

ദ്രോണർ  : ആ  സമയത്ത്  ദുശ്ശാസനനും ..നിന്റെ  ഈ  കൂട്ടുകാരാൻ  കർണ്ണനും  വരെ  ഓടി  രക്ഷപെട്ടില്ലേ ...ഒടുവിൽ  പാണ്ടാവരല്ലേ   നിന്നെ  രക്ഷിച്ചത്‌  ?

തന്നെ  ഒരു  ഭീരുവാക്കി  ദ്രോണർ  ചിത്രീകരിച്ചത്  കർണ്ണന്  ഇഷ്ടമായില്ല ..

കർണ്ണൻ  : നിങ്ങൾ  ഒരു  ആചാര്യനായി  പോയി ..ഇത്  രാജാവിന്റെ  കൊട്ടാരവും  ഇല്ലെങ്കിൽ ..നിങ്ങളെ  ഈ  നിമിഷം  ഞാൻ  വധിച്ചേനെ ..

ഭീഷ്മർ  : അടങ്ങു  കർണ്ണാ ..സ്വയം  നിയന്ത്രിക്കു ..നീ  ശെരിക്കും  പേടിച്ചു  ഓടിയോ  ഇല്ലേ  എന്ന്  എനിക്കറിയില്ല ..എനിക്കറിയുകയും  വേണ്ട ..പക്ഷെ  നാളെ  ചരിത്രം  ഓർക്കുക ..ദുര്യോധനനെ  ഗന്ധർവന്മാർ  ബന്ധിയാക്കിയപ്പോൾ  കർണ്ണനും ..ദുശ്ശാസനനും  അവിടെ  നിന്നും  പോയിരുന്നു ..എന്നാണു ..മോനെ  ദുര്യോധനാ ..നീ  നിന്റെ  സഹോദരങ്ങളായ  പാണ്ടവരോട്  നന്ദിയുള്ളവനാക് ..അവരെ  നീ  തിരിച്ചു  വിളിക്ക് ...അതാണ്‌  നിനക്കും  ഹസ്തനപുരിക്കും  നല്ലത് ...കർണ്ണാ   ..ഹസ്തനപുരിക്ക്  അര്ജ്ജുനന്റെ  ശരവർഷം  താങ്ങാൻ  കഴിയില്ല ..

കർണ്ണൻ  : അന്ന്  ഞാൻ  ഉണ്ടാകും  അർജ്ജുനനെ  നേരിടാൻ ..ഹസ്തനപുരിക്കും ..ദ്രോണരുടെ  ശിഷ്യനായ   അർജ്ജുനനും  ഇടയിൽ ..അന്ന്  പരശുരാമന്റെ  ശിഷ്യനായ  ഞാൻ  ഉണ്ടാകും  ..അവനെ  തടയാൻ .

ദ്രോണർ  : നിനക്കറിയില്ലാ ..അവന്റെ  കഴിവ് ..നീ  അത്  അനുഭവിച്ചിട്ടില്ല ..

കർണ്ണൻ  : ഒരു  ആചാര്യന്  അഹങ്കാരം  പാടില്ല  ദ്രോണരെ ..നിങ്ങൾ  അനുവദിച്ചാൽ  ഞാൻ  എന്റെ  കഴിവുകൾ   കാണിച്ചുതരാം  ..അതിനു  എനിക്ക്  ദിവ്യാസ്ത്രങ്ങൾ  ഒന്നും  വേണ്ട ..വീരന്മാർ  യുദ്ധമാണ്  ചെയ്യുക  അല്ലാതെ  തപസ്സല്ല  ....


Flag Counter

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. Totally Good thing. but a lot of changes from d original i see. And also spelling errors causing bitterness while reading. Hope U will see into it buddy.

    ReplyDelete