Friday, September 12, 2014

മഹാഭാരതം -26 (വീണ്ടും വനവാസം )

അടുത്ത  ദിവസം  തന്നെ  കുന്തിയും  പാണ്ടവരും  വനവാസത്തിനുള്ള  വേഷം  ധരിച്ചു  ധൃതരാഷ്ട്രരോടും  മറ്റു  ആളുകളോടും    യാത്ര  ചോദിക്കാൻ  എത്തി ...അവിടെ  ദുര്യോധനനും   ,ദുശ്ശാസനനും,ഭീഷ്മരും , ഒക്കെ  ഉണ്ടായിരുന്നു  ..യുധിഷ്ടിരന്റെ    കിരീട  ധാരണത്തിനു  പോലും  രാജസദസ്സിൽ  വരാതിരുന്ന  കുന്തി  ഇങ്ങനെ  ഒരു  അവസരത്തിൽ  വന്നത്  ധൃതരാഷ്ട്രന്  അത്ഭുതമായി ..

കുന്തി  ധൃതരാഷ്ട്രന്  നമസ്കാരം  പറഞ്ഞു ..സത്യത്തിൽ  കുന്തി  സദസ്സിൽ  എത്തിയത് ...പാണ്ഡവർ  അപമാനിതരായില്ല  എന്ന്  മറ്റുള്ളവർ  അറിയാൻ  വേണ്ടിയായിരുന്നു ..ഈ  വനവാസം  കാരണം  സത്യത്തിൽ  അപമാനിക്ക  പെട്ടത്  ഭീഷ്മരും ..ഹസ്തനപുരിയുടെ  സംസ്കാരവും  ആണ് ..എന്ന്  മറ്റുള്ളവരെ  ഓർമിപ്പിക്കാൻ വേണ്ടിയായിരുന്നു

ധൃതരാഷ്ട്രർ   : ഇത്  കുന്തി  തന്നെയാണോ  ?

വിദുരർ   : അതെ  പ്രഭോ ..

ധൃതരാഷ്ട്രർ  : പക്ഷെ  ..കുന്തി  എന്തിനു  വനവാസത്തിനു  പോകണം ..പാണ്ഡവർ  മാത്രം  പോയാൽ  മതി ..കുന്തിക്ക്  ഇവിടെ  കൊട്ടാരത്തിൽ  താമസിക്കാം ..

ഇതായിരുന്നു  കുന്തി  കാത്തിരുന്ന  അവസരം ...

കുന്തി  : എന്റെ  മരുമകളെ  അപമാനിച്ച  ഈ  കൊട്ടാരത്തിൽ  എനിക്ക്  നിൽക്കാൻ  സാധിക്കില്ല ..അല്ലെങ്കിലും ...ഒരു  ക്ഷത്രിയ  വനിതയെ  അപമാനിച്ച  ഇവിടെ  എങ്ങനെയാണ്  ഒരു  ക്ഷത്രിയ  വനിത  നില്ക്കുന്നത്  ??

ധൃതരാഷ്ട്രർക്ക്  ഉത്തരം  മുട്ടി ...

വിധുർ  : ചേച്ചിക്ക്     വനവാസത്തിന്റെ  കാഠിന്യം  താങ്ങാൻ  ആവില്ല ..ചെറുതെങ്കിലും  എനിക്കും  ഉണ്ട്  ഒരു  വീട് ..വേണമെങ്കിൽ   അവിടെ  താമസിക്കാം ..അതിൽ  ദുര്യോധനന്  പോലും  എതിർപ്പുണ്ടാവില്ല ...

ദുശ്ശാസനൻ  : അതെ  ചെറിയമ്മയ്ക്ക്  വേണമെങ്കിൽ  എന്റെ  വീട്ടിൽ   താമസിക്കാം ..എനിക്ക്  സന്തോഷമേ  ഉള്ളു ..

ഭീമൻ  കോപം  കൊണ്ട്  വിറച്ചു ..

ഭീമൻ  : വേണ്ടടാ ...നിന്റെ  വീട്ടിൽ  അമ്മ  താമസിച്ചാൽ  ഞങ്ങൾ  നിന്നോട്  കടപെട്ടു  പോകും ..പിന്നെ  എനിക്ക്  നിന്റെ  മാറ്  പിളർന്നു  ചോരയെടുക്കാൻ  പറ്റാതെ  വരും ..

ഇത്  കേട്ട  എല്ലാവരും  നടുങ്ങി ...

 ഒടുവിൽ   പാണ്ടവരും  നിർബന്ധിച്ച്   കുന്തി  വിധുരരുടെ  വീട്ടിൽ  താമസിക്കാൻ  തീരുമാനിച്ചു ..എല്ലാവരോടും  യാത്ര  പറഞ്ഞു  പാണ്ടവരും ..ദ്രൗപതിയും  വനത്തിലേക്ക്  പോയി ..

പതിമൂന്നാം  ദിവസം ...

വിധുർ  ഭീഷ്മരെ  കാണാൻ  ചെന്നു  ..ഭീഷ്മർ  വളരെ  സങ്കടത്തിലായിരുന്നു ...

ഭീഷ്മർ  : ധൃതരാഷ്ട്രർ  ചെയ്തത്  വലിയ  തെറ്റായിപോയി ..നീ  വിചാരിച്ചാൽ  ഒരു  പക്ഷെ  ഹസ്തനപുരിയെ  രക്ഷിക്കാൻ  കഴിഞ്ഞേക്കും ..നിനക്ക്  മാത്രമാണ്  സത്യം  തുറന്നു  പറയാനുള്ള  ധൈര്യം  ഉള്ളത് ..ഇന്ന്  പാണ്ഡവർ  പോയിട്ട്  13 ദിവസമായി ..നിനക്കറിയാമെല്ലൊ ..ചില  വിശേഷ അവസരങ്ങളിൽ  13 ദിവസത്തെ  13 വർഷമായി  കാണാം  എന്ന്  ശാസ്ത്രം  പറയുന്നുണ്ട് ..അത്  കൊണ്ട് ..വേണമെങ്കിൽ  ധൃതരാഷ്ട്രർക്ക്  പാണ്ഡവർ  13 വർഷം  പൂർത്തിയാക്കിയതായി  കരുതി  തിരിച്ചു  വിളിക്കാം ..നീ  എങ്ങനെയെങ്കിലും ..ഇത്  ധൃതരാഷ്ട്രനെ  പറഞ്ഞു  സമ്മതിപ്പിക്കണം ..നീ  ഇളയതായത്  കൊണ്ട്  നിനക്ക്  അവനോടു  വാഷിപിടിക്കാനുള്ള  അവകാശം  കൂടി  ഉണ്ടെല്ലോ ..

വിധുർ  ഭീഷ്മർ  പറഞ്ഞത്  അനുസരിച്ച് ധൃതരാഷ്ട്രരെ  ചെന്ന്  കണ്ടു ..കുന്തി  വിധുരരുടെ  വീട്ടിൽ  നില്ക്കുന്നത് ...കുന്തിക്ക്  ധൃതരാഷ്ട്രരെക്കാൾ  വിശ്വാസം  വിധുരരോടായത്  കൊണ്ടാണ് ..എന്ന്  ധൃതരാഷ്ട്രർ  വിശ്വസിച്ചു ..കുന്തി  വിധുരരുടെ  വീട്ടിൽ  നിന്നാൽ  അത്  പാണ്ഡവർ  വനവാസത്തിലാണ്  എന്ന്  സദാ  ജനങ്ങളെ  ഓർമിപ്പിക്കും ..അത്  കൊണ്ട്  ഒന്നെങ്കിൽ  ..കുന്തി ..കൊട്ടാരത്തിലേക്ക്  വരണം ..അല്ലെങ്കിൽ  കാട്ടിൽ  പാണ്ഡവരുടെ  അടുത്തേക്ക്  പോകണം  എന്ന്  ധൃതരാഷ്ട്രർ  പറഞ്ഞു ..

 വിധുർ  : അതിനൊക്കെയുള്ള  പരിഹാരവുമായി  ആണ്  ഞാൻ  വന്നിരിക്കുന്നത് ...

എന്നിട്ട്  ഭീഷ്മർ  പറഞ്ഞ  കാര്യങ്ങൾ  പറഞ്ഞ  ശേഷം  വിധുർ  പാണ്ഡവരെ  തിരിച്ചു  വിളിക്കാൻ  ധൃതരാഷ്ട്രരോട്  അപേക്ഷിച്ചു ..

ധൃതരാഷ്ട്രർ  : നീ  എന്നും  അവരുടെ  ഭാഗത്താണ്  ..നീ  പിന്നെ  എന്തിനാണ്  ഇവിടെ   നില്ക്കുന്നത് ..അത്രയ്ക്ക്  വിഷമം  ഉണ്ടെങ്കിൽ  നീയും  പോ ...അവരുടെ  കൂടെ ...

ഇത്രയും  കേട്ടപ്പോഴേ  ആകെ  തകർന്ന  വിധുർ  ഒന്നും  മിണ്ടാതെ  അവിടെ  നിന്നും  പോയി ..അത്  അറിയാതെ  അന്ധനായ ധൃതരാഷ്ട്രർ  തുടർന്നു  ...ഞാൻ  ഒരു  യുദ്ധം  ആഗ്രഹിക്കുന്നില്ല ..യുദ്ധം  നടന്നാൽ  ഏതെങ്കിലും  ഒരു  കൂട്ടർ   മാത്രമേ  ശേഷിക്കുകയുള്ളൂ ..ഞാൻ  ഒരു  വിധം  13 വർഷം  യുദ്ധത്തെ  മാറ്റി  വെച്ചെല്ലോ   എന്ന്   ആശ്വാസത്തിലായിരുന്നു ..എന്നിട്ട് ..ഇനി  ഇപ്പോൾ  അവരെ  തിരിച്ചു  വിളിക്കണം  പോലും ...നീ  ഒരു  യുദ്ധം  ..ആഗ്രഹിക്കുന്നുണ്ടോ  ?

മറുപടിയില്ലാതായപ്പോൾ ..ധൃതരാഷ്ട്രർ  മനസ്സിലാക്കി  വിധുർ  എപ്പോഴോ  പോയി ..എന്ന്  ..

ധൃതരാഷ്ട്രർ  അമർഷത്തോടെ  : എന്റെ  ആജ്ഞ  പോലും  ചോതിക്കാതെ  അവൻ  പോയി ...

ഗാന്ധാരി  : ആട്ടി  പുറത്താക്കിയിട്ടു  ഇനി  ആജ്ഞക്കും  കാക്കണോ  ??

ധൃതരാഷ്ട്രർക്ക്  ഉത്തരം  മുട്ടിപോയി ..

     വനത്തിൽ  എത്തി  ജീവിതം  ഒരു  വിധം  ആരംഭിച്ച  പാണ്ടാവരെയും ദ്രൗപതിയെയും  കാണാൻ ദ്രൗപതിയുടെ  സഹോദരനായ  ധൃഷ്ടദ്യുമ്നൻ  എത്തി  ..എന്നിട്ട്  തന്റെ  സഹോദരിയെ  അപമാനിച്ചവരെ  ഒരു  പാഠം  പഠിപ്പിക്കാൻ  കാംപില്യയിലെ  മുഴുവൻ  സൈന്യവും  യുധിഷ്ടിരന്റെ ആജ്ഞയ്ക്ക്  ആയി  കാത്തിരിക്കുന്നു  എന്ന്  പറഞ്ഞെങ്കിലും ..യുധിഷ്ടിരൻ പറഞ്ഞു  വേണ്ട ..ഞാൻ  ഒരു  യുദ്ധം  ആഗ്രഹിക്കുന്നില്ല  ..എങ്കിൽ  ദ്രൗപതിയെ  തന്റെ  കൂടെ  അയക്കണം  എന്നായി  ധൃഷ്ടദ്യുമ്നൻ ..അത്  ദ്രൗപതി  തന്നെ  തടഞ്ഞു..അവൾ  ചോദിച്ചു  ...ജേഷ്ടൻ  ഒരിക്കലും  ..യുദ്ധഭൂമിയിൽ  നിന്നും  തിരിഞ്ഞു ഓടില്ലെല്ലോ   ..അത്  പോലെ  തന്നെയാണ്  ഞാനും  ഈ  വനവാസം  എന്റെ  യുദ്ധമാണ്  ..അത്  ഞാൻ  നേരിടുക  തന്നെ  വേണം  ..ധൃഷ്ടദ്യുമ്നൻ  യുധിഷ്ടിരനെ    ഓർമിപ്പിച്ചു ..എന്നെങ്കിലും  ഹസ്തനപുരിക്ക്  എതിരെ  യുദ്ധം  ചെയ്യാൻ  തീരുമാനിച്ചാൽ  ഓർക്കുക്ക  കാംപില്യയിലെ  സേന  മുഴുവൻ  നിങ്ങളോടൊപ്പം  ഉണ്ടാകും ...എന്നിട്ട്  ധൃഷ്ടദ്യുമ്നൻ  തിരിച്ചു  പോയി ..

പാണ്ഡവർ വനത്തിൽ 12 ദിവസം പൂർത്തിയാക്കിയ ശേഷം

പതിമൂന്നാം    ദിവസത്തിന്റെ  വിശേഷം  കണക്കാകി  മറ്റു  പാണ്ഡവർ  തന്നെയങ്ങ്  തീരുമാനിച്ചു  ..ഇത്  ഒരു  വിശേഷ  അവസരമാണ്  ..അത്  കൊണ്ട് .. ഈ  പതിമൂന്നാം     ദിവസം  നമ്മുടെ  12 വർഷത്തെ  വനവാസവും  1 വർഷത്തെ  അജ്ഞാത  വാസവും   കഴിഞ്ഞതായി  കാണാം ..എന്ന് ..അവർ  രാജകീയ  വേഷങ്ങൾ  അണിഞ്ഞു  ..യുധിഷ്ടിരന്റെ   അടുത്തെത്തി  അവരുടെ  ആഗ്രഹം  അറിയിച്ചു ..പക്ഷെ  യുധിഷ്ടിരൻ  സമ്മതിച്ചില്ല ...ശാസ്ത്രം ...മാർഗ്ഗ  നിർദേശം  തരാൻ  ഉള്ളതാണ്  ..അതിലെ  കാര്യങ്ങൾ   നമ്മൾ  ഒരിക്കലും  സ്വന്തം  ഇഷ്ടമനുസരിച്ചു  വ്യഗ്യാനിക്കരുത്  എന്നും  ഇത്  താൻ  സ്വയം  വരുത്തി  വെച്ചതാണ്  ..അത്  കൊണ്ട്  ഇത്  താൻ  അനുഭവിക്കുക  തന്നെ  വേണം  .. മറ്റുള്ളവർക്ക്  വേണമെങ്കിൽ  പോകാം  പക്ഷെ  ഞാൻ  വരുന്നില്ല  ഞാൻ  13 വർഷത്തെ  ശിക്ഷ  കഴിഞ്ഞിട്ടേ  ഇനി  എന്ത്  വേണമെന്ന്  ആലോചിക്കുകയുള്ളൂ  എന്നും  യുധിഷ്ടിരൻ പറഞ്ഞു  ..

ഇത്  കേട്ട്  വന്ന  ദ്രൗപതി  പരിഹാസ  ഭാവത്തിൽ  : നിങ്ങൾ  വെറുതെ  ജേഷ്ടനോട്  തർക്കിക്കേണ്ട ..ശാസ്ത്രം  നമുക്ക്  വളച്ചു   ഒടിക്കാനുള്ളതല്ല ..അത്  ചില  വിശേഷ  വസരങ്ങളിൽ  മാത്രമേ  പറ്റു ..ഉദാഹരണത്തിനു  ചൂത്  കളിക്കുമ്പോൾ  ഭർത്താവിന്  ഭാര്യ  മേൽ ഉള്ള  അധികാരം  ഒരു  പാട്  കൂടുതലാകും  അപ്പോൾ   ഒരു  ഭർത്താവിനു  ഭാര്യയെ  വരെ  വാതു  വെക്കാം  ആ  അവസരത്തിൽ  ഭാര്യയുടെ  അവകാശങ്ങൾ  തീരെയങ്ങ്  ചെറുതായി  പോകും ....അത്  കൊണ്ട്  നിങ്ങൾ  അദ്ദേഹത്തോട്  തർക്കികേണ്ട

അപ്പോഴാണ്‌  വിധുർ  അവിടെയെത്തിയത് ..

പാണ്ഡവർ  വിധുരരെ  സ്വീകരിച്ചു  ഇരുത്തി  ..ഹസ്തനപുരിയിലെ  വിശേഷങ്ങൾ   അന്വേഷിച്ചു  ..താൻ  കൊട്ടാരത്തിൽ  നിന്നും  പുറത്തായ  വിവരം  വിധുർ  പാണ്ടാവരോട്  പറഞ്ഞു ..

തന്നെ  കൊട്ടാരത്തിൽ  നിന്ന്  പുറത്താക്കിയതിൽ  തനിക്കു  വിഷമം  ഇല്ല ..പക്ഷെ ..ഇനി  ധൃതരാഷ്ട്രർ  തികച്ചും  തനിച്ചായി  പോകും ..ധൃതരാഷ്ട്രരോട്  അപ്രിയ  സത്യങ്ങൾ വിളിച്ചു  പറയാൻ  തക്ക  ആരും  തന്നെ  അവിടെയില്ല  എന്നതാണ്  തന്റെ  ദുഖം   എന്ന്  വിധുർ  പാണ്ടാവരോട്  പറഞ്ഞു  ...പാണ്ഡവർ  വിധുരരെ  ആശ്വസിപ്പിക്കാൻ  ശ്രമിച്ചു ...

അതെ  സമയം  കൊട്ടാരത്തിൽ  വിധുരരെ  പൊറത്താക്കിയത്  അറിഞ്ഞ  ഭീഷ്മർ  ധൃതരാഷ്ട്രന്  നേരെ  പൊട്ടിത്തെറിച്ചു ..

ഭീഷ്മർ  : നീ  ഇത്രയ്ക്ക്  വലിയ  ഒരു  വിഡ്ഢിയായി  പോയെല്ലോ ... നിന്നോട്  അപ്രിയ  സത്യങ്ങൾ  വിളിച്ചു  പറയാൻ  കഴിയുന്ന  ഒരാളെ  ഈ  കൊട്ടാരത്തിൽ  ഉണ്ടായിരുന്നുള്ളൂ  അവനെയും  നീ  പുറത്താക്കിയെല്ലോ  ...എത്രയും  പെട്ടെന്ന്  അവനെ  തിരിച്ചു  വിളിക്ക്  ഇല്ലെങ്കിൽ  സർവനാശമായിരിക്കും ...ഫലം ..

ധൃതരാഷ്ട്രർക്ക്  എന്തെങ്കിലും  പറയാൻ  കഴിയുന്നതിനു  മുൻപേ  ഒരു  കൊടും കാറ്റിന്റെ  വേഗതയിൽ  ഭീഷ്മർ  അവിടെ  നിന്നും  പോയിരുന്നു ..

അധികം  താമസിയാതെ ധൃതരാഷ്ട്രർ  തന്റെ  തേരാളിയായ  സന്ജെയനെ   അയച്ച്   വിധുരരെ    തിരിച്ചു  കൊട്ടാരത്തിലേക്ക്  വിളിപ്പിച്ചു   ...വിധുർ  പാണ്ടാവരോട്  യാത്ര  ചോതിച്ചു  സന്ജെയനോടൊപ്പം തിരിച്ചു  കൊട്ടാരത്തിലേക്ക്  പോയി ..

 വിധുരിനെ  പുറത്താക്കിയത്  അറിഞ്ഞു  സന്തോഷത്തിലായിരുന്ന  ദുര്യോധനൻ  ഈ  വാർത്തയറിഞ്ഞു  ..അസ്വസ്ഥനായി ....

ദുര്യോധനൻ  : എനിക്ക്  ഈ  അച്ഛനെ  മനസ്സിലാകുന്നതേ   ഇല്ല ...ആദ്യം  വിധുരിനെ  പുറത്താക്കി ...അത്  നല്ല  കാര്യം  ...ദേ ..ഇപ്പോൾ  ആളെ  അയച്ചു  തിരിച്ചു  വിളിച്ചു  കൊണ്ട്  വന്നിരിക്കുന്നു ...ആ  വിധുർ   എപ്പോഴും  പാണ്ഡവരുടെ  പക്ഷമാണ് ..അയാൾ   അച്ഛനെ  കൊണ്ട്  പാണ്ഡവരെ  തിരിച്ചു  വിളിപ്പിക്കാൻ  ശ്രമിക്കും ...അതാണ്‌  അമ്മാവാ ..എന്റെ  പേടി ...

ശകുനി  : എന്റെ  ദുര്യോധനാ ..ഞാൻ  നിന്നോട്  എത്ര  തവണ  പറഞ്ഞു ...നീ  ശത്രുക്കളെ  പഠിക്കണം  എന്ന് .. അവരുടെ  ഏറ്റവും  വലിയ  ആയുധം  എന്താണ്  ..? അവർ  എങ്ങനെയുള്ളവരാണ്   ? എന്നൊക്കെ  നാം  ശെരിക്കും  മനസിലാക്കണം ...നിനക്കറിയാമോ  പാണ്ഡവരുടെ  ഏറ്റവും  വലിയ  ശക്തി  എന്താണ്  എന്ന്  ?

ദുര്യോധനൻ  : ആ  ഭീമന്  അവന്റെ  ഗദ  ..

ദുശ്ശാസനൻ  : ആ  അർജുനനു   അവന്റെ  അക്ഷയ  ധോണി (അമ്പു  ഒഴിയാത്ത  ആവന്നാഴി )

ശകുനി  : അല്ല ...ഒരിക്കലും  ..അല്ല ..പാണ്ഡവരുടെ  ഏറ്റവും  വലിയ  ശക്തി  അവരുടെ  ധർമ നിഷ്ടയാണ്  ..അത്  കൊണ്ട് ..നീ  വെറുതെ  ആവിശ്യമില്ലാത്തത്  ഒന്നും  ചിന്തിച്ചു  സമയം  കളയേണ്ട ...അവർ  ചൂതിന്റെ  നിയമം  ഒരിക്കലും  തെറ്റിക്കില്ല ..ചൂതിൽ  തോറ്റാൽ  13 വർഷത്തെ  ശിക്ഷ  അനുഭവിക്കണം  എന്നായിരുന്നെല്ലോ  നിബന്ധന ..അത്  കൊണ്ട്  അവർ  ഇനി ധൃതരാഷ്ട്രർ  നേരിട്ട്  ചെന്ന്  വിളിച്ചാലും  ഇങ്ങോട്ട്  വരില്ല ...അതായത്  ...നിനക്ക്  ഇനി  13 വർഷം  ഉണ്ട്  മോനെ  13 വർഷം ....ഇത്  ഒരു  ചെറിയ  കാല  പരിധിയല്ല ....

ശകുനി  പറയുന്നത്  ശെരിയാണ്  എന്ന്  ദുര്യോധനനും  മനസ്സിലായി ..

 Flag Counter

No comments:

Post a Comment