Friday, September 5, 2014

മഹാഭാരതം -2 (ഭീഷ്മർ)

             ഗംഗാ ദേവി ഏല്പിച്ചു പോയ കുമാരൻ കഴിവുറ്റ ഒരു യോദ്ധാവും ബുദ്ധിമാനും സത്യത്തിനും ധർമ്മത്തിനും  വിലകൽപ്പിക്കുന്ന നല്ല ഒരു വ്യക്തിയും ആണ്  എന്ന് മനസ്സിലാക്കി ശാന്തനു സന്തോഷിച്ചു ..പതിനാറു വർഷം  തന്നിൽ  നിന്നും അകന്നു നില്ക്കേണ്ടി വന്ന അവനെ ശാന്തനു തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചു ..

     ഒരിക്കൽ  അയൽ രാജ്യമായ    ശാൽവ രാജ്യം അപ്രതീക്ഷിതമായി   ഹസ്തിനപുരി ആക്രമിക്കാൻ എത്തി ..അടുത്ത കാലത്ത് നടന്നിരുന്ന യുദ്ധങ്ങൾ കാരണം ഹസ്തിനപുരിയുടെ സൈന്യം ദുർഭലമായിരുന്നു എന്ന് മനസ്സിലാക്കിയാണ് അവർ അപ്രതീക്ഷിതമായ ഈ നീക്കം നടത്തിയത് ...ഈ യുദ്ധം ജയിക്കാൻ നമ്മുടെ സൈന്യത്തിന് ആവില്ല എന്ന് മന്ത്രിമാർ ശാന്തനുവിനെ അറിയിച്ചു ...തന്റെ രാജ്യം ശത്രുക്കൾ  പിടിച്ചടക്കുമോ എന്ന് അദ്ദേഹം ഭയപെട്ടു

  പക്ഷെ ഈ അവസരത്തിൽ തന്റെ പിതാവിനെ സഹായിക്കേണ്ടത് തന്റെ കർത്തവ്യമാണ് എന്ന് മനസ്സിലാക്കിയ ദേവവ്രതൻ അദ്ദേഹത്തോട് പറഞ്ഞു ...ഞാൻ സംരക്ഷിക്കും ഈ രാജ്യത്തെ ... അച്ഛൻ ഒന്നും ഓർത്തു വിഷമിക്കേണ്ട കാര്യം ഇല്ല ..   പക്ഷെ അത് യുദ്ധം കണ്ടിട്ടില്ലാത്ത ഒരു ബാലന്റെ പൊള്ള  വാഗ്ദാനമായി മാത്രമാണ് കൊട്ടാരത്തിലെ അംഗങ്ങൾ കണ്ടത് ...ശാന്തനു ...തന്റെ മകന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ആശങ്കയിലായി ..

   പക്ഷെ ശൽവ രാജ്യത്തിൻറെ സൈന്യത്തെ ദേവവ്രതൻ ഒറ്റയ്ക്ക് നേരിട്ടു..അപ്രതീക്ഷിതമായ ആക്രമണത്തെ ചെറുക്കാൻ ഹസ്ഥിനപുരിക്ക് ശക്തിയില്ലാ എന്ന് വിചാരിച്ച ശത്രുക്കൾക്ക്   തെറ്റി ..ദേവവ്രതൻ തന്റെ ഗുരു പരശുരാമൻ പഠിപ്പിച്ച അസ്ത്രവിദ്യകൾ പ്രയോഗിച്ചു ..ചിലർ  അഗ്നിക്കിരയായി ...ചിലരെ കൊടുംകാറ്റു സൃഷ്ടിച്ചു ആണ് അവൻ നേരിട്ടത് ..അനേകം പേർ അവന്റെ ശരവർഷമേറ്റ്  മരിച്ചു വീണു ..അങ്ങനെ ദേവവ്രതൻ ഒറ്റയ്ക്ക്    യുദ്ധം ചെയ്തു ശത്രു സൈന്യത്തെ തോല്പിച്ചു...ഒടുവിൽ അഹങ്കാരത്തോടെ ആക്രമിക്കാൻ വന്ന ശാൽവ രാജകുമാരൻ മാത്രമാണ് ശേഷിച്ചത് ..   രാജകുമാരനെ ബന്ധനസ്ഥനാക്കി ശാന്തനുവിനു മുൻപിൽ എത്തിച്ചു

ദേവവ്രതൻ ഒറ്റയ്ക്ക് യുദ്ധം ചെയ്തു ജയിച്ച വിവരം കാട്ടു തീ പോലെ നാടെങ്ങും പരന്നു

..കൊട്ടാരത്തിലെ മന്ത്രിയും മറ്റു ആളുകളും  ശത്രുവിന്റെ മകൻ ശത്രു തന്നെ യാണെന്നും അതുകൊണ്ട്  ശൽവ രാജകുമാരന് വധശിക്ഷ നല്കണം എന്നും പറഞ്ഞു ..പക്ഷെ ദേവവ്രതൻ പറഞ്ഞത് ശത്രുക്കളെ കൊല്ലുന്നത് വഴി ശത്രുത അവസാനിക്കുകയില്ല  എന്നും മറിച്ച് ശത്രുത വർധിക്കുകയെ ഉള്ളു ..അത് കൊണ്ട് ശത്രുത അവസാനിപ്പിക്കാൻ    ഏറ്റവും നല്ലത് ശത്രുവിനെ മിത്രമാക്കുന്നതാണ്..അതിനാൽ ശൽവ രാജകുമാരന് മാപ്പ് നല്കി തിരിച്ചു അയക്കണമെന്നും  ശൽവ രാജ്യവുമായി സൌഹൃദം സ്ഥാപിക്കണം എന്നും ആണ്

..ശാന്തനു അപ്രകാരം തന്നെ ചെയ്തു

     വർഷങ്ങൾക്കു ശേഷം കുമാരാൻ ഒരു യുവാവായി മാറി ..ശാന്തനു ദേവവ്രതനെ യുവരാജാവായി പ്രഗ്യാപിച്ചു  ..ഒരിക്കൽ യമുനാനദിയുടെ തീരത്ത് നായാട്ടിനു പോയ ശാന്തനു അവിടെ ദശരാജന്റെ പുത്രി സത്യവതിയെ കണ്ടു അതി സുന്ദരിയായ   അവളെ വിവാഹം കഴിച്ചു മഹാറാണിയാക്കിയാൽ കൊള്ളാം എന്ന് ആഗ്രഹം തോന്നി ..ഉടൻ തന്നെ   അവളോട്‌ ശാന്തനു വിവാഹ അഭ്യർത്ഥന നടത്തി ..അവളുടെ പിതാവ് സമ്മതിക്കുകയാണെങ്കിൽ അവൾക്കും സമ്മതം ആണെന്ന് അവൾ   രാജാവിനോട് പറഞ്ഞു ...ശാന്തനു വേഗം തന്നെ ദശരാജനെ ചെന്ന് കണ്ടു തന്റെ ആഗ്രഹം അറിയിച്ചു ..സത്യവതിയിൽ ഉണ്ടാകുന്ന പുത്രനെ ഹസ്തനപുരിയുടെ രാജാവാക്കാം എന്ന് ശാന്തനു വാക്ക് നൽകുകയാണെങ്കിൽ മാത്രമേ വിവാഹത്തിനു സമ്മതിക്കുകയുള്ളൂ എന്ന്  ദശരാജൻ പറഞ്ഞു ..

        ഇത് കേട്ട ശാന്തനുവിനു നിരാശയും ദേഷ്യവും ഒരു പോലെ വന്നു ..ശാന്തനു ദശരാജനോട് പറഞ്ഞു ... അത് സാധ്യമല്ല ..എന്റെ  മകൻ ദേവവ്രതനെ എന്റെ കാല ശേഷം രാജാവാക്കാം എന്ന് നേരത്തെ തന്നെ തീരുമാനിച്ചു പോയതാണ്  അത് കൊണ്ട്  സത്യവതിയെ വേറെ ഏതെങ്കിലും  രാജാവിന്‌ വിവാഹം ചെയ്തു കൊടുത്തോളൂ ...

എന്നിട്ട് അവിടെ നിന്നും  ഇറങ്ങിപ്പോയി

 പക്ഷെ ശാന്തനുവിനു സത്യവതിയെ മറക്കാൻ കഴിഞ്ഞില്ല ശാന്തനു തുടർന്നുള്ള ദിവസങ്ങളിൽ  വളരെ അസ്വസ്ഥനായി കാണപെട്ടു.. അദ്ദേഹം പതിവായി യമുനാ നദീ തീരത്ത് പോയി സായാഹ്നം വരെ സത്യവതിയെ  രഹസ്യമായി നോക്കി നിന്നു ...തന്റെ പിതാവിനെ അസ്വസ്ഥനായി കണ്ട ദേവവ്രതൻ അദ്ധേഹത്തോട് അതിന്റെ കാരണം തിരക്കിയെങ്കിലും ശാന്തനു അത് പറഞ്ഞില്ല ..തുടർന്ന് ദേവവ്രതൻ ശാന്തനുവിന്റെ തേരാളിയിൽ നിന്നും കാരണം മനസ്സിലാക്കുകയും ഉടൻ തന്നെ    ദശരാജന്റെ അടുക്കൽ ചെന്ന് തന്റെ  പിതാവിനു വേണ്ടി സംസാരിച്ചു

 ദേവവ്രതൻ പറഞ്ഞു....അച്ഛൻ   അതിനു സമ്മതിക്കാതിരുന്നതു എന്നെ  നേരത്തെ തന്നെ യുവരാജവക്കിയത് കൊണ്ടാണ് ...എന്നോട് എങ്ങനെ ഇനി അത് കഴിയില്ല എന്ന് പറയും എന്ന്  കരുതിയാണ് അദ്ദേഹം തന്റെ ആഗ്രഹം അടക്കാൻ ശ്രമിക്കുന്നത് .. പക്ഷെ..ഇപ്പോൾ ഞാൻ പറയുന്നു സത്യവതിയുടെ മൂത്ത പുത്രനെ അച്ഛന്  ശേഷം രാജാവായി ഞാൻ വാഴിക്കും ..

  പക്ഷെ   ദശരാജൻ ഇതിനെ നേരിട്ടത് ഇങ്ങനെയായിരുന്നു ..

ശാന്തനുവിനു ദേവവ്രതൻ രാജാവകുന്നത് തടയാൻ അവകാശം ഇല്ലാത്തത് പോലെ തന്നെ ദേവവ്രതന്റെ പുത്രൻ രാജാവകുന്നത് തടയാൻ ദേവവ്രതനും അവകാശം ഇല്ല ...അങ്ങനെ ഇരിക്കെ ഇനി ഭാവിയിൽ ദേവവ്രതന്റെ മകൻ രാജ്യാവകാശം ചോദിച്ചു വന്നാൽ എന്ത് ചെയ്യും ?

ദേവവ്രതന്റെ ഉത്തരം ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു ...

  അതെ ദശരാജൻ പറഞ്ഞത് ശെരിയാണ്‌ ...ദേവവ്രതന് തന്റെ പുത്രൻ രാജാവകുന്നത് തടയാൻ അവകാശം ഇല്ല... പക്ഷെ പുത്രൻ വേണ്ട എന്ന് വെക്കാനുള്ള അവകാശം ഉണ്ടെന്നും അത് കൊണ്ട് ...ദേവവ്രതൻ ജീവിതകാലം മുഴുവൻ ബ്രഹ്മചാരിയായി ജീവിക്കും എന്ന് ശപഥം ചെയ്തു

 അതിനു ശേഷം ധഷരാജൻ സത്യവതിയെ ദേവവ്രതനോടൊപ്പം ശാന്തനുവിന്റെ അടുക്കലേക്കു അയച്ചു ..സത്യവതിയെ കണ്ടപ്പോൾ അത്ഭുതവും സന്തോഷവുമായിരുന്നു ആദ്യം തോന്നിയത് ..പക്ഷെ ..ദേവവ്രതന്റെ ശപഥത്തെ കുറിച്ചറിഞ്ഞ    അദ്ദേഹം വളരെ അസ്വസ്ഥനായി ..പക്ഷെ ഹസ്തന പുരിയിലെ സിംഹാസനത്തെക്കാൾ വലുത് സ്വന്തം പിതാവും അദ്ധേഹത്തിന്റെ സന്തോഷവുമാണ് എന്ന് ദേവവ്രതൻ പറഞ്ഞപ്പോൾ...ശാന്തനുവിനു തെല്ലു ആശ്വാസം തോന്നി ..അദ്ദേഹം ദേവവ്രതന് ഒരു വരം നല്കി ..ദേവവ്രതന് സ്വന്തം മരണം എപ്പോൾ വേണമെന്ന് തീരുമാനിക്കാം..അത് കൊണ്ട് തന്നെ ദേവവ്രതന് മരണമില്ലാതെ എത്രകാലം വേണമെങ്കിലും ജീവിക്കാം ....സ്വന്തം അച്ഛന് വേണ്ടി ഇത്രയും കഠിനമായ ഒരു ശപഥം ചെയ്തത് കൊണ്ട് ഇനി നീ "ഭീഷ്മർ" എന്ന് അറിയപ്പെടും എന്ന് സത്യവതി പറഞ്ഞു

 ശാന്തനു യുവരാജാവിന്റെ സിംഹാസനം സത്യവതിയുടെ  പുത്രന് വേണ്ടി ഒഴിച്ചിട്ടു ..ഇത് കണ്ട രാജഗുരു  ശന്തനുവിനെ  ചോദ്യം  ചെയ്തു..ഹസ്തനപുരിയുടെ ഭാവി എങ്ങനെയാണ് ഇതുവരെ ജനിച്ചിട്ട്‌ കൂടി ഇല്ലാത്ത ഒരാളെ ഏല്പിക്കുക ..ആ കുമാരാൻ രാജാവാകാൻ യോഗ്യനല്ലെങ്കിൽ എന്ത് ചെയ്യും ?

 ശാന്തനു എന്ത് പറയും എന്നറിയാതെ ആശങ്കയിലായി ..

 ഉടനെ ദേവവ്രതൻ രാജഗുരുവിനോട് പറഞ്ഞു ..

എല്ലാം എന്റെ  തന്നെ തീരുമാനം  ആണ് ഗുരു ..അതിനു അങ്ങ് അദ്ദേഹത്തെ തെറ്റുകാരനായി കാണേണ്ട.. ..എന്റെ അനുജനെ രാജ്യകാര്യങ്ങളിൽ ഞാൻ സഹായിക്കും ഇത് എത്ര   തലമുറ  വരെ വേണമെങ്കിലും ഞാൻ തുടരും ഇനി എന്റെ  ആവിശ്യമില്ല എന്ന് തോനുന്നത് വരെ ഹസ്തനപുരിയിലെ രാജാവിനെ സേവിക്കലായിരിക്കും എന്റെ ജീവിതലക്ഷ്യം..   ആ സിംഹാസനത്തിൽ ഇരിക്കുന്ന എല്ലാവരെയും ഞാൻ എന്റെ  അച്ഛനെ  എന്ന പോലെ സഹായിക്കും.. ഈ ഹസ്തിനപുരി സുരക്ഷിതമായ കരങ്ങളിൽ ആണ് എന്ന് എനിക്ക് ഉറപ്പു കിട്ടുന്നത് വരെ ഞാൻ ജീവിക്കും ..ഞാൻ എന്റെ നാടിനെ സംരക്ഷിക്കും ..

             കുറച്ചു കാലം കഴിഞ്ഞു പ്രായം ഒരു പാട് ആയതിനാൽ ഇനി രാജ്യകാര്യങ്ങൾ താൻ നോക്കുന്നത് ശെരിയാവില്ല എന്ന് മനസ്സിലാക്കി    രാജഗുരു തന്റെ വളർത്തു  പുത്രനായ ക്രിപനെ രാജഗുരുവാക്കിയശേഷം വനത്തിൽ  തപസ്സു ചെയ്യാനായി   പോയി ...ഭീഷ്മർ പെട്ടെന്ന് തന്നെ ക്രിപനുമായി ചങ്ങാത്തത്തിലായി ...ഒരിക്കൽ ഭീഷ്മർ ക്രിപനോട് സഹോദരിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ..ക്രിപൻ പറഞ്ഞു ..സഹോദരിയെ ദ്രോണാചാര്യർ എന്ന മഹാനായ ഒരു ബ്രാഹ്മണനാണ് വിവാഹം കഴിച്ചിരിക്കുന്നത്  അദ്ദേഹം രാജകുമാരന്മാരെ ആയുധ വിദ്യകൾ പഠിപ്പിക്കാൻ കേമനാണ് ..ദ്രോണാചാര്യരെ കുറിച്ച് നേരത്തെ തന്നെ ഭീഷ്മർക്ക് അറിയാമായിരുന്നു ...അദ്ദേഹത്തിന്റെ പത്നിയാകാൻ കഴിഞ്ഞത് ക്രിപിയുടെ ഭാഗ്യമാണ് എന്ന് ഭീഷ്മർ പറഞ്ഞു   

       സത്യവതിയും ശന്തനുവും ഭീഷ്മരുടെ ഈ അവസ്ഥക്ക് കാരണം  അവർ  ആണെന്ന്  വിശ്വസിക്കുകയും സദാ വേവലാതിപെടുകയും ചെയ്തുകൊണ്ടിരുന്നു . കുറച്ചു  കാലതിഞ്ഞു  ശേഷം സത്യവതി രണ്ടു  ആണ്‍  കുഞ്ഞുങ്ങളെ  പ്രസവിച്ചു.അവർക്കു ചിത്രാന്ഗതൻ  എന്നും വിചിത്രവീര്യൻ എന്നും പേരിട്ടു ..പക്ഷെ കുഞ്ഞുങ്ങളുടെ ജനനം  ശാന്തനുവിനെ  കൂടുതൽ അസ്വസ്ഥനാക്കി  ..ഭീഷ്മരുടെ ജീവിതം  ഇങ്ങനെ ആയതു താൻ കാരണം ആണെന്നുള്ള ചിന്ത സത്യവതിയെയും  ശാന്തനുവിനെയും വേട്ടയാടിയിരുന്നു...ഈ ദുഖ ഭാരം താങ്ങാൻ  ആവാതെ ശാന്തനു മരണപെട്ടു. രണ്ടു കുമാരാൻ മാരെയും ഭീഷ്മറിനെ ഏല്പിച്ച ശേഷമാണ് അദ്ദേഹം മരിച്ചത്

 ശാന്തനുവിന്റെ മരണത്തിനു ശേഷം രാജകുമാരന്മാർ വളർന്നു  വരുന്നതുവരെ  ഭീഷ്മർ  രാജ്യകാര്യങ്ങൾ  നോക്കി ..സമയമായപ്പോൾ ഭീഷ്മർ ചിത്രാന്ഗതനെ രാജാവാക്കി പക്ഷെ പിന്നീട് നടന്ന ഒരു യുദ്ധത്തിൽ  ചിത്രാന്ഗതൻ കൊല്ലപെട്ടു ..പിന്നീട് ഭീഷ്മർ  വിചിത്രവീര്യനെ രാജാവാക്കി ..വിചിത്രവീരന് വിവാഹം കഴിക്കാനുള്ള സമയമായി എന്ന് സത്യവതി ഭീഷ്മരോട് പറഞ്ഞു ..അത് ശെരിയാണ്..അടുത്ത് തന്നെ കാശി രാജ്യത്തെ രാജകുമാരിമാരായ അംബ ,അംബിക ,അംബാലിക എന്നിവരുടെ സ്വയം വരം ഉണ്ടാകുമെന്നും അതിൽ ആരെയെങ്കിലും വിചിത്രവീര്യന് വിവാഹം ചെയ്യാം എന്നും പറഞ്ഞു ..അവർ കാശി രാജ്യത്തെ രാജാവിന്റെ ക്ഷണം പ്രതീക്ഷിച്ചിരുന്നു ...

 എന്നാൽ അവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായി കാശി രാജാവ് അവരെ സ്വയംവരത്തിനു ക്ഷണിച്ചില്ല ..അതിനു അദ്ദേഹം പറഞ്ഞ കാരണം വർഷങ്ങൾക്ക് മുൻപ് അദ്ധേഹത്തിന്റെ സഹോദരിയെ ദേവവ്രതൻ(ഭീഷ്മർ) കല്യാണം കഴിക്കാൻ തയ്യാറാകാതെ കാശി രാജ്യത്തെ അപമാനിച്ചു എന്നതായിരുന്നു  അതിനു പ്രതികാരമായി ആണ് ഹസ്തനപുരിയിൽ നിന്നും ആരെയും സ്വയം വരത്തിനു ക്ഷണിക്കാതിരുന്നത്.

കാഷിരാജ്യത്തെ രാജഗുരുവും മന്ത്രിമാരും രാജാവിനോട് പറഞ്ഞു ... ഹസ്തിനപുരിയുടെ രാജാവ് ആയിരുന്ന   ഭരതന്റെ പത്നി സുനിത കാശി രാജകുമാരിയായിരുന്നു. കാശി രാജ്യത്തെ രാജകുമാരിമാരെ കാലങ്ങളായി ഹസ്തനപുരിയിലേക്ക് വിവാഹം ചെയ്തു അയക്കാറുണ്ടെന്നും     അത് തെറ്റിച്ചാൽ..അവർക്ക് അത് വലിയ അപമാനമാകും ..അവർ എന്തും ചെയ്യും..അത് കൊണ്ട് സ്വയം വരത്തിനു ക്ഷണിക്കാം..രാജകുമാരിമാർ ആരും വിചിത്രവീര്യനെ വരിക്കാതിരുന്നാൽ മതിയെല്ലോ ?

 പക്ഷെ രാജാവിന് ഭീഷ്മരോടുള്ള പകയ്ക്കു മുന്നിൽ അവരുടെ ഉപദേശത്തിനു യാതൊരു ഫലവും ഉണ്ടാക്കാൻ കഴിഞ്ഞില്ല ..ഹസ്തിനപുരിയിലെ എല്ലാവരും കാശി രാജ്യത്തിന്റെ ശത്രുക്കളാണ് ..  ശത്രുവിനെ അതിഥിയാക്കാൻ കഴിയില്ല അത് കൊണ്ട് സ്വയം വരത്തിനു വിചിത്രവീര്യനെ ക്ഷണിക്കുന്നില്ല എന്ന് രാജാവ് തീർത്തു പറഞ്ഞു..

  ഇത് അറിഞ്ഞ ഭീഷ്മർ ഇത് ഹസ്തനപുരിയോടുള്ള വലിയ നിന്ദയാണെന്നും അതിനാൽ മൂന്നു രാജകുമാരിമാരെയും വിചിത്രവീര്യനെകൊണ്ട് തന്നെ വിവാഹം ചെയ്യിക്കും എന്ന് പറഞ്ഞു കാശി രാജ്യത്തേക്ക് പുറപ്പെട്ടു ..

 അതെ സമയം കാഷിരാജ്യത്ത് ...അംബ ശൽവ   രാജാവുമായി പ്രണയത്തിൽ ആകുകയും അവർ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു അവരെ സംബന്ധിച്ചിടത്തോളം   സ്വയം വരം വെറും ഒരു ചടങ്ങ് മാത്രമാകും..അംബ ശൽവ രാജാവിനെ തന്നെ വരിക്കും എന്ന് അവർ രണ്ടു പേരും കൂടി തീരുമാനിച്ചു

 അടുത്ത ദിവസം സ്വയംവര സദസ്സിലേയ്ക്ക് ഭീഷ്മർ കടന്നു വന്നു പ്രഗ്യാപിച്ചു താൻ വിചിത്രവീര്യനു വേണ്ടി മൂന്നു കുമാരിമാരെയും കൊണ്ട് പോകുകയാണെന്നും തടയാൻ വരുന്നവരെ വധിക്കാനും താൻ മടിക്കില്ല ..എന്നിട്ട് ഒരു മുന്നറിയപ്പ് എന്ന് നിലയിൽ രണ്ടു അസ്ത്രങ്ങൾ കൊണ്ട് അവിടെയുള്ള എല്ലാ രാജാകന്മാരുടെയും രാജകുമാരന്മാരുടെയും കിരീടം അമ്പു ചെയ്തു വീഴ്ത്തി ..ഭീഷ്മരിനെ ഭയന്ന് ആരും പിന്നീട് പ്രതികരിക്കാൻ തയ്യാറായില്ല ...ഭീഷ്മർ ബലമായി കുമാരിമാരെ വിളിച്ചു കൊണ്ട് പോയി ...നിസ്സഹായരായ അവർക്ക് ഭീഷ്മരിനോടൊപ്പം പോകുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല ..

      വഴി മദ്ധ്യേ ശൽവ രാജാവ് ഭീഷ്മരിനെ തടഞ്ഞു ..ഈ രാജാവിനെ തന്നെയാണ് പണ്ട് ഭീഷ്മർ യുദ്ധം ചെയ്തു തോല്പിച്ചതിനു ശേഷം വെറുതെ വിട്ടിട്ടുള്ളത് അത് കൊണ്ട് അയാളുടെ ജീവൻ താൻ നല്കിയ ഭിക്ഷയാണ്‌  അത് തിരിച്ചെടുക്കാൻ തനിക്കു ഉദ്ദേശമില്ലെന്നും  ഭീഷ്മർ പറഞ്ഞു .. എന്നിട്ടും പിന്തിരിയാൻ തയ്യാർ ആകാത്തതിഞ്ഞാൽ ഭീഷ്മർ യുദ്ധം ചെയ്യുകയും ശൽവ രാജാവിനെയും സൈന്യത്തെയും നിഷ്പ്രയാസം തോൽപ്പിച്ച് ..രാജാവിനെ അസ്ത്രങ്ങൾ കൊണ്ട് അയാളുടെ തേരിൽ തന്നെ  തടവിലാക്കിയ ശേഷം ഭീഷ്മർ യാത്ര തുടർന്നു..

 ഹസ്തനപുരിയിൽ എത്തിയ ഉടനെ അംബ സത്യവതിയോടു താൻ നേരത്തെ തന്നെ ശൽവ രാജാവിനെ വിവാഹം ചെയ്തതാണെന്ന സത്യം അറിയിച്ചു  ..അറിഞ്ഞ ഉടനെ തന്നെ ഭീഷ്മർ ഒരു വലിയ സൈന്യത്തോടൊപ്പം എല്ലാ ആദരവോടും കൂടി അംബയെ ശൽവ രാജ്യത്തേക്ക് അയച്ചു  ..ഈ കാര്യം നേരത്തെ അറിഞ്ഞിരുനെങ്കിൽ അംബയെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ട് വരില്ലായിരുന്നു എന്ന് പറഞ്ഞു അംബയോട്  ഭീഷ്മർ മാപ്പ് പറഞ്ഞു..

 പക്ഷെ അംബയെ ഭീഷ്മർ യുദ്ധം ചെയ്തു  ജയിച്ചതിനു ശേഷം  ഭിക്ഷയായി തനിക്കു തരുന്നത് അപമാനിക്കാൻ വേണ്ടിയാണ് എന്നാണ് ശാൽവ രാജാവ് കരുതിയത്‌ ..

  അത് കൊണ്ട് അയാൾ  അംബയെ സ്വീകരിക്കാൻ തയ്യാറായില്ല അവൾ അയാളുടെ കാല് പിടിചു കേണിട്ടും ഭീഷ്മരുടെ ദാനം സ്വീകരിക്കുന്നത് രാജാവെന്ന നിലയിൽ തനിക്കു അപമാനമാണെന്ന് അയാൾ  അംബയോട് തീർത്തു പറഞ്ഞു ... നിവൃത്തിയില്ലാതെ അംബ ഭീഷ്മരിന്റെ അടുത്തേക്ക് തന്നെ മടങ്ങി തന്റെ അവസ്ഥ പറഞ്ഞു അവൾ സത്യവതിയുടെയും ഭീഷ്മരിന്റെയും കാലിൽ  വീണു കരഞ്ഞു  പറഞ്ഞു ...ഇനി ഞാൻ കൊട്ടരത്തിലെയ്ക്ക് മടങ്ങി പോയാൽ അവിടെയുള്ളവർ എന്നെ പരിഹസിക്കും എനിക്ക് ഇനി യാതൊരു ആശ്രയവും ഇല്ല .. തന്റെ ഈ അവസ്ഥയ്ക്ക് കാരണം ഭീഷ്മർ ആണ് അത് കൊണ്ട് ഭീഷ്മർ തന്നെ അംബയെ വിവാഹം ചെയ്യണം എന്ന് ..അവൾ ഭീഷ്മരിനോട് യാചിച്ചു ...പക്ഷെ  തന്റെ പ്രതിജ്ഞ തെറ്റിക്കാൻ കഴിയില്ല ..അത് കൊണ്ട് വിവാഹം ചെയ്യാൻ കഴിയില്ല എന്നും ഭീഷ്മർ തീർത്തു പറഞ്ഞു....

ഇനി എന്ത് തന്നെ പറഞ്ഞാലും ഭീഷ്മർ തന്നെ സ്വീകരിക്കാൻ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ അംബയുടെ ഭാവം മാറി ...അവൾ ഭീഷ്മരെ തന്റെ ആജന്മ ശത്രുവായി കണ്ടു തുടങ്ങി ... ..കോപം അടക്കാനാകാതെ അംബ ആ സദസ്സിൽ  വെച്ച് തന്റെ സഹോദരിമാരും ഭീഷ്മരും സത്യവതിയും മറ്റു സഭാംഗങ്ങളും കേൾക്കെ  ശപഥം ചെയ്തു ..എത്ര ജന്മം എടുക്കേണ്ടി വന്നാലും ഇനി ഭീഷ്മരിന്റെ മരണം ആണ് തന്റെ ലക്ഷ്യമെന്നും സ്വയം അതിനു കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണമെങ്കിലും താൻ ആകും എന്നും  എന്നിട്ട് അവൾ ആ രാജസദസ്സിൽ നിന്നും ഇറങ്ങി പോയി ...

 വിചിത്രവീര്യൻ അംബികയെയും അംബാലികയെയും  വിവാഹം ചെയ്തു ..അയാൾക്ക്‌ രാജ്യകാര്യങ്ങളിൽ തീരെ ശ്രദ്ധയുണ്ടായിരുന്നില്ല ...ഭീഷ്മരായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്  ...അയാൾ മുഴുവൻ സമയവും ഭാര്യമാരോടൊപ്പം ചിലവരിച്ചു ..പക്ഷെ പെട്ടെന്നൊരിക്കൽ ഒരു വിചിത്ര രോഗംബാധിച്ചു വിചിത്രവീര്യൻ ചോര ഷർധിചു മരിച്ചു ...ഇതിനെ തുടർന്നു രാജ്യം അനാഥമായി...

     തന്റെ ആഗ്രഹമാണ് രാജ്യത്തിന്റെ ഈ അവസ്ഥക്ക് കാരണമെന്നും ..താൻ തന്റെ മകനെ രാജാവാക്കുന്നതിനു വേണ്ടി ഭീഷ്മരിനെ രാജാവാകാൻ അനുവദിക്കാതിരുന്നതിന്റെ ഫലമാണ് രണ്ടു പുത്രൻ  മാരും മരിച്ചതെന്നും ഈ അവസരത്തിൽ  ഭീഷ്മരിന്റെ പ്രതിജ്ഞ ആണ്  രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു ..രാജനീതി അനുസരിച്ച് ഭീഷ്മർ അംബികയെയും  അംബാലികയെയും വിവാഹം ചെയ്തു സന്താനങ്ങളിലൂടെ രാജ്യാവകാശം നിലനിർത്തണം..   എന്ന് സത്യവതി ഭീഷ്മരിനോട് പറഞ്ഞു .

.ഭീഷ്മർ ധർമ സങ്കടത്തിലായി..ഭീഷ്മർ എന്ത് തീരുമാനം എടുക്കണം എന്നാലോചിച്ചു ...തന്റെ  ശപഥം തെറ്റിക്കാൻ ആവില്ല എന്ന് അദ്ദേഹം തീർത്തു  പറഞ്ഞു ...ഒടുവിൽ സത്യവതി തന്റെ അച്ഛനെ കണ്ടു കാര്യങ്ങൾ പറഞ്ഞു ..അദ്ദേഹത്തിനു കൊടുത്ത വാക്ക് കാരണമാണ് ഭീഷ്മർ തന്റെ ശപഥം തെറ്റിക്കാൻ തയ്യാറാകാത്തത് എന്നാണു സത്യവതി വിചാരിച്ചത് ..അങ്ങനെ    ദശരാജൻ ഭീഷ്മരിനെ കണ്ടു സംസാരിച്ചു .. അദ്ദേഹം  പറഞ്ഞു ..ഞാൻ കാരണം ആണ് നീ ശപഥം ച്യ്തത് ഇപ്പോൾ ഞാൻ നിന്നെ നിന്റെ ശപഥത്തിൽ നിന്നും മോചിപ്പിക്കുന്നു..

    പക്ഷെ ഭീഷ്മർ പറഞ്ഞു ക്ഷത്രിയൻ  ശപഥം തെറ്റിക്കുന്നത് മരിക്കുന്നതിനെകാൾ ഭീകരമാണ് ..അത് കൊണ്ട് ഈ ഭീഷ്മർ ശപഥം തെറ്റിക്കില്ല..

.ഇത് കേട്ട സത്യവതി ഭീഷ്മരിനോട് പറഞ്ഞു ..ഇനി ഇതിനുള്ള ഉത്തരം വേദവ്യാസന് മാത്രമേ തരാൻ കഴിയൂ വേഗം തന്നെ നീ വേദവ്യാസനെ കൂട്ടികൊണ്ട് വരൂ ..

.ഇത് കേട്ട ഭീഷ്മർ എന്ത് കൊണ്ട് വ്യാസൻ..അദേഹത്തിനു എന്താണ് ബന്ധം ?

സത്യവതി : അതിനുള്ള ഉത്തരം നിനക്ക് വേദവ്യസനിൽ നിന്നും ലഭിക്കും

 ഉടൻ തന്നെ ഭീഷ്മർ വേദവ്യാസനെ ചെന്ന് കണ്ടു നടന്നത് എല്ലാം   പറഞ്ഞു  ..

വേദവ്യാസൻ: ഭീഷ്മർ നീ സത്യവതി പറഞ്ഞത്‌ അനുസരിക്കതിരുന്നത് അവർ നിന്റെ സ്വന്തം അമ്മയല്ലാത്തത്  കൊണ്ടാണ് ..പക്ഷെ അവരുടെ ആജ്ഞ അനുസരിക്കാതിരിക്കാൻ എനിക്കാവില്ല കാരണം ഞാൻ അവരുടെ സ്വന്തം മകനാണ് അത് കൊണ്ട് സത്യവതി എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചേ പറ്റൂ ..കാരണം മാതാവിന്റെ വാക്ക് ഏത് വലിയ തപസ്സിനെകാളും വലുതാണ്‌ ..

 എന്നിട്ട് വേദവ്യാസൻ തന്റെ ജന്മരഹസ്യം വെളിപെടുത്തി

പണ്ട് സത്യവതി യമുനാ നദീ തീരത്ത് കടത്ത് കാരിയായിരുന്ന കാലത്ത് പരാഷർ എന്ന ഒരു മഹാ മുനി സത്യവതിയുടെ വള്ളത്തിൽ യാത്രചെയ്തു ..അദ്ദേഹം ദിവ്യ ദ്രിഷ്ടിയിൽ സത്യവതിയുടെ ഭാവി കാണുകയും സത്യവതിക്ക് ചരിത്രത്തിൽ വലിയ ഒരു പങ്കു വഹിക്കാൻ ഉണ്ടെന്നും അതിനു വേണ്ടി ഇപ്പോൾ തന്നെ ഒരു കുട്ടിയെ ഗർഭം  ധരിച്ചു പ്രസവിക്കേണ്ടത് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ സത്യവതി പരാഷരിന്റെ മന്ത്രശക്തിയാൽ ദിവ്യഗർഭം ധരിച്ചു വ്യാസനെ പ്രസവിച്ചു ..ദിവ്യഗർഭമായതിനാൽ സത്യവതി കന്യകയായി തന്നെ ഇരിക്കും എന്നും പരാഷർ പറഞ്ഞിരുന്നു..

 വൈകാതെ ഭീഷ്മർ വ്യാസനെ സത്യവതിയുടെ അടുത്ത് എത്തിച്ചു ..

സത്യവതി : നീ എന്റെ മൂത്ത പുത്രനാണ് ..അത് കൊണ്ട് അംബികയും  അംബാലികയും വഴി ഈ തലമുറ നിലനിർത്തേണ്ടത് നിന്റെ കടമയാണ്  ആണ്    രാജ്യത്തിനു അവകാശികളെ നല്കേണ്ടത് നിന്റെ ധർമം ആണ്

  വ്യാസൻ തപസ്സിലായിരുന്നതിനാൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ..മാതാവിന്റെ വാക്ക് അനുസരിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് സത്യവതി പറഞ്ഞപ്പോൾ വ്യാസൻ സമ്മതിച്ചു ...

വേദവ്യാസൻ പറഞ്ഞത് അനുസരിച്ച് കൊട്ടാരത്തിലെ ഒരു മുറിയിൽ അദ്ദേഹത്തെ ഇരുത്തിയ ശേഹം  സത്യവതി ആദ്യം അംബികയെ കാര്യങ്ങൾ പറഞ്ഞു  മനസ്സിലാക്കി വ്യാസന്റെ അടുക്കലേക്കു അയച്ചു ..മനസ്സില്ലാമനസ്സോടെ അവൾ വ്യാസന്റെ അടുത്തെത്തി  വ്യാസന്റെ രൂപം കണ്ടു പേടിച്ച അംബിക കണ്ണുകൾ അടച്ചുകളഞ്ഞു ..അത് കൊണ്ട് അംബികയ്ക്ക് ഉണ്ടാകുന്ന കുട്ടി അന്ധനായിരിക്കും എന്ന് വ്യാസൻ സത്യവതിയെ അറിയിച്ചു ..ഇത് അറിഞ്ഞ സത്യവതി അംബാലികയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനു ഒപ്പം കണ്ണുകൾ അടക്കാതെ നോക്കാൻ പ്രതേകം    പറഞ്ഞയച്ചു ...

 അംബാലിക കണ്ണുകൾ അടച്ചില്ല പക്ഷെ വ്യാസനെ കണ്ടു പേടിച്ചു മഞ്ഞ നിറമായി മാറി ..അതിഞ്ഞാൽ അംബാലികയ്ക്ക് ഉണ്ടാകുന്ന പുത്രൻ പൂർണ്ണ  ആരോഗ്യവാൻ ആയിരിക്കില്ല എന്ന് വ്യാസൻ പറഞ്ഞു ..അവർക്ക് ഒരു അവസരം കൂടി നല്കാൻ സത്യവതി വ്യാസനോട് പറഞ്ഞു ..വ്യാസൻ അത് സമ്മതിച്ചു ..പക്ഷെ അംബികയും അംബാലികയും വ്യാസന്റെ മുറിയിലേക്ക് പോകാൻ തയ്യാറായില്ല ..അവർ അംബികയുടെ ഒരു ദാസിയെ വ്യാസന്റെ അടുത്തേക്ക് അയച്ചു അവൾ സന്തോഷത്തോടെ വ്യാസന്റെ അടുത്തേക്ക് പോയി ..

 വ്യാസൻ സത്യവതിയോടു പറഞ്ഞു അവർ ഒരു ദാസിയെ ആണ് അയച്ചത് പക്ഷെ അവൾ വ്യാസനെ കണ്ടു ഭയപെട്ടില്ല ..അത് കൊണ്ട് അവൾക്കു ഉണ്ടാകുന്ന പുത്രൻ  പൂർണ ആരോഗ്യവാനായിരിക്കും എന്ന് ..എന്നിട്ട് സത്യവതിയോടു യാത്ര പറഞ്ഞു വ്യാസൻ യാത്രയായി

Flag Counter

No comments:

Post a Comment