Tuesday, September 9, 2014

മഹാഭാരതം -16 (വനവാസം)


 വാരനവട്ടിൽ നിന്നും രക്ഷപെട്ട പാണ്ഡവർ വനത്തിലേയ്ക്കു പോയി .. യുധിഷ്ടിരനും കുന്തിയും മറ്റു പാണ്ടാവരോട് പറഞ്ഞു ..നമ്മൾ ഇപ്പോൾ തിരിച്ചു ഹസ്തനപുരിയിലേക്ക് പോകരുത് ..അതാണ്‌ ..വിദുരർ നമ്മളോട് പറയാൻ ആഗ്രഹിച്ചത്‌ ...

 ഭീമൻ : എന്തിനു ? ഇപ്പോൾ തന്നെ ചെന്ന് ആ ദുഷ്ടൻ ശകുനിയുടെ തല തല്ലി പൊളിക്കാൻ ആണ് എനിക്ക് തോനുന്നത് ..

 യുധിഷ്ടിരൻ : നമ്മൾ ഭയന്നോടിയതല്ലാ.. നമ്മൾ സമയം വരുമ്പോൾ തിരിച്ചു ഹസ്തനപുരിയിലെയ്ക്ക് പോകും ...ഭീമാ ..നീ നിന്റെ ദേഷ്യം നിയന്ത്രിക്കു ..ശ്രീ രാമന്റെ വനവാസമല്ലേ രാവണന്റെ വധം വരെയെത്തിച്ചത് ..അത് പോലെ കാലം നമുക്കായി എന്തെങ്കിലും ധർമ്മം കാത്തു വെച്ചിട്ടുണ്ടാകും ..

 ഭീമൻ : നിങ്ങൾ ഈ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുനില്ല ..പക്ഷെ നിങ്ങൾ പറയുന്നത് ..ഇനി കുറെ നാൾ നമ്മൾ കാട്ടിൽ കഴിയണം  എന്നാണെങ്കിൽ  ..ശെരി ...ഞങ്ങൾ അത് അനുസരിക്കാം ...

 അങ്ങനെ പാണ്ടവരും കുന്തിയും വനത്തിൽ ജീവിക്കാൻ തുടങ്ങി ..നടന്നു തളർന്ന കുന്തിയെ ഭീമൻ തോളിലേറ്റി ..കൂടാതെ ഒരു കയ്യിൽ നകുലനെയും ഒരു കയ്യിൽ സഹദേവനേയും ...എന്നിട്ട് ഭീമനും ,അർജ്ജുനനും യുധിഷ്ടിരനും ഹസ്തനപുരിയിൽ നിന്നും കഴിയുന്നതും ദൂരേക്ക്‌ നടന്നു തുടങ്ങി ..

 രാത്രിയായപ്പോൾ അവർ സുരക്ഷിതം എന്ന് തോന്നിയ ഒരു സ്ഥലത്ത് ഉറങ്ങാൻ തീരുമാനിച്ചു ...ഭീമൻ മാത്രം ഉണർന്നു കാവലിരുന്നു ..മറ്റുള്ളവർ ഉറങ്ങാൻ കിടന്നു ..

  പാണ്ഡവർ വിശ്രമിച്ചത് ഹിടുമ്പൻ എന്നാ ഭയങ്കരനായ രാക്ഷസ്സന്റെ വാസസ്ഥലത്തായിരുന്നു...അയാൾക്ക്‌ അഞ്ചു മനുഷ്യരുടെ മണം കിട്ടി ..മനുഷ്യമാംസം അയാൾക്ക്‌ ഭയങ്കര ഇഷ്ടമായിരുന്നു ..ഹിടുംബനു ഒരു സഹോദരിയുണ്ടായിരുന്നു ....ഹിഡുംബി ..അവൾ പക്ഷെ മനുഷ്യരെ ഭക്ഷിക്കാൻ ഇഷ്ട്ടപെട്ടിരുനില്ല ...ഹിടുമ്പൻ ഹിടുംബിയോടു പറഞ്ഞു ..നീ പോയി അവരെ പിടിച്ചു കൊണ്ട് വാ നിനക്ക് വേണ്ടെങ്കിൽ വേണ്ട ...ഞാൻ തിന്നുകൊള്ളം..

 ഹിടുംബന്റെ നിർബന്ധത്തിനു വഴങ്ങി അവൾ മനുഷ്യരെ അന്വേഷിച്ചു ഇറങ്ങി ..അവൾ പാണ്ഡവരെ കണ്ടെത്തി ..ഭീമനെ കണ്ട ഹിടുംബിക്ക് ഭീമനോട് അടക്കാനാകാത്ത പ്രണയം   തോന്നി ..ഹിഡുംബി ഒരു സുന്ദരിയായ സ്ത്രീയുടെ രൂപമെടുത്തു ..ഭീമന്റെ   അടുത്തേക്ക്  നടന്നു തുടങ്ങി ..ഭീമൻ ഇതൊന്നും അറിയാതെ പാണ്ടവർക്ക് കാവലിരിക്കുകയായിരുന്നു ..

 പെട്ടെന്ന് ഹിടുമ്പൻ അവിടെയെത്തി ഹിടുമ്പൻ പാണ്ഡവരെ ആക്രമിക്കാൻ ശ്രമിച്ചു ഭീമൻ ഹിടുമ്പനുമായി ഏറ്റു മുട്ടി ..ബഹളം കേട്ട് പാണ്ടവരും ഉണർന്നു..ഹിടുമ്പനെതിരെ യുദ്ധം ചെയ്യാൻ ഹിഡുംബി തന്റെ മന്ത്ര ശക്തികൾ ഉപയോഗിച്ച് ഭീമനെ സഹായിച്ചു ..ഒടുവിൽ ഹിടുമ്പന്റെ രണ്ടു കൈകളും പിഴുതെറിഞ്ഞ ശേഷം ഭീമൻ ഹിടുമ്പനെ വധിച്ചു .... ഹിടുമ്പൻ ഒരു മനുഷ്യ സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുകയും താൻ അവളെ രക്ഷപെടുത്തി  ..എന്നാണ് ഭീമൻ കരുതിയത്‌

 ഭീമൻ ഹിടുംബിയോടു ..ഇനി പേടിക്കേണ്ട ഭവതിക്കു ദൈര്യമായി പോകാം ...

ഹിഡുംബി സംഭവിച്ചതെല്ലാം അവരോടു പറയുകയും ഭീമനെ വിവാഹം കഴിക്കാൻ തന്നെ അനുവദിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു ...

 ഒരു രാക്ഷസ്സിയെ വിശ്വസിക്കാമോ എന്ന സംശയത്തില്ലായിരുന്നു പാണ്ഡവർ

 യുധിഷ്ടിരൻ പറഞ്ഞു ...യുദ്ധത്തിൽ ഇവൾ ഭീമനെ സഹായിക്കുന്നത് നമ്മൾ കണ്ടതല്ലേ ...മറുപക്ഷത്ത് സ്വന്തം സഹോദരനായിരുനിട്ടു പോലും അവൾ ഭീമനെയാണ് തുണച്ചത് അത് കൊണ്ട് ഇവളെ വിശ്വസിക്കാം ..

 ജീവിതകാലം മുഴുവൻ ഭീമന് ഹിടുംബിയോടൊപ്പം കഴിയാൻ കഴിയില്ല എന്ന് ഹിടുംബിക്ക് നല്ല ബോധ്യമുണ്ടായിരുന്നു ..അത് കൊണ്ട് ഒരു കുട്ടിയുണ്ടാകുന്നത് വരെ മാത്രം ഭീമൻ അവളോടൊപ്പം കഴിഞ്ഞാൽ മതി എന്ന് പറയുകയും ..ഭീമനും കുന്തിയും മറ്റു പാണ്ടവരും അത് സമ്മതിക്കുകയും ചെയ്തു ..

 കുറച്ചു കാലം കാട്ടിൽ അലഞ്ഞ കുന്തിയും നാല് പുത്രന്മാരും ഏകചക്ര എന്ന ഒരു നഗരത്തിൽ എത്തിപെട്ടു ..അവിടെ ഒരു ബ്രാഹ്മണ കുടുംബം അവർക്ക് അഭയം നല്കി ....ഒരു ബ്രാഹ്മണനും ,പത്നിയും അവരുടെ രണ്ടു മക്കളും അടങ്ങുന്നതായിരുന്നു ..പാണ്ഡവർ വീടുകൾ തോറും കയറിയിറങ്ങി ഭിക്ഷാടനം നടത്തി ..കിട്ടുന്നതു വീതിച്ചു കഴിച്ചു കാലം കഴിച്ചു ..ഏതാനും വർഷങ്ങൾ കടന്നു പോയി ...

 ഹസ്തനപുരിയിൽ ഭീഷ്മർ വിധുരരോട് പാണ്ഡവരെ കുറിച്ച് പല തവണ അന്വേഷിച്ചു ..വിദുരർ വ്യക്തമായ ഉത്തരം പറയാതെ ഒഴിഞ്ഞു മാറികൊണ്ടിരുന്നു ..സഹിക്കെട്ട ഭീഷ്മർ ഒരിക്കൽ വിധുരരുടെ വീട്ടിൽ ചെന്നു

 ഭീഷ്മർ : നീ ഒരുപാട് നാളായി ..രാഷ്ട്രീയത്തിൽന്റെ കാര്യം പറഞ്ഞു ഞാൻ ചോദിക്കുന്നതിനു വ്യക്തമായ ഉത്തരം തരാതെ ..അവർ ഒരിടത്ത് സുഖമായി ജീവിക്കുന്നു എന്നു മാത്രം പറഞ്ഞു എന്നെ കബളിപ്പിക്കുന്നു ...ഇനി അത് നടക്കില്ല ഇന്ന് എനിക്കു  വ്യക്തമായി അറിയണം അവർ ഏതു സ്ഥലത്ത് ഉണ്ടെന്നു ..

 ഇനി ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നു മനസ്സിലാക്കിയ വിദുരർ സത്യം ഭീഷ്മരിനോട് പറഞ്ഞു ..

വിദുരർ : അവർ ഇപ്പോൾ ഏകചക്ര എന്ന ഒരു നഗരത്തിൽ ഉണ്ട് ..പക്ഷെ ഇപ്പോൾ അങ്ങോട്ട്‌ പോയി അവരെ കണ്ടാൽ ശകുനിയും മറ്റും അവർ മരിച്ചിട്ടില്ല എന്ന സത്യം അറിയുകയും ഞാൻ ഇത്രയും നാൾ ചെയ്തതെല്ലാം വെറുതെയാകും ..

ഭീഷ്മർ : ശെരി ഞാൻ അവരെ കാണാൻ ഒന്നും പോകുനില്ല ..പക്ഷെ എന്നെ ഇനി കൃത്യമായി അവരുടെ വിവരങ്ങൾ അറിയിച്ചു കൊള്ളണം ..മനസ്സിലായോ ?

വിദുരർ : തീർച്ചയായും...

 ദൂരെ വനത്തിൽ ഹിഡുംബി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്കി ..നേരത്തെ പറഞ്ഞിരുന്നത് അനുസരിച്ച് ഭീമൻ പാണ്ഡവരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി

ഹിഡുംബി : അങ്ങേയ്ക്ക് പോകാതിരിക്കാൻ ആവില്ല എന്നു എനിക്കറിയാം ..എങ്കിൽ അങ്ങയുടെ മകനെ കൂടി കൊടുപോയ്ക്കൂടെ ?

ഭീമൻ : അത് പാടില്ല ..കാരണം ഒരു കുട്ടിക്ക് ഏറ്റവും അധികം വേണ്ടത് അമ്മയുടെ സാനിധ്യവും സ്നേഹവുമാണ് ..മാത്രമല്ല ..ഒരു കുട്ടിയിൽ ഏറ്റവും അധികാരം അവന്റെ മാതാവിനാണ് ..അത് കൊണ്ട് മകൻ നിന്റെയടുത്ത് നില്ക്കുന്നതാണ് അവനും നല്ലത് ...

 ഇത്രയും പറഞ്ഞു ഭീമൻ പാണ്ഡവരുടെ അടുത്തേയ്ക്ക് യാത്രയായി

    പാണ്ഡവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴാണ് ഭീമൻ അവിടെയെത്തിയത് ..ഭീമനെ കാണാതെ അവരെല്ലാവരും വളരെ വിഷമിച്ചിരുന്നു ...പെട്ടെന്ന് ഭീമൻ അവിടെയ്ക്ക് വന്നപ്പോൾ അവരെല്ലാവരും അവരുടെ ഭക്ഷണത്തിന്റെ ഒരു വലിയ പങ്കു മറ്റൊരു പാത്രത്തിലാക്കി ഭീമന് നല്കി ..അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു ...

 

 കുറച്ചു നാൾ കഴിഞ്ഞു ..അവിടത്തെ ഗ്രിഹനാതന്റെയും ഭാര്യയുടെയും വിഷമത്തോട് കൂടിയുള്ള സംസാരം കുന്തി കേൾക്കാനിടയായി ..എന്താണ് കാരണം എന്നു അന്വേഷിച്ചപ്പോൾ അവർ പറയാൻ മടിച്ചു

 കുന്തി : ഞങ്ങൾ നിങ്ങളുടെ  അതിഥികൾ ആണ് അതിഥിക്കും വീട്ടുകാരുടെ അത്രയും തന്നെ ഉത്തരവാദിത്തം ഉണ്ട് വീടിന്റെയും അവിടത്തെ അംഗങ്ങളുടെയും സുരക്ഷയിൽ ..അത് കൊണ്ട് നിങ്ങൾ എന്ത് ഉണ്ടെങ്കിലും തുറന്നു പറ,,ഞങ്ങൾക്ക് ആകുന്ന സഹായം ഞങ്ങൾ ചെയ്യാം ...

 ഗ്രിഹനാതൻ :  ഇവിടെ ഭകാസുരാൻ എന്ന ഒരു ഭയങ്കരനായ രാക്ഷസ്സൻ ഉണ്ട് ഇവിടത്തെ രാജാവ് ഈ രാക്ഷസ്സനെ ഭയന്ന് ഇവിടെ നിന്നും ഓടി പോയി ..അതിനു ശേഷം ഭകാസുരൻ തോന്നുമ്പോൾ ഇവിടെ വന്നു ആളുകളെ പിടിച്ചു കൊണ്ട് പോയി തിന്നുമായിരുന്നു ..ഒടുവിൽ ഞങ്ങൾ ഭകാസുരനുമായി ഒരു ഉടമ്പടിയിലെത്തി ..ആഴ്ചയിൽ ഒരു ദിവസം ധാരാളം ഭക്ഷണ സാധനങ്ങളും ഒരാളെയും കൂടി ഭകാസുരന് നല്കും ..ഓരോ ആഴ്ചയും ഓരോ കുടുംബത്തിൽ നിന്നാണ് ആളെ അയക്കുന്നത് ഇന്ന് ഞങ്ങളുടെ ഊഴമാണ് അത് കൊണ്ട് ഞാൻ ആണ് ഇന്ന് പോകേണ്ടത് ..

കുന്തി : നിങ്ങളെ പോലെ ഞങ്ങളും ഈ വീട്ടിലെ അംഗങ്ങളാണ് ..അത് കൊണ്ട് ഇന്ന് ഞാൻ എന്റെ ഒരു പുത്രനെ അയക്കാം ..എനിക്ക് ഒരു പുത്രൻ നഷ്ട്ടപെട്ടാലും ബാക്കി നാല് പുത്രന്മാർ ഉണ്ടാകും ..പക്ഷെ ഒരു ഗ്രിഹനാതനില്ലാതെ കുട്ടികളെ വളർത്തുന്നത് വളരെ കഠിനമാണ് അത് ഞാൻ അനുഭവിചിട്ടുള്ളതാണ്...നിങ്ങൾ ധൈര്യമായിരിക്കൂ ...

 കുന്തി ഭീമനെയാണ് ഭാകാസുരന്റെ അടുക്കലേയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത് ...ഇത് യുധിഷ്ടിരന് വിഷമം ഉണ്ടാക്കി ഏറ്റവും മൂത്ത പുത്രനായ താൻ ഉള്ളപ്പോൾ എന്തിനാണ് അമ്മ അനുജനായ ഭീമനെ അയക്കാൻ തീരുമാനിച്ചത് ..? യുധിഷ്ടിരൻ അത് കുന്തിയോട് ചോദിച്ചു

കുന്തി : നീ എന്റെ മൂത്ത മകൻ മാത്രമല്ല ഹസ്തനപുരിയുടെ യുവരാജാവ് കൂടിയാണ് അത് കൊണ്ട് നിന്റെ മേൽ എനിക്കുള്ളത്രയും അധികാരവും അവകാശവും ഹസ്തനപുരിക്ക് ഉണ്ട് ..അത് കൊണ്ട് നിന്നെ അയക്കാൻ തീരുമാനിക്കാൻ  എനിക്കാവില്ല ..അത് കൊണ്ടാണ് ഞാൻ ഭീമനെ അയയ്ക്കാൻ തീരുമാനിച്ചത് ..

 അർജ്ജുനനും നകുലനും സഹദേവനും അതിനു എതിരെ ഏതൊക്കെയോ പറയാൻ തുടങ്ങിയപ്പോൾ അവരെ തടഞ്ഞു കൊണ്ട് ഭീമൻ പറഞ്ഞു ..

 അമ്മ ഇതാണ് ആവിശ്യപെട്ടത്‌ ഇനി അതിൽ മാറ്റമൊന്നും ഇല്ല ..ഞാൻ തന്നെ പോകും ..പക്ഷെ നിങ്ങൾ കരുതുന്നത് പോലെ ഞാൻ ഭാകാസുരന് ഭക്ഷണമാകാൻ അല്ല പോകുന്നത് ..നിങ്ങൾ ഈ ഭിക്ഷയെടുത്തു കൊണ്ട് വരുന്നത് ഒന്നും കഴിച്ചാൽ എന്റെ വയറു നിറയില്ല ..അവിടെ ഭാകാസുരന് വേണ്ടി ജനങ്ങൾ ധാരാളം ഭക്ഷണം കരുതിയിട്ടുണ്ട് ഞാൻ അതൊക്കെ ഒന്ന് കഴിച്ചോട്ടെ ...

 ഇത് കേട്ട കുന്തിയും മറ്റു പാണ്ടവരും ചിരിച്ചു ..എന്നിട്ട് ഭീമനെ അനുഗ്രഹിച്ചു അയച്ചു ...

 ഭീമൻ ഭകാസുരനുള്ള ഭക്ഷണവുമായി ഭാകാസുരന്റെ ഗുഹാ മുഖത്തെത്തി      എന്നിട്ട് ..അവിടെ ഇരുന്നു ഭാകാസുരന് വേണ്ടി കൊടുത്തയച്ച ഭക്ഷണം കഴിച്ചു തുടങ്ങി ..സമയം കഴിഞ്ഞിട്ടും തനിക്കുള്ള ഭക്ഷണം കാണാത്തതിനാൽ കോപത്താൽ ഭകാസുരൻ ജങ്ങളെ പിടിച്ചു തിന്നാനായി പുറത്തിറങ്ങി ...അപ്പോൾ ഭകാസുരൻ കണ്ടത് തനിക്കുള്ള ഭക്ഷണം കഴിക്കുന്ന ഭീമനെയാണ് ..ഭകാസുരൻ ഭീമനുമായി ഏറ്റു മുട്ടി ..ഒടുവിൽ അതി ഘോരമായ പോരാട്ടത്തിനു ശേഷം ഭകാസുരന്റെ കൊമ്പുകൾ ഒടിച്ചെടുത്തു മാറിൽ കുത്തി ഭാകാസുരനെ ഭീമൻ വധിച്ചു എന്നിട്ട് തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങി

  ഭാകാസുരനെ വധിച്ചത് ബ്രാഹ്മണന്റെ വീട്ടിലുള്ളവർ ആണെന്ന് അറിഞ്ഞ ജനം അവരെ ആദരിക്കുവാൻ ആയി അവിടെയെത്തി ..ഭ്രാഹ്മണൻ അവരോടു പറഞ്ഞു  താൻ അല്ല തന്റെ ഒരു അതിഥിയാണ് ഭകാസുരനെ വധിച്ചത് ..ജനങ്ങൾക്ക്‌ അദേഹത്തെ നേരിട്ട് കണ്ടു നന്ദി പറയണം അവർക്ക് ധാരാളം സമ്മാനങ്ങൾ നല്കി ആദരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ ഗ്രിഹനാതൻ പാണ്ടാവരെയും കുന്തിയെയും അന്വേഷിച്ചു അകത്തേയ്ക്ക് ചെന്നപ്പോൾ ഭാര്യ പറഞ്ഞു അവർ പോയി ..എങ്ങോട്ടാണ് എന്നു ഒന്നും പറഞ്ഞില്ല ..ഗ്രിഹനാതനും ജനങ്ങളും   അത്ഭുത സ്തംബരായി നിന്നു

  ഇനി ഇവിടെ നിന്നാൽ നമ്മൾ    യഥാർത്ഥത്തിൽ   ആരാണ് എന്നു ജനങ്ങൾ മനസ്സിലാക്കും അത് അപകടമാണ് എന്നു കുന്തി പറഞ്ഞത് അനുസരിച്ചാണ് പാണ്ടവരും കുന്തിയും അവിടെ നിന്നും പോകാൻ തീരുമാനിച്ചത് ..അങ്ങനെ അവർ വീണ്ടും വനത്തിലെത്തി....

  ഒരിക്കൽ അവർ കുറച്ചു സന്യാസികളെ കണ്ടു അവരെ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു ..സന്യാസികൾ ക്ഷണം സ്വീകരിച്ചു അവർ ഭക്ഷണം കഴിച്ച ശേഷം അവിടെ അടുത്തുള്ള കാംപില്ല്യ എന്ന സ്ഥലത്ത് വെച്ചു നടക്കുന്ന ദ്രുപദന്റെ പുത്രി ദ്രൗപതിയുടെ സ്വയംവരത്തെ കുറിച്ച് പറഞ്ഞു ..അവിടെ ചെല്ലുകയാണെങ്കിൽ ധാരാളം വസ്ത്രവും ആഹാരവും ദാനമായി കിട്ടും എന്നും അവർ പറഞ്ഞു

    കുന്തി : പക്ഷെ ദ്രുപദന്റെ മകൾക്ക് സ്വയം വരത്തിനുള്ള അത്രയും വയസ്സ് എങ്ങനെ ഇത്രപെട്ടെന്നു ആയി ...

 ഒരു സന്യാസി : അത് ഒരു വലിയ രഹസ്യമാണ് ..ദ്രുപദന്റെ  പുത്രി ദ്രൗപതിയും പുത്രൻ ദ്രിഷ്റ്റധ്യുംനനും വളരെ വിത്യസ്തമായ രീതിയിലാണ് ജനിച്ചത്‌...എന്നിട്ട് സന്യാസി അവരുടെ ജന്മത്തിന്റെ   കഥ പറഞ്ഞു തുടങ്ങി  ...

  അവർ ഈ കഥ പറയുന്നത് പാണ്ടവരോടാണ് എന്നു അവർ അറിഞ്ഞിരുന്നില്ല ..  പണ്ട് ദ്രോണരും ദ്രുപധനും ഒരിമിച്ചു ഗുരുകുലത്തിൽ പഠിച്ചിരുന്നത് തുടങ്ങി ദ്രോണരുടെ പ്രതികാരം വരെയുള്ള കാര്യങ്ങൾ അവർ പറഞ്ഞു ...പക്ഷെ ആ കഥയിൽ ദ്രോണരെ ഒരു അഹങ്കാരിയായ ഭ്രാഹ്മണനായിട്ടാണ് അവർ ചിത്രീകരിച്ചത് ...ദ്രോണർ ദ്രുപധനോട് പാതി രാജ്യം ചോദിച്ചു ചെന്നപ്പോൾ കൊടുത്തില്ല അതിനു വേണ്ടിയാണ് ദ്രോണർ തന്റെ ശിഷ്യന്മാരായ പാണ്ഡവരെ കൊണ്ട് പ്രതികാരം വീട്ടിയത് ..എന്നായിരുന്നു ..അവർ പറഞ്ഞത് ..ഭീമൻ അത് തിരുത്താൻ തുനിഞ്ഞപ്പോൾ..യുധിഷ്ടിരൻ തടഞ്ഞു ...

സന്യാസിമാർ കഥ തുടർന്നു...

 ദ്രോണർ പാതി രാജ്യം ദ്രുപധനു കൊടുത്തെങ്കിലും ദ്രുപധനു ദ്രോണരോടുള്ള പക അടക്കാനായില്ല ..ദ്രോണരെ വധിക്കാൻ കഴിവുള്ള പുത്രനെ യാഗം ചെയ്തു  നേടാൻ ആയി അദ്ദേഹം ഉപയാജ് എന്ന ഒരു സന്യാസിയെചെന്നു കണ്ടു

 ദ്രുപധൻ : അങ്ങ് എന്നെ അനുഗ്രഹിച്ചാലും ..

ഉപയാജ് : ഇല്ല നീ ചോദിക്കാൻ ഉദ്ദേശിക്കുന്ന വരം തരാൻ എനിക്ക് കഴിയില്ല

ധ്രുപധൻ : എനിക്ക് വേണ്ടത് ഒരു പുത്രനെയാണ് ...

ഉപയാജ് : അല്ല നിനക്ക് വേണ്ടത് ദ്രോണരെ വധിക്കാൻ ശക്തിയുള്ള ഒരു ആയുധം മാത്രമാണ് ..അത് ഞാൻ തരില്ല ...

ധ്രുപധൻ : അങ്ങ് ഒരു ബ്രഹ്മണനല്ലേ ...അപ്പോൾ പിന്നെ ഞാൻ ചോദിക്കുന്ന വരം തരേണ്ടത്‌ അങ്ങയുടെ കടമയല്ലേ ..

ഉപയാജ് : ബ്രാഹ്മണ ഹത്യ വലിയ പാപമാണ് അത് കൊണ്ട് നീ എന്നോട് ചോദിക്കുന്നത് ഒരു വരമല്ല ,,ഒരു ശാപമാണ് ..അതിനു പകരം ഞാൻ നിനക്ക് ഒരു പേര് പറഞ്ഞു തരാം ..യാജ് എന്റെ ജേഷ്ടൻ അദേഹത്തിനു നന്മയും തിന്മയും തിരിച്ചറിയാൻ കഴിയില്ല ..അദ്ദേഹത്തിനോട്   പോയി ചോദിക്കൂ.

 ദ്രുപധൻ യാജിന്റെയടുത്തെത്തി കാര്യം പറഞ്ഞു .

യാജ് : എന്താണ് നന്മ തിന്മ എന്നു ആരാണ് നിശ്ചയിക്കുന്നത് ഉപയാജോ ?

 നിങ്ങളുടെ വിധിയിൽ ദ്രോണരെ കൊല്ലാൻ കഴിവുള്ള പുത്രൻ ജനിക്കും എന്നാണു വിധിയെങ്കിൽ ആർക്ക് അത് തടയാൻ കഴിയും ..നിങ്ങളുടെ വിധി തീരുമാനിക്കുന്നത് ഞാൻ അല്ല ..ഈശ്വരനാണ് ..ഈശ്വരന് തിന്മ ചെയ്യാൻ കഴിയുമോ ...? എങ്കിൽ ഞാനും ചെയ്യുന്നത് തിന്മയായിരിക്കും ...ഞാൻ നിങ്ങളെ തീർച്ചയായും സഹായിക്കും ...

            ദ്രുപധൻ യാജിന്റെ സഹായത്തോടെ പുത്രകാമീ യാഗം നടത്തി ..അഗ്നി കുണ്ടത്തിൽ നിന്നും ഒരു യുവാവും യുവതിയും പ്രത്യക്ഷപെട്ടു  അവരാണ് ദ്രൗപതിയും ദ്രിഷ്റ്റധ്യുംനനും ..അതാണ്‌ അവരുടെ കഥ ..സന്യാസി പറഞ്ഞു നിർത്തി...നാളെയാണ് സ്വയം വരം ഹസ്തനപുരിയിൽ നിന്നും ദുര്യോധാനും ..ദ്വാരകയിൽ നിന്നും ശ്രീകൃഷ്ണനും അങ്ങനെ ഭാരതത്തിലെ എല്ലാ രാജാക്കന്മാരും രാജകുമാരന്മാരും ഒക്കെ പങ്കെടുക്കുന്ന ചടങ്ങാണ് ..നാളെ അവിടെപോയാൽ ധാരാളം ഭിക്ഷ കിട്ടും പിന്നെ ജീവിതകാലം സുഖമായി ജീവിക്കാം ...

 അർജ്ജുനൻ : എന്നാൽ ഞങ്ങൾ അവിടെ തീർച്ചയായും പോകും ....



Flag Counter

No comments:

Post a Comment