Tuesday, September 9, 2014

മഹാഭാരതം - 12 (ദ്വാരക)

  അതേ സമയം ശ്രീ കൃഷ്ണൻ സുധാമയോടും ഗുരുവിനോടും യാത്രപറഞ്ഞു തിരിച്ചു മധുരയ്ക്ക് പോകാൻ തുടങ്ങുകയായിരുന്നു

സുധാമയോട് ശ്രീ കൃഷ്ണൻ പറഞ്ഞു സുഹൃത്ത് ബന്ധത്തിനു ജാതിയും സമ്പത്തും ഒന്നും ഒരു പ്രശ്നമല്ല ..അത് കൊണ്ട് സുധാമ എന്നും ശ്രീ കൃഷ്ണന്റെ മിത്രമായിരിക്കും എന്ന് ..മാത്രമല്ല സുധാമ പണ്ടൊരിക്കൽ തനിക്കുള്ള ഭക്ഷണം കൂടി കഴിച്ചതിന്റെ ഒരു കടം ബാക്കിയുണ്ട് അതുകൊണ്ട് നമ്മൾ ഇനിയും കാണേണ്ടിവരും എന്ന് ...

 അപ്പോൾ അവിടേക്ക് ഗുരു സന്ദീപൻ പരശുരാമാനോടൊപ്പം വന്നു ..ശ്രീകൃഷ്ണൻ പരശുരാമനോട് നമസ്കാരം പറഞ്ഞെങ്കിലും പരശുരാമൻ ശ്രീകൃഷ്ണനെ അനുഗ്രഹിച്ചില്ല ..അത്  എന്ത് കൊണ്ടാണ് എന്ന് കൃഷ്ണൻ ചോദിച്ചു

 പരശുരാമൻ : നിനക്ക് എന്തിനാണ് എന്റെ അനുഗ്രഹം ..ഇനിയെങ്കിലും നിന്റെ  അഭിനയം നിർത്ത് .. നിന്റെ ധർമ്മങ്ങൾ ചെയ്യാൻ സമയമായി ..നീ എന്നോട് അനുഗ്രഹം ചോതിച്ച സ്ഥിതിക്ക് ഞാൻ നിനക്ക് നിന്റെ സുദർശനചക്രം  തരാം ...ഇത്രയും പറഞ്ഞു പരശുരാമൻ സുദർശന ചക്രം പ്രത്യക്ഷപെടുത്തി ശ്രീകൃഷ്ണന് കൊടുത്തു ..എന്നിട്ട് പറഞ്ഞു ..വീണ്ടും ക്ഷത്രിയർ നിയന്ത്രനാതീതമായി തുടങ്ങി..നിന്റെ യുഗത്തിനെ നീ സംരക്ഷിക്കുക ..

 പരശുരാമൻ പറഞ്ഞതനുസരിച്ച് ശ്രീ കൃഷ്ണനും ബലരാമനും മധുരയിലേക്ക് പോയി ...ഉഗ്രസേനനോടൊപ്പം നിന്ന് യുദ്ധം ചെയ്തു  മധുര ആക്രമിക്കാൻ വന്ന ജരാസന്ധന്റെ സൈന്യത്തെ തോൽപ്പിച്ച് മധുരയെ രക്ഷിച്ചു ..എല്ലാവരും ശ്രീ കൃഷ്ണനെയും ബലരാമനെയും അഭിനന്ദിച്ചു ..രാജ സദസ്സിൽ വെച്ച് ശ്രീ കൃഷ്ണൻ പറഞ്ഞു ജരാസന്ധൻ ഇനിയും മധുര ആക്രമിക്കും ..കംസനെ കൊന്നു ജരാസന്ധന്റെ രണ്ടു പുത്രിമാരെ വിധവകളാക്കിയതിനുള്ള പ്രതികാരമാണ് ഈ ആക്രമണം ..(കംസൻ ജരാസന്ധന്റെ മരുമകനും ശക്തനായ ഒരു അനുയായിയും ആയിരുന്നു  ) അയാൾ യുദ്ധം ചെയ്യുന്നത് മധുരയോടല്ല ..എന്നോടാണ് ..അത് കൊണ്ട് മധുരയെ സംരക്ഷിക്കാൻ ഞാൻ ഒരു വഴിയെ കാണുന്നുള്ളൂ..അത് യദു വംശത്തിലുള്ളവരെല്ലാം മധുര വിട്ടു പോകുക എന്നതാണ് ...

       ആദ്യം ബലരാമാനടക്കം എല്ലാവരും കൃഷ്ണന്റെ ഈ തീരുമാനത്തെ എതിർത്തു...

 ബലരാമൻ:  അങ്ങനെ ചെയ്‌താൽ നാളെ ജനം പറയും കൃഷ്ണൻ ഒരു ഭീരുവാണ് യുദ്ധം ഭയന്ന് മധുര വിട്ടതാണെന്ന്

കൃഷ്ണൻ : യുദ്ധം ജയമായാലും തോൽവിയായാലും വിനാശം വിതക്കുന്നതാണ് അത് കൊണ്ട് യാതൊരു  വഴിയും മുന്നിൽ ഇല്ലാതെ വരുമ്പോൾ മാത്രമേ യുദ്ധം ചെയ്യാൻ പാടുള്ളൂ ..നമ്മൾ ഇവിടെ നിന്നും പോകുകയാണെങ്കിൽ ജരാസന്ധാൻ മധുര ആക്രമിക്കുകയില്ല ..അത് കൊണ്ട് ജനങ്ങൾ എന്ത് പറയുന്നു എന്ന് നമ്മൾ നോക്കേണ്ട കാര്യമില്ല  അവരുടെ നന്മയ്ക്കു വേണ്ടി നമ്മൾ മധുര ഉപേക്ഷിക്കണം

 ശ്രീ കൃഷ്ണൻ പറഞ്ഞതാണ് ശെരി എന്ന് ഉഗ്രസേനനും പറഞ്ഞു ..രാജാവിന്റെ തീരുമാനം ആയതിനാൽ പിന്നീട് ആരും അതിനെ ചോദ്യം ചെയ്തില്ല ഉടൻ തന്നെ ശ്രീ കൃഷ്ണൻ വിഷ്വകർമ്മയെ വിളിച്ചു കടലിന്റെ നടുവിൽ ദ്വാരക എന്ന ഒരു നഗരം  നിർമ്മിക്കുകയും എല്ലാവരും അങ്ങോട്ട്‌ മാറുകയും ചെയ്തു


 Flag Counter

No comments:

Post a Comment