Friday, September 5, 2014

മഹാഭാരതം -1(ശാന്തനു)

     ഹസ്തിനപുരിയുടെ രാജാവായിരുന്നു ഭരതൻ.വളരെ കഴിവുറ്റ ഒരു ഭരണാധികാരിയായിരുന്നു      ഭരതന്റെ ഭരണകാലത്ത് രാജ്യം പുരോഗമനത്തിന്റെ പാതയിൽ ആയിരുന്നു ..അദ്ദേഹം വംശ പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്നില്ല ..കഴിവുള്ളവർ ആരായിരുന്നാലും അയാൾക്ക്‌ രാജാവാകാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി ..കാലം കടന്നു പോയി ഭരതന് വയസ്സായി ..ഇനി കഴിവുള്ള മറ്റൊരാളെ രാജാവാക്കേണ്ട സമയം ആയി എന്ന് മനസ്സിലാക്കി ..അതിനെ കുറിച്ചായി പിന്നീട് അദ്ദേഹത്തിന്റെ ചിന്ത ..  തനിക്കു  9 പുത്രൻമാർ ഉണ്ടായിരുനെങ്കിലും രാജാവകാനുള്ള കാര്യ പ്രാപ്തി അവർക്കാർക്കും ഇല്ലെന്നു തിരിച്ചറിഞ്ഞ്  രാജ്യത്തിലെ തന്നെ പ്രജകളിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാൻ ആണ് ഭരതൻ തീരുമാനിച്ചത് ..ഈ തീരുമാനം കൊട്ടാരത്തിൽ ആകെ സംസാര വിഷയമായി ..രാജഗുരുവും മന്ത്രിയും അടക്കമുള്ളവർ അതിനെ കുറിച്ച് ചോദിച്ചപ്പോൾ ...ഭരതൻ പറഞ്ഞത് ..  ജന്മത്തിൽ അല്ല കർമത്തിൽ ആണ് കാര്യമെന്ന് ആണ് ..അവര്ക്കെല്ലാം ആ മറുപടികൊണ്ട്‌ തൃപ്തി പെടേണ്ടി വന്നു ..രാജ്യത്തിലെ തന്നെ സാധാരണ ഒരു പ്രജയായ  ഭുമന്യുവിനു തന്റെ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാനുള്ള കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞു ഭരതൻ ഭുമാന്യുവിനെ രാജാവാക്കി ..   ഭരതന് എല്ലാ പ്രജകളും തന്റെ പുത്രൻമാരെ പോലെയായിരുന്നു..ആരു ഭരിച്ചാലും  രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും ആയിരിക്കണം പ്രാധാന്യം എന്നാണു ആ മഹാനായ ഭരണാധികാരി ആഗ്രഹിച്ചിരുന്നത്

 വർഷങ്ങൾ കടന്നു പോയി ഏതാനും തലമുറകൾ കഴിഞ്ഞു ....

           ശാന്തനുവായിരുന്നു ഹസ്തനപുരിയുടെ രാജാവ് ..അദ്ദേഹം ഒരിക്കൽ യദ്രിശ്ചികമായി ഗംഗ നദീ തീരത്ത് വെച്ച് ഗംഗാ ദേവിയെ കാണുകയും ഗംഗയുടെ സൌന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം വിവാഹ അഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരു നിബന്ദന സമ്മതിക്കുകയാണെങ്കിൽ .ഗംഗാ ദേവി വിവാഹത്തിനു സമ്മതിക്കാം  എന്ന് ശാന്തനുവിനോട് പറഞ്ഞു ..ഗംഗാ ദേവി എന്തുചെയ്താലും ചോദ്യം ചെയ്യാൻ പാടില്ല എന്നതായിരുന്നു നിബന്ദന ഇത് തെറ്റിച്ചാൽ ഗംഗ അദേഹത്തെ ഉപേക്ഷിച്ചു തിരികെ പോകുമെന്നും പറഞ്ഞു  ..അധികമൊന്നും ആലോചിക്കാതെ ശന്തനു അത് സമ്മതിക്കുകയും കൂടാതെ അവരുടെ ഒരു കാര്യത്തിലും ഇടപെടുകയില്ല എന്ന് കൂടി വാക്ക് കൊടുത്തു ..അങ്ങനെ  അവർ വിവാഹിതരായി
 ..ശാന്തനുവിനു രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലതായി സദാ സമയം അദ്ദേഹം ഗംഗയോടൊപ്പം ചിലവരിച്ചു ..വയ്കാതെ അവർക്ക് ഒരു പുത്രൻ ജനിച്ചു ..രാജാവും ജനങ്ങളും അതിൽ അതിയായി സന്തോഷിച്ചു...

             പക്ഷെ സ്വന്തം കുഞ്ഞിനെ ഗംഗാ ദേവി ഗംഗ നദിയിൽ കൊണ്ടുപോയി ഉപേക്ഷിച്ചു ..രാജകുമാരാൻ മരിച്ചു.. ശന്തനു ഇത് കണ്ടെങ്കിലും അദ്ദേഹം കൊടുത്ത വാക്ക് കാരണം  ഗംഗയെ ചോദ്യം ചെയ്തില്ല..ജനങ്ങളും രാജകൊട്ടാരത്തിലെ അംഗങ്ങളും ശാന്തനുവിനോട് പറഞ്ഞെങ്കിലും ഗംഗാ ദേവിക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ അദ്ദേഹം തയ്യാറായില്ല ..അത് കൊണ്ട് തന്നെ ഗംഗാ ദേവി ഇത് ആവർത്തിച്ചു..അങ്ങനെ ശാന്തനുവിനും ഗംഗയ്ക്കും ജനിച്ച ഏഴു പുത്രന്മാരെയും ഗംഗ ദേവി ഗംഗാ നദിയിൽ എറിഞ്ഞു കൊന്നു ..ഇനിയും ഇത് തുടർന്നാൽ രാജ്യത്തിന്‌ അവകാശികൾ ഇല്ലാതെ വരുമെന്നും ..ശാന്തനു ഒരു അച്ഛനും ഭർത്താവും മാത്രമല്ല ഒരു രാജാവുകൂടി ആണെന്നും രാജഗുരു അദേഹത്തെ ഓർമിപിച്ചു.....ഗംഗാ ദേവി എട്ടാമത്തെ പുത്രനെ പ്രസവിച്ചു കുഞ്ഞിനെ കൊല്ലാനായി ഗംഗാ നദീ തീരത്തെത്തി ..ശാന്തനു രണ്ടും  കല്പിച്ചു ഗംഗയെ തടഞ്ഞു...എന്തിനാണ് ഇങ്ങനെ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നത് എന്ന് ചോദിച്ചു ...

ഗംഗാ ദേവി അതിന്റെ രഹസ്യം വെളിപെടുത്തി  ..

   കഴിഞ്ഞ ജന്മത്തിൽ ഗംഗ ബ്രഹ്മാവിന്റെ മകളും ശാന്തനു ഇന്ദ്രന്റെ സദസ്സിലെ ഒരു ദേവനും ആയിരുന്നു എന്നും ഒരിക്കൽ ബ്രഹ്മാവും മകളും കൂടി ഇന്ദ്ര സദസ്സിൽ വന്നപ്പോൾ ഗംഗയും ശന്തനുവും പരസ്പരം നോക്കിനിന്നു പോയി,,..ഒരു  കാറ്റ് വീശിയപ്പോൾ  ഗംഗയുടെ വസ്ത്രം സ്ഥാനം മാറുകയും എല്ലാ ദേവന്മാരും പെട്ടെന്ന് തന്നെ അവളുടെ അർദ്ധ നഗ്നമേനി  കാണാതിരിക്കാനായി മുഖം താഴ്ത്തി പക്ഷെ ശാന്തനു മാത്രം ഗംഗയെ തന്നെ നോക്കി നിന്നു ഗംഗയും ശാന്തനുവിനെ നോക്കിനിന്നു ..ഇതു കണ്ടു കോപത്തിൽ ബ്രഹ്മാവ്‌ രണ്ടുപേരെയും ശപിച്ചു ..മനുഷ്യരായി ഭൂമിയിൽ ജനിച്ചു ജീവിക്കാനായിരുന്നു   ശാപം ....

ശാപമോക്ഷതിനുള്ള വഴിയും ബ്രഹ്മാവ്‌ പറഞ്ഞു . എന്ന് ശാന്തനു ഗംഗയെ ചോദ്യം ചെയ്യുന്നോ അന്നായിരിക്കും ഗംഗയ്ക്ക് ശാപമോക്ഷം

 പക്ഷെ അതിന്  എന്തിനാണ് ഒരു തെറ്റും ചെയ്യാത്ത തന്റെ കുഞ്ഞുങ്ങളെ കൊന്നുത് എന്ന് ശാന്തനു ചോദിച്ചു ..

ഗംഗാ ദേവി പറഞ്ഞു  ...ഇത് പോലെ മനുഷ്യജന്മം ശാപമായി കിട്ടിയ ഏതാനും ദേവന്മാരും ഉണ്ടായിരുന്നു ..അവരെ സ്വയം ഗർഭം  ധരിച്ചു പ്രസവിച്ചു വധിച്ചു അവർക്ക് ശാപമോക്ഷം നല്കാം എന്ന്  ഞാൻ അവരോടു പറഞ്ഞിരുന്നു .. അവരാണ് ഞാൻ കൊന്നു കളഞ്ഞ കുഞ്ഞു രാജകുമാരൻമാർ ... ആ ദേവന്മാരിൽ ഒരാൾ തന്നെയാണ് എട്ടാമത്തെ ഈ രാജകുമാരനും ....

   ശാന്തനു ഗംഗാ ദേവിയോട് യാചിച്ചു ...ഈ കുഞ്ഞിനെയും കൂടി കൊന്നു കളഞ്ഞാൽ എന്റെ കാലശേഷം രാജ്യം തന്നെ അന്യാധീനപെട്ടു പോകും അത് കൊണ്ട് ദയവു ചെയ്തു ഈ കുഞ്ഞിനെയെങ്കിലും എനിക്ക് നീ ജീവനോടെ തരണം

.ശാന്തനുവിന്റെ അപേക്ഷ അനുസരിച്ച് ഗംഗ തന്റെ എട്ടാമത്തെ പുത്രനെ കൊന്നില്ല ..പക്ഷെ..ശാന്തനുവിനെ ഏല്പിച്ചതും ഇല്ല ..ശാന്തനു ഗംഗയെ ചോദ്യം ചെയ്തതിഞ്ഞാൽ ഗംഗയ്ക്ക് ശാപമോക്ഷം കിട്ടിയെന്നും അതിഞ്ഞാൽ ഇനി ശാന്തനുവിനോടൊപ്പം കൊട്ടാരത്തിലേക്ക് മടങ്ങാൻ  തനിക്കു കഴിയില്ല എന്നും ഗംഗ പറഞ്ഞു ..സമയം ആകുമ്പോൾ പുത്രനെ തിരിച്ചു എല്പിക്കം എന്ന് പറഞ്ഞു ഗംഗ ദേവി ശാന്തനുവിനോട് യാത്രപറഞ്ഞു  കുഞ്ഞിനേയും കൊണ്ട് പോയി ..

       ശാന്തനു തിരിച്ചു കൊട്ടാരത്തിലേക്ക് മടങ്ങുമ്പോൾ എവിടെനിന്നോ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് ..അത്ഭുതത്തോടെ എവിടെന്നാണ് ആ കരച്ചിൽ  കേട്ടത് എന്ന് അന്വേഷിക്കാൻ തുടങ്ങി ..ഒടുവിൽ ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും രണ്ടു കുഞ്ഞുങ്ങളെ ലഭിച്ചു ..അദ്ദേഹം അതിൽ ആണ്‍ കുഞ്ഞിനു കൃപൻ എന്നും പെണ്‍കുഞ്ഞിനു  കൃപി എന്നും പേരു വെച്ചു   ..എന്നിട്ട് അവരെ രാജഗുരുവിനെ ഏല്പിച്ചു ..അവരെ അദ്ദേഹം രാജകൊട്ടാരത്തിൽ വളർത്താൻ  തയ്യാറായിരുന്നില്ല ..എന്നെങ്കിലും തന്റെ മകൻ തിരിച്ചു വരുമ്പോൾ ഇവര ഒരു തടസ്സം ആകരുത് എന്ന് ആ ബുദ്ധിമാനായ രാജാവ് കരുതിയിരുന്നു ..

            വർഷങ്ങൾ കടന്നു പോയി ശാന്തനു ...ഗംഗാ ദേവി തന്റെ പുത്രനെ തിരിച്ചു തരുന്നതും കാത്തിരുന്നു .പതിനാറു വർഷങ്ങൾക്കു ശേഷം ഗംഗാ ദേവി വാക്ക് പാലിച്ചു ..ഗംഗാ ദേവി കുമാരനെയും കൊണ്ട് ശാന്തനുവിന്റെ അടുക്കൽ എത്തി ..കുമാരന്റെ പേര് ദേവവ്രതൻ എന്നായിരുന്നു ...കുമാരനെ ഗംഗ പ്രഗൽഭൻമാരായ    ഗുരുക്കളുടെ അടുത്ത് അയച്ചു ആയുധവിദ്യകളും രാഷ്ട്രീയവും എല്ലാം അഭ്യസിപ്പിച്ചിരുന്നു ..ശന്തന്നു കുമാരനെ സന്തോഷപൂർവ്വം സ്വീകരിച്ചു .ഗംഗാ ദേവി മടങ്ങിപോയി ...

Flag Counter

4 comments:

  1. വളരെ നന്നായിട്ടുണ്ട്. ഈ പ്രയത്നത്തെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.. വരും തലമുറക്ക് ഇത് നന്നായി ഉപയോഗപ്പെടട്ടെ..

    ReplyDelete
    Replies
    1. നന്ദി രമേശ്‌ .നിങ്ങളുടെ ഈ അഭിനന്ദനം എനിക്ക് കൂടുതൽ എഴുതാൻ ഉള്ള ഊർജ്ജം നല്കി .ഞാൻ ഒരു അദ്ധ്യായം കൂടി എഴുതി.

      Delete
  2. മഹാഭാരതം വായിക്കണമെന്നു കരുതിയിട്ടു കുറെ കാലമായി ഇപ്പോഴാ അവസരം കിട്ടിയാതു ..

    ReplyDelete