Sunday, December 1, 2013

MASTER MINDS (9.MISSING PAGES)


സാംസണ്‍ പറഞ്ഞത് അനുസരിച്ച് search warrent ജാസിമിനു കിട്ടി ...അതുമായി ജാസിം അലക്സാണ്ടരിന്റെ വീട്ടിലെത്തി മോളിയും അലീനയെയും വിളിച്ചു ഹാളിൽ ഇരുത്തിയ ശേഷം വീട് മുഴുവൻ ഒരു സ്ഥലവും വിടാതെ അരിച്ചുപെറുക്കാൻ കൂടെയുള്ള പോലീസ് കരോട് പറഞ്ഞു ....മുകളിലത്തെ മുറിയിലെ ഒരു അലമാരയിലെ ഒരു രഹസ്യ അറയിൽ നിന്നും ഒരു ചെറിയ പെട്ടി കിട്ടി .അത് ഒരു നമ്പർ ലോക്ക് ഉള്ള പെട്ടിയായിരുന്നു ..രഹസ്യ അറയിൽ നിന്നും കിട്ടിയതിനാൽ ..ഇതിൽ തന്നെയാകണം താൻ അന്വേഷിക്കുന്ന തെളിവുകൾ എന്ന് ജാസിം ഉറപ്പിച്ചു അത് കൊണ്ട് പെട്ടിയുടെ പൂട്ട്‌ പൊളിക്കാൻ തീരുമാനിച്ചു ..

ഒരു കോണ്‍സ്റ്റബിൾ പെട്ടിയുടെ പൂട്ട്‌ കുത്തി തുറന്നു ..ജാസിം വിചാരിച്ചത് പോലെ ഡയറിയിൽ നിന്നും നഷ്ടപെട്ട പേജുകൾ കിട്ടി ...ജാസിം അത് മുഴുവൻ ...വായിച്ചു ..ജാസിം അതിൽ ചില ഭാഗങ്ങൾ പേന കൊണ്ട് അടിവരയിട്ടു എന്നിട്ട് ആ പെട്ടിയുമായി സംസന്റെ ഓഫീസിലേക്ക് പോയി ...

ജാസിം : സർ ..എന്റെ സംശയം ശെരിയായിരുന്നു ....സർ ...ഈ പേജിൽ underline ചെയ്ത വഴികൾ ഒന്ന് വായിച്ചേ ...

സാംസണ്‍ അത് ഇങ്ങനെ വായിച്ചു ...

ഇന്ന് ഞാൻ ബാറിൽ നിന്നും ഇറങ്ങിയപ്പോൾ ചന്ദ്രശേഗരൻ എന്നെ ആക്രമിച്ചു ...അയാൾ എങ്ങനെയോ ആ രഹസ്യം അറിഞ്ഞിരിക്കുന്നു ...അയാൾ എന്നെ കൊല്ലും എന്ന് അലറുന്നുണ്ടായിരുന്നു ... കൂടുതൽ ആള് കൂടുന്നതിന് മുൻപ് അയാളെ തള്ളി റോഡ്‌ സൈഡിലേക്ക് ഇട്ടിട്ടു ഞാൻ തല്കാലം രക്ഷപെട്ടു ....

ജാസിം : മറ്റൊരു ഭാഗം കാണിച്ചിട്ട് ഇനി ഇത് ..

സാംസണ്‍ : ആ ഭാഗം വായിച്ചു ....

തങ്കപ്പനെയും Freddyയെയും ചെന്ന് കണ്ടു അവർ രണ്ടു പേരും അല്ല ഈ രഹസ്യം പറഞ്ഞത് എന്ന് അവർ ആണയിട്ടു പറഞ്ഞു ...

ജാസിം : മറ്റൊരു പേജു് എടുത്തു ..ദാ ..ഇവിടെ മുതൽ ...

ഇന്നലെ രാത്രി  വീട്ടിൽ ആരോ കയറി അത് അവൻ തന്നെ യായിരുന്നു  ..ആ ചന്ദ്രശേഗരൻ..ഇന്നലെ ഞാൻ വീട്ടിൽ ഇല്ലായിരുന്നതിനാൽ തല്കാലം രക്ഷപെട്ടു  ..കർത്താവ് എന്റെ കൂടെയാണ് എന്ന് തോന്നുന്നു ..അവൻ താമസിച്ച ഹോട്ടലിലെ ഭക്ഷണം കഴിച്ച ഒരു ബില്ല് എനിക്ക് കിട്ടി ഇനി താമസിച്ചു കൂടാ ..അവൻ ജീവിച്ചിരിക്കുമ്പോൾ എനിക്ക് ഈ ലോകത്ത് എവിടെ പോയാലും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല

സാംസണ്‍  അത്ഭുതത്തോടെ ജാസിമിനെ നോക്കി ....

ജാസിം : അതേ ..സർ ഇനി അയാളെ ജീവിച്ചിരിക്കുന്നവരിൽ തിരയുന്നതിൽ അർത്ഥമില്ല അയാൾ ജീവനോടെ ഇല്ല ..

ജാസിം : ഇത് കൂടി വായിക്കുമ്പോൾ സാറിന് അത് വ്യക്തമാകും ...

സാംസണ്‍ അത് വായിച്ചു

ഇനി എനിക്ക് സമാധാനമായി ഉറങ്ങാം ...അയാളെ അയാളുടെ മകന്റെയും ഭാര്യയുടെയും അടുത്തേക്ക് അയച്ചു ..

ജാസിം : ഇത് ഞാൻ ആദ്യം ആ വീട്ടിൽ പോയ അന്ന് എഴുതിയതാണ് സർ ..അതായതു house breaking അന്വേഷിക്കാൻ സർ എന്നെ അയച്ച ദിവസം ...അവിടെ വേറെയും തെളിവുകൾ ഉണ്ടാകാം എന്നും അത് പോലീസ് കണ്ടെത്തി ചന്ദ്രശേഗരനെ കണ്ടെത്തിയാൽ അലക്സാണ്ടർ തന്നെ കുടുങ്ങും എന്ന് അയാൾ ഭയപ്പെട്ടിരുന്നു ..അത് കൊണ്ടാണ് സർ അയാൾ അന്ന് നമ്മളോട് സഹകരിക്കതിരുന്നത് ...ഞാൻ അയാളെ കണ്ടു മടങ്ങിയതിന് പിന്നാലെ അയാൾ ചന്ദ്രശേഗരനെ തേടിയിറങ്ങിയിരിക്കാം ഇത് അന്ന് രാത്രി എഴുതിയതാണ്..

സാംസൻ  : ജാസിം താൻ എങ്ങനെയാണ് അലക്സ്‌ ചന്ദ്രശേഗരനെ വധിച്ചിരിക്കാം എന്ന നിഗമനത്തിൽ എത്തിയത് ..?

ജാസിം : നമ്മൾ എല്ലാവരും നേരിട്ടും media വഴിയും തിരഞ്ഞു  കൂടാതെ കേരളം മുഴുവനും അയാളുടെ wanted പോസ്റ്റർ കൊണ്ട് നിറച്ചു ...എന്നിട്ടും നമുക്ക് അയാളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല ...പിന്നെ അയാൾ താമസിച്ചിരുന്ന ഹോട്ടലിൽ ബാഗും മറ്റു സാധനങ്ങളും അത് പോലെ തന്നെ ഇരിക്കുന്നു ..കൂടാതെ ഞാൻ എറണാകുളത്തുനിന്നും വന്നത് ട്രെയിനിൽ ആയിരുന്നു ..വേറെ ഒന്നും ചെയ്യാൻ ഇല്ലാതിരുന്നതിനാൽ  ഡയറി മുഴുവൻ വായിച്ചിരുന്നു ..അതിൽ സർ ശ്രദ്ധിക്കാതെ പോയ ചില ദിവസങ്ങൾ ഉണ്ടായിരുന്നു

അതിൽ നിന്നുമാണ് അലക്സാണ്ടർ ആണ് സവിത്രിയമ്മയെ നോക്കിയ ഡോക്ടർ എന്ന് എനിക്ക് മനസ്സിലായത്  ..ഞാൻ ആ ഡയറി കൊണ്ട് വന്നിട്ടുണ്ട് ..സർ ഇത് ഒന്ന് വായിച്ചേ ..എന്ന് പറഞ്ഞു സാംസനെ 2 വർഷം മുൻപ് ഉള്ള ഒരു ഡയറി കുറിപ്പ് കാണിച്ചു ..

അത് സാംസണ്‍ ഇങ്ങനെ വായിച്ചു ....

ഇന്ന് ഇറണാകുളത്തെ എന്റെ അവസാന ദിവസം ..എല്ലാം ഇവിടെ അവസാനിക്കുന്നു എന്ന് തോന്നുന്നു ..ഇനി ഒരു പ്രാവിശ്യം കൂടി ശരത്ത് എന്റെ മുൻപിൽ വന്നാൽ ഞാൻ ഒരു പക്ഷെ അവനെ കൊല്ലും ....ഇനി അത് ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു ..എന്റെ അലീനമോളെയും മോളിയെയും ഓർത്ത് ഞാൻ എല്ലാം വേണ്ടെന്നു വെക്കുന്നു  മോളി പറഞ്ഞത് പോലെ തിരുവനന്തപുരത്ത് പുതിയ ഒരു ജീവിതം തുടങ്ങാം ...

ജാസിം : ഇത് വായിച്ചപ്പോഴാണ് സർ എനിക്ക് മനസ്സിലായത് അലക്സ് ഇത്രയും തുറന്നു ഡയറി എഴുതുന്ന ആൾ ആണെന്നും ..ശരത്തിനെ അയാൾ പറഞ്ഞ പോലെ തന്നെ അടുത്ത തവണ കണ്ടപ്പോൾ തന്നെ കൊന്നു ..അങ്ങനെയെങ്കിൽ ചന്ദ്രശേഗരനെയും വധിചിരിക്കാം എന്ന് ഞാൻ ഊഹിച്ചത് 
 
ജാസിം : ഇനി മരിച്ചയാളെ ജീവിച്ചിരിക്കുന്നവർക്ക് ഇടയിൽ തിരഞ്ഞത് കൊണ്ട് കാര്യമില്ല ..അത് കൊണ്ട് ഞാൻ എല്ലാ ഹോസ്പിറ്റലിലും ചന്ദ്രശേഗരന്റെ മൃതദേഹം അന്വേഷിക്കാൻ പറഞ്ഞു ..

ആ പെട്ടിയിലെ ഒരു രഹസ്യ അറയിൽ നിന്നും ഒരു ബുള്ളെറ്റ് fire ചെയ്ത ഒരു തോക്കും ലഭിച്ചു ..

വൈകാതെ തലയിൽ ബുള്ളെറ്റ് തറച്ച നിലയിൽ അഴുകിയ  ഒരു മൃതദേഹം കുറെ ദൂരെയുള്ള ഹോസ്പിറ്റലിൽ ലഭിച്ചിരുന്നു ..എന്നും അത് അവകാശികൾ ഇല്ലത്തതിനാൽ  ഫോട്ടോ എടുത്തു സൂക്ഷിച്ച ശേഷം സംസ്കരിച്ചു ..അത് ചന്ദ്രശേഗരൻ തന്നെ ആയിരുന്നു എന്ന് ഫോട്ടോകൾ ഒത്തു നോക്കി യും ആളുടെ പ്രതേക ശരീര ഘടന കൊണ്ടും   hospital അതികൃതർ തിരിച്ചറിഞ്ഞു എന്ന് അറിയിച്ചു ...അയാൾ ആരാണെന്നും എന്താണ് സംഭവിച്ചത് എന്നും ഉള്ള അന്വേഷണം നടന്നു വരികയായിരുന്നു...അവിടത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ....

ജാസിം  സംസനോട് ...

സർ ഇനി ഞാൻ എന്റെ വീട്ടിലേക്കു പോകുകയാണ് ....എനിക്ക് ഒന്ന് വിശ്രമിക്കണം ...

സാംസണ്‍ : നിൽക്ക് ....എനിക്കൊരു സംശയം അലക്സ്‌ എങ്ങനെയാണ് ഒട്ടും പ്രതീക്ഷിക്കാതെ തിരുവനന്തപുരത്ത് വെച്ച് ആ രാത്രിയിൽ ശരത്തിനെ തിരിച്ചറിഞ്ഞത് ? അലെക്സിന്റെ അറിവിൽ ശരത്ത് എറണാകുളത്ത് അല്ലേ ?

ജാസിം : അല്ല സർ ..ഡയറിയിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങൾ  അതായത് കേസിലെ പ്രധാനപെട്ട തെളിവുകൾ മാത്രമാണ്  സാറിനെ ഇതുവരെ ഞാൻ കാണിച്ചത്‌. അലെക്സ് ഒന്ന് രണ്ടു തവണ ശരത്തിനെ തിരുവനന്തപുരത്ത് വെച്ച് ആൾ കൂട്ടത്തിൽ കണ്ടിട്ടുണ്ടെന്നും അപ്പോഴൊന്നും അലെക്സിനെ ശരത്ത് തിരിച്ചറിഞ്ഞില്ല  അല്ലെങ്കിൽ കണ്ടില്ല എന്ന് അലക്സിന്റെ ഡയറിയിൽ നിന്നും എനിക്ക് മനസ്സിലായി....

     ഒരു പക്ഷെ അലെക്സിനെ പോലെ ശരത്തും കരുതിയിരിക്കാം അയാൾ എപ്പോഴെങ്കിലും അത് ചന്ദ്രശേഗരനോട് പറഞ്ഞിരിക്കാം  അത് കൊണ്ടാകാം ചന്ദ്രശേഗരന് അലക്സ്‌ തന്നെയാണ് ശരത്തിന്റെ മരണത്തിനു കാരണം  എന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്

സർ ..മറ്റൊരു കാര്യം അലെക്സ് ശരത്തിനെ തിരുവനന്തപുരത്ത് വെച്ച് ആദ്യമായി കണ്ട സമയങ്ങളിൽ അലീനയും മോളിയുമായി സമാധാനമായി ജീവിക്കുകയായിരുന്നു..അത് കഴിഞ്ഞു അവർ പിണങ്ങിയ ശേഷം ആലോചിച്ചപ്പോൾ ഇതിനെല്ലാം കാരണം ശരത്ത് ആണ് എന്ന തോന്നൽ അലെക്സിനു ഉണ്ടാകുകയും ശരത്തിനോടുള്ള വൈരാഗ്യം ഇരട്ടിയായി ...ഇങ്ങനെയുള്ള സമയത്താണ് യാദ്രിശ്ചികമായി ശരത്തിനെ തന്റെ വണ്ടിയുടെ മുൻപിൽ കിട്ടുന്നത് ..എന്ന് വേണം നമ്മൾ മനസ്സിലാക്കാൻ ...

അപ്പോൾ ശെരി സർ ...        

ഇത്രയും പറഞ്ഞു ജാസിം തന്റെ ജീപ്പിൽ സ്വന്തം വീടിലേക്ക്‌ പാഞ്ഞു ....

               -----------------------------അവസാനിച്ചു -------------------------------------------

BACK TO INDEX

free counters

1 comment:

  1. Last few paragraph added to make the story more believable bcos of some doubts raised by my dear vappi (Abdul Majeed)

    ReplyDelete