Saturday, November 30, 2013

MASTER MINDS (6.ACCIDENT)

ജാസിം ഉടൻ തന്നെ തങ്കപ്പന്റെ ഫോണിൽ വിളിച്ചു ..അയാളുടെ ഭാര്യയാണ് ഫോണ്‍ എടുത്തത്

ജാസിം : ഹലോ ഇത്..... light  ...അല്ല.. തങ്കപ്പനല്ലേ ?
ഭാര്യ : അല്ല ഭാര്യയാണ്  ...അങ്ങേർക്കു സുഖമില്ല..കിടപ്പാണ് ..ആരാണ് ?

ജാസിം : എനി ക്ക് തങ്കപ്പനെ കണ്ടിട്ട് ഒരു കാര്യം ചോദിക്കാനാണ്  ..നിങ്ങളുടെ വീട് എവിടെയാണ് ..എന്ന് ഒന്ന് പറയാമോ ?

തങ്കപ്പന്റെ  ഭാര്യ : പ്രൈവറ്റ്  ബസ്‌ സ്റ്റാൻന്ടിനു പിറകിൽ ഉള്ള ചേരിയിലാണ് ..അവിടെ  വന്നിട്ട് സർ നേരത്തെ പറഞ്ഞില്ലേ ...അതുപോലെ ചോദിച്ചാൽ മതി ..Light  തങ്കപ്പന്റെ വീട് എവിടെയാണെന്ന് ... ഇവിടെ വേറെയും തങ്കപ്പന്മാരുണ്ട്..അത് കൊണ്ട് ഇരട്ടപേര് ചോദിക്കേണ്ടിവരും  

ജാസിം  : ശെരി ...ഞാൻ ഉടനെ അങ്ങോട്ട്‌ വരാം ...

ജാസിം പ്രൈവറ്റ്  ബസ്‌ സ്റ്റാൻന്ടിനു പിറകിൽ ഉള്ള ചേരിയിലെത്തി ....പറഞ്ഞപോലെ ലൈറ്റ് താങ്കപ്പന്റെ വീട് കണ്ടെത്തി ...വളരെ ചെറിയ ഒരു കുടിൽ പോലെയോന്നയിരുന്നു അത്

തങ്കപ്പന്റെ  ഭാര്യ വന്നു വാതിൽ തുറന്നു .

തങ്കപ്പന്റെ  ഭാര്യ : സർ ആണോ നേരത്തെ വിളിച്ചത് ?

ജാസിം : അതേ ...

തങ്കപ്പന്റെ  ഭാര്യ: ഇങ്ങേരു പണിക്കു പോയിട്ട് കുറെ കാലമായി ...സർ വിളിച്ചു നോക്ക് ...
എ പ്പോഴും അങ്ങേരെ ആരോ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞു നിലവിളിയാണ് ..

ജാസിം തങ്കപ്പന്റെ  മുറിയിലെത്തി എന്നിട്ട് തങ്കപ്പന്റെ  ഭാര്യയോട് പറഞ്ഞു..ഞാൻ ഒരു പോലീസ് കാരനാണ്      എനിക്ക് തങ്കപ്പനോട്‌   ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് . വിരോധമില്ലെങ്കിൽ നിങ്ങൾ ഒന്ന് മാറി നില്ക്കണം .

തങ്കപ്പന്റെ  ഭാര്യ  മുറിയിൽ നിന്നും ഇറങ്ങി ...

ജാസിം : നിങ്ങൾ ആരെയാണ് പേടിക്കുന്നത് ? ആരാണ് നിങ്ങളെ കൊല്ലാൻ വരുന്നത് ?

തങ്കപ്പൻ : അവൻ അലെക്സ്സ് സാറിനെയും Freddy  സാറിനെയും കൊന്നു ഇനി ഞാനാണ് .അവന്റെ ലക്‌ഷ്യം ...എന്നെ  രക്ഷിക്കണം സാറെ

ജാസിം :  എന്തിന് ? എന്തിനാണ് അവരെ കൊന്നത് ? ആരാണ് കൊന്നത് ?

തങ്കപ്പൻ : എന്റെ പൊന്നു സാറെ ആ കാറിൽ കയറി എന്ന ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ ...

ജാസിം : അത്രയും കാര്യങ്ങൾ ഞങ്ങൾ വിശ്വംബരൻ മുതലാളിയുടെ വീട്ടിൽ നിന്നും  അറിഞ്ഞു ...അത് കഴിഞ്ഞു എന്താണ് ഉണ്ടായതു ?

അന്നത്തെ സംഭവം തങ്കപ്പൻ  വിവരിച്ചത് .....


ഞാൻ  സീറ്റിൽ കിടന്നുറങ്ങിപോയി ....പിന്നെ ഞാൻ എഴുന്നേല്ക്കുന്നത്  വണ്ടി എന്തിലോ  ഇടിച്ച പ്പോഴാണ് ..ഞാൻ നോക്കുമ്പോൾ ഏകദേശം 25 വയസ്സ് ഉള്ള ഒരു പയ്യൻ റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് ..ഇടി കൊണ്ട് അവൻ റോഡ്‌ സൈടിലേക്കു ബൈക്കുമായി  തെറിച്ചു വീണതാണ് അവന്റെ കയ്യിൽ  ഒരു മൊബൈൽ ഫോണ്‍ ഉണ്ടായിരുന്നു  എന്ന് എനിക്ക് മനസ്സിലായി ..ഞാൻ സ്തംഭിച്ചു പോയി ...Freddy സാറും അലക്സാണ്ടർ സാറും പരസ്പരം  കുറ്റ പെടുത്തി കൊണ്ടിരിക്കുകയാണ് ..

        അവരുടെ വഴക്കിൽ നിന്നും എനിക്ക് മനസ്സിലായത്..Freddy  sir വണ്ടി ഓടിച്ചു  കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ആ ചെറുപ്പക്കാരൻ ..ഒരു പക്ഷെ മൊബൈലിൽ
ആരോടെങ്കിലും സംസാരിച്ചു കൊണ്ട് ..കാറി ന്റെ മുൻപിൽ..അവന്റെ  ബൈക്ക് വന്നു  പെട്ടിരിക്കാം പയ്യനെ രക്ഷിക്കാനായി രണ്ടു സാറന്മാരും കൂടി വണ്ടി വെട്ടിച്ചു ..പക്ഷെ നിർഭാഗ്യവശാൽ വണ്ടിയിടിച്ചു ...അവസാനം പയ്യനെ രക്ഷിക്കാനായി ഞാനും Freddy സാറും കൂടി ഇറങ്ങിയപ്പോൾ അലെക്സ് സർ പറഞ്ഞു ആരോ വരുന്നു ..ഇവിടെ നിന്നാൽ കുടുങ്ങും വേഗം രക്ഷപെടാം എന്ന് ..ഇത് കേട്ട പാതി ..ഞങ്ങൾ പെട്ടെന്ന് തന്നെ വണ്ടി എടുത്തു പോയി ..കാറിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഞാൻ കണ്ടു സാറെ ആ പയ്യൻ  ഞങ്ങളുടെ നേരെ കൈ ഉയർത്തി വിളിക്കുന്നുണ്ടായിരുന്നു ....പക്ഷെ ...പിറകിൽ  വേറെ ആരെയും ഞാൻ  കണ്ടില്ല ...അതിനു ശേഷം Freddy സാറ്  അലെക്സ് സാറിനോട് ഇതിനെ ചൊല്ലി വഴക്കായിരുന്നു ..ആ പയ്യനെ ഞങ്ങൾ രക്ഷിക്കെണ്ടാതായിരുന്നു  എന്ന് Freddy  സാറും ...ആരെങ്കിലും കണ്ടാൽ ആ  പയ്യനെ രക്ഷിക്കുന്നതിനു പകരം ഞങ്ങളെ ശിക്ഷിക്കാനായിരിക്കും നാട്ടുകാർക്ക്  താല്പര്യം  എന്ന് അലെക്സ് സാറും ...രണ്ടും ശെരിയാണ്‌ എന്ന് എനിക്ക് തോന്നി ...ഞാൻ പിന്നെ ഇവിടെ അടുത്ത് ഇറങ്ങി ഈ വീട്ടിലേക്കു വന്നു ...

ജാസിം  : പിന്നീട് നിങ്ങൾ ആ പയ്യനെ കുറിച്ച് അന്വേഷിചില്ലേ ?

തങ്കപ്പൻ : അന്വേഷിക്കേണ്ടിവന്നില്ല ...അതിനു അടുത്ത  ഒരു ദിവസം തന്നെ പത്രങ്ങളിൽ നിന്നും ഞങ്ങൾ അറിഞ്ഞു ..ആ മരിച്ച പയ്യന്റെ പേര് ശരത് എന്നാണ് എന്ന് അപകടം നടന്നു ഒരുപാടു  നേരം കഴിഞ്ഞാണ് ശരത് മരിച്ചത് ..ഇടിച്ച വണ്ടിക്കാർ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്ന്  പത്രത്തിൽ കണ്ടപ്പോൾ എന്റെ ചങ്ക്  തകർന്നു പോയി സാറെ ....

ആരും ഒന്നും കണ്ടിട്ടില്ല എന്ന് തന്നെയായിരുന്നു ഞങ്ങൾ കരുതിയത്‌ ...പക്ഷെ ......

ജാസിം  : പക്ഷെ ... എന്നിട്ട് ...എന്തുണ്ടായി ....വേഗം  പറയൂ ..

തങ്കപ്പൻ : കുറച്ചു നാൾ കഴിഞ്ഞു അലെക്സ് സർ എന്നെ കാണാൻ വന്നിരുന്നു ഇത് താൻ ആരോടെങ്കിലും പറഞ്ഞോ എന്ന് എന്നോട് പല ആവർത്തി ചോദിച്ചു ..ഇല്ല  ഇല്ല എന്ന് ഞാൻ ആണയിട്ടു പറഞ്ഞപ്പോൾ  സാറ് എന്നോട് പറഞ്ഞു .. താൻ ഒന്ന് കരുതിയിരുന്നോ ...
ഒരു പിതാവ് ഇറങ്ങിയിട്ടുണ്ട് മകന്റെ രക്തത്തിന് പകരം ചോദിയ്ക്കാൻ ..എന്ന് പറഞ്ഞു അയാൾ പോയി ..
             പിന്നീട് ഞാൻ അറിഞ്ഞത് അവരുടെ രണ്ടു പേരുടെയും മരണങ്ങൾ ആണ് ..അയാൾ  എന്നെയും കൊല്ലും സാറെ ..എന്നെ രക്ഷിക്കണം ....

ജാസിം : നിങ്ങൾക്ക് തല്കാലം 2  constables കാവൽ ഉണ്ടാകും ..ഭയപെടെണ്ട ...ഞാൻ വിളിപ്പിച്ചാൽ വരണം ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് കൂടി പറയേണ്ടി വരും

തങ്കപ്പൻ : ഓ ..ശെരി സാറെ ..എന്റെ ജീവൻ  സാറിന്റെ കയ്യിലാണ് ..

പെട്ടെന്ന് ജാസിമിന്റെ ഫോണ്‍ റിംഗ് ചെയ്തു .വിശ്വംബരൻ മുതലാളിയായിരുന്നു ..അത് ...

.വിശ്വംബരൻ മുതലാളി : ഹലോ ജാസിം അല്ലെ ...എന്റെ വേലക്കാരൻ ഇന്ന് എന്നോട് ഒരു കാര്യം പറഞ്ഞു .അയാളുടെ പേര് കേശവൻ എന്നാണ് .പാർടി  കഴിഞ്ഞു ഒരു ആഴ്ച്ചകഴിഞ്ഞ്  ഒരാൾ വന്നു ചോതിച്ചു ..പാർടി കഴിഞ്ഞു മടങ്ങുമ്പോൾ അലക്സാണ്ടർ ഡോക്ടറിന്റെ കാറിൽ ആരൊക്കെയുണ്ടായിരുന്നു  എന്ന് ..ആ മണ്ടൻ പെട്ടെന്ന് കൂടുതൽ ഒന്നും ചോദിക്കാതെ അലക്സാണ്ടർ കൂടാതെ Freddy  എന്ന ഒരു ഡോക്ടറും ഉണ്ടായിരുന്നു  എന്ന് പറഞ്ഞു ..അത്രേ ....

ജാസിം  : തങ്കപ്പന്റെ പേര് പറഞ്ഞില്ലേ ?

.വിശ്വംബരൻ മുതലാളി: അത് അയാളും ..എന്നെ പോലെ തന്നെ തങ്കപ്പൻ ഉണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ല ..

ജാസിം  : അയാളെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ കഴിയുമോ ?

.വിശ്വംബരൻ മുതലാളി : അത് ഞാൻ അയാളോട് ചോദിച്ചു ...സാദാരണയിലും വണ്ണവും പൊക്കവും കുറവാണു എന്നതിന് അപ്പുറം അയാൾക്ക് കൂടുതൽ ഒന്നും ഓർ മയില്ല എന്ന് ..

ജാസിം  : വളരെ നന്ദി ...

ജാസിം ഫോണ്‍ കട്ട് ചെയ്ത ശേഷം. ഓഫീസിലേക്ക് വിളിച്ചു ..എന്നിട്ട് കഴിഞ്ഞ ഒക്ടോബർ  26 നു  റിപ്പോർട്ട്‌ ചെയ്ത ശരത്ത് എന്ന യുവാവ്‌ കൊല്ലപെട്ട  കേസ് അന്വേഷിച്ച ടീമിനോട് എന്നെ വന്നു കാണാൻ പറയണം ..എന്ന് പറഞ്ഞു ..

ജാസിം ജീപ്പിൽ നേരെ സ്റ്റേനിലേക്ക് പോയി
                    -------------------------------തുടരും ------------------------------------------


BACK TO INDEX

free counters

1 comment:

  1. Some portion is re-written to make clear how Sharath came to that place on that mid-night --
    Suggested By Dear Friend Sreejesh

    ReplyDelete