Wednesday, November 27, 2013

MASTER MINDS(4.SUICIDE)

ബുധനാഴ്ച രാവിലെ പതിവുപോലെ സ്റ്റേനിലേക്ക് പോകാനായി ഒരുങ്ങി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സാംസണ്‍ ഫോണിൽ  വിളിച്ചു

സാംസണ്‍ : ഹലോ ജാസിം ..താൻ എത്രയും പെട്ടെന്ന് അലെക്സിന്റെ വീട് വരെ വരണം

ജാസിം : അലക്സ്‌ എന്ന് ഉദ്ദേശിച്ചത് അലക്സാണ്ടർ ഡോക്ടർ  ആണെങ്കിൽ  ഞാൻ ഇല്ലേ...
ആ കാട്ടാളന്റെ വീട്ടിലേക്ക്‌ ..ഇനി അയാളെ  തന്നെ ആരെങ്കിലും കട്ടോണ്ട് പോയി എന്ന് പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ട്‌ ഇല്ല ...

സാംസണ്‍  : ജാസിം.... അലക്സ്‌...അലക്സ്‌ ..മരിച്ചു പോയി ... മദ്യത്തിൽ  വിഷം ചേർത്ത് കഴിച്ചാണ് മരിച്ചത് ..അവൻ ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന്  എനിക്ക് മനസ്സിലാ കുന്നില്ല തനിക്കു അറിയാമോ അവന്റെ ഭാര്യയും മകളും അവനോടു പിണങ്ങി പോയിട്ട് പോലും തളരാതെ നിന്നവനാണ് ..പിന്നെ പെട്ടെന്ന് ഇപ്പോൾ ഇങ്ങനെ....  (സാംസന്റെ  ശബ്ദം ദുഖം  കാരണം ഇടറിയിരുന്നു  )

ജാസിം :  സർ ..സർ ..വിഷമിക്കേണ്ട ...ഇനി അത് കൊണ്ട് പ്രതേകിച്ചു കാര്യമൊന്നും ഇല്ലെല്ലോ ..നമുക്ക് ശെരിക്കും ഒന്ന് അന്വേഷിക്കാം ..ഞാൻ ഇതാ പുറപ്പെട്ടു കഴിഞ്ഞു

 ജാസിം പെട്ടെന്ന് തന്നെ എഴുനേറ്റു കൈ കഴുകി അലക്സാണ്ടരിന്റെ  വീട്ടിലേക്കു പുറപ്പെട്ടു

ജാസിം സംഭവ സ്ഥലത്ത്  എത്തിയപ്പോൾ അവിടെ  പോലീസും ജനങ്ങളും തടിച്ചു കൂടിയിരുന്നു ....സാംസണ്‍ അവിടെ ഒരു കസേരയിൽ തളർന്നിരിക്കുകയായിരുന്നു .

ജാസിം : സർ .. ഇയാളുടെ ഫാമിലി ?  അവരെ അറിയിച്ചോ  ?

സാംസണ്‍ : ഭാര്യയും മകളും  ബംഗ്ലൂർ  ആണ് അവരെ അറിയിച്ചിട്ടുണ്ട് ..അവർ പുറപ്പെട്ടു കഴിഞ്ഞു ....

സാംസണ്‍  : അവൻ ..അലക്സ്‌ ..ഇത്  ചെയ്യും എന്ന് ..എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല
അവൻ   വളരെ  bold  ആണ് ..എന്തും face  ചെയ്യുന്ന ഒരു തെമ്മാടി ....അവൻ  ഒരിക്കലും ....

അപ്പോൾ ജാസിമിന്റെ ഫോണ്‍ റിംഗ് ചെയ്തു അത് ഓഫീസിൽ  നിന്നുമായിരുന്നു ..കൈഅക്ഷര വിദഗ്ധന്റെ റിപ്പോർട്ട്‌ വന്നു രണ്ടും ആണിന്റെ കൈപടയാണെന്നും.ഒന്ന് Freddy -യുടെ തന്നെ മറ്റേതു ഒരു വൃദ്ധന്റെയും ..

ജാസിം  : ഞാൻ ഉടനെ വരാം ...
ഇത്രയും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ...

ജാസിം : സർ ...Freddy  murder കേസിൽ  ഒരു പ്രധാനപ്പെട്ട  ഒരു വഴിത്തിരിവുണ്ടായി ..ഞാൻ പറഞ്ഞിരുന്നി ല്ലേ.. ഒരു കടലാസ് ...അതിലെ രണ്ടാമത്തെ കൈപട ഒരു വൃദ്ധന്റെയാണെന്ന് ...ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം ...

സാംസണ്‍ : ജാസിം ..ഇത് ഒരു ആത്മഹത്യയാകില്ല.... താൻ ..താൻ ..ഇത് ഒന്ന് അന്വേഷിക്കണം ..DGP -യോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം.. തല്കാലം താൻ പോയി വാ ...അലെക്സിനു ഡയറി എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നു ..ഞാൻ ഒന്ന് നോക്കട്ടെ ..എന്തെങ്കിലും... .എന്തെങ്കിലും...   കിട്ടുമോ എന്ന്...

ജാസിം  പെട്ടെന്ന് തന്നെ സ്റ്റേനിലേക്ക് പോയി .

സാംസണ്‍  അലക്സ്‌ മരിച്ചു കിടക്കുന്ന റൂമിലേക്ക്‌ ചെന്നു

താഴെ തന്നെയുള്ള ഒരു ബെഡ് റൂമിലായിരുന്നു അലക്സ്‌ കിടന്നത് ..വായിൽ നിന്നും പതപോലെ എന്തോ വന്നിട്ടുണ്ട് ...അലക്സ്‌ കുടിച്ചിരുന്ന മദ്യത്തിന്റെ കുപ്പി അവിടെ ചിതറി കിടന്നിരുന്നു .പാതി ഗ്ലാസ്‌ മദ്ധ്യം കട്ടിലിനോട് ചേർന്നുള്ള  മേശമേൽ കാണാം .റൂമിൽ  പലസാധനങ്ങളും പൊട്ടി ചിതറി കിടന്നിരുന്നു ..  മരണ വെപ്രാളത്തിൽ ചെയ്തതാകണം എന്ന്  സാംസണ്‍ ഊഹിച്ചു .dead body  post-mortem  ചെയ്യാനായി കൊണ്ട് പോയി....

അതേ സമയം ജാസിം ഓഫീസിലെത്തി... .കൈഅക്ഷര വിദഗ്ധൻ  തറപ്പിച്ചു പറഞ്ഞു ഇത് ഒരു വൃദ്ധന്റെ തന്നെ കൈപടയാണെന്ന് ..കൂടുതൽ വിവരങ്ങൾ തനിക്കു പറയാൻ കഴിയില്ലെങ്കിലും ഒരു കാര്യം തീർച്ച  ഇത് ഒരു ആണിന്റെ  കൈയക്ഷരം തന്നെയാണ് .

ജാസിം ചിന്തിച്ചു ...
.
ശെരിയാണ്‌ അത് ഒരു സ്ത്രീയാണ് എന്ന് അച്ചുവേട്ടൻ പറഞ്ഞത് എങ്ങനെ ? ആകെ മൂടിപുതച്ചു കൈയ്യും കാലും ഒന്നും കണ്ടില്ല ..ഒരു അക്ഷരം പോലും മിണ്ടിയതും ഇല്ല... വെറും ഒരു പേര് ..ആനി എന്നാ ..പേര്..അത് മാത്രമാണ് ..അത് ഒരു സ്ത്രീയാണ് എന്ന് പറയാൻ അച്ചുവേട്ടാണ് ഉള്ള കാരണം ..

ജാസിം ഉടനെ അച്ചുവിനെ വിളിച്ചു കാര്യം പറഞ്ഞു ..എന്നിട്ട് ചോദിച്ചു ...

ജാസിം : അച്ചുവേട്ടൻ എങ്ങനെയാണു അത് ഒരു  സ്ത്രീയായിരുന്നു  എന്ന്  പറയുന്നത്...വെറും ആ പേര് മാത്രമാണോ കാരണം ?

അച്ചു : അല്ല സാറെ ഒരു സാധാരണ പുരുഷന് ഉള്ള അത്ര ഉയരമോ വണ്ണമോ ഒന്നും അവർക്ക്    ഇല്ലായിരുന്നു ... പിന്നെ  ..അവരുടെ  പേര് കൂടി കണ്ടപ്പോൾ  ഞാൻ ഉറപ്പിച്ചു..

ജാസിം : ശെരി ...(ഫോണ്‍ കട്ട്‌ ചെയ്തു )

അപ്പോഴേക്കും ജാസിമിനു സാംസന്റെ ഫോണ്‍ വന്നു ...

സാംസണ്‍ : ഹലോ ജാസിം ...എനിക്ക് കഴിഞ്ഞ 3 വർഷത്തെ ഡയറി കിട്ടി രണ്ടെണ്ണം ഞാൻ കുറെയൊക്കെ വായിച്ചു .ഏറെ കുറെയൊക്കെ ഒരു സാധാരണ ഡോക്ടറിന്റെ ജീവിതം തന്നെ സംശയിക്കതായി ഒന്നും കാണാൻ കഴിഞ്ഞില്ല ..വിശദമായി ഞാൻ വായിച്ചില്ല ..
ഏ തായാലും താൻ ഇങ്ങോട്ട് വാ  ..എനിക്ക് ചില സംശയങ്ങൾ ഉണ്ട് ...കേസിന്റെ കാര്യം DGP യോട് പറഞ്ഞിട്ടുണ്ട് ..വേഗം വാ ..വന്നിട്ട് പറയാം ...

  ജാസിം വേഗം തന്നെ സംസന്റെ ഓഫീസിൽ എത്തി

സാംസന്റെ  കയ്യിൽ ഒരു ഡയറിയുണ്ടായിരുന്നു. അയാൾ അത് ഉയർത്തി കാണിച്ചുകൊണ്ട്  പറഞ്ഞു ..ഇതിൽ  കൂടുതലും ബോറിംഗ് ആണ് ...ഒരു സാധാരണ ജീവിതം തന്നെ ..സംശയിക്കത്തക്ക ഒരു വ്യക്തിയോ  സംഭവമോ ഒന്നും ഇതിൽ ഇല്ല ..

പക്ഷെ ..ഈ വർഷത്തെ ചില പേജുകൾ   വലിച്ചു കീറിയിരിക്കുന്നത് കണ്ടു ..ഒരു സാധാരണ പുസ്തകത്തിലെ താളുകൾ കീറിയാൽ എഴുതിയതിൽ എന്തോ തെറ്റുപറ്റി എന്നാണ് ..പക്ഷെ ഒരു ഡയറിയിലെ പേജുകൾ അയാളുടെ ജീവിതത്തിലെ ഓരോ ദിവസങ്ങൾ  ആണ് അത്  കീറിയെടുത്താൽ  അയാളുടെ ജീവിതത്തിൽ തന്നെ എന്തോ അരുതാത്തത് സംഭവിച്ചു എന്നാണ് . ഈ വർഷം ഒക്ടോബർ 20  മുതൽ 27 വരെയുള്ള പേജുകൾ,പിന്നെ കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ പേജുകൾ ഇവ ആണ് മിസ്സിംഗ്‌ .ഈ പേജുകൾക്ക് നമ്മളോട് എന്തോ പറയാൻ പറയാൻ ഉണ്ടെന്നു എന്റെ മനസ്സ് പറയുന്നു .

ജാസിം : അയാളുടെ ഭാര്യയോടും മകളോടും ചോദിച്ചില്ലേ ?

സാംസണ്‍ : അവർ ഒന്നും കൃത്യമായി പറയുന്നി ല്ല.അവർ എന്തോ ഒളിക്കുന്നത്‌ പോലെ തോന്നുന്നു.

ജാസിം : ഞാൻ ഒന്ന് അന്വേഷിക്കട്ടെ ...

സാംസണ്‍ : ശെരി എങ്ങനെയെങ്കിലും സത്യം കണ്ടെത്തണം ..അവന് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയണം ...ജാസിം..

ജാസിം സംസന്റെ തോളിൽ തട്ടി സമാധാനിപ്പിക്കുകയും സത്യം താൻ കണ്ടെത്തും എന്ന അർത്‌ഥത്തിൽ തലയാട്ടിയ ശേഷം അകത്തേക്ക് പോയി ..എന്നിട്ട് പപ്പുപിള്ളയെ അടുത്തേക്ക് വിളിച്ചു നിർത്തിയ ശേഷം ...

ജാസിം : തന്റെ യജമാനൻ ആത്മഹത്യ ചെയ്തതാണെന്ന് താൻ വിശ്വസിക്കുന്നുണ്ടോ ?

പപ്പുപിള്ള ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു ..

ജാസിം : നമ്മളാരും തന്നെ അങ്ങനെ വിശ്വസിക്കുന്നി ല്ല.അപ്പോൾ നമുക്ക് തന്റെ മുതലാളിക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്തണ്ടേ ?

പപ്പുപിള്ള  : വേണം സാറെ ..വേണം ..എന്റെ മുതലാളിക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയണം
ജാസിം : എങ്കിൽ ഇനി ഞാൻ  ചോദിക്കുന്ന കാര്യങ്ങൾക്കു ഒന്നും മറച്ചു വെക്കാതെ ആലോചിച്ചു മറുപടി പറയണം

പപ്പുപിള്ള : ശെരി സാറെ ഞാൻ ഉള്ളത് ഉള്ളത് പോലെ പറയാം ...

ജാസിം : ഒക്ടോബർ 20 മുതൽ ഒക്ടോബർ 27 വരെയുള്ള ദിവസങ്ങൾ ...ആ   ദിവസങ്ങളിൽ  എന്താണ് ഈ വീട്ടിൽ സംഭവിച്ചത് ?

പപ്പുപിള്ള : എന്റെ സാറേ കൃത്യമായി പറയാൻ എനിക്കറിയില്ല ..എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഈ വീട്ടിൽ നടക്കുന്നുണ്ടായിരുന്നു ..എന്ന് എനിക്ക് തോന്നി ..മുതലാളി മകളെ ആദ്യമായി തല്ലി ...അതിനെ ചൊല്ലി കൊചമ്മയുമായും വഴക്കുണ്ടായി ..ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ തന്നെ അവർ ബാഗ്ലൂർക്ക് പോയി ..എന്നോട് പറഞ്ഞത് ..മകള്ക്ക് അവിടെ ജോലികിട്ടി എന്നാണ് വീടുവിട്ടു മാറി നിൽക്കാത്ത കുട്ടിയായത് കൊണ്ട് ആണ് കൊച്ചമ്മ കൂടെപോയത് എന്നും



സാംസണ്‍ : അവരെയൊക്കെ എനിക്ക് നന്നായി  അറിയാവുന്നതാണ് ...മകൾ അലീന എന്നാൽ അലെക്സിനു ജീവനായിരുന്നു ..അത് കൊണ്ടല്ലേ പേര് പോലും അവന്റെ പേരിൽ  നിന്നും എടുത്തു ഇട്ടതു ..മോളിക്കും  ..അതായതു അവന്റെ ഭാര്യ അവർക്കും അത് ഇഷ്ടമായിരുന്നു... അലക്സ്‌ ആളൊരു മുരടൻ ആയിരുന്നെങ്കിലും കുടുംബത്തോട് വലിയ സ്നേഹമായിരുന്നു ...പക്ഷെ ഇവർ പിണങ്ങി പോയതാണെന്ന് എനിക്കറിയില്ലായിരുന്നു .അലീന മോൾക്ക് ജോലികിട്ടിയിട്ടു പോയതാണ് എന്ന് തന്നെയാണ് ഞാനും കരുതിയത്‌ ....
അവൻ ആകെ തകർന്നു പോയിരിക്കും ...

പപ്പുപിള്ള  : ശെരിയാണ് സാറെ ..അതിനു ശേഷം മുതലാളി മിക്കപ്പോഴും മദ്യപിച്ചിരുന്നു ആരെയും കാണാറില്ല ..എവിടെയും  പോകാറില്ല..അങ്ങനെ രണ്ടുമൂന്നു ദിവസം   ..പിന്നെ അത് കഴിഞ്ഞു മുതലാളി ഒന്ന് പുറത്ത് പോയത് ...വിശ്വംബരൻ മുതലാളിയുടെ മകളുടെ കല്യാണ പാർട്ടിക്കാണ്.... അതും    വിശ്വംബരൻ മുതലാളി നേരിട്ട് വന്നു ക്ഷണിച്ചപ്പോൾ മുതലാളി വാക്ക് കൊടുത്തിരുന്നത്  കൊണ്ട് മാത്രം ...

 പെട്ടെന്ന് പപ്പു പിള്ളയുടെ മുഖത്ത്‌ എന്തോ ഓർത്തപോലെ ഒരു ഭാവം മിന്നിമായുന്നത് ജാസിം  കണ്ടു ...

ജാസിം : എന്താണ് ....? അന്ന് പ്രതേകിച്ചു എന്തെങ്കിലും ?

പപ്പുപിള്ള  ... അൽപനേരം ആലോചിച്ചശേഷം

അതേ സാറെ ..അന്ന് ഒരു സംഭവം ഉണ്ടായി ..അന്ന് ഞാൻ അത്  അത്ര കാര്യമാക്കിയില്ല ..പക്ഷെ  ഇപ്പോൾ എനിക്ക് തോന്നുന്നു ..അന്ന് എന്തോ അനർത്ഥം സംഭവിച്ചിരുന്നു  എന്ന് ....

ജാസിം : എന്താണ് ?
സാംസണ്‍  : ഒന്ന് പറഞ്ഞു തുലക്കെടോ ....

പപ്പുപിള്ള : അന്ന് ഒക്ടോബർ 25... അന്ന് രാത്രി  അർദ്ധരാത്രികഴിഞ്ഞാണ്    മുതലാളി വന്നത്  ആകെ ഒരു വെപ്രാളം ..കാറിൽ നിന്നും ഇറങ്ങിയ ഉടനെ ഓടി വന്നു കാറിന്റെ മുൻവശത്ത്‌ നോക്കി ..എന്നിട്ട് ചെടിനനക്കുന്ന ഹോസ് എടുത്തു കാറിന്റെ മുൻവശം കഴുകി വൃത്തിയാക്കി ...മുതലാളിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല ...എല്ലാം ദൂരെ നിന്ന് നോക്കിയതേയുള്ളൂ ...

ജാസിം  : വളരെ നന്ദി പപ്പുപിള്ളേ ... അപ്പോൾ ബാക്കി കാര്യം  വിശ്വംബരൻ മുതലാളിയോട്  ചോദിച്ചാൽ അറിയാം

 ജാസിം  സംസനോടും പപ്പുപിള്ളയോടും  യാത്ര  പറഞ്ഞു  വിശ്വംബരൻ മുതലാളിയുടെ വീട്ടിലേക്കു പാഞ്ഞു .....

                        ----------------------------------------തുടരും --------------------------------------

BACK TO INDEX

free counters

No comments:

Post a Comment