Sunday, November 24, 2013

MASTER MINDS (1.HOUSE BREAKING)

.ജാസിം തന്റെ  ആദ്യ കേസിന്റെ  വിജയത്തിനു ശേഷം ജീപ്പിൽ മടങ്ങുമ്പോൾ പെട്ടെന്ന് ജാസിമിന്റെ മൊബൈൽ ശബ്ദിച്ചു ഒരു call  വന്നു .അത് സാംസണ്‍ ആയിരുന്നു .ജാസിം ഫോണ്‍ എടുത്തു

ജാസിം : ഹെല്ലോ സർ  എന്താണ് ഇത്ര പെട്ടെന്ന് ..ഇപ്പോൾ കണ്ടു മടങ്ങിയതല്ലേ ഉള്ളു.
സാംസണ്‍ : താൻ  ഇപ്പോൾ എവിടെയെത്തി?
ജാസിം : ഞാൻ ഇപ്പോൾ statue junction  കഴിഞ്ഞു.
സാംസണ്‍ : എന്നാൽ driver-നോട്  വണ്ടി നിർത്താൻ  പറ.എന്നിട്ടു  തിരിച്ചു വിട്

ജാസിം :എങ്ങോട്ട് ? എന്താണ് പ്രശ്നം ?
സാംസണ്‍ : statue  junction-നു 2 കിലോമീറ്റർ മുൻപ്     ഇടത്തോട്ട് ഒരു റോഡുണ്ട്‌ അത് വഴി നേരെ പോയാൽ മൂന്നാമത്തെ  വീട് .നല്ല വലിയ വീടാണ് .ആ ഭാഗത്ത്‌ അങ്ങനെ ഒന്ന് അതേ   ഉള്ളു അത് കൊണ്ട് തെറ്റി പോകാൻ സാധ്യത ഇല്ല

ജാസിം : സർ എന്താണ് അവിടെ ? ഇത് വരെ അത് മാത്രം പറഞ്ഞില്ല
സാംസണ്‍ : ഓ ... സോറി ഞാൻ തന്നോട് അത് പറയാൻ .. മറന്നു കാര്യമായിട്ട് ഒന്നും ഇല്ല  ഒരു house  breaking ... ഒന്ന് കയറി അന്വേഷിച്ചിട്ട് പൊയ്ക്കോ..
ജാസിം : ആരുടെതാണ് സർ ആ വീട് ?
സാംസണ്‍ : എന്റെ ഒരു പഴയ ഒരു സുഹൃത്ത്‌  പേര്  അലക്സാണ്ടർ പോൾ  ആൾ  ഒരു ഡോക്ടർ  ആണ്. ഒരു പ്രതേക സ്വഭാവക്കാരനാണ് ..ആൾ ഒരു വില്ലാനയിരുന്നു..പഠിക്കുന്ന കാലത്ത് എല്ലാ തല്ലുകൊള്ളിത്തരത്തിനും മുൻപിൽ കാണുമായിരുന്നു.. പണ്ട് ..ഇപ്പോൾ വലിയ ഡോക്ടർ  ഒക്കെയായി....
   
         അനിയാ  സൂക്ഷിച്ചു ക്യ്കാര്യം ചെയ്യണേ...പിന്നെ ...(ഫോണ്‍ കട്ടായി )

ജാസിം ഡ്രൈവർ-നോട്‌ വണ്ടി തിരിച്ചു വിടാൻ പറഞ്ഞു വണ്ടി statue junction കഴിഞ്ഞു സാംസണ്‍ പറഞ്ഞ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു .

drver :സർ ...ഒന്ന് തീർന്നില്ല അപ്പോഴേക്കും അടുത്തത് ...സാറിന് ദേഷ്യം തോന്നില്ലേ?

ജാസിം  :  നമ്മുടെ ജോലി അങ്ങനെയല്ലേടോ ... അതിനല്ലേ  സർകാർ നമുക്ക് ശമ്പളം തരുന്നത്.
drver  : നമ്മളെക്കാൾ സാലറിയും മേടിച്ചു പല govt department - ലും കുറെ  മഹാൻമാർ ഇപ്പോൾ സുഘമായി ഉറങ്ങുനുണ്ടാകും..അതായതു സർ ... .

ജാസിം :മതി..മതി താൻ വണ്ടി ഓടിക്ക് ....

 അവർ Dr .അലക്സാണ്ടർ -ന്റെ വീട്ടിലെത്തി. സാംസണ്‍ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ല  ജാസിം വിചാരിച്ചതിലും വലിയ വീടായിരുന്നു അത്.കാർ  ഷെഡിൽ
പുതിയ മോഡൽ 2 കാറുകൾ കിടക്കുന്നു .

ജാസിം calling  bell അമർത്തി  2 bell നു ശേഷം ഒരാൾ വന്നു വാതിൽ തുറന്നു .
50-നും 60-നും ഇടയിൽ പ്രായം വരുന്ന ഒരാൾ കള്ളിമുണ്ടും ബനിയനും ധരിച്ചിരുന്നു.ഒറ്റനോട്ടത്തിൽ മനസിലാകും വേലക്കാരനാണെന്ന്.അയാൾ ആകെ പരിഭ്രാന്തനായിരുന്നു

ജാസിം : സാംസണ്‍ സർ പറഞ്ഞിട്ട്  വന്നതാണ്‌ ഞാൻ
  .താൻ...   ആരാണ് ?  എന്താണ് ഇവിടെ സംഭവിച്ചത് ?
വേലക്കാരൻ : ഞാൻ പപ്പുപിള്ള  ..സർ ദൈവത്തെയോർത്തു മടങ്ങി പോകണം..അലക്സാണ്ടർ സർ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല..
ജാസിം : വെറുതെ വീട്ടിൽ പോയ എന്നെ ഇങ്ങോട്ട്  വിളിച്ചു വരുത്തിയിട്ട്   ഇപ്പോൾ മടങ്ങി പോകാനോ ?
പപ്പുപിള്ള :ഞാൻ ആണ് സാംസണ്‍ സർ-നെ വിളിച്ചു വിവരം പറഞ്ഞത്..ഞാൻ ഇവിടത്തെ വേലക്കരനാണ്  ഇവിടെ അടുത്താണ് താമസിക്കുന്നത് .ഇവിടെ വേറെ ആരും താമസിക്കുന്നത് മുതലാളിക്ക്  ഇഷ്ടമല്ല അത് കൊണ്ട് ഞാൻ  വന്നു പണിയൊക്കെ തീർത്തിട്ട്   . മടങ്ങി പോകും .ഇന്ന് രാവിലെ ഞാൻ വന്നപ്പോൾ താഴത്തെ bed room - ജനൽ കമ്പി ആരോ മുറിച്ചിരിക്കുനതാണ് കണ്ടത് . മുറിയിലാകെ മുളകുപൊടിയും വീണു കിടക്കുന്നു .അപ്പോഴാണ് സർ ഞാൻ സാംസണ്‍ സർ നെ വിളിച്ചു വിവരം പറഞ്ഞത് .ഫോണ്‍ വെച്ച് തിരിഞ്ഞു നോക്കുമ്പോൾ മുതലാളി  അകെ കലി പൂണ്ടു നില്ക്കുന്നു .എന്നെ തല്ലിയില്ല എന്നെ ഉള്ളു..ഇത് പോലിസിനെ അറിയിച്ചത് മുതലാളിക്ക്   ഇഷ്ടമായില്ല.

ജാസിം : ഏതായാലും..ഇനി തന്റെ മുതലാളിയെ കണ്ടു ഇതൊക്കെ ഒന്ന് അന്വേഷിചിട്ടെ ഞാൻ പോകുനുള്ളു .
പപ്പുപിള്ള :ചതിച്ചോ  ദൈവമേ ... ഇന്ന് സർ എന്നെ കൊല്ലും ..

ജാസിം സ്തംഭിച്ചു നില്കുന്ന പപ്പുപിള്ളയെ തള്ളി മാറ്റി അകത്തേക്ക് കയറി ..അത് ഒരു വലിയ hall  ആയിരുന്നു ഒരു വശത്ത് അടുത്തടുത്തായി 2 bed room.2നും attached ബാത്ത് റൂം ഉണ്ട് hall -ൽ വലിയ ഒരു മേശ .എല്ലാ മുറിയിലും അലങ്കാര -ലൈറ്റ് തൂക്കിയിരുന്നു .ഹാളിലെ  ഒരു ഭിത്തിയോട്   ചേർന്ന് ഒരു വലിയ show-case അതിൽ ചില trophy -കളും  കളിപാട്ടങ്ങളും .frame  ചെയ്തു വെച്ച ഒരു  family photo-യും(ഭാര്യയും മകളും അലക്സാണ്ടറും ) കണ്ടു.ഹാളിന്റെ  ഒരു മൂലയിൽ  ഇരിക്കുന്ന ഒരു ചെറിയ  മേശപുറത്ത് പാതിമാത്രമുള്ള  മദ്യത്തിൻറെ കുപ്പി ഇരിക്കുന്നു .ജാസിം ജനൽ  കമ്പി മുറിച്ച റൂമിൽ എത്തി .ആ റൂമിലെ TV -stand -ന്റെ മുകളിലും ഒരു പാതി ബോട്ടിൽ  മദ്യം കണ്ടു.അപ്പോഴേക്കും അലക്സാണ്ടർ പോൾ  മുകളിലത്തെ നിലയിൽ  നിന്നും താഴെയെത്തി .അയാൾ ആകെ ക്ഷുഭിതനയിരുന്നു .പപ്പുപിള്ളയെ ഒന്ന് നോക്കി ദഹിപ്പിചതിനു ശേഷം
അലക്സ്‌ (ജസിമിനോട്   ):  ഇവിടെ ഒന്നും നഷ്ടപെട്ടിട്ടില്ല .എനിക്ക് പരാതിയും ഇല്ല .നിങ്ങൾ ഒന്ന് പോകണം മിസ്റ്റർ .
ജാസിം: സാംസണ്‍ സർ പറഞ്ഞിട്ടാണ് ഞാൻ വന്നത്
ജാസിം അയാളെ ഒന്ന് രൂക്ഷമായി നോക്കി .അലെക്സിന്റെ കണ്ണുകൾ ചുവന്നിരുന്നു
 .അയാൾ ചെറുതായി ആടുന്നുണ്ടായിരുന്നു.മദ്യപിച്ചിട്ടുണ്ട്‌ എന്ന് ജാസിമിനു മനസിലായി

അലക്സാണ്ടർ : കൊലപാതകിയോ കള്ളനോ ആരും ആകട്ടെ ഇവിടെ വന്നത്...എനിക്ക് ഒന്നും  നഷ്ടപെട്ടിട്ടും ഇല്ല എനിക്ക് യാതൊരു പരാതിയും ഇല്ല .പിന്നെ തനിക്കു എന്താടോ ? എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകണം

ജാസിം ഉടനെ തന്നെ സാംസണെ വിളിച്ചു

ജാസിം : സർ ഈ കാട്ടാളന്റെ അടുത്തേക്ക് എന്നെ പറഞ്ഞു   വിട്ടത്   എന്തിനാണ് ? ഇയാൾക്ക്  താല്പര്യമില്ലെങ്കിൽ  പിന്നെ എന്തിനാണ്  സർ  നമ്മൾ  വെറുതെ ?...
സാംസണ്‍: സോറി അനിയാ .. പപ്പുപിള്ളയാണ്  വിവരം പറഞ്ഞത് എന്ന്  നിന്നോട്  പറയാൻ തുടങ്ങിയപ്പോഴാണ് ഫോണ്‍ കട്ട്‌ ആയതു .നീ അലെക്സിനു കൊടുത്തെ ..

ജാസിം ഒന്നും മിണ്ടാതെ ഫോണ്‍ അലക്സാണ്ടർ -ന്റെ നേരെ നീട്ടി

അലക്സാണ്ടർ: സാമാ .. നിനക്ക് എന്തിന്റെ കേടാണ് .ടാ ..എനിക്ക്  ഒന്നും പറ്റിയിട്ടില്ല ..ഒന്നും  നഷ്ട്ടപെട്ടിട്ടും  ഇല്ല..എനിക്ക് ഒരു പ്രശ്നം വന്നാൽ അതിനുള്ള പരിഹാരം ഞാൻ തന്നെ കാണും എന്ന് നിനക്ക് അറിയവുന്നതല്ലേ  ...നിന്റെ ശിങ്കിടികളെ ഇവിടെ നിന്നും എനിക്ക് ഇപ്പോൾ  ഒഴിവാക്കി കിട്ടണം .

സാംസണ്‍: നീ നല്ല വെള്ളമാണെല്ലോടാ ..ഒന്നുമില്ലെങ്കിലും നീ  ഒരു ഡോക്ടർ അല്ലെ ?
ആ.... എന്തെങ്കിലും ആകട്ടെ ..നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട .ഞാൻ എന്റെ ആളുകളെ തിരിച്ചു  വിളിക്കാം .ഫോണ്‍ ജാസിമിനു കൊടുക്ക്‌
 അലക്സാണ്ടർ: ഓ  ആ വന്നവന്റെ പേര് ജാസിം എന്നാ..എന്നാ ശരി സാമാ ..
അലക്സാണ്ടർ ഫോണ്‍ ജാസിമിനു നേരെ  നീട്ടികൊണ്ട് ഇന്നാ ..പിടിച്ചോ ജാസിം  സാറേ ...
 ജാസിം  ഫോണ്‍ വാങ്ങി

  ജാസിം : ഹലോ .. സർ എന്റെ നല്ല ഒരു ശനിയാഴ്ച കുളമാക്കിയപ്പോൾ സാറിന് സമാധനമയെല്ലൊ  ? ..

സാംസണ്‍: സോറി... സോറി... സോറി .. തല്ക്കാലം താൻ അവിടെനിന്നും പൊയ്ക്കോ .

ജാസിം ഫോണ്‍ കട്ട്‌ ചെയ്ത ശേഷം പുറത്തേക്കു ഇറങ്ങി .അലക്സാണ്ടർ തിരിച്ചു മുകളിലേക്ക് പോയി .പപ്പുപിള്ള  ജാസിമിനൊപ്പം പുറത്തേക്കിറങ്ങി

പപ്പുപിള്ള : സർ എന്നോട് ക്ഷമിക്കണം ..ഞാൻ കാരണമാണെല്ലോ .....
ജാസിം : അത് സാരമില്ലെടോ ...പിന്നെ ഇന്നലെ രാത്രി തന്റെ  സർ  എവിടെയായിരുന്നു ?
 പപ്പുപിള്ള :ഇന്നലെ വൈകിട്ട്  5:00 മണിക്ക് അത്യാവിശ്യമായി ചില കാര്യങ്ങൾ ചെയ്തു തീർക്കണം   എന്നും നാളത്തേക്ക് വെക്കാൻ പറ്റില്ല എന്നും പറഞ്ഞു ഒരാളെ  കാണാൻ  പോയതാണ് .
ജാസിം: ആരെ..? അത് താൻ ചോദിച്ചില്ലേ ?
പപ്പുപിള്ള : ഇല്ല സാറെ അത് ഞാൻ ചോദിച്ചില്ല..അത് ഞാൻചോദിച്ചാൽ.... അത് എന്തിനാ താൻ അറിയുന്നെ..നീ എന്റെ ഭാര്യയോ..അച്ഛനോ ഒന്നും അല്ലെല്ലോ വെറും ഒരു കൂലികാരനല്ലേ എന്ന് ചോദിച്ചു.. എന്നെ കടിച്ചു കീറാൻ വരും.... സാറ് കണ്ടതല്ലേ ..അതാണ് പ്രകൃതം
ജാസിം: ശരിയെടോ ഏതായാലും കള്ളൻ വന്ന വഴി ഞാൻ ഒന്ന് നോക്കട്ടെ..
 ഇതും പറഞ്ഞു ജാസിം കള്ളൻ കയറിയ ബെഡ്-റൂമിന്റെ   പിറകിൽ  എത്തി .ജനലിൽ നിന്നും അല്പം മാറി ഒരു മതിലാണ് .അതിന പ്പുറം ഒരു വലിയ പ്ലേ ഗ്രൌണ്ടും

 ജാസിം ചിന്തിച്ചു ....

    രാത്രി പ്ലേ ഗ്രൌണ്ട് -ൽ  നിന്നും മതില്  ചാടി വീടിന്റെ കോമ്പൌണ്ടി ൽ  എത്താം ..
ഒരു ചെറിയ വാൾ  ഉണ്ടെങ്കിൽ ജനൽ  കമ്പി മുറിക്കാം അതുവഴി അകത്തു കയറാം .ജനാലയുടെ കുറ്റിയുള്ള ഭാഗം ഉളി  കൊണ്ടോ മറ്റോ ചെത്ത്തിയിരിക്കുന്നത് കാണാം .കത്തിയോ..ചെറിയ  കമ്പിയോ  കടക്കത്തക്ക ഒരു വിടവ് ഉണ്ടാക്കി .അതിലൂടെ കമ്പി കടത്തി കുറ്റിയൂരി .എന്നിട്ട് ജനൽ  കമ്പിയറുത്ത് അകത്തു കയറി ....

ജാസിം വെറുതെ അറുത്ത ജനൽ  കമ്പികൾക്ക്‌ ഇടയിലൂടെ അകത്തേക്ക് കയറാൻ ശ്രമിച്ചു ..രക്ഷയില്ല ..ജാസിം അവിടെ നിന്ന് കുറച്ചു നേരം ആലോചിച്ചു ...
പെട്ടെന്ന് driver വിളിച്ചു ..സർ എന്താണ് ആലോചിക്കുന്നത് ..അയാൾക്ക്  പരാതിയൊന്നും ഇല്ല എന്നല്ലേ പറഞ്ഞത്..

ജാസിം : അതെ..ശരിയെടോ..നമുക്ക് പോകാം..

driver : ഈ മുളകുപൊടി എന്തിനാണ് സർ ?
ജാസിം: താൻ എന്ത് പോലീസ്  ആണെടോ ..പട്ടി മണം പിടിച്ചു വരാതിരിക്കാനാണു  മുളകുപൊടി  വിതറിയത് .മണം പിടിച്ചാൽ    പട്ടി വിവരമറിയും മനസ്സിലായോ ?
ഡ്രൈവർ : നല്ല ബുദ്ധിയുള്ള കള്ളൻ തെളിവൊന്നും  ഇല്ല..ഒന്നും കട്ടിട്ടും ഇല്ല.പിന്നെ എന്തിനാണ് സർ അയാൾ  ഈ വീട്ടിൽ കയറിയത് ?
ജാസിം : അതാണെടോ  എനിക്കും മനസ്സിലാകാത്തത് ..
.                                             -------------തുടരും --------------



BACK TO INDEX


free counters
  

1 comment:

  1. Some Portion of story is re-written to make Jasim a person who really loves his job
    --- Suggested by My Dear Friend Resindh

    ReplyDelete